Friday, 3 December 2010

ഇംഗ്ളണ്ടിലെ എരുമ ഫാം.....

ഇംഗ്ളണ്ടില്‍ തണുപ്പ് വീണു തുടങ്ങി.ഇന്നലെ പാതിരയ്ക്ക് "ജാക്ക് ഡാനിയല്‍സ്
പുണ്യാളന്" രണ്ടു സ്തുതിയൊക്കെ കൊടുത്ത്,ഹീറ്ററും ഇട്ടു പൊതച്ചു മൂടി കിടന്ന
ഞാന്‍ "അതിരാവിലെ" എട്ടരക്ക് എണീറ്റ്‌ നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ മഞ്ഞു മൂടി
കിടക്കുന്നു.ഈ മഞ്ഞു കാലം കാഴ്ചക്ക് അതിസുന്ദരി തന്നെയാണ്.നമ്മുടെ
ധനുമാസത്തിലെ ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നപോലെ തോന്നും.(ദൈവമേ
ധനുമാസത്തില്‍ ആണോ വാ ആകാശം വെളുത്ത മേഘം കൊണ്ട് നിറയുന്നത്.. ഞാനൊരു
ആവേശത്തിനങ്ങു അലക്കി വിട്ടതാ...നീങ്ങ ക്ഷമീര്).ഒരു കട്ടന്‍കാപ്പി മൊത്തി മൊത്തി
കുടിച്ച്,മഞ്ഞു വീണു കിടക്കുന്ന ഈ താഴ്വാരത്തിലേക്ക് നോക്കിയിരുന്നാല്‍ നമ്മള്‍ ഈ പ്രകൃതിയില്‍ ലയിച്ചു ചേരും."ആദിപ്രകൃതിയും മനുഷ്യനും  പ്രണയവും.....എന്നൊക്കെയുള്ള ഫിലോസഫികള്‍ മനസ്സ് നിറഞ്ഞൊഴുകും....സംഭവം കൊള്ളാമെങ്കിലും,"എടീ അന്നമ്മേ ഒരു കട്ടന്‍കാപ്പി എടുത്തോണ്ട് വാടി എന്ന് പറഞ്ഞാല്‍, ശരി ഇച്ചായാ എന്ന് പറഞ്ഞു കാപ്പിയുമായി വരാന്‍ അങ്ങനെയാരും ഇല്ലാത്തത് കൊണ്ടും, തന്നേ പോയി ഗ്ളാസ് കഴുകി വെള്ളം ചൂടാക്കി കട്ടനൊണ്ടാക്കി വന്നു വേണം ഈ മഞ്ഞുകാഴ്ചകള്‍ കാണാന്‍ എന്നുള്ളത് കൊണ്ടും,മഞ്ഞിന്‍ മധുരക്കാഴ്ച വേണ്ടാന്നു വെച്ച്,തലേന്ന് പാതിരയ്ക്ക് സ്വപ്നത്തില്‍ കണ്ട (ഡിയര്‍ ജോണ്‍ സിനിമയിലെ) നായികയാണെന്ന് സങ്കല്‍പ്പിച്ച് തലയണയെ കെട്ടിപ്പിടിച്ചു ഒരമ്പതര വരെ അങ്ങ് കിടക്കും.അതാണ്‌ പതിവ്..
പക്ഷെ ഈ വര്‍ഷത്തെ ഈ മഞ്ഞുകാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്,ഒരു പക്ഷെ
ഇതെന്റെ ഇംഗ്ലണ്ടിലെ അവസാനത്തെ മഞ്ഞു കാഴ്ചയായിരിക്കും.സത്യം.ഞാന്‍ ഒരിക്കല്‍
പറഞ്ഞില്ലേ,നാട്ടില്‍ പോയി ഒരു ഫാം പ്രൊജക്റ്റ്‌ ചെയ്യാന്‍ എനിക്കാഗ്രഹമുള്ള കാര്യം.
അതിനു എന്റെ വീടെന്ന ഐക്യരാഷ്ട്രസഭ അംഗീകാരം നല്‍കി.ഇത് വരെ ജോര്‍ജ്
ബുഷിന്റെ വേഷം കെട്ടി എന്റെ ആഗ്രഹങ്ങളെ വീതോ(veto power)ചെയ്ത മേരാ
പിതാജി തന്നെയാണ്,തുടര്‍ച്ചയായുള്ള എന്റെ ആവശ്യപ്രകാരം(ശല്യം എന്ന് വീട്ടുകാര്)
ഫാമിന് നേരെ പച്ചക്കൊടി വീശിയത്.ഇംഗ്ലണ്ടിലെ ജോലി ഉപേക്ഷിച്ചു നാട്ടില്‍ പോയി
ഫാം നടത്താന്‍ വട്ടാണോടെ എന്നൊക്കെ സുഹൃത്തുക്കള്‍ പറഞ്ഞു തുടങ്ങി.എന്ത് വന്നാലും
അവനവന്‍ തന്നെ അനുഭവിച്ചോണമെന്ന് വീട്ടുകാരും.എന്ത് വന്നാലും ഞാനിനി വെച്ച കാലു
പുറകോട്ടില്ല. (എന്നാലും ചിലപ്പോള്‍ ഒരു പേടി).എന്തായാലും നാല്പത്തഞ്ച് ദിവസത്തെ
അവധിക്കാണെന്ന് പറഞ്ഞാണ് പോകുന്നത്.എന്നിട്ട് പിന്നെ തിരിച്ചു വരില്ല.നമ്മുടെ
നാട്ടില്‍ പണിക്കു നിന്നിട്ട് പണ്ടിക്കാര് പോകുന്നത് പോലെ.ഒരു മുങ്ങല്‍.എന്തായാലും
നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്ട് പോയി പഠിക്കും.അഥവാ ഞാന്‍ തോല്‍ക്കും
എന്ന് തോന്നിയാല്‍ ആറു മാസത്തിനകത്ത് തിരിച്ചു കേറിയാല്‍ മതി.അതാണ്‌ ബ്രിട്ടീഷ്‌
നിയമം.കിലുക്കത്തില്‍ ഇന്നസെന്റ് തിരിച്ചു വരുന്നത് പോലെ വരേണ്ടി വന്നാല്‍
ജി എം എന്നേ മാറ്റി നിര്‍ത്തിയിട്ടു ചെവിയില്‍ മൂന്നാല് മന്ത്രം ചൊല്ലി തരും.നാല്പത്തഞ്ച് ദിവസം കഴിഞ്ഞു വരാമെന്ന് പറഞ്ഞു പോയിട്ട് എവിടെയായിരുന്നെടാ
^&**()__+++^%%$£££_++_))മോനേ........അന്നേരം ഞാന്‍ ഇന്നസെന്റ് ചോദിക്കുന്നപോലെ തിരിച്ചു ചോദിക്കും "നാല്പത്തഞ്ച് ദിവസമെന്ന് ഞാന്‍ പറഞ്ഞിരുന്നോ,  എന്നാ ഇനി ഞാനൊരു സത്യം പറയട്ടെ,എനിക്കതോര്‍മ്മയില്ല...പാവം എന്റെ ഡാഡി.കുറച്ചു തുമ്മേണ്ടി വരുമല്ലോ ദൈവമേ.. പാവം.
                              എന്തായാലും ഫാം തുടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.എത്രയൊക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും ഞാന്‍ നേരിടും.പലരും വിചാരിക്കുന്ന പോലെ ആപ്പയൂപ്പ  കന്നുകാലി വളര്‍ത്തല്‍ഒന്നുമല്ല.fully mechanised scientific farm ആണ് എന്റ് മനസ്സില്.ബ്രിട്ടനില്‍ ഉള്ളപോലെ.പക്ഷെ എത്രയൊക്കെ പറഞ്ഞിട്ടും നമ്മുടെ നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല.വീട്ടുകാര് പറയുന്നത്,നാളെ മുതല്‍ നാട്ടുകാര് നിന്നേ കന്നുകാലി  തോമ ആയിട്ടെ കാണുവോള്ളന്നു.ഞാന്‍ എന്നാ പറയാനാ?അങ്ങനെയാണെങ്കില്‍ എന്റെ വല്യപ്പച്ചന്‍ ആരായിരുന്നുവെന്ന്   ചോദിക്കണമെന്നുണ്ടായിരുന്നു.ഇംഗ്ളണ്ടില്‍ ജോലി
ചെയ്യണമെന്നുള്ളത്‌ എന്റെ ഒരു ആഗ്രഹമായിരുന്നു.ഇങ്ങോട്ട് പോന്നപ്പോളും ഞാന്‍
വീട്ടില്‍ പറഞ്ഞതാ,എന്റെ വല്യപ്പച്ചന്‍ കൃഷി ചെയ്ത ഞങ്ങടെ കണ്ടത്തിലാണ് എന്റെ
ആത്മാവിരിക്കുന്നതെന്ന്.അന്നേരം വീട്ടുകാര്‍ക്ക് ചിരി.
അവര് പറയുന്നത് ഇതിനൊന്നും "സ്റ്റാറ്റസ്" ഇല്ലന്നാണ്.(വാഴക്കാ...)എങ്കിലും അവരുടെ
പരാതി പരിഹരിക്കാനായി, പാല് own brand name ഇല്‍ പായ്ക്ക് ചെയ്തു
വില്‍ക്കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്.Pjames British farms pvt.ltd.
എന്ന് കമ്പനി പേരും Pjames എന്ന് ബ്രാന്‍ഡ്‌ നേമും ഇടണമെന്നാണ് ഇപ്പോള്‍
ആലോചിക്കുന്നത്.നമ്മുടെ രാജ്യത്തിന്‌ വളരെ ഗുണകരമായ ഒരു പ്രൊജക്റ്റ്‌ ആണ് എന്ന്
എനിക്കുത്തമ വിശ്വാസമുള്ള ഈ പദ്ധതിയേ നിങ്ങളില്‍ ആരെങ്കിലുമൊക്കെ
ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കും ഓരോ പേര് നിര്‍ദേശിക്കാം...എനിക്കും ഒരു വ്യവസായി ആകണം.പണ്ട് സ്കൂളില്‍ പഠിച്ച കാലത്ത് ഒരു വാര്‍ത്ത വായിച്ചിരുന്നു.റഷ്യന്‍ എണ്ണ രാജാവ് റോമന്‍ ബ്രിസ്ബേവ്‌ ഇന്ത്യയില്‍ വരുന്നു എന്ന്.റഷ്യയിലെ എണ്ണ ഖനികള്‍ മുഴുവന്‍ അളിയന്റെ തറവാട്ടു വകയാ... അന്നേ ഉള്ള ആഗ്രഹമാണ്  അത് പോലെ ഒരു വ്യവസായി ആകണമെന്ന്.
             എന്റെ പാലില്‍ ഞാന്‍ വെള്ളം ചേര്‍ക്കില്ല :):):).  മറ്റൊരിടത്ത് നിന്നും മേടിക്കുന്ന പാല്‍ അല്ലാത്തത് കൊണ്ട് എന്റെ പാലില്‍ ഒരിക്കലും ഫോര്‍മാലിന്‍ ഉണ്ടാവില്ല.ഉറപ്പ്.എന്റെ ഈ ഡ്രീം പ്രൊജക്റ്റ്‌ ന് എന്ത് മാത്രം ഓഫര്‍ (quality promises) നിങ്ങള്ക്ക് തരാന്‍ കഴിയുമെന്നുള്ളത് നാട്ടില്‍ പോയി പഠിച്ചിട്ടു പറയാം.ഇത് പോലെ ഒക്കെ ഞാന്‍ എന്റെ വീട്ടില്‍ പറഞ്ഞിട്ടും എന്റെ മമ്മിക്ക് ഒന്നും അത്ര സന്തോഷമില്ല.ഒരു വിധത്തില്‍ അപ്പനെയും ചേട്ടന്മാരെയും സമ്മതിപ്പിച്ചു.
അപ്പോഴാണ്‌ ഒരു ചോദ്യം,കല്യാണം കഴിച്ചിട്ടു പോരെ തോമാച്ചാ നാട്ടില്‍ സെറ്റില്‍
ചെയ്യുന്നതെന്ന്?അത് കേള്‍ക്കുമ്പോള്‍ ഞാന്‍ പതുക്കെ മുങ്ങും.കാരണം ഞാന്‍ മനസ്സില്‍
ഒരു തീരുമാനം എടുത്തിട്ടുണ്ട് കെട്ടുവാണെങ്കില്‍ അതെന്‍റെ മുപ്പത്തി മൂന്നാമത്തെ വയസ്സില്‍
ആയിരിക്കുമെന്ന്. കാരണം ആ പ്രായത്തിലാണല്ലോ കര്‍ത്താവിന്റെ പീഡാനുഭവവും
കുരിശു മരണവും...
നാട്ടില്‍ പോയി എരുമ വളര്‍ത്തി നടന്നാല്‍ നിനക്കൊന്നും ആരും പെണ്ണ് തരികേലന്നാ
വീട്ടുകാര് പറയുന്നത്.ഹും.ശരിയാ അത് ഞാന്‍ സമ്മദിക്കുന്നു.ചെറുക്കന്‍ ഇംഗ്ളണ്ടില്‍
ആണെന്ന് പറഞ്ഞാല്‍ അങ്ങ് തൃശ്ശൂരൂന്നും പാലായീന്നുമുള്ള  നല്ല "ബമ്പറും
ഡിക്കി"യൊക്കെയുള്ള കല്യാണാലോചന വരും.പക്ഷെ എനിക്കത് വേണ്ട.എനിക്ക്
ജലോത്സവം സിനിമയിലെ "കേര നിരകളാടും" എന്ന പാട്ട് ആസ്വദിക്കാന്‍ കഴിയുന്ന ഒരു
സാദാരണ പെണ്ണ് മതി. (നിങ്ങളും പോയി ആ പാട്ടൊന്നു കേള്‍ക്കു.എന്‍റെ അമ്മ വീട്
കുട്ടനാട് ആയതു കൊണ്ടാവും,കുട്ടനാടിനോട് ഇത്ര സ്നേഹം).
               ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ല നേരെയങ്ങ് ചെല്ലുക തന്നെ.അഥവാ പൊട്ടിയാല്‍ നിന്ന നില്‍പ്പില്‍ മുങ്ങി ഇംഗ്ളണ്ടില്‍ പൊങ്ങുക.(അതെങ്ങാനും പൊട്ടിയാല്‍ നാല് കൊല്ലം എനിക്കിവിടെ കഷ്ടപ്പെടേണ്ടി വരും അതിന്റെ ബാധ്യത തീര്‍ക്കാന്‍.ദൈവമേ
അങ്ങനെയൊന്നും വരുത്തല്ലേ). അങ്ങനെയൊന്നും വരില്ല.കാരണം പാലുല്‍പ്പാദനം മാത്രമല്ല എന്റെ ലക്‌ഷ്യം. ജൈവ വളമായി ചാണകം ഉപയോഗപ്പെടുത്തും.ചാണകത്തെ ശാസ്ത്രീയമായി ഉണക്കി പൊടിച്ചു കണ്‍വെയര്‍ ബെല്‍റ്റ്‌ വഴി പായ്ക്ക് ചെയ്തു വില്‍ക്കും. ഇപ്പോള്‍ കൃഷി പ്രോത്സാഹിപ്പിക്കുന്ന സൗദി പോലെയുള്ള രാജ്യങ്ങളിലേക്ക് ചാണകം കയറ്റു മതി ചെയ്യും.ഈയിടെ നമ്മുടെ ശശി അണ്ണനും മന്‍മോഹന്‍ സിങ്ങും കൂടി സൗദിയില്‍ പോയി വാണിജ്യ കരാര്‍ ഒപ്പിട്ടില്ലേ.അങ്ങനെ കാലങ്ങള്‍ക്ക് ശേഷം റഷ്യന്‍ എണ്ണരാജാവ്  എന്ന് റോമന്‍ ബിസ്ബ്രെവിനെ കുറിച്ചു പത്രക്കാര്‍ എഴുതിയ പോലെ,എന്നേ പറ്റി, ഇന്ത്യന്‍ ചാണക രാജാവ് തോമാച്ചന്‍ co-operative society യെ കുറിച്ചു പഠിക്കാന്‍ ഡെന്‍മാര്‍ക്കിലേക്ക് പോകുന്നു" എന്നൊക്കെ എഴുതില്ലായെന്നു ആര് കണ്ടു???(എന്റെ ഈശോയെ......)
പക്ഷെ എത്രയൊക്കെ ആളുകള്‍ എതിര്‍ത്താലും പ്രോല്‍സാഹിപ്പിക്കുന്നവരും ഉണ്ട്
.ഇവിടെയുള്ള ബ്ലോഗ്ഗര്‍ വിഷ്ണു,പാലാക്കാരന്‍ അജയ്,ബാലു,റോണി,ടോണി,ഇവിടെ
നിന്ന് പോയ ഹരി പിന്നെ ബ്ലോഗ്ഗര്‍ മുരളിച്ചേട്ടന്‍,ബ്ലോഗ്ഗര്‍ മനോജ്‌ മാത്യു ചേട്ടന്‍
അങ്ങനെ കുറെ പേര്‍ എന്നേ ശക്തമായി പിന്തുണയ്ക്കുന്നുണ്ട്.ഞാന്‍ തോറ്റാല്‍ ഇവര്‍ക്ക്
എന്നേ സഹായിക്കാന്‍ കഴിയില്ല എങ്കിലും ഞാന്‍ ജയിച്ചാല്‍ ഇവര്‍ സന്തോഷിക്കും.
കാലങ്ങള്‍ക്ക് ശേഷം എനിക്ക് ഇവരെ നോക്കി സന്തോഷത്തോടെ ചിരിക്കാന്‍ കഴിയുമോ??

30 comments:

 1. ഇന്ന് വെള്ളി ഈ വരുന്ന ചൊവ്വാഴ്ചയാണ് ഫ്ലൈറ്റ് . ഈ തിരക്കിനിടയില്‍ എഴുതിക്കൂട്ടിയതാണ് . തെറ്റുകള്‍ സദയം വിട്ടുകളയുക. നാല്‍പ്പത്തഞ്ചു ദിവസത്തെ അവധിക്കു ശേഷം വീണ്ടും ഇംഗ്ലണ്ടില്‍ വെച്ചു കാണാം ... :):):):) (എരുമ ഫാം , വീട്ടുകാര് സമ്മതിച്ചു തന്നത് തന്നെ .ഹും എന്റെ മോഹങ്ങള്‍ ഇങ്ങനെ മൂത്ത് മരവിച്ചു പോകത്തെയുള്ളൂ . അപ്പോള്‍ എല്ലാവര്ക്കും എന്റെ ക്രിസ്മസ് ആശംസകള്‍ . ഞാന്‍ രണ്ടര വര്‍ഷത്തിനു ശേഷം എന്റെ വീട്ടുകാരെ കാണാന്‍ പോവുകയാണ് . അവരോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനും .. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ . ( പിന്നെ ഫാം നെ പറ്റി ഞാന്‍ പഠിക്കും . പറ്റിയാല്‍ ചെയ്യുക തന്നെ ചെയ്യും ) അപ്പോള്‍ ശുഭ യാത്ര .............

  ReplyDelete
 2. thenga ente vaga......

  chanaga muthalali neenaal vaazhatte... nee erumene kulippikana kdhayum , chanakam vaariya kadhayum blog il edane aliyaa....

  ReplyDelete
 3. ബെസ്റ്റ്‌ ഓഫ് ലക്ക് മാന്‍ ..എന്നാലും ദൈവം നിങ്ങളെ ഒരു വലിയ ചാണക മുതലാളി ആക്കട്ടെ എന്ന് എങ്ങിനാ അനുഗ്രഹിക്കുക ..???

  ReplyDelete
 4. പ്രദീപേ...സീരിയസ്സായിട്ടു പറഞ്ഞതാണെങ്കി എന്റെ എല്ലാ ഭാവുകങ്ങളും....
  ഇനിയത്തെ കാലത്ത് കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വില വളരെയധികം കൂടുകയും, കര്‍ഷകര്‍ക്ക് സമൂഹത്തിലെ ഉന്നത സ്ഥാനം ലഭിക്കുമെന്നുമുള്ളത്‌ അച്ചട്ടാണ്....പിന്നെ യൂക്കെ കടത്തില്‍ മുങ്ങി കുത്തുപാളയെടുക്കും മുന്‍പ് അവിടന്ന് രക്ഷപെടുകയും ചെയ്യാം....
  എന്നെങ്കിലും ഗള്‍ഫിലെ ജോലി പോയി തിരിച്ചു വരുമ്പോള്‍ എന്നെ ഒരു കറവക്കാരനായി എടുക്കണേ...എനിക്ക് നന്നായി "കറക്കാന്‍" അറിയാം....

  ReplyDelete
 5. “ഡാ കോപ്പേ, നിന്റെയൊക്കെ ഉപദേശോം, മുന്നറിയിപ്പും കേട്ടോണ്ടിരിക്കാതെ ഞാൻ രണ്ടും കല്പിച്ചിറങ്ങിയ എന്റെ ഡ്രീം പ്രൊജക്ട് എങ്ങനെയുണ്ടന്ന് വന്ന് നോക്കടേ.. വന്നാൽ കരിമീനും, കള്ളുമായി രണ്ട് ദിവസം എന്റെ ഫാം ഹൌസിൽ അർമ്മാദിക്കാം” എന്നുള്ള നിന്റെ വിളിക്ക് വേണ്ടിയായിരിക്കും ഇനിയെന്റെ കാത്തിരിപ്പ്. എല്ലാ വിധ ആശംസകളും മച്ചാ. നീ ധൈര്യമായിട്ട് പോ.. അട്ടുത്ത വർഷം നിന്റെ ഫാം ഹൌസിൽ നമ്മൾ ബ്ലോഗ് മീറ്റ് നടത്തും.. :)

  ReplyDelete
 6. എന്തായാലും നമ്മൾ പോയി ഇവിടെയുള്ള 100 ശതമാനം എല്ലാംകൊണ്ടും നിലവാരം പുലർത്തുന്ന ഫാമുകൾ കണ്ടത് സ്വപ്നസാക്ഷാൽക്കരിക്കാൻ പോകുന്നതിന് സർവ്വവിധ അഭിനന്ദനങ്ങളും നേരുന്നൂ...
  ഈ ആത്മവിശ്വാസത്തിനുമുമ്പിൽ യാതൊന്നും അടിപതറില്ല കേട്ടൊ പ്രദീപ്...

  എന്നെക്കൊണ്ടൊന്നും സാധിക്കാതിരുന്ന ... മനസ്സുനിറയെയുണ്ടായിരുന്ന, ഇത്തരം നാട്ടിൽ തുടങ്ങണം എന്നുകരുതിയിരുന്ന പല സംരംഭങ്ങളൊന്നും പൂവ്വണിയാത്ത സ്വപ്നം....
  ഇതിനോടെല്ലാം താല്പ്യര്യമുള്ള യുവതുർക്കികളായ നിങ്ങളെപ്പോലെയുള്ളവരെ പ്രോത്സാഹിപ്പിച്ച് നാട്ടിൽ പ്രാവർത്തികമാക്കിപ്പിക്കുമ്പോഴുള്ള ആ സാറ്റിസ്ഫാക്കഷനുണ്ടല്ലോ അതൊന്ന് വേറെ തന്നെ..!
  പിന്നെ ആദ്യം ഇരിക്കാനൊക്കെ ഒരു ഇരുത്തം വരട്ടേ എന്നിട്ട് മതി കിടക്കലും...അല്ലാ പെണ്ണുകെട്ടലും കട്ടൻ കാപ്പി സ്വപ്നവുമൊക്കെ...അല്ലേ. ഇവിടെ സായിപ്പൊക്കെ ഇത്തരം കാര്യങ്ങൾ നല്ല മേച്ചോറട്ടി വന്നിട്ടല്ലേ ഇത്തരം കാര്യങ്ങൾക്കിറങ്ങി പുറപ്പെടുകയുള്ളൂ....

  പിന്നെ പേര് കേൾക്കുമ്പോ തന്നെ പാലൊഴുകുന്നതാകണം പുതിയ പ്രൊഡക്റ്റിന്റെ പേര്...
  രാജൻ പിള്ളയുടെ ബ്രിട്ടാനിയ പോലെ,കൊച്ചൌസേപ്പിന്റെ വി-ഗാർഡ് പോലെ,...അങ്ങിന്നെ വല്ലതും... കേട്ടൊ എന്റെ പ്രതിഭാ സമ്പന്നാ

  ബോൺ വോയേജ്...

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. പ്രദീപേ, സ്വാഗതം, നല്ല കൃത്രീമമില്ലാത്ത, വെള്ളം ചേർക്കാത്ത പാലുണ്ടാക്കാനല്ലേ, വളരെ സ്ന്തോഷം. ‘എന്നതാ അച്ചായാ, ഓ, ഒന്നേറ്റേ‘ എന്നു വേണോ, ‘എന്തൂട്ട്ണ്, എഴുന്നേറ്റോളോ‘ ന്നോ ‘നേരെത്ര്യ്യായീ, എണീക്കൂന്നേ, ക്ക് വയ്യാട്ടോ‘ ന്നാ വേണ്ടത് ധനുമാസക്കുളിരിൽ തുയിലുണർത്ത് എന്ന് ആലോചിച്ചു തീരുമാനിക്കുക. വായാടികളാണെങ്കിലും തൃശൂരുകാർ സ്നേഹോള്ളോരാ.

  ReplyDelete
 9. എന്തിനാ വേണ്ടാത്ത വയ്യാവേലി തലയില്‍ വയ്ക്കുന്നത്.മിഥുനം സിനിമ ഒന്ന് കൂടി കാണുക.

  പിന്നെ ഫാമിന്റെ നൂലാമാലകള്‍ ഒന്ന് പഞ്ചായത്തുമായി ചെക്ക് ചെയുക അപ്പോള്‍ താനേ തന്നെ പെണ്ണും കെട്ടി തിരിച്ചു പോന്നോളും.

  ReplyDelete
 10. all the best pradeep . pinne oru kannakali muthalali rajamanikyam aakumbol njan pradepine intreview cheyyan varam.any way take 2 JD with u for x mas. enjoy . good luck for your dream farm

  ReplyDelete
 11. pinne amma veedu kuttanattil evideyaanu

  ReplyDelete
 12. നല്ല കലക്കന്‍ എഴുത്ത്.
  ഇമ്മാതിരി കരുത്തുള്ള ചെറുപ്പക്കാരെയല്ലേ നമുക്കു വേണ്ടത്.
  പ്രൊജക്റ്റിനും, അധ്വാനിച്ചു ജീവിക്കാനുള്ള തീരുമാനത്തിനും
  ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 13. ചാണക രാജാവേ അഭിനന്ദനങള്‍! അപ്പൊ ഒരു നാപ്പത്തി അഞ്ചു ദിവസം യു ക്കേ യില്‍ സമാധാനം തിരിച്ചു കിട്ടും എന്ന് സാരം
  തീര്‍ച്ചയായും തുടങ്ങു .... ചാണക വാരല്‍ എല്ലാ പിന്തുണയും... വാരാനും വാങ്ങാനും

  ReplyDelete
 14. നല്ല ആശയം.
  ഹൃദയം നിറഞ്ഞ ആശംസകൾ!
  നാട്ടിൽ വരുമ്പോൾ വിളിച്ചാൽ ഫോൺ വഴി പിന്തുണ!
  ഒത്താൽ നേരിലും മീറ്റാം.
  എന്താ?

  ReplyDelete
 15. എട്ടരക്ക് എണീറ്റ്‌ നോക്കിയപ്പോള്‍ മുറ്റം മുഴുവന്‍ മഞ്ഞു മൂടി
  കിടക്കുന്നു.ഈ മഞ്ഞു കാലം കാഴ്ചക്ക് അതിസുന്ദരി തന്നെയാണ്.നമ്മുടെ
  ധനുമാസത്തിലെ ആകാശം ഭൂമിയിലേക്ക്‌ ഇറങ്ങി വന്നപോലെ തോന്നും.(ദൈവമേ
  ധനുമാസത്തില്‍ ആണോ വാ ആകാശം വെളുത്ത മേഘം കൊണ്ട് നിറയുന്നത്.. ഞാനൊരു
  ആവേശത്തിനങ്ങു അലക്കി വിട്ടതാ...നീങ്ങ ക്ഷമീര്)...

  kure chirichu ... prdeep ..
  Best of luck ..
  Happy Farming ... :)

  ReplyDelete
 16. താരതമ്യേന ഭൂമിക്ക് വിലക്കുറവുള്ള പാലാക്കാടാണോ ഫാം തുടങ്ങുന്നത്. എന്തായാലും പദ്ധതി കൊള്ളാം. പാലിന്നും പാല്‍ ഉല്‍പ്പന്നങ്ങള്‍ക്കും
  ക്ഷാമം തുടങ്ങിയ ഈ കാലത്ത് ഫാം വിജയിക്കും.


  Palakkattettan.

  ReplyDelete
 17. “എന്തായാലും നാട്ടില്‍ പോയി ഞാന്‍ സംഭവങ്ങള്‍ നേരിട്ട് പോയി പഠിക്കും.അഥവാ ഞാന്‍ തോല്ക്കും എന്ന് തോന്നിയാല്‍ ആറു മാസത്തിനകത്ത് തിരിച്ചു കേറിയാല്‍ മതി“
  ഇത് വായിച്ചപ്പോൾ വരുംകാല ചാണക രാജാവിന് എരുമബിസിനസിൽ ശുഭാപ്തി വിശ്വാസം അത്രയ്ക്കങ്ങട് ഇല്ലേ എന്നൊരു സംശയം!

  സീരിയസായിട്ടാണെങ്കിൽ എല്ലാവിധ ആശംസകളും നേരുന്നു.

  പിന്നെ, ഇതെക്കുറിച്ച് പഠിക്കാൻ 45 ദിവസമൊന്നും മതിയാകുമെന്ന് തോന്നുന്നില്ല.

  നാട്ടിൽ എന്തെങ്കിലുമൊക്കെ ചെയ്യുന്നതിനു് മുമ്പ് മിനിമം ഒരു പത്ത് പ്രാവശ്യമെങ്കിലും ചിന്തിക്കുന്നത് നല്ലതായിരിക്കും. (അനുഭവങ്ങൾ ഗുരുക്കന്മാർ).

  ReplyDelete
 18. നാട്ടില്‍ പോയി ഡയറിഫാം തുടങ്ങാം.. എന്നൊക്കെ ആലോചനയിലുള്ള ഒരു പാവം പ്രവാസിയാണു ഞാനും..!! നാല്‍ക്കാലികളാവുമ്പോള്‍ നമുക്കെതിരേ കൊടിപിടിക്കില്ലെന്നാശിക്കാം..പ്ദ്ധതിക്ക് എല്ലാവിധ ആശംസകളും നേരുന്നു...!(വിശദാംശങ്ങള്‍ അറിയിക്കുമല്ലോ അല്ലേ..)
  കൂടെ യാത്രാ മംഗളങ്ങളും....”യശ്ശസ്സീ ഭവ..!!!”

  ReplyDelete
 19. ചാണക രാജാവേ,
  വണക്കം. ബുദ്ധിയുള്ള ഒരു ബാച്ചിയെ കണ്ട സന്തോഷത്തിലാണ് ഞങ്ങള്‍.
  "കെട്ടുവാണെങ്കില്‍ അതെന്‍റെ മുപ്പത്തി മൂന്നാമത്തെ വയസ്സില്‍
  ആയിരിക്കുമെന്ന്. കാരണം ആ പ്രായത്തിലാണല്ലോ കര്‍ത്താവിന്റെ പീഡാനുഭവവും
  കുരിശു മരണവും..." അത് മതി. അത് തന്നെയാണ് ബെസ്റ്റും.

  അമുല്‍ കമ്പനി പൂട്ടിയ്ക്കുമ്പോള്‍ പറയണേ...

  ReplyDelete
 20. നാട്ടില്‍ വന്നു ഫാം നടത്തി വലിയവന്‍ ആയി ഒരു ചനക കയറ്റുമതി രാജാവായി തീരട്ടെ എന്ന് ആശംസിക്കുന്നു

  ReplyDelete
 21. Mone Thomacha...............
  Thanikkengilum, ee cheru prayathil swantham ishtathinotthu jeevikkan kazhiyatte.
  Kazhinja 32 varshamayi, 2 pasukkaleyum valarthi, ulla cheriya krishiyum swapnam kandu , vannalloor padathinte karayilude nadakkan kothichu, marubhoomiyil kazhiyunnavanu theerchayayum thannodu kusumbu thonnunnu.
  thante valiappante thuruvil ninnum, veetil kachiyillatha varuthi kalathu,cheriya kettayi chuvannu, njangalude pasuvinte pasi adakkiyittundu.
  adhikam thamasiyathe ente mullayum pookum.
  vallappozhum ente pasu churathathappol alpam pal kadam tharanam. venamengil, thante appan jamesine kondu suparsha cheyyippikkam.
  asamsakalode puthenpadikkal madhu. neericadu
  nb- kappi anathan kottayam roopathakkari v eruma kunjungale neerikattu anweshikkano

  ReplyDelete
 22. പ്രദീപെ കല്ല്യാണമെന്തായി.....?
  ഫാം തുടങ്ങിയോ...?

  ReplyDelete
 23. എല്ലാ വിധ ആശംസകളും നാട്ടില്‍ വരുബോ ഫാമിലേക്ക് വരാന്‍ നോക്കാം

  ReplyDelete
 24. മാഷെ ചാണകം വാരിയാലെന്ത സ്വൊന്തം നാട്ടിലെ സ്വൊന്തം പശുവിന്റെ അല്ലേ .....ഒരു കൊഴപ്പവുമില്ല ...എല്ലാ വിധ ആശംസകളും ...വിജയീഭാവാ .....

  ReplyDelete
 25. രസിച്ചു വായിച്ചു.ആശംസകള്‍ നേരാന്‍ അല്പം വൈകിപ്പോയി.അപ്പോള്‍ ആഗ്രഹം പോലെ ഫാം സ്വപ്നങ്ങള്‍ പൂവണിഞ്ഞോ? :)

  ReplyDelete
 26. വായിച്ചു.ആശംസകള്‍...

  ReplyDelete
 27. നാട്ടില്‍ മുങ്ങിയാല്‍ ഇംഗ്ളണ്ടില്‍ പൊങ്ങുക.
  ഒരു ഉപദേശം. പാലില്‍ നന്നായി ശുദ്ധജലം ചേര്‍ക്കുക.

  ReplyDelete
 28. വൈകിയാണ് ഇത് വായിക്കുന്നത് . എന്തായി ഡ്രീം പ്രൊജക്റ്റ്‌ ? കാശ് , സ്റ്റാറ്റസ് ഒക്കെ വല്യ കാര്യങ്ങള്‍ തന്നെയാ . അതിലും വലുതല്ലേ , ചെയ്യുന്ന ജോലിയില്‍ ഉള്ള സന്തോഷവും തൃപ്തിയും . നല്ലത് വരും , സംശയമില്ല .

  ReplyDelete
 29. എന്തായി ഗെഡീ എല്ലാ കാര്യങ്ങളുടേയും കിടപ്പ്...?

  ReplyDelete