എന്റെ ജീവിതം ഇങ്ങനെ ഒഴുകി പോവുകയാണ് . മീനച്ചിലാറ് പോലെ. ശാന്തം സുന്ദരം . എങ്കിലും ഞാന്‍ സന്തോഷവാനല്ല . വെറുതെ ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു . ഇവിടെ മഞ്ഞു കാലം തുടങ്ങാന്‍ പോവുകയാണ് . ഇനി വെളിച്ചവും കുറയും . അതോടെ പിന്നെ മനുഷ്യരെല്ലാം " ഡിപ്രഷന്‍" അടിക്കാന്‍ തുടങ്ങും . സായിപ്പും മദാമ്മമാരും ഈ കാലാവസ്ഥ വരുമ്പോഴേ നാട് വിടും . അവര്‍ ഡിസംബറില്‍ " ഇയര്‍ എന്‍ഡ് " ആഘോഷം എന്ന് പറഞ്ഞു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകും . ജീവിക്കാന്‍ വേണ്ടി വന്നു കിടക്കുന്ന നമുക്ക് അങ്ങനെ പോകാന്‍ പറ്റു കേലല്ലോ . ഒറ്റക്കുള്ള ജീവിതം ഭയങ്കര മടുപ്പാണ് . സത്യം . ഈ തണുപ്പില്‍ , കൂട്ടിനൊരാളില്ലാതെയുള്ള ജീവിതം എന്നെ വല്ലാതെയാക്കുന്നു. ബൈബിളില്‍ ആദം ദൈവത്തോട് പ്രാര്‍ ഥിച്ചത് പോലെ , ഒരു കൂട്ട് എനിക്കും തരണേ എന്ന് പ്രാര്‍ഥിച്ചാലോ എന്ന് ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട് . കൂട്ടായ് ഹവ്വ മാഡത്തിനെ കിട്ടിയതോടെ ആദം അപ്പൂപ്പന്‍റെ ജീവിതം കട്ടപൊക യായത് ഓര്‍ക്കുമ്പോള്‍ , ഒരു പെണ്ണിനെ തരണേ ദൈവമേ എന്നുള്ള പ്രാര്‍ത്ഥന വേണ്ടാന്ന് വെച്ചു. എങ്കിലും ഇവിടുത്തെ മലയാളം കുര്‍ബാനയുള്ള പള്ളികളിലും മലയാളി പ്രാത്ഥന സമ്മേളനത്തിനുമൊക്കെ പോകാറുണ്ട് . നേഴ്സ് മാരെ കാണാനൊന്നും അല്ല കേട്ടോ . വെറുതെ പോകുന്നുവെന്നേ ഉള്ളു . മമ്മി പറഞ്ഞിട്ടുണ്ട് പ്രാര്‍ഥനയില്‍ ഉറച്ചു വിശ്വസിക്കണമെന്ന് . വെറുതെ സമയം കളയുന്നതല്ലാതെ ഒരു മെച്ചവുമില്ല. തുലാമാസത്തിലെ വരാലും പാര്‍പ്പും വരുന്ന പോലെയാണ് ഇവിടുത്തെ നേഴ്സ് മാരും വരുന്നത്
.കൂടെ കുഞ്ഞുങ്ങളും കെട്ടിയവന്മാരുമായി ഒരു പട തന്നെയുണ്ട് .
പുതിയ പിള്ളേരൊന്നും വരുന്നില്ല എന്ന് തോന്നുന്നു .
പുതിയ വര്‍ക്ക് പെര്‍മിറ്റൊന്നും ബ്രിട്ടന്‍ നേഴ്സ് മാര്‍ക്ക് കൊടുക്കുന്നില്ല . ഹും , എന്നെ പോലെയുള്ള യുവ മിഥ്‌നങ്ങളുടെ കട്ടേം പടോം മടക്കാനായിട്ടു ബ്രിട്ടന്റെ ഓരോ നിയമോം .
എന്തായാലും വെറുതെ ഇരിക്കുമ്പോള്‍ ഓരോ സ്വപ്‌നങ്ങള്‍ കാണാറുണ്ട് ഭാവി ഭാര്യയെ പറ്റി.
വേണ്ട . സ്വപ്‌നങ്ങള്‍ ഒന്നും ഞാന്‍ എഴുതുന്നില്ല . എഴുതിയാല്‍ പിന്നെ ബൂലോകത്തുള്ളവന്‍ മാരെല്ലാം കൂടി ഓട്ടോ പിടിച്ചു ഇംഗ്ലണ്ടില്‍ വന്നു എന്നേ തല്ലും . അല്ലെങ്കില്‍ തന്നെ ഇന്ന് എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ല .എങ്കിലും ഒരു "മെയില്‍ ഷോവനിസ്റ്റ് " ആയ ഞാന്‍ പലതും ഭാവി ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കാറുണ്ട് .
ഭാവി ഭാര്യ , എനിക്ക് മട്ടണ്‍ ബിരിയാണി വെച്ചു തന്നില്ലെങ്കിലും കഞ്ഞിയും പാവയ്ക്ക തോരനും ഉണ്ടാക്കി തരണം . ജോലി കഴിഞ്ഞു ഞാന്‍ വരുമ്പോഴ് എന്‍റെ അടുത്ത് വന്നിരുന്നു എന്നോട് വര്‍ത്തമാനം പറയണം . സ്നേഹത്തോടെ കഞ്ഞിയും പാവയ്ക്ക തോരനും എനിക്ക് വിളമ്പി തരണം . എല്ലാ വെള്ളിയാഴ്ച രാത്രികളിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് ഞാന്‍ കുടിക്കും .( ഇന്നല്ല , കല്യാണം കഴിഞ്ഞു ശരിക്കും ഒരു കോട്ടയം അച്ചായന്‍ ആയി കഴിഞ്ഞിട്ട് . ഇപ്പോള്‍ ഞാന്‍ കുടിക്കാറില്ല സത്യം . ഹ എന്നേ വിശ്വസിക്കെന്നു....) അപ്പോള്‍ അവള്‍ എന്‍റെ അടുത്ത് വന്നിട്ട് എന്നോട് വഴക്കുണ്ടാക്കണം . രണ്ടു പെഗ്ഗ് എന്ന് കണക്കു വെച്ചു എനിക്കൊഴിച്ചു തരണം . പിന്നെ , പിന്നെ ...... ഈ ഇംഗ്ലണ്ടിലെ തണുപ്പില്‍, കമ്പിളിക്കുള്ളില്‍ എന്നേ കെട്ടിപിടിച്ചു കിടക്കണം . എന്‍റെ നെഞ്ചില്‍ തല വെച്ചു എന്നേ മുറുക്കെ കെട്ടി പിടിച്ചു കിടക്കണം . ഇനിയും എഴുതണം എന്നുണ്ട് ബൂലൊകത്തെ സെന്‍സര്‍ ബോര്‍ഡ് കാരെ പേടിക്കുന്നു . സ്ത്രീ ബ്ലോഗ്ഗര്‍ മാരെ ബഹുമാനിക്കുകയും ചെയ്യുന്നു . കൂടാതെ ഞാന്‍ ഈ എഴുതുന്നത് എന്‍റെ ഭാവി ഭാര്യയെ കുറിച്ചാണ് . ഈ കോട്ടയം കാരന്‍ അരങ്ങത്തു നടുത്തൊട്ടി തോമസ് ജെയിംസിന്റെ ഭാവി പട്ടമഹിഷിയെ കുറിച്ചാണ് . ഞങ്ങളുടെ ജീവിതം ഞങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി .
പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും . എന്‍റെ പെണ്ണ് ഒരു ഗ്ലാസ് ചായ ഉണ്ടാക്കി എന്‍റെ അപ്പന് കൊടുക്കണം . പ്രായമായ എന്‍റെ അമ്മയുടെ അടുത്ത് പോയിരുന്നു വര്‍ത്തമാനം പറയണം . മുറ്റമടിക്കാനും പാത്രം കഴുകാനും ഒന്നും എന്‍റെ ഭാര്യ പോകണ്ട . കൈയുടെ സോഫ്റ്റ് നെസ്സ് പോകും . അതിനൊക്കെ എന്‍റെ ചേടത്തി മാര് പൊയ്കോളും( എന്‍റെ രണ്ടു ചേട്ടന്മാരും ഈ ബ്ലോഗ് വായിക്കും , ഇതിനുള്ള മറുപടി ഫോണില്‍ വരും ഹ ഹ ഹ ). പിന്നെ പിന്നെ ... ഇനിയെന്താ ഭാവി ഭാര്യയുടെ കടമകള്‍ .???
എന്‍റെ വെല്യപ്പച്ചന്‍ കഷ്ടപ്പെട്ട് പണിയെടുത്ത ഞങ്ങളുടെ പാടം ( കണ്ടം ) അവള് പോയി കാണണം . എന്നിട്ട് ചിന്തിക്കണം , അവളുടെ കുഞ്ഞുങ്ങളുടെ അപ്പനും ( ഞാന്‍ ) സഹോദരങ്ങളും അടക്കം എല്ലാവരും പട്ടിണിയില്ലാതെ കിടന്നത് ഈ പാടം കാരണമാണെന്ന് . ആഷസ് മൈതാനം കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു ഫീല്‍ അവള്‍ക്കുണ്ടാവണം ആ പാടം കാണുമ്പോള്‍ . പിന്നെ ഞങ്ങളുടെ കന്ന് കാലിക്കൂട് ...... ഞങ്ങളൊക്കെ വയറു നിറച്ചു എരുമപ്പാല് കുടിച്ചത് ............. തൈര് കൂട്ടി ചോറുണ്ടത്. ഓരോ പ്രാവശ്യം എരുമപ്പാല് കുടിപ്പിക്കുംപോഴും വെല്യമ്മച്ചി പറയുമായിരുന്നു , നീയൊക്കെ എവിടെ പോയാലും , എന്ത് ജോലി ചെയ്താലും ക്ഷീണിക്കത്തില്ലന്നു........ ആ കന്ന് കാലിക്കൂട് കാണുമ്പോള്‍ എന്‍റെ ഭാര്യക്ക് മനസിലാവണം അതിനു ബ്രിട്ടീഷ് രാജ്ഞിയുടെ ബക്കിന്‍ഹാം പാലസിനെക്കാള്‍ മഹത്വമുണ്ടെന്നു .
ഞങ്ങളുടെ കുടുംബ പള്ളിയില് പോയി മുട്ട് കുത്തി പ്രാര്‍ഥിക്കുമ്പോള്‍ , അവള്‍ പ്രാര്‍ഥിക്കണം അവളെ ദൈവം ഏല്‍പിച്ച കുടുംബത്തിന്റെ സമാധാനത്തിനായിട്ടു , ആ കുടുംബത്തിന്റെ വിജയത്തിന് . .......................
വേണ്ട ഇനിയെഴുതി വെറുതെ " ബൂലോകരുടെ" സമയം പാഴാക്കുന്നില്ല . ഒരു കാര്യം കൂടി . ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് " തപ്പി" നടന്ന ഒരു ദിവസം . .( രണ്ടു മാസം മുന്‍പ് ) . അവധി കിട്ടിയ ഒരു ഞായറാഴ്ച ഞാന്‍ ചേട്ടന്‍റെ വീട്ടില്‍ പോയി . കൊവെന്ട്രിയില്‍ . ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര . വൈകുന്നേരം ചേട്ടന്‍ പറഞ്ഞു ,എടാ മലയാളി കൂട്ടായ്മയുടെ പ്രാര്‍ഥനയുണ്ട് നീ വേണേ പോയ്കോ എന്ന് . പണ്ടേ " ഭക്തനായ " ഞാന്‍ ആവേശത്തോടെ എണീറ്റ് പ്രാര്‍ഥനക്ക് പോയതില്‍ ചേട്ടന് വല്ല സംശയവും തോന്നിയോ വാ . എനിവേ , പോയ വഴിയില്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ . കര്‍ത്താവേ ഇത്തവണയെങ്കിലും നീ എന്നേ നിരശനാക്കല്ലേ എന്ന് . ചെന്നപ്പോള്‍ , ഒരു വീട്ടില്‍ ആകെ നാലും മൂന്നും ഏഴു പേര് . പിന്നെ തടിക്കെടെല്‍ പൂള് വെക്കുന്ന മാതിരി ഇടയ്ക്കൂടെ പത്തു പതിനഞ്ച് കുഞ്ഞുങ്ങളും . ദൈവമേ അകത്ത് കേറിയും പോയി ഇനി ഇറങ്ങാനും പറ്റുകേല . എന്തായാലും വന്നതല്ലേ എന്ന് കരുതി അവരുടെ കൂടെ കൂടി . പോരാത്തതിന് പ്രാര്‍ഥനയുടെ അവസാന ഭാഗത്തുള്ള നന്ദി പറഞ്ഞു തുടങ്ങിയിരുന്നു . ഒരു ചേട്ടന്‍ ആണ് ലീഡര്‍ . അങ്ങേരു ചവിട്ടി പിടിക്കുകയാണ് . എട്ടു മണിക്ക് തൊടങ്ങിയ നന്ദി എട്ടേ കാലു , എട്ടര , എട്ടേ മുക്കാല് , ഒന്‍പതു ....... പോവുകയാണ് നന്ദി .......... ഞാന്‍ ആണെങ്കില്‍ കൊറേ കാലം കൂടിയാണ് തറയില്‍ ഇരിക്കുന്നത് . എന്‍റെ നടു ഒരു പരുവമായി . ബാകിയുള്ളവരെല്ലാം ഓരോരോ കാര്യങ്ങള്‍ക്കായി എണീറ്റ് പോയി . കൊച്ചുങ്ങളെ നോക്കാനും . പ്രാര്‍ത്ഥന കഴിഞ്ഞുള്ള കാപ്പീടെ കാര്യത്തിനും . പറഞ്ഞു വരുമ്പോള്‍ . ഫുള്‍ ടൈം ഇരുന്നത് ഞാന്‍ മാത്രമാണ് . " സുവിശേഷി" കസേരയില്‍ ഇരുന്നാണ് കീറുന്നത് . ഒന്‍പതേകാല്‍ ആയപ്പോള്‍ ആശാന്‍ അങ്ങേര്‍ക്കു കിട്ടിയ അനുഗ്രഹങ്ങള്ക് നന്ദി പറയാന്‍ തുടങ്ങി . കര്‍ത്താവേ നീ എനിക്ക് തന്ന ജോലിക്ക് ...... കാറിനു ..........( ബി എം ഡബ്ലിയു) സത്യം അങ്ങേരു പേരടക്കം പറഞ്ഞു . വീടിനു ....... മക്കള്‍ക്ക്........... അവസാനം ഒരു സെക്ഷന്‍ ഭാര്യയുടെ ഗുണഗണങ്ങള്‍ !!!!!!! അതൊരു പതിനഞ്ച് മിനിറ്റ് ........... ഭാര്യയുടെ ആ സ്വഭാവത്തിന് , ഈ പെരുമാറ്റത്തിന് , അവളന്ന് അങ്ങനെ ചെയ്തതിനു കര്‍ത്താവേ നിനക്ക് ഞാന്‍ നന്ദി പറയുന്നു . .................. സത്യം എന്‍റെ കുരു പൊട്ടിയ പ്രാര്‍ത്ഥനയായിരുന്നു അത് . ചേട്ടന്‍ ഭാര്യയെ എടുത്ത് നാട്ടു കാരുടെ മുന്‍പില്‍ സ്വര്‍ഗത്തിലേക്ക് പൊക്കിയപ്പോള്‍ ഭാര്യയുടെ മുഖത്തൊരു അഞ്ചു ബാറ്ററിയുടെ ടോര്‍ച്ചിന്റെ തെളിച്ചം ഉണ്ടായിരുന്നു . എന്തായാലും ദൈവം പ്രാര്‍ത്ഥന കേട്ടാലും ഇല്ലെങ്കിലും , അന്ന് രാത്രി ചേട്ടന് ഒരു അര മണിക്കൂര്‍ "എക്സ്ട്രാ ടൈം" കിട്ടി കാണും . ഒരു ഒന്പതെ മുക്കാലോട് കൂടി ആശാന്‍ പണി നിര്‍ത്തിയപ്പോള്‍ , ഞാന്‍ വിട്ട നെടു വീര്‍പ്പുകള്‍ക്ക് ഒരു അന്ത്യ ശ്വാസത്തിന്റെ എഫക്റ്റ് ഉണ്ടായിരുന്നു .
"പണി" കഴിഞ്ഞപ്പോള്‍ സോറി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആശ്വാസത്തിനായി നല്ല ഒന്നാംതരം ചായ ലിജോ ചേച്ചി ( പ്രാര്‍ത്ഥന നടന്ന കുടുംബത്തിലെ കുടുംബിനി ) തന്നു . പിന്നെ നാട്ടില്‍ നിന്ന് കൊണ്ട് വന്ന വട്ടയപ്പം . മുറുക്ക് ..... അന്ന് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയും അങ്ങേരുടെ ഭാര്യയും എന്നേ പരിചയപെട്ടു . ഒത്തിരി നേരം വര്‍ത്താനം പറഞ്ഞു . ഞാന്‍ പറഞ്ഞു ബര്‍മിംഗ്ഹാമിലാണ് . കല്യാണം കഴിച്ചിട്ടില്ല ..... അങ്ങനെ ഓരോന്ന് .
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയുടെ ഭാര്യ അടുക്കളയിലേക്കു പോയി . പെട്ടെന്ന് സുവിശേഷിയുടെ വക ഒരു ഡയലോഗ് , മോനെ തോമാച്ച , ഡാ കഴിവുണ്ടെങ്കില്‍ പെണ്ണ് കെട്ടിയേക്കരുത്. കെട്ടിയാല്‍ തീര്‍ന്നു ജീവിതം!!!!!!!!!! . പിന്നെ ഇവളുമാരുടെ ഒക്കെ വാലേല്‍ തൂങ്ങി മനുഷ്യന്റെ ജീവിതം തൊലഞ്ഞു പോകും . പുറത്തൂന്നു നോക്കുമ്പോള്‍ നല്ല രസമാണ് . പുള്ളി തുടര്‍ന്ന് കൊണ്ടേയിരുന്നു . ശര്‍ക്കര പാനി കണ്ട ഈച്ചയെ പോലെയാണ് കല്യാണം . ആദ്യമൊക്കെ നല്ല മധുരമാണ് . ഈച്ച പോയി ശര്‍ക്കര കുടിക്കും . പിന്നീട് മധുരം കഴിച്ചു തിരിച്ചു പറക്കാന്‍ തുടങ്ങുമ്പോഴാണ് , കാലു ശര്‍ക്കരയില്‍ ഉറച്ചു പോയ കാര്യം മനസിലാകുന്നത് . അതോടെ ജീവിതം തൊലയും . ഇത് പോലെയാണ് കല്യാണവും , പോരാത്തതിന് ഇപ്പഴത്തെ പെണ്ണുങ്ങളുടെ അഹങ്കാരവും . എന്‍റെ ഭാര്യക്ക് എന്നേക്കാള്‍ കൂടുതല്‍ സാലറി ഉണ്ട് . അവളെ ഒന്ന് മെരുക്കി നിര്‍ത്താന്‍ പെടുന്ന പാട് എനിക്ക് മാത്രേ അറിയത്തോള്ള്. തമാശ പറഞ്ഞു തിരിഞ്ഞു നോക്കിയ ചേട്ടന്‍ കണ്ടത് ഇത് കേട്ട് കൊണ്ട് നില്‍ക്കുന്ന അങ്ങേരുടെ ഭാര്യയെയാണ് .
അപ്പോള്‍ മിസ്സിസ് സുവിശേഷിയുടെ മുഖം , വെള്ളിടി വെട്ടി അടിച്ചു പോയ ബള്‍ബ് പോലെയായിരുന്നു . ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .
.
Sunday, 15 November 2009
Thursday, 5 November 2009
ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല!!!!
ഈ ഇംഗ്ലണ്ടിലെ ഒറ്റക്കുള്ള ജീവിതം എന്നേ വല്ലാതെ മടുപ്പിക്കുന്നു . ജോലി കഴിഞ്ഞു വന്നാല്‍ ഒന്നിനും ഒരു ഉഷാറില്ല . ജോലി കഴിഞ്ഞു മുറിയില്‍ വരിക ഹീടെര്‍ ഇട്ടു കമ്പിളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടക്കുക . ഇതാണ് ഇപ്പോഴത്തെ എന്‍റെ ജീവിതം . അലസമായി ജീവിക്കുന്നത് കൊണ്ടാകാം മനസാകെ അസ്വസ്തമാകുന്നത് . ഒരു ടെന്‍ഷനും "ഇല്ലാത്തതിന്‍റെ" ഒരു ടെന്‍ഷന്‍ . നാളെകളില്‍ എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ .ആകെപ്പാടെ ഒരു അസ്വസ്ഥത . രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല . നാളെകളെ കുറിച്ചു ആശങ്ക .
ചിന്തിച്ചപ്പോള്‍ ഒരു പരിഹാരം കിട്ടി .
പഠിക്കുക . അക്കൌണ്ടിങ്ങില്‍ യു കെ ഡിഗ്രി എടുക്കുക . ഇവിടെ നിന്ന് പോകേണ്ടി വന്നാലും നല്ലൊരു ജോലി കിട്ടാന്‍ അത് സഹായകമാകും . ഇവിടെ എഞ്ചിനീയര്‍ ആയി വന്ന പാലാക്കാരന്‍ കൂട്ടുകാരന്‍ അജയുടെ നിര്‍ബന്ധം കൂടി ആയപ്പോള്‍ തീരുമാനിച്ചു .
ശരി പഠിച്ചേക്കാം . യൂനിവേര്സിടിയില്‍ പോയി അന്വേഷിച്ചു .
ഇവിടെ കിട്ടുന്ന ശമ്പളം മുഴുവന്‍ കൊടുക്കണം ഒരു കോഴ്സ് ചെയ്യണമെങ്കില്‍ . നന്നായി ആലോചിച്ചു . വേണ്ട എന്ന തീരുമാനം എടുക്കാന്‍ വൈകിയില്ല . പണ്ട് നമ്മുടെ ഭാരതം ആയിരുന്നു വിദ്യാഭ്യാസത്തിന്റെ കേന്ദ്രം .നളന്ദയും തക്ഷശിലയും . ഇന്ന് അത് ഇംഗ്ലണ്ട് പിടിച്ചെടുത്തു . വിദ്യഭ്യാസ കച്ചവട വല്‍കരണം ഇവര്‍ ഭംഗിയായി നടത്തുന്നു .
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്‍റെ മുന്‍പില്‍ ഒരു ചൈനീസ് പെണ്‍കുട്ടി വന്ന് ഒരുത്തരം തന്നു . ( വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. എന്‍റെ കൂട്ടുകാരന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുട്ടിയാണ് ).
താങ്കള്‍ക്ക് പറ്റുമെങ്കില്‍ പോയി ബ്രിട്ടീഷ് സി എ പഠിക്കൂ എന്ന് .
എക്സാം ഫീസ് മാത്രം അടച്ചാല്‍ മതി .പിന്നെ ട്യൂഷന്‍ ആവശ്യമുള്ള വിഷയത്തിന് വേറെ ഫീസ് കൊടുക്കണം . കേട്ടപ്പോള്‍ സന്തോഷം തോന്നി . കൊള്ളാം. ക്ലാസ്സില്‍ നമുക്ക് ഒരുമിച്ചു പോകാം എന്നുള്ള ആഹ്വാനം കൂടി കേട്ടപ്പോള്‍ ഉറപ്പിച്ചു .പഠിച്ചേക്കാം !!!!!
എനിക്ക് വെറുതെ വായിച്ചു നോക്കാന്‍ അവള്‍ പഠിക്കുന്ന ഒരു പുസ്തകവും തന്നു . management accounting എന്ന തടിച്ചന്‍ പുസ്തകം . ആ പുസ്തകം ഞാന്‍ കൈകൊണ്ടു ഒന്ന് തൂക്കി നോക്കി . "അമ്മന്‍" പുസ്തകം ഒരു രണ്ടു രണ്ടര കിലോ വരും . കൊള്ളാം .ഇതൊക്കെ പഠിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു ഗമയാ!!!!
ഒന്നുമല്ലെങ്കിലും സി എ ക്കാരന്‍ ആണെന്ന് പറഞ്ഞു നാട്ടില്‍ പോയി ഒരു അച്ചായത്തി പെണ്ണിനെ, പത്തു ലക്ഷോം മാരുതി കാറും മേടിച്ചു കെട്ടാവല്ലോ . അങ്ങനെ ഞാനുമൊരു സി എ സ്റ്റുഡന്റ് ആയി . വെറും സി എ അല്ല ബ്രിട്ടീഷ് സി എ .
ഇന്ന് ഞാന്‍ സന്തോഷവാനാണ് . ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല . ആകുലത ഇല്ല . പാതിരാത്രികളില്‍ ഉറക്കം വരാതെ ലാപ്ടോപും ഓണാക്കി ഇരിക്കാറില്ല . കൃത്യം ഒന്‍പതരയാവുംപോഴേ ഞാന്‍ രാത്രിയുടെ ആറാം യാമം പിന്നിട്ടിട്ടുണ്ടാവും . അഥവാ രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്‌മന്റ് അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!

വിഷയം
അനുഭവം
Wednesday, 7 October 2009
ഇംഗ്ലണ്ടിലെ ചില ഓര്‍മ്മകള്‍ !!!!
ബര്‍മിന്‍ഹാമില്‍ 2 ദിവസമായി ചെറിയ മഴയാണ് . എപ്പോഴും ഒരു മൂടിക്കെട്ടിയ ആകാശം . അതുപോലെയാണ് ഇപ്പോള്‍ എന്‍റെ മനസ്സും .
ഒന്നിനും ഒരു "മൂഡ് " തോന്നുന്നില്ല . വെറുതെ ഈ മഴ കാഴ്ചകള്‍ കണ്ടുകൊണ്ടിരിക്കുന്നു .
മഴയത്ത് യുണിഫോം ഇട്ടു ആറുമാനൂര്‍ ഗവ . യു .പി സ്കൂളില്‍ പോയ , ആ കുട്ടിക്കാലമാണ് ഇപ്പോള്‍ എന്‍റെ മനസ്സില്‍ . മഴ നനഞ്ഞു , കുടയും ചൂടി വാഴത്തറയില്‍ ഹര്‍ഷന്‍ എന്ന എന്‍റെ ബാല്യകാല "സഖാവിനോടൊപ്പം" സ്കൂളിലേക്ക് നടന്നു തീര്‍ത്ത നിമിഷങ്ങള്‍ ഇന്നും ഒരു സുഖമുള്ള നനുത്ത ഓര്‍മയാണ്.
മഴ പെയ്ത വെള്ളത്തില്‍ ഓടി വന്നു , പൊങ്ങി ചാടി , ഇടതു കാല്‍ കുത്തി , അപ്പോള്‍ ഉയര്‍ന്നു തെറിക്കുന്ന വെള്ളത്തെ വലതു കാലിനടിച്ച് " പടക്കം " പൊട്ടിക്കുകയും , അത് നീളന്‍ മുടിയും , കണ്ണെഴുതി "കുട്ടിക്കൂറ " പൌഡറും ഇട്ടു ചന്ദനം തൊട്ട് വരുന്ന , സൌമ്യ എസ് നായര്‍ എന്ന ക്ലാസ്സ്‌മേറ്റ് കാണുന്നുണ്ട് എന്നുറപ്പ് വരുത്തുന്നതും അക്കാലത്തെ ഒരു പ്രധാന " വിനോദമായിരുന്നു ".
മഴയുടെ ഇരുട്ടില്‍ ആറുമാനൂര്‍ സ്കൂളിലെ നാലാം ക്ലാസ്സില്‍ , പാലപ്പൂവിന്റെ ഭംഗിയുള്ള സൌമ്യ എസ് നായരേ എത്രയോ പ്രാവശ്യം ആരുമറിയാതെ നോക്കിയിരുന്നിരുന്നു . ഇടയ്ക്കു ആരും കാണാതെ അവള്‍ എന്നേ നോക്കി ചിരിച്ചിരുന്നോ ????
മഴ മേഖം അനുഗ്രഹിച്ചു തന്ന ഇരുട്ടില്‍ ,എന്നേ നോക്കി നിന്നിരുന്ന അവള്‍ക്കു എന്നോടെന്തോ പറയാനില്ലേ ??
എന്നും ഉച്ചക്ക് വീട്ടില്‍ പോയി ചോറുണ്ടിട്ട് വരുമ്പോള്‍ ആരും കാണാതെ നായന്മാരുടെ സ്വന്തം പ്രോഡക്റ്റ് ആയ ജാതിക്കയും കല്ലുപ്പും എനിക്ക് മാത്രമെന്തിനാണ് അവള്‍ തന്നത് ???
എത്രയോ പ്രാവശ്യം അടുത്ത് വന്നു നിന്നിട്ടും ഒരിക്കല്‍ പോലും ഒരു വാക്ക് പോലും ഞങ്ങള്‍ സംസാരിച്ചിരുന്നില്ല .
വല്യ അവധിക്ക് സ്കൂള്‍ അടച്ചപ്പോള്‍ മനസ്സ് നിറയെ സന്തോഷമായിരുന്നു . കുട്ടിക്കാലത്തെ ഏറ്റവും സന്തോഷമുള്ള നാളുകള്‍ !!!!!
വീണ്ടും ഒരു മഴക്കാലത്താണ് അഞ്ചാം ക്ലാസ്സിലെ പഠനത്തിനു സ്കൂളിന്റെ പടി കയറിയത് .
ഒരുങ്ങി ഇറങ്ങുമ്പോള്‍ മനസ്സില്‍ നിറയെ സന്തോഷമായിരുന്നു . ഇന്ന് അവള്‍ വരും . നനഞ്ഞ മുടി തുമ്പുകള്‍ മാടിയൊതുക്കി , മഴയുടെ ഇരുട്ടില്‍ എനിക്ക് മാത്രമുള്ള ആ ഏഴു തിരിയിട്ട നിലവിളക്കിന്റെ പ്രകാശം പരത്തുന്ന ചിരി അവള്‍ തരും . എനിക്ക് മാത്രമുള്ള ചിരി . ആരും കാണാതെ .
അന്ന് സ്കൂളില്‍ ആദ്യം എത്തിയത് ഞാനാണ് . പിന്നാലെ പലരും വന്നു . അവള്‍ മാത്രം വന്നില്ല . ആരോടും ചോദിക്കാനും പറ്റില്ല . കാത്തിരുന്നു . അഞ്ചാം ക്ലാസ്സില്‍ പ്രവേശനം കിട്ടിയവരുടെ പേരുകള്‍ ടീച്ചര്‍ വായിച്ചു .
അവളുടെ പേരില്ല .
?????
??????
???????
അവള്‍ പോയി . അവളുടെ അച്ഛന്‍ വന്നു അവളെ ഗള്‍ഫിന് കൊണ്ട് പോയി .
അഞ്ചാം ക്ലാസ്സില്‍ അവസാനത്തെ ബെഞ്ചില്‍ ഇരുന്നപ്പോള്‍ മഴയുടെ ഇരുട്ടില്‍ എന്‍റെ കണ്ണ് നിറഞ്ഞോ ??? ആരും കാണാതെ !!!!!
ഇല്ല കരഞ്ഞില്ല . ഒന്നാം ക്ലാസ്സില്‍ ജാസ്മിന്‍ ജോസ് പോയപ്പോഴും , രണ്ടാം ക്ലാസ്സില്‍ ജ്യോതി സി നായര് പോയപ്പോഴും ഞാന്‍ കരഞ്ഞിട്ടില്ല പിന്നെയാ , ലവള് !!!!!!!!
എങ്കിലും അവരേ പോലെയായിരുന്നോ ഇവള്‍ ? ഇവളെ ഞാന്‍ രണ്ടു കൊല്ലം അടുപ്പിച്ചു സ്നേഹിച്ചതല്ലേ. മൂന്നിലും നാലിലും.
അന്നത്തെ കര്‍ക്കിട മഴയേ സാക്ഷി നിര്‍ത്തി ഞാന്‍ ഒരു പുതിയ പാഠം പഠിച്ചു . " ഒരിക്കലും ഒരാളെ മാത്രമായി സ്നേഹിക്കരുത് ." സ്നേഹിക്കുമ്പോള്‍ , മീനച്ചിലാറ്റില്‍ വാളച്ചൂണ്ട കുത്തിയിടുന്ന പോലെ വേണം . പത്തു ചൂണ്ട കുത്തിയിട്ടല്‍ ഒരു മീന്‍ ഉറപ്പ്.
സത്യം !!!!!!!!!!!! ജീവിതത്തിന്‍റെ അനുഭവങ്ങളില്‍ ചാലിച്ചെടുത്ത സത്യം !!!!
ഇന്ന് ഞാന്‍ താമസിക്കുന്ന നാട്ടില്‍ സായിപ്പ് പറയാറുണ്ട് ,
ബസും ട്രെയിനും പെണ്ണും പോയാല്‍ വിഷമിക്കരുത് . ഒന്ന് പോയാല്‍ അടുത്തത് വരും !!!!! ഹഹഹ .
എന്തായാലും അവള്‍ വീണ്ടും അവിടെ പഠിച്ചിരുന്നു എങ്കില്‍ ബൂലോകത്തിലെ സകല നായന്മാര്‍ക്കും എന്നേ അളിയാ എന്ന് വിളിക്കാനുള്ള മഹാഭാഗ്യം ഉണ്ടായേനെ . (അവളുടെ അപ്പനും ആങ്ങളമാരും എന്നേ മീനച്ചിലാറെ ഒഴുക്കി വിട്ടില്ലായെങ്കില്‍).
ഓഫ് ടോ: ഓരോരോ "പഞ്ചാര" ഓര്‍മ്മകള്‍ .

Sunday, 20 September 2009
ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട്- part 2
ഇന്ന് രാവിലെ അഞ്ചര മണിക്കെഴുന്നേറ്റു . നന്നായി ഒന്ന് പ്രാര്‍ഥിച്ചു.ഈശ്വരന്‍മാരെ നല്ലത് വരുത്തണേ!!!!!!!!!അമ്മ പറഞ്ഞിട്ടുണ്ട് , എപ്പോഴും നന്നായി പ്രാര്‍ഥിക്കണം , ഒറ്റക്കായിരിക്കുമ്പോള്‍ അവരേ നമ്മളെ കാക്കൂ എന്ന് . പിന്നെ എഴുന്നേറ്റു , പല്ല് തേരും കുളിയും ഒക്കെ പാസാക്കി . കുട്ടപ്പനായി . കണ്ണാടിയില്‍ ഒന്ന് നോക്കി , പൌഡര്‍ ഇച്ചിരി കൂടിയോ ? യേയ് ഇല്ല !!!! ഇച്ചിരി ക്രീമും കൂടി വേണോ ?? വേണ്ട ക്രീം തീര്‍ക്കണ്ട , സാമ്പത്തിക മാന്ദ്യം അല്ലെ ??ഓക്കെ .
നേരെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് നടന്നു .അകലേന്നെ കണ്ടു , എന്‍റെ മുതലാളി അവിടെ ഇരിപ്പുണ്ട് മിസ്റ്റര്‍ പഹാല്‍ . പഞ്ചാബി ആണ് . 1947 ലെ കലാപത്തില്‍ ആരാണ്ടെയൊക്കെ കാലപുരിയിലെക്കയച്ചിട്ടു , കള്ള വണ്ടി കയറി ഇംഗ്ലണ്ടില്‍ വന്ന പാര്‍ടിയാണ്. ഇന്ന് ജഗപൊഹ കോടീശ്വരന്‍ . ഞാന്‍ ടൈ ഒന്ന് കൂടി നേരെയാക്കി . ഷര്‍ട്ടിന്റെ ചുളുക്കം ഒക്കെ നേരെയാക്കി . അടുത്തേക്ക് ചെന്നു.
ആരെ പര്‍ദീപ് !!!! ഇത്തന ഭായി ??? എന്നുള്ള പതിവ് ചോദ്യം വന്നു .( എന്‍റെ പ്രദീപ് ജയിംസ് എന്നുള്ള മനോഹരമായ പേരിന്‍റെ പഞ്ചാബി വേര്‍ഷന്‍ ആണ് " പര്‍ദീപ് " ). വന്നിട്ട് ഇത്രയും കാലം ആയെങ്കിലും മുതലാളി എന്നേ പോലെ തന്നെയാണ്, ഒരു വക ഇംഗ്ലീഷില്‍ മൊഴിയുകേല. ( ദേശ സ്നേഹം കൊണ്ടാണ് കേട്ടോ അല്ലാതെ ഇംഗ്ലീഷ് അറിയാന്‍ മേലാഞ്ഞിട്ടോന്നുമല്ല !!!!!) ഇന്നെന്തോ മൊതലാളിക്കു എന്നോട് ഭയങ്കര സ്നേഹം !!! എന്‍റെ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവും കാര്യ ശേഷിയും ഒക്കെ കണ്ടിട്ടാവും !!! ഞാന്‍ ഉള്ളില്‍ ചിരിച്ചു , ഒരു ആത്മ സംതൃപ്തി !!!ഞാന്‍ എന്‍റെ ചെയറില്‍ ഇരുന്നു ഫിനന്‍ഷ്യല്‍ കണ്‍ട്രോളര്‍ മിസ്സ് കാരല്‍ എന്ന അറുപതു വയസ്സുള്ള അമ്മച്ചി എത്തിയിട്ടില്ല . അറുപതു വയസുള്ള കാരല്‍ വിവാഹം കഴിച്ചിട്ടില്ല . അതുകൊണ്ട് അവരേ മിസ്സ് എന്നേ സംബോധന ചെയ്യാവൂ എന്ന് എല്ലാവര്‍ക്കും അറിയാം . വിവാഹം കഴിച്ചിട്ടില്ല എങ്കിലും പത്തിരുപതു വയസുള്ള ഒരു പെണ്‍കൊച്ചിന്റെ അമ്മയാണ് അവര്‍ . ആദ്യം ഇതെനിക്കൊരു വലിയ ചിന്ത വിഷയമായിരുന്നു . വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാവുക . ഒത്തിരി ചിന്തിച്ചപ്പോള്‍ മനസ്സിലായി , മദാമ്മ മാര്‍ക്ക് സ്ഥിരം കിട്ടാറുള്ള ഏതോ ആഫ്രിക്കന്‍ സംഭാവന ആണെന്ന് . പലപ്പോഴും കാരലിനെ കാണാന്‍ എത്തിയിരുന്ന മകളുടെ മുന്‍പില്‍ വെച്ചു പോലും ,ആരെങ്കിലും അവരേ മിസ്സിസ് എന്ന് സംബോധന ചെയ്താല്‍ , കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ അവര്‍ നടത്തും .( എനിക്കനുഭവം ഒന്നും ഇല്ല കേട്ടോ , ഞാന്‍ പറഞ്ഞന്നേ ഉള്ളൂ , ഏതു?).
അങ്ങനെ ഓരോരോ ലോക കാര്യങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കയാണ് , ഇന്റര്‍കോം റിംഗ് ചെയ്തു. ഒട്ടും മടിച്ചില്ല , ഫോണ്‍ എടുത്ത് ,കറങ്ങുന്ന കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് ചോദിച്ചു , യെസ് , ജയിംസ് ഹിയര്‍ .അങ്ങേ തലക്കല്‍ റിസര്‍വേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പഞ്ചാബി പെണ്‍കുട്ടി ജ്യോതി റാണ ആണ് ( എന്‍റെ ജ്യോതികുട്ടി , അത് വേറൊരു കഥ ,പിന്നെ പറയാം .ടൈം ഇല്ല .)
പര്‍ദീപ് ആവോ , മിസ്റ്റര്‍ പഹാല്‍ വിളിക്കുന്നു .
അദ്ദേഹത്തിന്റെ കൂടെ പുറത്തെവിടെയോ പോകാനാണ് വേഗം വാ . ഞാന്‍ ഒന്ന് ഞെട്ടി .ദൈവമേ എന്ത് എന്‍റെ മാനേജിംഗ് ഡയറക്ടര്‍ടെ കൂടെ പുറത്തു പോകാന്‍ എന്നേ വിളിക്കുന്നു എന്നോ . ഹൂഹഹഹ . അങ്ങേരുടെ കാര്‍ ബെന്‍സ് , ബി എം ഡബ്ലിയു. ലംപോകിനി, ഫെറാറി അങ്ങനെ ഒരു നിര തന്നെ ഉണ്ട് . ദൈവമേ നീ എത്ര ധന്യന്‍ . !!!! ഞാന്‍ പെട്ടെന്ന് മുടിയൊക്കെ ഒന്ന് ഒതുക്കി ടൈ ഒക്കെ നേരെ ആക്കി ഓടി ചെന്നു. താമസിച്ചാല്‍ നമ്മുടെ ചാന്‍സില്‍ ആരെങ്കിലും ഇടിച്ചു കേറിയാലോ ??ഹൂ ഭാഗ്യം എനിക്ക് വേണ്ടി , എന്‍റെ മുതലാളി കാത്തു നില്‍ക്കുന്നു .
ഓക്കേ ഭായി ????
ഞാന്‍ മനസ്സില്‍ പറഞ്ഞു ഡബിള്‍ ഓക്കെ!!!
നേരെ ചെന്നു ബെന്‍സിന്റെ എസ് യു വി വേര്‍ഷനില്‍ കയറി . ഹൂ ഞാനും ചാടി കയറി . ജീവിതത്തില്‍ ആദ്യമായിട്ടാണ് ബെന്‍സ് കാറില്‍ കയറുന്നത് . സ്റ്റാര്‍ട്ട് ചെയ്തു ഫസ്റ്റ് ഗിയര്‍ ഇട്ടു , സെക്കന്റ് ഗിയര്‍ ഇട്ടപ്പോലെ വണ്ടി 90 km നു മുകളില്‍ കയറി . പിന്നെ ഇംഗ്ലണ്ടിന്റെ രാജ വീഥിയിലൂടെ ബെന്‍സ് ഒന്ന് കുതിച്ചു പാഞ്ഞു . ശെരിക്കും ഞാനൊന്ന് എന്ജോയ് ചെയ്തു .
ആ സുഖ സുഷുപ്തിയില്‍ ഇരുന്നു ഞാന്‍ ആലോചിച്ചു , ഈ വെളുപ്പാന്‍ കാലത്ത് എങ്ങോട്ട് പോകുവയിരിക്കും ? ആ എങ്ങോട്ടേലും പോട്ടെ !!! എന്‍റെ ചിരകാല സ്വപ്നം സഫലമായല്ലോ . ബെന്‍സ് കാറില്‍ ഒരു യാത്ര അതും ഇംഗ്ലണ്ട് ലൂടെ !!!!!!!!! നമ്മള്‍ അക്കരകാഴ്ചകളിലെ ജോര്‍ജ്കുട്ടിച്ചായന്‍ ബെന്‍സ് കാറേ പോകുന്ന പോലെ നന്നായിട്ട് ഞെളിഞ്ഞിരുന്നു തന്നെ പോയി . ആകെയുണ്ടായിരുന്ന സങ്കടം , നാട്ടുകാരാരും കാണാനില്ലല്ലോ എന്നതായിരുന്നു .!!!!!!!!!
വണ്ടി നേരെ പോയത് ബുക്കെര്‍സ് എന്ന് പറയുന്ന ഇംഗ്ലണ്ടിലെ ഒരു വമ്പന്‍ ഷോപ്പിലേക്ക് ആണ് . വണ്ടി കൊണ്ടേ ചവിട്ടി ഞങ്ങള്‍ ചാടിയിറങ്ങി . അകത്തേക്ക് ചാടി കയറിയ എന്‍റെ മുതലാളി പഞ്ചാബിലെ കലാപ ഭൂമിയെ അനുസ്മരിപ്പിക്കുമാറു , പരാക്രമത്തോടെ ഷോപ്പിംഗ് തുടങ്ങി . ( കാരണം എനിക്ക് മണിക്കൂറിനു കാശു തരുന്നതല്ലേ) . മൊതലാളി ആദ്യം പോയി എടുത്തത് കുറെ മൊട്ട പാക്കറ്റുകള്‍ ( മൊട്ട കൊട്ട ) .
ആദ്യം ഇത് കൊണ്ട് വണ്ടിയില്‍ വയ്കാന്‍ എനിക്കുത്തരവ്കിട്ടി .
ങേ ഞാനോ ?? എന്നൊരു സംശയം എന്നില്‍ നിഴലിച്ചു .
പിന്നെ ഞാനോ എന്നൊരു സംശയം മൊതലാളീടെ മുകത്തും .
ചുറ്റും നോക്കിയപ്പോള്‍ മറയൂര്‍ ശര്‍ക്കര പോലെയുള്ള മദാമ്മ പെണ്‍കുട്ടികള്‍ !!!
ഈശ്വര എന്നോടീ ചതി വേണ്ടായിരുന്നു !!!!!!!!!
മുതലാളീടെ മുഖത്ത് കൂടുതല്‍ ഇരുട്ട് കേറുന്നതിനു മുന്‍പേ ഞാന്‍ ചാടി ഒരു കുട്ടയെടുത്തു , ഷര്‍ട്ട് ചുളുക്കാതെ ഒക്കത്ത് വെച്ചു നടക്കാന്‍ തുടങ്ങി . പെട്ടെന്ന് മൊതലാളി വന്നു രണ്ടാമത്തെ കുട്ടയെടുത്തു തലയിലോട്ടും വെച്ചു തന്നു . എന്നിട്ട് ഒരു ചോദ്യം കൂടി , easy any ?നിസ്സാരമല്ലേ എന്ന് .
ഈദുല്‍ ഫിത്തറും നോമ്പ് കാലവും , ഒക്കെ ആയതു കൊണ്ട് ഞാനങ്ങ് ക്ഷമിച്ചു . അല്ലെങ്കില്‍ മൊതലാളീടെ "കുടുമ്പകല്ലറയില്‍ " കിടന്നു പലരും തുമ്മിയേനെ.( എണീറ്റിരുന്നു തുമ്മിയേനെ ).
പാഞ്ചാലിയുടെ ചിരിയില്‍ അപമാനിതനായ ദുര്യോധനനെപോലെ , ടൈയും കോട്ടുമിട്ട് മൊട്ടകൊട്ടയും തലയിലെടുത്തു ഞാന്‍ നടന്നു , ആ " മറയൂര്‍ ശര്‍ക്കരകളുടെ ഇടയിലൂടെ!!!!!!!!!!!!
ഭൂമി പിളര്‍ന്നു പോകണേ എന്ന് ഞാന്‍ ആഗ്രഹിച്ചോ ?? യേ ഇല്ല , അല്ലെങ്കില്‍ തന്നെ അപ്പോഴത്തെ മനോവിചാരങ്ങള്‍ പലതും ഓര്‍ക്കാന്‍ കൂടിയേ കഴിയുന്നില്ല .
ഷോപ്പിന്റെ പുറത്തിറങ്ങി , ഇംഗ്ലണ്ടിന്റെ രാജവീഥിയിലൂടെ , മൊട്ട കൊട്ടയും തലയിലെടുത്തു , എന്നേ നോക്കി ചിരിക്കുന്ന ബെന്‍സ് കാറിലേക്ക് നടന്നപ്പോള്‍ ആകെ ഉണ്ടായിരുന്ന ആശ്വാസം നാട്ടുകാരാരും കാണാനില്ലല്ലോ എന്നതാരുന്നു !!!!!!!!!!
ഓഫ് ടോ : എല്ലാവര്‍ക്കും ഈദ് മുബാറക്ക് !!! വായിക്കുന്നവര്‍ , എഴുത്തില്‍ തെറ്റുണ്ടെങ്കില്‍ ധൈര്യമായി എന്നേ വിമര്‍ശിക്കുക . ഇഷ്ടപെട്ടാല്‍ എന്തെങ്കിലും ഒരു നല്ല വാക് പറഞ്ഞിട്ട് പോകണേ . കമന്റുകള്‍ എഴുത്തിനുള്ള ഊര്‍ജം തന്നെയാണ് . . തുടക്കകാരന്‍ ആയതു കൊണ്ട് എഴുത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക .വായിച്ചതിനു നന്ദി

Wednesday, 16 September 2009
എന്‍റെ ഒരു സംശയം !!!!!!!!
പണി കഴിഞ്ഞു വന്നതേ ഉള്ളു , അല്പം റസ്റ്റ് എടുക്കട്ടെ !!! ഇന്ന് ബിര്‍മിംഗ്ഹാം സിറ്റി സെന്‍റര്‍-ല്‍ ഒന്ന് പോകണം !!!! ഒരു മാക് ഡി ഡബിള്‍ ചീസ് ബര്‍ഗര്‍ കഴിക്കണം !!! ഓരോരോ കൊതികളെ !!!
എന്‍റെ പോസ്റ്റുകള്‍ ചിന്തയില്‍ ( chintha online ) വരുന്നുണ്ടോ എന്നൊരു സംശയം . ഒരു പോസ്റ്റ് ഇട്ടു ഒന്ന് ടെസ്റ്റ് ചെയ്യട്ടെ !!!
Thursday, 3 September 2009
ആ മനുഷ്യനെ ഞാന്‍ ഇഷ്ടപെട്ടിരുന്നു
ഇന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ .രാജ ശേഖരറെഡ്ഡി കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത വായിച്ചു കൊണ്ടാണ് രാവിലെ ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത് . ഇദ്ദേഹം എന്‍റെ അമ്മാവന്‍റെ മകനൊന്നുമല്ലെങ്കിലും, ആ മനുഷ്യനെ ഞാന്‍ ഇഷ്ടപ്പെട്ടിരിന്നു . ഐ .ടി തിളക്കത്തില്‍ ലോകത്തിന്‍റെ മുഴുവന്‍ അസൂയ നേടിയെടുത്ത ഹൈദരാബാദിനെ അങ്ങനെയാക്കിയെടുത്ത ചന്ദ്രബാബു നായിടുവിനെ കാലേല്‍ വാരി നിലത്തടിച്ചു കൊണ്ടാണ് " ടിയാന്‍ " 2004 ല്‍ ആന്ധ്രാ കീഴടക്കിയത് . അന്നേ അദേത്തിന്‍റെ ആത്മ വിശ്വാസവും കഴിവും ഒക്കെ ഞാന്‍ ശ്രദിച്ചിരുന്നു .
മിടുക്കനായിരുന്നു , സത്യം .
പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല , ( പ്രത്യേകിച്ച് ഞാന്‍ ഈ ബ്ലോഗിലൂടെ കവല പ്രസംഗം നടത്തിയിട്ട് ഒട്ടും കാര്യമില്ല ). നമുക്ക് അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി ജഗത്‌നിയന്താവിനോട് പ്രാര്‍ഥിക്കാം ( അങ്ങനെയൊന്നുണ്ടെങ്കില്‍ ) .

Tuesday, 1 September 2009
ഒരു ചെറു പുഞ്ചിരി
ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു . എം .ടി വാസുദേവന്‍ നായരുടെ " ഒരു ചെറുപുഞ്ചിരി " . ഇത് നല്ലതാണോ എന്നൊന്നും ഞാന്‍ വിലയിരുത്തുന്നില്ല . എനിക്കിഷ്ടപെട്ടു . ഓണത്തേക്കുറിച്ചും ഓണക്കാലത്തെ കുറിച്ചും ധാരാളം ബ്ലോഗുകള്‍ ഞാന്‍ വായിച്ചിരുന്നു . മനപ്പൂര്‍വം , ഒന്നിലും കമന്റ് എഴുതാതെ ഞാന്‍ നിശബ്ദനായി . കാരണം ഉള്ളില്‍ തട്ടുന്ന ഒരു വിഷമം തന്നെയാണ്, എനിക്ക് ഓണം. ഓണത്തേക്കുറിച്ച് ഒന്നും ഞാന്‍ എഴുതുന്നില്ല , ഇംഗ്ലണ്ടിലെ തണുപ്പത്ത് ഇരുന്നു "നോസ്ടാള്‍ജിക്ക" അടിക്കാന്‍ വയ്യ . അല്ലാതെ തന്നെ ഡിപ്രഷന്‍ അടിക്കാന്‍ ഉള്ളതൊക്കെ ഇവിടെ ഉണ്ട് . മേല്‍പ്പറഞ്ഞ സിനിമയിലെ അപ്പൂപ്പനും അമ്മൂമ്മയും ജീവിക്കുന്നത് പോലെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത് . പക്ഷേ ജീവിതം എന്നേ ഈ പാശ്ചാത്യ നാട്ടില്‍ തടവുകാരനാക്കി . എനിക്ക് വല്ലാതെ ദേഷ്യം വരുന്നു , അറിയില്ല ആരോടൊക്കെയാണെന്നു.
എന്തുകൊണ്ടാണ് ഞാന്‍ പ്രവാസിയായത്? അറിയില്ല . ജീവിക്കാന്‍ വേണ്ടി എന്നൊരു ഉത്തരമേ ഇപ്പോള്‍ എനിക്കുള്ളൂ . തിരിച്ചു പോരട്ടെ എന്ന് എന്‍റെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു , എടാ നിനക്ക് മാസാവസാനം ഒരു തുക കിട്ടുന്നുണ്ട് . ജോലിയുണ്ട് . ജീവിത സാഹചര്യം ഉണ്ട് . ഇവിടെ നമ്മുടെ പല കൂട്ടുകാരും ജീവിക്കാന്‍ വേണ്ടി ചക്രശ്വാസം വലിക്കുകയാണെന്ന് .എന്ത് പറയാനാണ് ഞാന്‍ ?
നമ്മുടെ നാട്ടില്‍ ഇപ്പോഴും പലരും പ്രസംഗിക്കുന്നുണ്ട് , കൂടുതല്‍ കുട്ടികള്‍ ഉണ്ടാവട്ടെ എന്ന് ( മത പുരോഹിതരും , ജാതി നേതാക്കന്‍മാരും). നമ്മുടെ കൊച്ചു കേരളത്തിനു എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള ഭൂമിയില്ല , കുടിക്കാനുള്ള വെള്ളമില്ല , ഇനി ഒരു കാലത്ത് ശുദ്ധ വായുവും ഉണ്ടാവില്ല. നമ്മുടെ കുട്ടികള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ അവിടെ പഠിപ്പിക്കുന്നത് ,നിങ്ങള്‍ " competitive world " ഇല്‍ ആണ് , മത്സരിക്കുക എന്ന് . നമ്മുടെ കുട്ടികള്‍ ആരോടാണ് മല്‍സരിക്കേണ്ടത് ???എനിക്കറിയില്ല . ഈ ആഹ്വാനം കേള്‍ക്കുന്ന കുട്ടികള്‍ ഭ്രാന്ത് പിടിച്ചാണ് മത്സരിക്കുന്നത് , കൂടെ പഠിക്കുന്ന സഹപാടികളോട് . പിന്നീട് പൊതു ജനത്തോടു , പിന്നീട് ആരോടൊക്കെയോ .ഈ ഇംഗ്ലണ്ടില്‍ വളരെ കുറച്ചു കുട്ടികളെ ഉള്ളു . നമ്മുടെ നാടുമായി താരതമ്മ്യം ചെയ്യുമ്പോള്‍ , ഇവര്‍ക്ക് നമ്മുടെ ഇരട്ടി ക്വാളിറ്റി ഉണ്ട് . ഭക്ഷണവും ട്രെയിനിംഗ് ഉം മാത്രമല്ല അതിന്റെ കാരണം .നല്ല സാഹചര്യം ഇവര്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കൊടുക്കുന്നു . നല്ല സാഹചര്യമാണ് പ്രധാനം . ശിവ് ഖേര എന്ന മാനേജ്‌മന്റ് വിദഗ്തന്റെ " you can win " എന്ന പുസ്തകം ഇത് ശെരി വെക്കുന്നുണ്ട് .നമ്മുടെ നാടിനെ രക്ഷിക്കണമെങ്കില്‍ population കുറയ്ക്കണം . പിള്ളേരെ കൂടുതല്‍ " ഒണ്ടാക്കിക്കോ " എന്ന് ആര് പറഞ്ഞാലും അവരുടെ ലക്‌ഷ്യം , അവര്‍ കൈ വശം വെച്ചിരിക്കുന്ന സ്കൂളുകള്‍ , മറ്റു വിദ്യഭ്യാസ സ്ഥാപനങ്ങള്‍ , ആതുര സേവന സ്ഥാപനങ്ങള്‍ എന്നിവ ലാഭ കരമായി നടക്കുന്നതിനു വേണ്ടി ആണ് . രാഷ്ട്രീയകാരനും , ജാതി നേതാവിനും , മതത്തിനുമെല്ലാം ആളെ ആവശ്യമുണ്ട് .
ക്ഷമിക്കുക ഇതെന്‍റെ പണ്ടേ ഉള്ള സ്വഭാവമാണ് . പറഞ്ഞു തുടങ്ങുന്നത് അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചാണെങ്കില് തീരുന്നത് , എന്‍റെ വീട്ടിലെ പടിഞ്ഞാറെ പറമ്പില്‍ നില്‍കുന്ന വരിക്ക ചക്കയുടെ കഥയിലായി പോകും .
എനിവേ , ഒരു ചെറു പുഞ്ചിരി എന്ന സിനിമയില്‍ അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചത് പോലെ എനിക്കും നാട്ടില്‍ പോയി ഒന്ന് ജീവിക്കാന്‍ കഴിയണേ!!!!! എന്നത് മാത്രമാണ് എന്‍റെ ആഗ്രഹം .
ജോലിക്ക് പോകാന്‍ സമയമായി , അത് കൊണ്ട് എഡിറ്റ് ചെയ്യാതെ പോസ്റ്റുന്നു . തെറ്റുണ്ടെങ്കില്‍ ക്ഷെമിക്കുക

Monday, 17 August 2009
സന്തോഷം തോന്നുന്നു !!! സത്യം .
ഇന്നെനിക്കു , മനസ് നിറഞ്ഞ ഒരു സന്തോഷം തോന്നുന്നു . തമാശ പറഞ്ഞതല്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന മനുഷ്യന്‍ ആരാണ് എന്ന് പോലും എനിക്കറിയില്ലായിരുന്നു ഇന്നലെ വരെ . പക്ഷെ ഇന്ന് ഞാന്‍ മലയാള മനോരമയില്‍ "ആദര്‍ശങ്ങളുടെ കരുത്തില്‍ കടന്നപ്പള്ളി" എന്ന ലേഖനം വായിച്ചപ്പോഴാണ് ആ മനുഷ്യനെ കുറിച്ച് ഞാന്‍ അറിയുന്നത് . അധികം വാചക കസര്‍ത്ത് ഞാന്‍ നടത്തുന്നില്ല . ദയവായി നിങ്ങള്‍ പോയി അത് വായിക്കുക . പ്രായം ചെന്ന അമ്മയോടും അമ്മയുടെ സഹോദരിയോടും ഒപ്പം ഭാര്യയും മകനുമായി നിന്ന് എടുത്ത ഒരു ഫോട്ടോയും കൊടുത്തിട്ടുണ്ട് . എനിക്ക് ശരിക്കിഷ്ടപെട്ടു ,ആ പച്ചയായ മനുഷനെ . ഇങ്ങനെയുള്ളവരും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്തില്‍ നമുക്ക് അഭിമാനിക്കാം . അല്ല ആശ്വസിക്കാം . ( ഞാന്‍ ഒരു പാര്‍ട്ടി യുടേയും ആളല്ല . ആദ്യമായിട്ടാണ് കോണ്‍ഗ്രസ് എസ് എന്ന് ഒരു പാര്‍ട്ടി ഉണ്ടെന്നറിയുന്നത് തന്നെ .) അദ്ദേഹത്തിന്‍റെ മകന്‍ ഒരു മ്യൂസിക് ട്രൂപ്പ് നടത്തുന്നുണ്ടത്രേ!!! കഷ്ടപ്പാട് നിറഞ്ഞ അവന്‍റെ വീട്ടില്‍ അവന്‍റെ ചെലവ് കാശ് കണ്ടെത്തുന്നത് ആ ട്രൂപ്പ് വഴിയാണത്രേ . അതിന്‍റെ പേര് " അവിയല്‍ ".അദ്ദേഹത്തിനും കുടുംബത്തിനും " അവിയലിനുമെല്ലാം" നന്മ വരട്ടെ .
Wednesday, 12 August 2009
ദയവായി വായിക്കണേ !!!!!
ഹഹഹ എനിക്ക് ശെരിക്കും സന്തോഷമായി !!!!!!!!!!!എന്‍റെ ബ്ലോഗില്‍ നിറയെ കമന്റുകള്‍ !!! 2 ദിവസമായി ഞാന്‍ ബിര്‍മ്മിഹാമില്‍ ഇല്ലായിരുന്നു . കഴിഞ്ഞ ആഴ്ച വീണ്ടും ഞാന്‍ ഡ്യൂട്ടി യില്‍ തിരിച്ചു കയറി . സൊ കഴിഞ്ഞ രണ്ടു ദിവസം അവധി കിട്ടി . വോള്‍വര്‍ഹാംടന്‍ യൂണിവേര്‍സിടിയില്‍ അനിയനും അനിയത്തിയും പഠിക്കുന്നുണ്ട് . അത് കൊണ്ട് അവരെ കാണാന്‍ പോയി .
തിരിച്ചു വന്നു നോക്കിയപ്പോള്‍ ഇതാ കിടക്കുന്നു നിറയെ കമന്റുകള്‍ .എന്‍റെ സത്യസന്തമായ പോസ്റ്റ് "ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട് ". കമന്റുകള്‍ ഇല്ലാതെ മുരടിച്ചു പോകുമെന്നാണ് ഞാന്‍ കരുതിയത് . എന്തായാലും കമന്റും തന്ന്, കമന്റ് കിട്ടേണ്ട വഴികളും പറഞ്ഞു തന്ന നിരക്ഷരന്‍ ഭായിക്ക് സകല ബ്ലോഗന്മാരുടെ പേരിലും എന്‍റെ വ്യെക്തി പരമായ പേരിലും ഞാന്‍ നന്ദി പറയുന്നു .( പശ്ചാത്തലമായി ,സലിം കുമാര്‍ പുലിവാല്‍ കല്യാണം എന്നാ സിനിമയില്‍ ഫയര്‍ ഫോഴ്സിനോട് പറയുന്നത് ബ്ലോഗന്‍ മാര്‍ ഭാവനയില്‍ കാണുക ). എന്തായാലും എന്നേ പ്രോത്സാഹിപ്പിക്കുക വഴി , അദ്ദേഹം ഒരു സാമൂഹിക ദ്രോഹമാണ് ചെയ്തതെന്നുള്ളത് , ബൂലോകര്‍ക്ക് വഴിയേ മനസ്സിലായിക്കൊള്ളും.എന്‍റെ " കത്തി പോസ്റ്റുകള്‍ " വായിച്ച് , മനം മടുത്തു എന്തെങ്കിലും കടുപ്പിച്ച് പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ ,ദയവായി നിരക്ഷരന്‍ ഭായി യോട് പറയുക !!!
ഇനി സീരിയസ് ആയി ഒരു നന്ദി പറച്ചില്‍ നടത്തട്ടെ . എനിക്ക് കിട്ടിയ കമന്റുകള്‍ , പലതും ഞാന്‍ കരഞ്ഞു കാലേ പിടിച്ചു വാങ്ങിയതാണ് . എന്നാല്‍ അതിനു മുന്‍പ് തന്നെ , എന്നിലെ " എം .ടി .വാസുദേവന്‍ നായരെ " തിരിച്ചറിഞ്ഞ ചില മഹാ, മാന്യ , അതീവ മിടുക്കന്‍ മാരായ ( ഇച്ചിരി പൊക്കിയെഴുതിയേക്കാം. - "ഏത്",നമ്മുടെ മറ്റേ നയം ) ബ്ലോഗന്‍ മാരെ പേരെടുത്തു തന്നെ പറഞ്ഞു നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
വിഷ്ണു ,ധനേഷ് , തംബുരു -തമ്പുരാട്ടി ( ആ കൊച്ചിന് ഒരു പേരിട്ടാല്‍ പോരാരുന്നോ ???, എന്നതേലും ആട്ടെ), നിരക്ഷരന്‍ , വീരു , ഹാഫ് കള്ളന്‍ , സബിത ബാല , കൂരക്കാരന്‍ , രാധാകൃഷ്ണന്‍ , വശംവദന്‍, ജോണ്‍ ചാക്കോ പൂങ്കാവ് തുടങ്ങിയ എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു . ഇനിയും ഈ ബൂലോകത്തില്‍ ഉപദേശങ്ങളും വിമര്‍ശനങ്ങളും ,പ്രോത്സാഹനവും നല്‍കണമെന്ന് വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു , അത് വേണ്ട , അഭ്യര്‍ദ്ധിക്കുന്നു .( എപ്പഴും കരഞ്ഞു കാലേ പിടിച്ചു വോട്ട് മേടിക്കാന്‍ ഇത് രാഷ്ട്രീയമല്ലല്ലോ . ). ബൂലോകത്തിലെ ഇത് വരെ എന്‍റെ ബ്ലോഗില്‍ കമന്റ് ചെയ്യാത്തവരേ , നിങ്ങള്‍ ഇനിയും ഈ അസുലഭ ഭാഗ്യം നഷ്ടപ്പെടുത്തി കളയരുത് . നാളെ എന്‍റെ ബ്ലോഗും ഒരു പുസ്തകമാവും , അന്ന് , ഇതുവരെ ഒരു കമന്റ് പോലും ചെയ്യാത്ത നിങ്ങള്‍ ഒരു മൂലക്കിരുന്നു പറയരുത് , ഞങ്ങളൊക്കെയാണ് ആ ചെറുക്കനെ പൊക്കികൊണ്ട് വന്നതെന്ന് !!!!! അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ , അതിന്റെ മറുപടി പുസ്തക പ്രകാശനത്തിന്റെ അന്ന് പറയാം !!!!
വീണ്ടും സന്ദിപ്പും വരൈ വണക്കം!!!!!!!!!!!

Friday, 7 August 2009
എനിക്കാരുമില്ല !!!!!
ഈ ബൂലോകത്തില്‍ എനിക്കാരുമില്ല !!!! ഞാന്‍ അനാഥനാണെന്ന് മനസ്സിലായി !!!! കാരണം,ആത്മഹത്യ പരമായ ഒരു ബ്ലോഗ് ആയിരുന്നു എന്‍റെ ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട് . ഈ നാട്ടിലെ ( ഇംഗ്ലണ്ടിലെ ) ഇപ്പോഴത്തെ അവസ്ഥ സത്യസന്തമായിട്ട് ഞാന്‍ എഴുതി കാണിക്കാന്‍ ശ്രെമിച്ചു. പക്ഷെ ഒരു ചേട്ടന്‍ ഒഴിച്ച് ആരും ഒരു കമന്റ് പോലും തന്നില്ല . എന്നിലെ ബ്ലോഗന്‍ വളരെ നിരാശ്ശനാണ് . നാട്ടില്‍ നിന്ന് എന്നുമെനിക്ക് ഫോണ്‍ കോളുകളാണ് , സുഹൃത്തുക്കളും കസിന്‍ പിള്ളേരും . ഏതെങ്കിലും ഒരു വിസയില്‍ ഇങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചു കൊണ്ട് . ഞാന്‍ എന്തു പറയുവാനാണ് ഇവരോട് ???? വേണ്ട എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പലര്‍ക്കും അത് ഇഷ്ടപെടില്ല. എന്‍റെ ഒരു ഗെതികേട് !!!!!!!!!!!
എന്‍റെ നാട്ടിലെ , വണ്‍ ആന്‍ഡ് ഒണ്‍ലി ജെന്മി , എന്‍റെ നേഴ്സറി മേറ്റ് , സ്കൂള്‍ മേറ്റ് , വില്ലജ് മേറ്റ് , നാട്ടിലെ ഏറ്റവും വലിയ കുടുംബം , അപ്പനും അമ്മയും ഉന്നത ഗവര്‍മെന്റ് ഉദ്യോഗസ്തര്‍ , സ്വന്തമായി എവിടെയെല്ലാം സ്ഥലമുണ്ടെന്നു അവനു തന്നെ അറിയില്ലാത്ത , ഇപ്പോള്‍ ഹൈ കോടതി യില്‍ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്ന എന്‍റെ സുഹൃത്ത് ( പേര് പറയുന്നില്ല ) , ഇന്ന് രാവിലെ എന്നേ വിളിച്ചു ചോദിക്കുന്നു , " അളിയാ അവിടെ നായര്‍ നേഴ്സ് മാര് വല്ലവരും ഉണ്ടോ ??????"ചിരിക്കണോ കരയണോ കാലുമടക്കി ചവിട്ടണോ എന്ന് എനിക്ക് തന്നെ അറിയില്ല .സൊ , ഞാന്‍ അങ്ങനെ ഒരു ബ്ലോഗ് എഴുതിയത് തെറ്റാണോ ?????

Thursday, 30 July 2009
ഓഡിറ്റര്‍ ഫ്രം ഇംഗ്ലണ്ട്
ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയിട്ട് ഏകദേശം പത്തു മാസത്തോളമായി.നാട്ടില്‍ നിന്ന് പോരുമ്പോള്‍ വലിയ ആവേശമായിരുന്നു . അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ലാലേട്ടന്‍ "അമേരിക്ക " അമേരിക്ക " എന്ന് പറഞ്ഞു നടക്കുന്നത് പോലെ ഞാനും കുറേ സ്വപ്നം കണ്ടു നടന്നു . നാട്ടില്‍ മുഴുവന്‍ പറഞ്ഞു നടന്നു . ജീവിതത്തില്‍ ഇന്നേ വരെ മിണ്ടിയിട്ടില്ലാത്ത നാട്ടുകാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പറഞ്ഞു ,"ചേട്ടാ അടുത്ത ആഴ്ച ഞാന്‍ ഇംഗ്ലണ്ടിന് പോകുവാ ".പലര്‍ക്കും ഞാന്‍ ആരാണെന്നു പോലും മനസ്സിലായിക്കാണില്ല . ശത്രുക്കളോടെല്ലാം വീട്ടില്‍ പോയി തന്നെ പറഞ്ഞു . അകലെയുള്ള ശത്രുക്കളെ ഫോണില്‍ വിളിച്ചു പറഞ്ഞു . ഏതോ ഒരു "ഗഡിയുടെ " ആ രാജ്യം അത്രയ്ക്ക് അധപതിച്ചോട എന്നുള്ള കമന്റ് കേട്ടില്ല എന്നു വെച്ചു.
അങ്ങനെ നാട്ടുകാരുടെ മുന്‍പില്‍ ഞെളിയാവുന്നതിന്റെ മാക്സിമം ഞെളിഞ്ഞാണ് ഞാന്‍ ഇംഗ്ലണ്ടില്‍ വന്നിറങ്ങിയത് . പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോള്‍ അപ്പത്തന്നെ എന്ന സ്റ്റൈലില്‍ ആണ് ഇംഗ്ലണ്ട് എന്നെ സ്വീകരിച്ചത് . നോര്‍ഫോല്‍ക് ഗ്രൂപ്പിന്റെ സാമ്പത്തികം നോക്കി നടത്താന്‍ വന്ന എനിക്ക് ,ഇംഗ്ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധിയെ ആണ് നേരിടേണ്ടി വന്നത് . വന്ന ആദ്യത്തെ മാസം വെല്യ കുഴപ്പമില്ലാരുന്നു . ഓഫീസില്‍ കറങ്ങുന്ന കസേരയില്‍ കാലും കയറ്റി വെച്ച് ,തെരു തെരെ കിച്ചനിലേക്ക് ഫോണ്‍ വിളിച്ചു , ആരാ അവിടെയുള്ളത് ഒരു ചായ കൊടുത്ത് വിട്ടേ , കൊറിക്കാന്‍ cashew nut ആയിക്കോട്ടെ എന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്ന ഞാന്‍ , ഈ കമ്പനിയിലെ " സകലകലാ വല്ലഭന്‍ "( വിശദീകരിച്ചു പറഞ്ഞാല്‍ കൂലിപ്പണിക്കാരന്‍) ആയതു ശത്രുക്കളുടെ ദൃഷ്ടി ദോഷം കൊണ്ടായിരിക്കും .ആഴ്ചയില്‍ അഞ്ചു ദിവസം ജോലി രണ്ടു ദിവസം അവധി . ഇതാരുന്നു എന്റെ " വര്‍ക്ക് പെര്‍മിറ്റില്‍ " പറഞ്ഞത് . സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോള്‍ , എല്ലാവരുടേയും അവര്‍സ് കമ്പനി വെട്ടി കുറച്ചു .( ഇവിടെ "അവര്‍ലി പേ " സിസ്റ്റം ആണ്.)
ഞാന്‍ ജി എം ന്റെ കാലാണ് എന്ന് കരുതി കൈ പിടിച്ചു പറഞ്ഞു ഭായി ചതിക്കരുത് കുടുമ്മം പട്ടിണിയായി പോകും , എങ്ങനെയെങ്കിലും കൂടുതല്‍ അവര്‍സ് തരണം . അങ്ങേരൊന്നാലോചിച്ചു . എന്നിട്ട് പറഞ്ഞു , നിനക്ക് പറ്റാവുന്ന ഡിപാര്‍ട്ട്മെന്റില്‍ ഒക്കെ ജോലി ചെയ്തു അവര്‍സ് ഉണ്ടാക്കിക്കോ എന്ന് .പിന്നെ നമ്മള്‍ തുടങ്ങിയില്ലേ , കാര്യം കോഴിക്കൂടിന്റെ സൈഡ് തറക്കുന്ന പട്ടിക പോലെയാണ് മേരാ ബോഡി ഷേപ്പ് എങ്കിലും , നാട്ടില്‍ വാഴക്ക് കിളച്ച experience വെച്ച് എല്ലാ വകുപ്പിലും കയറി പണിയെടുത്തു . സാമ്പത്തിക വകുപ്പ് രണ്ടു ദിവസം , പിന്നെ നൈറ്റ് ഓടിറ്റിംഗ് , റെസ്റ്റോറണ്ട് , കിച്ചന്‍ , തൂപ്പ് , തുട etccccccc വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ഞാന്‍ എന്തിനാ കഴുത്തേല്‍ കല്ല് കെട്ടി ആറ്റില്‍ ചാടുന്നത്.
വാല്‍ കഷണം - നാട്ടില്‍ മമ്മി എനിക്ക് വേണ്ടി കല്യാണം ആലോചിക്കുന്നുണ്ടാവും . തോമാച്ചന്‍ ഇരുപത്തിയാറ് വയസ്സ് , ഇംഗ്ലണ്ടില്‍ അക്കൌണ്ടന്റ്. ബുഹഹഹ .ഇപ്പോള്‍ എന്റെ വെല്യമ്മച്ചി അരങ്ങത്തു നടുത്തൊട്ടി വെല്യ മറിയാമ്മ ചേടത്തി ഉണ്ടാരുന്നെങ്കില്‍ എന്റെ അമ്മയെ വഴക്ക് പറഞ്ഞു കൊണ്ട് പറഞ്ഞേനെ , തോമാച്ചന്‍ വെറും അക്കൌണ്ടന്റ് അല്ല ഇംഗ്ലണ്ടില്‍ ഓടിറ്റര്‍ ആണെന്ന് .എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു , പെണ്ണിന്‍റെ വീട്ടുകാര് ഈ ബ്ലോഗ് വായിക്കല്ലേ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Wednesday, 29 July 2009
മലയാളിക്കൊരു എഴുത്ത്
ഇനി ഞാന്‍ എന്നേക്കുറിച്ച് പറയട്ടെ . കോട്ടയം ജില്ലയിലെ ഒരു ഗ്രാമത്തില്‍ ആണ് എന്‍റെ വീട് . ഏത്ത വാഴക്ക് ഇട കിളച്ചും , കപ്പക്കൃഷി ചെയ്തും മീനച്ചിലാറ്റില്‍ മുങ്ങി കുളിച്ചും നടന്ന ഞാന്‍ , ഏതോ തലേവര കൊണ്ടാണ് ( ഭാഗ്യമോ ഭാഗ്യദോഷമോ) , ചെമ്മാനം പൂക്കളമിട്ട ഒരു സന്ധ്യക്ക് ഈ ഇംഗ്ലണ്ടില്‍ വിമാനമിറങ്ങിയത് . ഇവിടെ ജീവിതം വെല്യ കുഴപ്പമില്ല . സന്തോഷിക്കാനുള്ളതൊക്കെ ഇവിടെ ഉണ്ട് . ഉപ്പും മുളകും ഇല്ലെങ്കിലും മൂന്ന് നേരം ഭക്ഷണം ഉണ്ട് . ജോലി കഴിഞ്ഞു വന്നു പുതച്ചു മൂടി ഉറങ്ങാന്‍ എന്‍റെ മാത്രം മുറിയുണ്ട് . ആരും കാണാതെ "അടിച്ചു മാറ്റി" സൂക്ഷിച്ചിരിക്കുന്ന ഒരു വലിയ ഹീറ്ററും ഉണ്ട് . തണുപ്പ് ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനെ ഞാന്‍ ഓഫ് ആക്കാറില്ല. ഹോട്ടലില്‍ താമസിക്കുന്നത് കൊണ്ട് കറന്റ് ചാര്‍ജ് കൊടുക്കേണ്ടല്ലോ. നമ്മുടെ നാട്ടില്‍ മഴ പെയ്യുമ്പോള്‍ , നിങ്ങള്‍ അടുപ്പ് പാതകത്തെ കയറി ഇരുന്നിട്ടുണ്ടോ ? അത് പോലെ ഒരു സുഖമാണ് ഈ നാട്ടില്‍ തണുപ്പത്ത് ഹീറ്റര്‍ ഇട്ടു ഇരിക്കാന്‍ . ഇന്ന് ഞാന്‍ വീട്ടിലേക്കു വിളിച്ചു . മമ്മി പറഞ്ഞു നാട്ടില്‍ മഴയാണെന്നു . എന്‍റെ ആത്മാവൊന്നു വിറഞ്ഞു. എന്റെ നാട് അതില്‍ തിമിര്‍ത്തു പെയ്യുന്ന മഴ . നഷ്ടബോധം നിറഞ്ഞ ഒരു സ്വപ്നാടനം ഒരു നിമിഷം കൊണ്ട് ഞാന്‍ നടത്തി . മമ്മി പിന്നെയും പറഞ്ഞു പാടത്ത് വലയിട്ടു പപ്പാ കുറെ മീന്‍ പിടിച്ചെന്നു . ഇന്ന് കപ്പയും മീനുമായിരുന്നു രാവിലെ "ബ്രേക്ഫാസ്റ്റ്" എന്ന് . കൂടുതല്‍ കേള്‍ക്കാന്‍ നിന്നില്ല , പിന്നെ വിളിക്കാം എന്ന് പറഞ്ഞു ഫോണ്‍ വെച്ചു.
മഴ പെയ്യുന്ന, എപ്പോഴും ഓണക്കാറ്റുള്ള പുഴയുടെ തീരത്തുള്ള എന്‍റെ നാട് - ആറുമാനൂര്‍ . എന്‍റെ വേദന , എനിക്ക് നഷ്ടമാവുന്ന എന്‍റെ നാടിനെ കുറിച്ചോര്‍ത്താണ്. ആ നാട്ടില്‍ ഇച്ചിരി കഞ്ഞിയും കടുക്മാങ്ങയും കഴിച്ചു , സ്നേഹിച്ച പെണ്ണിനേയും കെട്ടി പിടിച്ചു ഉറങ്ങുക , അത്രയും "വലിയ" സ്വപ്നമേ എനിക്കുണ്ടായിരുന്നുള്ളൂ. പുരോഗതി നാടിന്റെ ജീവിത ചെലവു കൂട്ടിയപ്പോള്‍ , കൃഷി കൊണ്ടൊന്നും ജീവിക്കാന്‍ വയ്യാതെയായി . അങ്ങനെ ജീവിക്കാന്‍ വേണ്ടി പ്രവാസി ആയി . ഏതോ ഒരു ബ്ലോഗില്‍ ഞാന്‍ വായിച്ചു , രാജകുമാരി വളര്‍ത്തിയ തത്തയുടെ കഥ . പാലും പഴവും സ്വര്‍ണക്കൂടും കൊടുത്തു ,രാജകുമാരി തത്തക്ക് .ഇനി നിനക്കെന്തു വേണം സന്തോഷിക്കാന്‍ എന്ന് ചോദിച്ച രാജകുമാരിയോടു തത്ത പറഞ്ഞു , പാലും പഴവും സ്വര്‍ണക്കൂടും എല്ലാം മനോഹരമാണ് , പുറത്തൊരാകാശമുണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!! അതു പോലെയാണ് ഈ ഞാന്‍ എന്ന പ്രവാസിയും . ഇവിടെ എല്ലാം മനോഹരമാണ് , ഇംഗ്ലണ്ടിന് പുറത്തു കേരളമെന്ന നാട്ടില്‍ കോട്ടയം ജില്ലയില്‍ പുഴയുടെ തീരത്തു ആറുമാനൂര്‍ എന്ന ഒരു ദേശം ഉണ്ടെന്നറിഞ്ഞില്ലായിരുന്നുവെങ്കില്‍ !!!!!!!!!!ഇത് എന്‍റെ മാത്രം വേദനയാണ് എന്നെനിക്ക് തോന്നുന്നില്ല . എല്ലാ പ്രവാസികളുടേയും വേദന തന്നെ ആണ് . നമ്മുടെ ആത്മാവുരുത്തിരിഞ്ഞ സ്വന്തം മണ്ണില്‍ നമുക്ക് ജീവിക്കാന്‍ കഴിയുന്നില്ലെങ്കില്‍ !!!!!

Friday, 24 July 2009
അവധിക്കാലം
ബൂലോകത്തില്‍ വന്നിട്ട് കുറെ നാളുകളായി . പക്ഷെ കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല ." ക്രെഡിറ്റ് ക്രെഞ്ച്" (സാമ്പത്തിക മാന്ദ്യം) ലോകത്തിലെ രണ്ടാമത്തെ "ക്യാപിടലിസ്റ്റ്" വാദിയായ ഇംഗ്ലണ്ടിന്റെ നടുവോടിച്ചപ്പോള്‍ , എന്‍റെ മുതലാളി എന്നോട് പറഞ്ഞു ,മോനെ നീ ആഴ്ചയില്‍ രണ്ടു ദിവസം ജോലി ചെയ്താല്‍ മതി എന്ന് . അങ്ങനെ ചുമ്മാ ഇരുന്നപ്പോള്‍ ആണ് ബ്ലോഗിനെ കുറിച്ച് കേട്ടതും എഴുതാന്‍ പഠിച്ചതും ( ബൂലോകത്തുള്ളവര്‍ ഒരു പണിയുമില്ലത്തവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ !!).ഞാന്‍ ബൂലോകത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ അന്ന് തന്നെ ബഹുമാനപ്പെട്ട ജി .എം എന്നോട് അവധി ക്യാന്‍സല്‍ ചെയ്തു ഡ്യൂട്ടിയില്‍ തിരിച്ചു കയറാന്‍ പറഞ്ഞു . അതോടെ വീണ്ടും നല്ല തിരക്കായി . കൂടെ എന്‍റെ മഹത് ബ്ലോഗ് "വിരിയും മുന്‍പേ കൊഴിഞ്ഞു എന്ന അവസ്ഥയിലുമായി.
ഇന്നിതാ എല്ലാ ബൂലോകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത !!! എന്‍റെ വീട്ടുകാര്‍ക്ക് (മമ്മിക്കു മാത്രം ) സങ്കട വാര്‍ത്ത. ( എനിക്കെന്നതായാലും ഒന്നുമില്ല ).
"വീണ്ടും അവധിയില്‍ പ്രവേശിക്കുക" . എന്ന ജി.എം ഇന്‍റെ ഉത്തരവാണ് ആ സന്തോഷ വാര്‍ത്ത . ഇനി ഞാന്‍ ഈ ബൂലോകത്ത് എന്നെ കൊണ്ട് എഴുതാന്‍ പറ്റുന്ന എന്തെങ്കിലും ഒക്കെ എഴുതും. ദയവായി അടുത്ത ലെക്കത്തിനായി കാത്തിരിക്കു .

Saturday, 4 July 2009
വെറുതെ!!!!!!!!!!!!!!!!!!!
ഞാന്‍ ബൂലോകത്തിലെ ഒരു പുതിയ അംഗമാണ് . ബൂലോകത്തില്‍ കഥകള്‍ എഴുതുന്ന പോങ്ങുംമൂടനും വിശാലമനസ്കനും കായംകുളം എക്സ്പ്രസ്സ് നും കൊച്ചുത്രേസ്യക്കും മറ്റു എല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു . കാരണം ജീവിക്കാന്‍ വേണ്ടി പ്രവാസിയായ മറ്റു എല്ലാ മലയാളികളെയും പോലെ ഒരാളാണ് ഞാനും . ഈ നാട്ടിലെ ഏകാന്തതയും മഴയും തണുപ്പും വെള്ളിനിറമുളള മേഘങ്ങളും പൊന്‍ നിറമുള്ള പൊന്‍വെയിലും എല്ലാം കൂടി കൂടുമ്പോള്‍ "ഡിപ്രസ്സഷന്‍ " അടിക്കാന്‍ വേറെ കാരണം ഒന്നും വേണ്ട . ഈ ഏകാന്തതയില്‍ ആണ് ഞാന്‍ ബ്ലോഗ് വായന തുടങ്ങിയത് . ശരിക്കും ഞാന്‍ ആസ്വദിക്കുന്നു, ഈ ബ്ലോഗുകളിലെ കഥകളും അനുഭവങ്ങളും . ശരിക്കും എന്റെ നാട്ടിലേക്ക് മടങ്ങി പോയതുപോലെ തോന്നി !!!. പുഴയുടെ തീരത്തുള്ള എന്റെ നാടും എന്റെ പള്ളികൂടവും എന്റെ പള്ളിയും എന്റെ കൃഷ്ണന്റെ അമ്പലവും ഞങ്ങള്‍ കുട്ടികള്‍ "മുങ്ങി തൊടീല്‍ " കളിച്ചിരുന്ന കുളിക്കടവും ഒക്കെ പലരുടെയും ബ്ലോഗില്‍ കൂടി ഞാന്‍ കണ്ടു. ഈ പ്രവാസലോകത്തിലെ സൌഭാഗ്യത്തിലും (??????) എന്റെ നാട് ഒരു വേദനയുള്ള ഓര്‍മ്മയാണ് എനിക്ക്. എല്ലാ പ്രവാസികളെയും പോലെ ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങി പോകണം എന്ന സ്വപ്നം കണ്ടാണ് ഞാന്‍ എന്ന പ്രവാസിയും ജീവിക്കുന്നത് . വിവാഹം , ഇവിടെ സെറ്റില്‍ ചെയ്യുന്ന ലൈഫ് , ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഇതെല്ലാം എന്‍റെ നാട്ടിലേക്കുള്ള മടങ്ങിപോക്ക് ഒരു സ്വപ്നം മാത്രമായി അവശേഷിച്ചെക്കാം !!!!!!!!!
ഒരിക്കല്‍ ഞാന്‍ മടങ്ങിവരും എന്‍റെ നാട്ടിലേക്ക് , മണ്ണിന്‍റെ മണമുള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ ഞാന്‍ വരും . ഒരിക്കല്‍ കൂടി എനിക്ക് ആറുമാനൂരില്‍ പെയ്യുന്ന ആ മഴ നനയണം . ഞങ്ങളുടെ പാടത്ത് കൃഷി ചെയ്യുമ്പോള്‍ , പപ്പയ്ക്ക് കുടിക്കാനായി മമ്മി തന്നുവിടുന്ന കട്ടന്‍ കാപ്പി മൊന്തയുമായി വഴുക്കുന്ന വരമ്പത്ത് കൂടി ,ഒരിക്കല്‍ കൂടി എനിക്ക്നടക്കണം . കൃഷ്ണന്‍ ന്റെ അമ്പലത്തിനടുത്തുള്ള ഞങ്ങളുടെ വെല്യപ്പച്ചന്റെ തറവാട് വീട്ടിലേക്ക് , ആല്‍മരങ്ങള്‍ തണല് പുതപ്പിച്ച മണല്‍ നിറഞ്ഞ വഴിയിലൂടെ പുഴയുടെ തീരത്തു കൂടി ഒന്ന് കൂടി നടന്നു പോകണം. വെറുതേ!!!!!!!! തികച്ചും വെറുതേ !!!!!

Sunday, 31 May 2009
സമർപ്പണം
ഇന്ന് എന്റെ ഒരു പുതിയ പിറന്നാൾ ആണ്.2009 may 31. ഈ ബൂലൊകം എന്ന എന്റെ പുതിയ ലോകത്തേക്ക് പിച്ച വെച്ച് ഞാൻ നടന്ന് തുടങ്ങുകയണ്.ഒരിക്കൽ പൊലും കണ്ടിട്ടില്ലാത്ത, പൂഞ്ഞാർ കാരൻ ധനേഷ് എന്ന എന്റെ ബ്ലോഗ് ഗുരുവിനെ മനസ്സിൽ നമിച്ച് കൊണ്ട് ഞാൻ തുടങ്ങുകയണ്.എന്റെ ചേച്ചിയുടെ കുട്ടി അന്നമ്മ കുട്ടിയുടെ യും ,എളയ ചിറ്റപ്പന്റെ മകൾ മറിയക്കുട്ടിയുടെ യും , ഞങ്ങളുടെ എല്ലാമായിരുന്ന അരങ്ങത്ത് നടുത്തൊട്ടി മറിയമ്മ ജോസഫ് എന്ന വെല്യമ്മച്ചിയുടെയും, ആറുമാനൂർ നിവാസികളുടെയും നല്ലവരായ ബ്ലോഗന്മാരുടേയുംമുൻപിൽ ഞാൻ ഇത് വിനയപൂർവ്വം സമർപ്പിക്കുന്നു
Subscribe to:
Posts (Atom)