Wednesday, 25 August 2010

ഇംഗ്ലണ്ടിലെ ഈ മഴയത്ത് .....

കഴിഞ്ഞ ഒരാഴ്ച ഹോളിഡേ ലീവ് എടുത്തു.അതുകൊണ്ട് ഒന്‍പതു ദിവസം അടുപ്പിച്ച് അവധി കിട്ടി.പ്രത്യേകിച്ച് ഒരു കാര്യവുമില്ലാതെയാണ് അവധിയെടുത്തത്.എന്തായാലും വെറുതേ കളയേണ്ട സ്കോട്ട്ലണ്ടിനു പോകാം എന്ന് പ്ലാന്‍ ചെയ്തതാണ്. അപ്പോഴാണ്‌ ബിര്‍മിന്‍ഹാമില്‍ നല്ല മഴ.വെറുതേ മടിപിടിച്ച്,കണ്ണാടി ജനലിലൂടെ മഴ പെയ്യുന്ന ആകാശം നോക്കി വെറുതേ കിടന്നു. എത്രയൊക്കെ ഗ്രിഹാതുരത്വം പറഞ്ഞാലും എന്‍റെ പോറ്റമ്മയായ ഈ നാടിനു ഒരു മഹത്വമുണ്ട്.വിസ എങ്ങാനും തീര്‍ന്നു നാട്ടിലേക്ക് പോകേണ്ടി വരുമോ എന്നുള്ള ടെന്‍ഷന്‍ ഇടയ്ക്കിടയ്ക്ക് അലട്ടുന്നതിന്റെ കാരണം,ഈ നാടിനേ ഞാന്‍ സ്നേഹിച്ചു തുടങ്ങിയെന്നുള്ളത് കൊണ്ടാവാം....
ഇനി എന്തായാലും നാട്ടില്‍ പോയാല്‍ ഒരു ജോലിക്ക് പോകില്ല ഞാന്‍.എന്തെങ്കിലും സ്വന്തമായി ചെയ്യും.അങ്ങനെയാണ് വീട്ടില്‍ സ്വന്തമായുള്ള പറമ്പില്‍ agriculture engineering with cattle farm എന്ന സ്വപ്നം തലയില്‍ കയറിയത്.സ്വപ്നം മനസ്സില്‍ കിടന്നു തല തല്ലിയപ്പോള്‍ എന്‍റെ "ഡാഡി"നെ വിളിച്ചു.സ്വപ്നം പങ്കുവെച്ചു.ഒരു ഡസന്‍ പുളിച്ച തെറിയാരുന്നു മറുപടി.. നാട്ടിലെങ്ങും ഒറ്റ പണിക്കാരെ പോലും കിട്ടാനില്ലത്രേ.അതിനിടക്കാണ് അവന്‍റെയൊരു കന്നുകാലി വളര്‍ത്തല്‍.എന്‍റെ agriculture engineering അഥവാ മെയ്യനങ്ങാതെ മാമുണ്ണ്‍ക എന്ന പ്രോഗ്രാം തല്‍ക്കാലത്തേക്ക് സ്റ്റോപ്പ്‌ ചെയ്തു.
പിന്നെ ഓര്‍ത്തപ്പോള്‍ ശരിയാണ് ഇവിടെ തന്നെ ജീവിക്കുന്നതാണ് സമാധാനം.നാട്ടിലെല്ലാം അലവലാതികള്‍ നിറഞ്ഞിരിക്കുന്നു.എവിടെ നോക്കിയാലും ഗുണ്ടകള്‍.പാര്‍ലമെന്റില്‍ ഗുണ്ടാരാജ് എന്നൊരു ബില്‍ പാസ്സാക്കിയിട്ടില്ല എന്നെ ഉള്ളൂ.എല്ലാ അര്‍ത്ഥത്തിലും ഗുണ്ടകളാണ് ഭരിക്കുന്നത്‌.അല്ലേ?പത്രമെടുത്ത് തുറന്നാല്‍ കൈവെട്ട് കാലുവെട്ട്,അമ്മ ചോരകുഞ്ഞിനെ വില്‍ക്കുന്നു,വേശ്യവൃത്തി,കള്ളപ്പണ വിതരണം...വാഴക്ക.
എന്തായാലും എനിക്കിതില്‍ വലിയ അത്ഭുതം ഒന്നും തോന്നുന്നില്ല.ഇത് കലികാലമാണ്.....കലിയില്‍ ഇതെല്ലാം സംഭവിക്കുമെന്നാണ്....
ഇപ്പോള്‍ നമ്മുടെ നാട്ടില്‍ നാലുമുതല്‍ എട്ടുശതമാനം സ്ത്രീകള്‍ വേശ്യകള്‍ ആണെന്ന് തോന്നുന്നു.കാരണം raid ചെയ്തു പൊലിസ് പിടിക്കുന്നതിനെക്കാള്‍ വളരെ കൂടുതലാണ് സത്യം.എനിക്ക് തോന്നുന്നു നല്ല ഒരു social welfare minister കേരളത്തില്‍ ഉണ്ടായില്ലെങ്കില്‍ വരാന്‍ പോകുന്ന ഇരുപതു കൊല്ലം കൊണ്ട് വേശ്യകളുടെ എണ്ണം മൊത്തം സ്ത്രീകളുടെ മുപ്പതു മുതല്‍ നാല്‍പ്പതു ശതമാനം വരെ ഉയരും.കാരണം നമ്മുടെ നാട്ടിലെ economic changes മനുഷ്യരെ അതിനു force ചെയ്യും.(എന്‍റെ ചില ഉറക്കപ്പിച്ച് തോന്നലുകളാണ്,ശരിയാവണമെന്നില്ല.പക്ഷെ വളരെ വലിയ ഒരു സാധ്യത ഉണ്ട്.)വഴിയില്‍ക്കൂടി ദാരിദ്രം തീര്‍ക്കാന്‍ വേണ്ടി പോകുന്ന സ്ത്രീകള്‍ മാത്രമല്ല വേശ്യകള്‍.ഇത് "പഞ്ചനക്ഷത്രങ്ങളുടെ" കാലമാണ്.ഈയിടെ ഒരു വാര്‍ത്ത വായിച്ചു.തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും പത്തുപതിനഞ്ചു സ്ഥിരം യാത്രക്കാര്‍ പോകുന്നു.അവര്‍ ഞായര്‍ രാത്രി തിരിച്ചും പോരുന്നു.സംശയം തോന്നിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ പോലീസില്‍ അറിയിക്കുകയും,പൊലിസ് അന്വേഷണത്തില്‍ യാത്രക്കാര്‍ തിരുവനന്തപുരത്തെ പ്രമുഖ കോളേജില്‍ പഠിക്കുന്ന വനിതാ രത്നങ്ങള്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു.കൂടുതല്‍ അന്വേഷണത്തില്‍ അവര്‍ ദുബായില്‍ "ഡ്യൂട്ടിക്ക്" പോയതാണെന്നും ഒരു ഡ്യൂട്ടിക്ക് പതിനയ്യായിരം വിത്ത്‌ ഫ്ലൈറ്റ് ടിക്കറ്റ്‌ ആണ് ഓരോ കുട്ടിക്കും കിട്ടിയിരുന്നത്.
നമ്മുടെ നാട് വന്‍ പുരോഗതിയല്ലേ?? എന്തായാലും നമ്മുടെ നാട് ഇത്രയും "easy access"ആയ സ്ഥിതിക്ക് ഞാനൊക്കെയെന്തിനാ ഈ തണുപ്പത്ത് ഒറ്റക്കൊഴിയായിട്ടു നടക്കുന്നത്???നാട്ടിലുള്ള പെണ്‍പിള്ളേര്‍ക്ക് ദുബായില്‍ പോയി അറുമാതിക്കാമെങ്കില്‍ പിന്നെ ഞങ്ങള്‍ക്ക് ആയിക്കൂടെ???
ഏതായാലും എന്‍റെ അച്ചാച്ചനും കുടുംബവും,അച്ചാച്ചന്റെ കൂട്ടുകാര്‍,എന്‍റെ ജിഎം(അച്ചാച്ചന്റെ സുഹൃത്ത് ആണ്)തുടങ്ങിയവര്‍ കാരണം എനിക്ക് ഈ നാട്ടില്‍ ഒന്ന് നിന്ന് തിരിയാന്‍ പറ്റുകേല. ബിര്‍മിന്‍ഹാമിലെ ഏറ്റവും തിരക്കേറിയ ഹാഗ്ലി റോഡിലെ "മനോഹരമായ" പാതിരാ കാഴചകള്‍ കണ്ട് ദീര്‍ഘനിശ്വാസം വിടാനാണ് ഈയുള്ളവന്‍റെ യോഗം.ഏതായാലും നമുക്ക് "അങ്കത്തട്ടില്‍" കയറാനുള്ള യോഗമില്ല അതുകൊണ്ട് ഒരു സദാചാര കമ്മിറ്റി പ്രസിഡണ്ടിന്റെ വേഷമെടുത്ത് ഇട്ടേക്കാം.നാട്ടിലെ വഴിപിഴച്ചു നടക്കുന്ന പെണ്‍പിള്ളേരെ!!!!!!!നിനക്കൊന്നും കുടുംബത്ത് ചോദിക്കാനും പറയാനുമാരുമില്ലേടീ??ഓരോന്നൊക്കെ ഇറങ്ങിക്കോളും ...ഹും.(പുളി..പുളി...മൊത്തം പുളി...)
എന്‍റെ ഒരു കാലത്തെ പ്രിയപ്പെട്ട നടിയായിരുന്നു താബു.(when i was in +2).ഇന്ന് താബുവിന്റെ പടങ്ങള്‍ സെര്‍ച്ച്‌ ചെയ്ത വഴി ചാന്ദ്നിബാര്‍ എന്ന സിനിമയില്‍ ചെന്ന് പെട്ടു.പത്തു മിനിട്ടേ കണ്ടൊള്ള് പിന്നെ കാണാന്‍ തോന്നിയില്ല.കലാപത്തില്‍ പെട്ട ഒരു പെണ്‍കുട്ടി യൂപിയില്‍ നിന്ന് ബോംബയില്‍ വന്നു ബാര്‍ ഡാന്‍സര്‍ ആയി മാറുന്ന കഥ.
ഒരു പെണ്‍കുട്ടിയുടെ നിസ്സഹായത താബു നന്നായി അഭിനയിച്ചു കാട്ടി.എനിക്കെന്തോ പഴയ പോലെ മനക്കട്ടിയില്ല ഇതുമാതിരി അവസ്ഥ കാണാന്‍.
എന്നും തിരിച്ചു പോകണം എന്ന് ഞാന്‍ ആഗ്രഹിക്കുന്ന എന്‍റെ നാടിനു ഇങ്ങനെ ഒരു അവസ്ഥയുണ്ടാകുമോ?എന്നും വായിക്കുന്ന പത്രങ്ങള്‍ തരുന്ന കേരളത്തിന്റെ മുഖം കാശ്മീര്‍ താഴ്വര പോലെ അശ്ശാന്തി നിറഞ്ഞിരിക്കുന്നുവെന്നാണ്.നമ്മുടെ വരും തലമുറയില്‍ ആരുടെയെങ്കിലും മകള്‍ക്ക് താബുവിന്റെ അവസ്ഥ ഉണ്ടാകുമോ?
കേരളത്തില്‍ "കൈവെട്ടു" സീസണ്‍ ആയതു കൊണ്ട് ചോദിച്ചു പോയതാണ്.അതേ തുടര്‍ന്ന് വന്ന ജനകീയ വികാരം പൊതു സമൂഹത്തില്‍ നിന്ന് മുസ്ലിങ്ങളെ മാറ്റി നിര്‍ത്തുന്ന തരത്തിലുള്ളതായിരുന്നു.ഞാനൊരിക്കലും പറയില്ല കേരളത്തിലെ മുസ്ലിങ്ങള്‍ തീവ്ര വാദികളാണെന്ന്.ആ കൈവെട്ടു കേസ്സിലെ പ്രതികള്‍ അഞ്ചുനേരം നിസ്കരിക്കുന്ന ഇസ്ലാമാണോ എന്നെനിക്കു സംശയം ഉണ്ട്.അവനേ ഒക്കെ കണ്ടിട്ട് വെറും കൊട്ടേഷന്‍ ടീമിന്‍റെ നിലവാരമേ ഉള്ളൂ.അവനോടൊക്കെ പോകാന്‍ പറ.
ഇന്നത്തെ മുസ്ലിമിന് സംഭവിച്ചത് അയോധ്യയില്‍ പള്ളി പൊളിച്ചതിന് ശേഷം ഇന്ത്യയില്‍ ഉണ്ടായ രാഷ്ട്രീയ മാറ്റങ്ങള്‍ മുസ്ലിങ്ങള്‍ക്കുണ്ടാക്കിയ ഒരു social fearആണ്.
ഈ ബ്ലോഗ്‌ എഴുതുന്ന ഈ തോമാച്ചനും,ഒരു ന്യൂനപക്ഷക്കാരന്‍ എന്ന നിലയില്‍ ആശങ്കയുണ്ടായിരുന്നു.പക്ഷെ അതിനുശേഷം വന്ന കേന്ദ്ര ബിജെപി സര്‍ക്കാര്‍ ന്യൂനപക്ഷ പീഡനം നടത്തി എന്ന് ഞാന്‍ കരുതുന്നില്ല.എല്ലാ മതങ്ങളും സര്‍ക്കാരിനേക്കാള്‍ വലുതാകരുത് എന്ന് മാത്രമേ അവര്‍ കരുതിയിട്ടുള്ളൂ എന്ന് തോന്നുന്നു.സൗദിയില്‍ പോലും അതില്‍ കൂടുതല്‍ മതനിന്ദ നടക്കുന്നില്ലേ?മറ്റു മതങ്ങള്‍ക്ക് എന്തെങ്കിലും സ്വാതന്ത്ര്യം അവിടെയുണ്ടോ?ഫ്രാന്‍സ് unified civil code പാസാക്കിയില്ലേ?ലോകത്ത് ഏറ്റവും അധികം മതസ്വാതന്ത്ര്യമുള്ള രാജ്യം നമ്മുടെ ഭാരതമാണ്‌.മതങ്ങളുടെ നാടാണ് നമ്മുടെ ഭാരതം.എഴുതിയാല്‍ തീരാത്ത അത്ര എഴുതുവാനുണ്ട്‌ നമ്മുടെ നാടിന്‍റെ മഹത്വത്തെ പറ്റി.ഇവിടുത്തെ ക്രിസ്ത്യാനികളും മുസ്ലിങ്ങളുമായ ന്യൂനപക്ഷം,ഭൂരിപക്ഷത്തിനെ ചൊറിയാതിരിക്കുന്ന അത്രയും കാലം ആരും നമ്മളെ ഉപദ്രവിക്കില്ല.കാരണം ഹിന്ദുസംസ്കാരത്തിന്റെ അന്തസത്ത തന്നെ "ഓം ശാന്തി"എന്നതാണ്.
സമാധാനത്തില്‍ ജീവിക്കുന്ന,ഭാരതീയ സംസ്കാരത്തില്‍ ജീവിക്കുന്ന ഇവിടുത്തെ ഭൂരിപക്ഷത്തെ തോണ്ടി ഇളക്കിയാല്‍,അവസാനം സലിംകുമാര്‍ പറയുന്നപോലെ പറയേണ്ടി വരും,"ധൈര്യായിട്ട് ഓടിക്കോ ഞാന്‍ പൊറകെ ഒണ്ടെന്നു." ഇനി വടക്കേ ഇന്ത്യ വിട്ടു നമ്മുടെ കേരളത്തിലേക്ക് വരാം.നമ്മുടെ കേരളത്തിന്റെ രാഷ്ട്രീയസാമൂഹ്യ പശ്ചാത്തലം വടക്കന്‍ മണ്ണുമായി വ്യത്യാസമുണ്ട്.അയോധ്യയില്‍ പള്ളി പൊളിച്ചത് നോര്‍ത്ത് ഇന്ത്യന്‍ പൊളിറ്റിക്സ് ന്‍റെ ഭാഗമാണ്.അതില്‍ കേരളത്തിലെ മുസ്ലിങ്ങള്‍ ആശങ്ക പെടേണ്ടതുണ്ടോ?അനാവശ്യമായി അത് കേരളത്തില്‍ പ്രചരിപ്പിച്ച് ഇവിടെ മതഭീതി വളര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.അതില്‍ നിന്ന് മുതല്‍ എടുക്കാനും.ഇനി മറ്റൊന്ന് കൂടി,ഇന്ത്യയില്‍ പതിനാറു ശതമാനം മുസ്ലിങ്ങള്‍ ഉണ്ട് എന്നുള്ള വസ്തുത ഏറ്റവും സന്തോഷിപ്പിക്കുന്നത് ഏതു രാജ്യത്തെയാണ് എന്ന് നിങ്ങള്‍ക്കറിയാമോ??എല്ലാരും പറയും പാക്കിസ്ഥാനെ. തെറ്റി,പാടെ തെറ്റി.ഈ കോട്ടയംകാരന്‍ തോമസ്‌ പറയുന്നു,സന്തോഷിക്കുന്ന രാജ്യം ചൈനയാണ്.
പാകിസ്താനില്‍ nuclear plant പണിതും ആയുധങ്ങള്‍ വാരിയെറിഞ്ഞു കൊടുത്തും അവരേ പടച്ചട്ടയണിയിക്കുന്നത് പിന്നിലെ ചൈനീസ്‌ രാഷ്ട്രീയ ലക്‌ഷ്യം ഇന്ത്യയാണ്.പാകിസ്ഥാനിലൂടെ ഇന്ത്യയിലെ മുസ്ലീങ്ങളെ സ്വാദീനിച്ച് ഇന്ത്യയില്‍ അസ്ഥിരത ഉണ്ടാക്കാന്‍ ചൈന ശ്രമിക്കുന്നുണ്ടോ എന്ന് ചിന്തിക്കണം .
പാക്കിസ്ഥാനിലൂടെ ഇന്ത്യയുടെ സാമ്പത്തിക കുതിപ്പ് തടയാം എന്നാണവര്‍ കരുതുന്നത്.പാകിസ്താന്‍ കള്ളനോട്ടും,വെടിമരുന്നും ആയുധങ്ങളും ഇന്ത്യയിലേക്ക്‌ വിതരണം ചെയ്യുന്നു.പാക്കിസ്ഥാനെ പോലെ "നാലണക്ക് പതിനാറും പിന്നെ വാരിയിടീലുമായി"നടക്കുന്ന ഒരു രാജ്യത്തിന്‍റെ,ഇന്ത്യക്ക് മേലുള്ള ലക്‌ഷ്യം മതപ്രവര്‍ത്തനമല്ല തികച്ചും രാഷ്ട്രീയമാണ് എന്നുള്ളത് ഇവിടെയുള്ള ചിന്താശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത മുസ്ലീങ്ങള്‍ മനസിലാക്കണം.നേരെ ചൊവ്വേ മിനറല്‍സ് പോലും ഇല്ലാത്ത ശ്രിലങ്കയില്‍ നൂറു കോടി ഡോളര്‍ മുതല്‍ മുടക്കി തുറമുഖം പണിയുന്നതും L.T.T.Eയെ അടിച്ചൊതുക്കിയതും ചൈനയാണ്.ഇനിയവരുടെ submarines അടക്കം ബംഗാള്‍ ബേയിലൂടെ സൌത്ത് ഇന്ത്യന്‍ തീരങ്ങളില്‍ വന്നു കിടക്കും.ഇത് മാത്രമല്ല ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ നേപ്പാള്‍ ബര്‍മ്മ ഭൂട്ടാന്‍ എന്നിവിടങ്ങളിലും ചൈന പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചിട്ടുണ്ട്..
ഹോ,ഈ ബിര്‍മിന്‍ ഹാമിലെ മുറിയിലിരുന്നു ചിന്തിച്ചു ചിന്തിച്ചു ഞാനൊരു സോക്രട്ടീസ് ആകുമെന്ന് തോന്നുന്നു.എന്തായാലും എഴുതി തൊടങ്ങിയില്ലേ കുറച്ചു കൂടി എഴുതിയേക്കാം.ഇനി ക്രിസ്തു പറഞ്ഞത് പോലെ ഞാന്‍ സ്വന്തം കണ്ണിലെ കരട് എടുക്കട്ടെ.ഇന്നലെ പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു,ക്രിസ്തീയ കുടുംബങ്ങളില്‍ കുഞ്ഞുങ്ങള്‍ കുറയുന്നതില്‍ സഭക്ക് ആശങ്കയുണ്ടെന്ന്.ഞാന്‍ എന്‍റെ സുഹൃത്തായ പുരോഹിതനോട് ഫോണ്‍ വിളിച്ചു ചോദിച്ചു,അച്ചോ നമ്മള്‍ പള്ളി നടത്തുവാണോ അതോ പന്നി ഫാം നടത്തുവാണോ??എന്ന്.ചില പന്നി കര്‍ഷകര്‍ സങ്കടപ്പെടുന്നപോലെ,നാടന്‍ പന്നിയെ ക്രോസ് ചെയ്‌താല്‍ എട്ടും പത്തും കുഞ്ഞുങ്ങളെ കിട്ടും.വിദേശ ബ്രീഡായ ബ്ലാക്ക്ഷേര്‍യോര്‍ പോര്‍ക്കിനെ (കടപ്പാട് പത്താം ക്ലാസിലെ ബയോളജി പുസ്തകം-എന്നാ മെമ്മറിയാ അല്ലേ?) ക്രോസ് ചെയ്‌താല്‍ രണ്ടോ മൂന്നോ കുഞ്ഞുങ്ങളെ കിട്ടുന്നൊള്ളന്നു. ജനപ്പെരുപ്പം കാരണം നമ്മുടെ നാട്ടില്‍ മനുഷ്യര്‍ക്ക്‌ വീട് വെക്കാന്‍ സ്ഥലമില്ല.കുടിക്കാന്‍ നല്ല വെള്ളമില്ല.ജനം പെരുകുന്നതിനനുസരിച്ച് ഭൂമിക്കു വില കയറുന്നു.മതങ്ങള്‍ എന്താ റിയല്‍ എസ്റ്റേറ്റ്‌കാരുടെ ബിനാമികളോ?
അതിജീവനത്തിനു വേണ്ടി പുഴുക്കളെ പോലെ നരകിക്കുന്ന മനുഷ്യരുള്ള എന്‍റെ നാട്ടില്‍ ഇനിയും ജനസംഖ്യാ വര്‍ധനവിനേ പ്രോത്സാഹിപ്പിക്കരുത്.മധ്യകാലഘട്ടത്തില്‍ യൂറോപ്പില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ക്ക് സഭ ക്ഷമ പറഞ്ഞപോലെ,ഇതിനും പിന്നീട് ക്ഷമ പറയേണ്ടി വരും.അസ്ഥിരതയുള്ള ഒരു സമൂഹത്തില്‍ നീതിക്ക് വേണ്ടി,സമ്പന്നര്‍ കൊട്ടേഷന്‍ ടീമിനെ സമീപിക്കും.പാവങ്ങള്‍ പള്ളിയിലും അമ്പലങ്ങളിലും പോയി നേര്‍ച്ചയിട്ടു പ്രാര്‍ഥിക്കും.ശ്രീനിവാസന്‍ പറയുന്നപോലെ,ചിന്തിക്കൂ....സുഹൃത്തുക്കളേ ചിന്തിക്കൂ ..
അടുത്തത്‌ കേരളത്തിലേ ഈഴവരോടാണ്.പതിനെട്ടാം നൂറ്റാണ്ടിലും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യപാതത്തിലും നിലന്നിന്നിരുന്ന social discriminationsനേ ക്കുറിച്ചു ഇന്നും ഓര്‍ത്തോണ്ട് ഇരിക്കരുത്.(എന്‍റെ കൂട്ടുകാരായ പലരും ഇപ്പോഴും അതിനേക്കുറിച്ചു പറയാറുണ്ട്‌).കാലത്തിനൊത്ത് ചിന്തിക്കണം.ലോകത്ത് എല്ലാ നാടുകളിലും ഈ സാമൂഹിക ദുഷിപ്പുകള്‍ ഉണ്ടായിരുന്നു.കേരളത്തില്‍ മാത്രമല്ല അത് ഉണ്ടായിരുന്നത്.ഏറ്റവും പ്രകടമായ ചേരി തിരിവായിരുന്നു വെള്ളക്കാരും കറുത്തവരും തമ്മിലുണ്ടായിരുന്നത്.ഈ പാശ്ചാത്യനാടുകള്‍ കാലത്തിനൊത്ത് മാറി.ഇന്ന് ഒരു കറുമ്പന്‍ അവരുടെ തലവന്‍ വരെയായി.നാരായണഗുരു പറഞ്ഞത് പോലെ ഒരു ഏകലോകത്തിനുള്ള സമയമായി.അല്ല അതിക്രമിച്ചു കഴിഞ്ഞു.ഭാരതം എന്ന ദേശീയതയില്‍ എല്ലാരും ഒന്നിച്ചു നില്‍ക്കണം.
ഹോ,ഞാന്‍ ഒറ്റയിരിപ്പിനു എന്തൊക്കെയോ എഴുതി.തെറ്റോ ശരിയോ എന്നുള്ള തര്‍ക്കത്തിനൊന്നും ഞാനില്ല.പലതും എന്‍റെ വെറും തോന്നലുകളാവാം.
എങ്കിലും എന്തിനാ ഇത് എഴുതിയത് എന്ന് ചോദിച്ചാല്‍,മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ള പ്രപഞ്ചഗോളങ്ങളില്‍ എവിടെയെല്ലാം ചെന്ന് തപ്പിയാലും കേരളം പോലെ ഒരു സുന്ദരഭൂമി നമുക്ക്കിട്ടില്ല.ദൈവം മനസ്സറിഞ്ഞ് അനുഗ്രഹിച്ച,അനുഗ്രഹീത ഭൂമിയാണത്.പര്‍വതങ്ങളും ജലസമൃദ്ധമായ നാല്‍പ്പത്തിനാല് പുഴകളും ഇടനാടും പാടവും കായലും കടലും ഇത്ര നല്ല കാലാവസ്ഥയും കര്‍ക്കിട മഴയും ഒക്കെയുള്ള മറ്റൊരു പ്രദേശം എനിക്ക് കാണിച്ചു തരാമോ?ആ ദൈവത്തിന്‍റെ അനുഗ്രഹീത ഭൂമിയില്‍ നമുക്ക് സമാധാനത്തില്‍ ജീവിക്കാന്‍ കഴിയാതെ മതത്തിന്‍റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ വിഘടിക്കാന്‍ ശ്രമിക്കുന്നത് ആരുടെ കുറ്റമാണ്?
എന്‍റെ ജീവിത അഭിലാഷമാണ് ഈ നാട്ടില്‍ നിന്ന് കുറച്ചു പണമുണ്ടാക്കിയിട്ട് എന്‍റെ നാട്ടില്‍ പോയി കൃഷി ചെയ്തു ജീവിക്കണമെന്ന്.ശാന്തമായി.......എരുമ ഫാം നടത്തിയും നെല്‍കൃഷി ചെയ്തും.കുറച്ചു എന്തെങ്കിലും ചെറിയ ബിസിനസ്‌ ഒക്കെ ചെയ്തും അങ്ങനെ ..അങ്ങനെ........
എന്‍റെ പ്രിയപ്പെട്ട അമേരിക്കന്‍ ടെന്നസി വിസ്കി ജാക്ക്ഡാനിയല്‍സ് രണ്ടു ചെറിയ സിംഗിള്‍ ഷോട്ട് അടിച്ച്(അധികം കുടിക്കുന്നത് എനിക്കിഷ്ടമല്ല)എന്‍റെ കൊയ്ത്തു പാടത്തിലൂടെ ഈ പാട്ടൊക്കെ പാടി ഇങ്ങനെ നടക്കണം ......................................

ഞാന്‍ ഒന്ന് പാടട്ടെ ? പ്ലീസ്എന്‍റെ ഇവിടുത്തെ കൂട്ടുകാരെ പോലെ നിങ്ങളും ചെവി പൊത്തരുത്....പ്ലീസ്‌.

വടക്കത്തീ....... പെണ്ണാളേ......
വൈക്കം കായലോളം തല്ലുന്ന വഴിയേ........കൊയ്ത്തിനു വന്നവളേ
ആ കണ്ണ് കൊണ്ട് മിണ്ടാണ്ട്‌ മിണ്ടു വിളമങ്കേ.. ...കണി മങ്കേ....................കന്നി..........................
ആളൊഴിഞ്ഞ മൈലപ്പാട നടുവരമ്പത്തു ................ അതിര് വരമ്പത്ത് ....
ആയിരം താറാ കാറ നിലവിളിയില്‍ ........
എന്‍റെ മനസിന്‍റെ കന്നട്ടല് നീ കേട്ടോ ..........
എന്‍റെ താറാ പറ്റം പോലെ ചിതറുന്നേ ഞാന്‍ ... ചിതറുന്നെ ഞാന്‍ ..
..... ........ .....
നിലാവ് വീണ പമ്പയാറ്റിന്‍.. ചുളിയിളക്കത്തില്‍.... ഓളമിളക്കത്തില്‍ ..........
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍ ..... നിന്‍റെ ചിരി മാത്രം തേടി വരുമെന്നേ കണ്ടോ .... കണ്ടില്ലേ ..( കണ്ടില്ലേടി ജര്‍മന്‍ കാരി പുല്ലേ ??)
...........................................
..................................................
..................................................................................

45 comments:

  1. ഡാ നിനക്ക് ഇത്രക്ക് ലോക വിവരം ഒക്കെ ഉണ്ടാരുന്നോ? അതോ ഇതു കാശ് കൊടുത്ത് ആരെ എങ്കിലും ഒക്കെ കൊണ്ട് എഴുതിച്ചതാണോ? സംഗതി കൊള്ളാം കേട്ടോ....കുറെ ചിന്തിക്കാന്‍ ഉള്ള വക നല്‍കി....കീപ്‌ ഇറ്റ്‌ അപ്പ്‌ !!

    ReplyDelete
  2. ഈ മഴയത്ത് വെറുതേ ഇരുന്നപ്പോള്‍ എന്റെ നാടിനേ പറ്റി ചിന്തിച്ചു കൂട്ടിയതാണ് .... ഇതാര്‍ക്കും ഒരു കുറ്റപ്പെടുത്തലായി തോന്നരുത് . എന്‍റെ ചിന്തകള്‍ പൂര്‍ണമായും ശരിയാണ് എന്നും എനിക്കഭിപ്രായമില്ല ..... വായിക്കുന്ന എല്ലാവര്‍ക്കും നന്ദി ....

    ReplyDelete
  3. വിഷ്ണു , ഇംഗ്ലണ്ടിലെ ഏറ്റവും ഫേമസ് ആയ യാത്ര വിവരണം എഴുതുന്ന താങ്കളേ പോലെയുള്ളവര്‍ ആദ്യം തന്നെ വന്നതിനു നന്ദി .

    ReplyDelete
  4. ''എനിക്കെന്തോ പഴയ പോലെ മനക്കട്ടിയില്ല ഇതുമാതിരി അവസ്ഥ കാണാന്‍.''.

    ഒരു കാര്യം പറയാം .ചോതി നക്ഷത്രംഅല്ലേ?



    പ്ലീസ്എന്‍റെ ഇവിടുത്തെ കൂട്ടുകാരെ പോലെ നിങ്ങളും ചെവി പൊത്തരുത്

    ബ്ലോഗ്‌ മിത്രകള്‍ അതുപോലെ ഒരിക്കലും ചെയില്ലാട്ടോ

    ''എന്തായാലും എന്‍റെ കൊയ്ത്തു പാടത്തിലൂടെ ഈ പാട്ടൊക്കെ പാടി ഇങ്ങനെ നടക്കണം ''

    പ്രദീപ്‌, ഇവിടെ ഒരുപാട് സ്ഥലം ഉണ്ടല്ലോ, പാട്ട് പാടി നടക്കാന്‍.റോസാപൂവുകള്‍ ,പലതരം ലില്ലികള്‍ ,ചിരിച്ച് കൊണ്ട് നില്‍ക്കുന്ന ഒരു ആയിരം പൂക്കള്‍ അതിനിടയില്‍ കൂടി ഒന്ന്‌ നടന്ന് നോക്കണം ,ആശംസകള്‍ ..

    ReplyDelete
  5. മുപ്പതു നാൽ‌പ്പതു ശതമാനം സ്ത്രീകൾ വേശ്യകളാകും എന്നു പറഞ്ഞു തുടങ്ങിയിട്ട് ഒടുവിൽ എവിടെയെത്തി!?

    ഈശോ! നീ തന്നെ തുണ!

    (‘ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല’ വായിച്ചിരുന്നോ?ഇല്ലേൽ ഒന്നു നോക്കൂ...
    http://jayandamodaran.blogspot.com/2010/07/blog-post.html)

    ReplyDelete
  6. ഡാവേ..നീയിത്രേം വല്യ പുലിയാണന്നറിഞ്ഞില്ലാരുന്നു. എങ്കിൽ ഞാൻ ഡേഷേ, പ്രദീപേ കോപ്പേ എന്നൊന്നും വിളിക്കില്ലാരുന്നു...;) ചുമ്മാടാ .. നല്ല ചിന്തകൾ.. പിന്നെ, നീ നാട്ടിലേക്ക് വിടുവൊന്നും വേണ്ട, നമ്മ്ക്കിവിടെയൊരു പന്നി ഫാം തുടങ്ങാം..

    ReplyDelete
  7. chirippikkukayum chinthippikkukayum cheyyunna nalloru post ... best wishes!!
    - oru vayanakkaran from bedfordshire

    ReplyDelete
  8. പ്രദീപേ, കേരളവും കേരളത്തിലെ പെണ്‍കുട്ടികളും വല്ലാതെ പുരോഗമിച്ചിരിക്കുന്നു. ദാ, ഇതു നോക്കൂ.

    നല്ല പോസ്റ്റ്. നല്ല ചിന്ത. പ്രദീപിനെ പോലെ ഇങ്ങിനെ ചിന്തിക്കുന്നവരുടെ എണ്ണം കൂടി വരികയും അവരുടെ സ്വാധീനം നമ്മുടെ നാടിനെ നേരായ പാതയില്‍ നയിക്കുകയും ചെയ്യട്ടെ എന്നു ഞാന്‍ ആശിക്കുന്നു.

    അവിടുത്തെ കൂട്ടുകാരെ പോലെ ഞാന്‍ ചെവി പൊത്തിയില്ലാട്ടോ. പകരം ചെവി കൂര്‍പ്പിച്ചിരുന്നു. പാട്ട് എനിക്കിഷ്ടപ്പെട്ടു.

    ReplyDelete
  9. വളരെ ഗഹനമായി ചിന്തിക്കേണ്ട കാലിക പ്രസക്തിയുള്ള വിഷയങ്ങളാണ് താങ്കള്‍ അവതരിപ്പിച്ചത് . എന്‍റെ അഭിപ്രായത്തില്‍ അന്യം നിന്നു പോകുന്ന വംശത്തില്‍ പെട്ടതാണെന്ന് തോന്നുന്നു താങ്കളും ഞാനും സമാന ചിന്താഗതിക്കാരും . കാരണം ദൈവം കനിഞ്ഞനുഗ്രഹിച്ച നമ്മുടെ നാട്ടില്‍ രാഷ്ട്രീയ മാഫിയ , മതമാഫിയ, അധോലോക മാഫിയ ഇവരെല്ലാരുമാണ് പിടിമുറുക്കിയിട്ടുള്ളത് . വിതച്ചിട്ട തിന്മകളില്‍ നിന്നും കനത്ത വിളവെടുപ്പിനെക്കുറിച്ചാണ് അവരുടെ വേവലാതികള്‍ . നന്മകളെ കുറിച്ചല്ല. അത് കൊണ്ട് എന്‍റെ പ്രിയ സഹോദരന്‍ പെറ്റമ്മയെ ഹൃദയത്തില്‍ പ്രതിഷ്ടിച്ചു പോറ്റമ്മയുടെ തണലില്‍ മഴയാസ്വദിച്ചും പാട്ടുകള്‍ പാടിയും ഇതുപോലുള്ള ലേഖനങ്ങളെഴുതിയും സുഖമായി അവിടെ തന്നെ കഴിയുന്നത്രകാലം പിടിച്ചു നില്‍ക്കുക . മനസ്സു കല്ലാകുമ്പോള്‍ കേരളം കാണാനിറങ്ങുക .നന്മകള്‍ നേരുന്നു.

    ReplyDelete
  10. പ്രദീപ്, ആദ്യമേ തന്നെ ഒരു ഓണാശംസ പറയുന്നു.
    പിന്നെ നല്ല ഒരു ലേഖനം.വയനാസുഖമുള്ള രചനാശൈലി.
    ഞാനും ചെറിയരീതിയില്‍ ഇങ്ങനെയൊക്കെ ചിന്തിക്കാറുണ്ട്.
    മുപ്പത്തിരണ്ടുവര്‍ഷത്തെ പ്രവാസജീവിതം കഴിഞ്ഞ് ഇന്നു പ്രവാസി എന്ന ലേബലില്ലാതെ ജീവിക്കുമ്പോള്‍ ഒരു വല്ലാത്ത കുളിര്‍മ.
    എന്തൊക്കെ കുറവുകള്‍ ഉണ്ടെങ്കിലും സ്വന്തം നാടിന്റെ ഒരു സുഖം.....ഇന്നു ഞാന്‍ ആസ്വദിച്ചു അനുഭവിക്കുന്നു.
    മനസ്സില്‍ തേന്മഴയായ് ഇറ്റിറ്റുവീഴുന്ന അമ്മയുടെ കഥപറച്ചില്‍, കര്‍ക്കിടകമഴയത്ത്(എല്ലാ മഴയത്തും)നടുമുറ്റത്തിന്റെ അരമതിലില്‍ കലുതൂക്കിയിട്ടിരുന്ന് പ്ടെ.... ന്നു വെള്ളം തെറ്റിച്ച് നലുകെട്ടിലേക്ക് തെറിപ്പിച്ചു കളിക്കുമ്പോള്‍ വയസ്സയി അമ്മമ്മയായി എന്നൊക്കെ മറക്കുന്നു.

    എങ്ങിനെയാണ് പ്രദീപ് എന്റെ ബ്ലോഗില്‍ വന്നത് എന്നറിയില്ല. അതുകൊണ്ട് എനിക്കിവിടെ വരാന്‍ കഴിഞ്ഞു.നല്ല് ഒരു ബ്ലോഗ് കണ്ടെത്തിയതില്‍ വളരെ സന്തോഷം.

    പഴയബ്ലൊഗുകളും വായിക്കാം.ഇനിയും വരാം. പുതിയ പോസ്റ്റുകള്‍ ഇടുമ്പോള്‍ അറിയിക്കണേ.

    ReplyDelete
  11. "ഇന്ഗ്ലണ്ടിലെ മഴ" കാട് കയറി കടലില്‍ ചെന്ന് മൂക്കും കുത്തി വീണല്ലോ ഭായീ. ഹാസ്യം കലര്‍ത്തി എഴുതിവന്നത് പിന്നെ ഗൌരവം ആയപ്പോള്‍ വായിക്കാന്‍ മടിച്ചു. ഒരു പക്ഷെ ഈ കാരണം തന്നെയാവാം ഇത്ര നല്ല എഴുത്ത് വായനക്കാര്‍ ശ്രദ്ധിക്കാതിരുന്നത്.

    ReplyDelete
  12. ലേഖനം ചിന്തനീയം,നല്ല പാട്ട്..

    ReplyDelete
  13. എന്റെ പ്രദീപേ വിസ തീരാന്‍‍ സാധ്യത എന്നെ കേട്ടപ്പോള്‍ ഇത്രയും ചിന്തിച്ചു കൂട്ടിക്കളഞ്ഞല്ലോ .അവസാനം ദേ..ഒരു പാട്ടും.

    പറഞ്ഞ കാര്യങ്ങളില്‍ കുറച്ചു കാന്പുണ്ടു കേട്ടോ.അഭിനന്ദനങ്ങള്‍

    പിന്നെ ഇരുപതു കൊല്ലം കൊണ്ടു മുപ്പതു നാല്പത് ശതമാനം..? ഇതെന്തു പ്രോഗ്രഷനാണപ്പാ....

    ReplyDelete
  14. നാടിന്റെ നന്മകളേകുറിച്ചും ,ഭാവിയെകുറിച്ചുമൊക്കെ .... പ്രവാസത്തിന്റെ സുഖലോലുപതകളിൽ രമിച്ചുകണ്ടിരിക്കുന്ന ഒരു ചള്ള് പയ്യൻസിന്റെ പേനതുമ്പിൽ നിന്നും ഇത്രയും വിലയിരുത്തലുകൾ ഉണ്ടാകുമോ...?


    ഏവരാലും വായ്ക്കപ്പെടേണ്ട ഒരു കാലിക പ്രസക്തിയുള്ള ലേഖനം തന്നെയിത് കേട്ടൊ പ്രദീപ്...
    ശരിക്കും ഇരുത്തം വന്ന ഒരു ബുദ്ധിജീവിയുടെ കാഴ്ച്ചപാടുകളോടെ ...പ്രദീപ് നീയ്യിപ്പോൾ ബൂലോഗത്തിന്റെ ഉയരങ്ങൾ കീഴടക്കിയിരിക്കുകയാണ് !


    അഭിനന്ദനങ്ങൾ...ന്നൂ‍റ്നൂറഭിനന്ദനങ്ങൾ....

    ReplyDelete
  15. പ്രദീപ്-നല്ല പോസ്റ്റ്-അതിമനോഹരമായ പാട്ട്, കേട്ടു മതിയായില്ല! ഇഷ്ട്ട്പ്പെട്ടു, പിന്നെ ഇംഗ്ലണ്ടു പോലെ ഒരു ഠ വട്ടം സ്ഥലമല്ലല്ലോ, ഇന്ത്യ, എത്ര ജനസമൂഹങ്ങൾ, എത്ര പ്രശ്നങ്ങൾ, ദാരിദ്ര്യം, സങ്കീർണ്ണതകൾ!എങ്കിലും ഈ നാടിന്റെ സൌഭാഗ്യങ്ങളും ഏറെയാണ് (താങ്കൾക്കും അറിയാവുന്നവ, അക്കമിട്ടു പറയുന്നില്ല) ഈ പാവപ്പെട്ടരാജ്യത്തിൽ ജീവിക്കുന്നതിൽ അഭിമാനിക്കുന്ന ഒരാളാണു ഞാൻ!

    ReplyDelete
  16. സിയാ ... ചോതി നക്ഷത്രം അല്ലേ ?? ഇത്രയ്ക്കു ഓര്‍മ്മ ശക്തിയുണ്ടല്ലേ??? ഓര്‍ത്തതിന് നന്ദി . ചെവി പൊത്താതെ ആ പാട്ട് കേട്ടതിനു നന്ദി . കവിതയായതു കൊണ്ട് രണ്ടു മൂന്നു തവണയില്‍ കൂടുതല്‍ കേട്ടാലെ മനസ്സിലേക്ക് കയറുകയുള്ളൂ ....
    ഇവിടെയുള്ള പൂന്തോട്ടങ്ങളും വാലിയും ഇഷ്ടം തന്നെയാണ് ..... എങ്കിലും ...
    വന്നതിനും കമന്റ്‌ ഇട്ടതിനും നന്ദി .

    ReplyDelete
  17. ജയന്‍ ഏവൂര്‍ വൈദ്യരേ .... തിരക്കിനിടയില്‍ വന്നതിനു സ്പെഷ്യല്‍ താങ്ക്സ് . പിന്നെ എന്‍റെ എഴുത്തിനു പ്രത്യേകിച്ചു ചട്ടക്കൂട് ഒന്നുമില്ല... അങ്ങ് എഴുതി പോവുകയാണ് ....

    ജയന്‍ ഏവൂര്‍ വൈദ്യരേ .... തിരക്കിനിടയില്‍ വന്നതിനു സ്പെഷ്യല്‍ താങ്ക്സ് . പിന്നെ എന്‍റെ എഴുത്തിനു പ്രത്യേകിച്ചു ചട്ടക്കൂട് ഒന്നുമില്ല... അങ്ങ് എഴുതി പോവുകയാണ് ....
    സിജോ ആശാനെ ... ഡാവേ..നീയിത്രേം വല്യ പുലിയാണന്നറിഞ്ഞില്ലാരുന്നു. എങ്കിൽ ഞാൻ ഡേഷേ, പ്രദീപേ കോപ്പേ എന്നൊന്നും വിളിക്കില്ലാരുന്നു...;) ... ശ്രീനിവാസന്‍ പറയുന്നപോലെ ഒരു ഭുദ്ധി ജീവിയെ ബഹുമാനിക്കാന്‍ പഠിക്കൂ ... :):):) (തനിക്കു താങ്ക്സ് ഇല്ല).

    ReplyDelete
  18. nice,.. thought provoking post.
    വടക്കത്തി പെണ്ണ് ...truly nostalgic.
    wishes
    joe
    --

    ReplyDelete
  19. അനോണിയായി വന്ന ബെഡ് ഫോര്‍ ഡിലെ വായനക്കാരാ, ഇത് എന്‍റെ സ്വന്തം അച്ചാച്ചന്‍ തന്നെയാണെന്നറിയാം . വായിച്ചതിനും ചിന്തിക്കാന്‍ തുടങ്ങിയതിനും നന്ദി ...

    വായാടി .... അത് വായിച്ചു . അത്ഭുതപ്പെട്ടില്ല ... കാലം ഇതില്‍ കൂടുതല്‍ നമുക്ക് കാണിച്ചു തരും . റോസച്ചേച്ചിക്ക് ഇടാന്‍ പോകുന്ന കമന്റ്‌ കൂടി വായിക്കണേ.
    പിന്നെ ആ കവിത ആര് വായിച്ചില്ലെങ്കിലും എന്‍റെ വായാടി കേള്‍ക്കുമെന്നെനിക്കുറപ്പായിരുന്നു... ഇഷ്ടപ്പെട്ടെങ്കിലും കവിതയായതു കൊണ്ട് രണ്ടു മൂന്നു തവണ കേട്ടാലെ അത് നമുക്ക് ഉള്‍ക്കൊള്ളാന്‍ കഴിയൂ . അല്ലേ?

    അബ്ദുല്‍ഖാദര്‍ ഇക്ക .. പരസ്പരം പറയാതെ തന്നെ നമുക്ക് പലതുമറിയാം.... നമ്മുടെ നാട് പുതിയ ചിന്തയിലേക്ക് തിരിച്ചു വരുമെന്ന് തന്നെയാണ് എന്‍റെ വിശ്വാസം . നമ്മുക്ക് കാത്തിരിക്കാം ശുഭാപ്തി വിശ്വാസത്തോടെ ...

    ReplyDelete
  20. കിലുക്കാംപെട്ടി ചേച്ചി ...അല്ല അമ്മമ്മേ .. ഓണാശംസക്ക് നന്ദി പറയുന്നതോടൊപ്പം ഇത്രയം വലിയ ഒരു കമന്റിലൂടെ ഹൃദയം പങ്കുവെച്ചതിനു വെറുമൊരു നന്ദി പറഞ്ഞു തീര്‍ക്കാതെ ,മനസ് നിറഞ്ഞ് ഒന്ന് ചിരിച്ചു കാണിക്കുന്നു .... :):):) കണ്ടോ . ശാന്തമായി ജീവിക്കണമെന്നുള്ള നിങ്ങളുടെ ആഗ്രഹം പോലെ തന്നെ ജീവിക്കുന്നതില്‍ എനിക്ക് ബഹുമാനം തോന്നുന്നു . ഇനിയും നുണക്കഥകള്‍ പറഞ്ഞും കുശുമ്പ് കുത്തിയും മഴ വെള്ളം തേകി കളിച്ചും കൊച്ചു മക്കളോടൊപ്പം മതി വരുവോളം ജീവിക്കാന്‍ കഴിയട്ടെ .
    പിന്നെ ഇന്ന് ആ ബ്ലോഗില്‍ വീണ്ടും വന്നിരുന്നു . ഒരു കോഴി പുരാണം വായിച്ചു . ഇനി വല്ല എരുമയേപ്പറ്റിയും എഴുത്.....

    കണ്ണൂരാനെ നീ വന്നതിനും നിന്റെ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞതിനും നന്ദി . ഇനി ഇങ്ങനെ കാട് കയറാതെ ഇരിക്കാന്‍ ശ്രമിക്കാം ...


    ഒരു നുറുങ്ങെ ചിന്തിക്കുക ... യാതൊരു ബന്ധനങ്ങളുമില്ലാതെ ചിന്തിക്കുക .വന്നതിനും കമന്റ്‌ തന്നതിനും കവിത ഇഷ്ടപ്പെട്ടതിനും നന്ദി ...

    ReplyDelete
  21. റോസാപ്പൂക്കള്‍ ചേച്ചി ... said എന്റെ പ്രദീപേ വിസ തീരാന്‍‍ സാധ്യത എന്നെ കേട്ടപ്പോള്‍ ഇത്രയും ചിന്തിച്ചു കൂട്ടിക്കളഞ്ഞല്ലോ .
    ചേച്ചി , ഈ നാട് തരുന്ന ഏറ്റവും വലിയ സൗഭാഗ്യമാണ് ശാന്തത. സമാധാനത്തില്‍ ചിന്തിക്കാന്‍ കഴിയും ഇവിടെ ഇരുന്നാല്‍ . നാട്ടില്‍ വന്നാല്‍ ഒന്ന് സമാധാനം കിട്ടണമെങ്കില്‍ മുനിമാരെ പോലെ ഹിമാലയ സാനുക്കളിലേക്ക് പോകേണ്ടി വരും . ഞാനും വലിയ തമാസമില്ലാതെ ഹിമാലയത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ കാണുന്നുണ്ട് . അത് കൊണ്ടല്ലേ ചേച്ചിയോട് ഇത്രയും പഞ്ചാരയടിക്കുന്നത്. :):):) ഓടല്ലേ !!!
    ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ കുറച്ചു കാമ്പുണ്ട് എന്ന് പ്രോത്സാഹിപ്പിച്ചതില്‍ സന്തോഷം ....

    ചേച്ചി ഒരു തെറ്റ് ചൂണ്ടി കാണിച്ചിരുന്നു . പിന്നെ ഇരുപതു കൊല്ലം കൊണ്ടു മുപ്പതു നാല്പത് ശതമാനം..? ഇതെന്തു പ്രോഗ്രഷനാണപ്പാ... ചേച്ചി , അങ്ങനെ തന്നെ സംഭവിക്കും എന്നൊന്നും ഞാന്‍ പറയുന്നില്ല.
    തെരുവിലൂടെ നടക്കുന്ന പാവങ്ങളേക്കുറിച്ച് മാത്രമേ ചേച്ചി ചിന്തിക്കുന്നുള്ളൂ . അത് മാത്രമല്ല , ജോലിക്കയറ്റം കിട്ടാന്‍ വേണ്ടി മോശ്ശത്തരം ചെയ്യുന്ന സ്ത്രീ , ഭര്‍ത്താവ് വിദേശത്തു താമസിക്കുന്ന സ്ത്രീയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ -ചേച്ചിയുടെ ഹസ് നോട് ചോദിക്ക് ഇങ്ങനെ വല്ല കേസുകള്‍ രെജിസ്ടര്‍ ചെയ്തിട്ടുണ്ടോ എന്ന്-- പിന്നെ പണത്തിനു വേണ്ടിയല്ലാതെ മറ്റു പല രീതിയിലും പലതിനും വേണ്ടി പലവഴിക്ക് പോകുന്നവര്‍ ഇങ്ങനെയെല്ലാത്തിനേയും കൂട്ടിയെടുത്താല്‍ ചിലപ്പോള്‍ എണ്ണം നാല്‍പ്പതു ശതമാനത്തിലും കൂടുമോ ? ഇപ്പോഴത്തെ സാമ്പത്തിക മാറ്റം മൂലം ഇടത്തരം കുടുംബങ്ങള്‍ക്ക് സമൂഹത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നുണ്ട് . ഇല്ലേ ? ഇങ്ങനെയുള്ളവര്‍ മക്കളുടെ പഠനത്തിനു വേണ്ടി ,ചികിത്സക്ക് വേണ്ടി ചിലപ്പോള്‍ ഏതു വഴിയും തിരഞ്ഞെടുത്തു എന്ന് വരാം .

    പുതിയ ന്യൂക്ലിയര്‍ കരാര്‍ വഴി ഏഴു ലക്ഷത്തി അറുപതിനായിരം കോടി രൂപയുടെ അധിക ബിസിനസ്‌ ഇന്ത്യയില്‍ നടക്കും.തീര്‍ച്ചയായും സ്വാഗതാര്‍ഹാമാണ് ഈ പുരോഗതി. അതേ തുടര്‍ന്നുണ്ടാകുന്ന സാമൂഹിക മാറ്റം (ജീവിത ച്ചിലവ് അടക്കമുള്ള മാറ്റം ) സമൂഹത്തെ എന്തിലേക്കു നയിക്കും എന്ന് കണ്ടറിയണം .

    കലിയുഗത്തില്‍ പലതും നടക്കും അല്ലേ ചേച്ചി .

    ചേച്ചി , എഴുതിയാല്‍ ഒത്തിരി എഴുതാനുണ്ട് . ഞാന്‍ ചില വശങ്ങള്‍ മാത്രമേ കാണുന്നുള്ളൂ . ചിലപ്പോള്‍ സത്യം ഞാന്‍ പറഞ്ഞതിലും ഭീകരമായിരിക്കും .ചിലപ്പോള്‍ ഞാന്‍ പറഞ്ഞതിന് എതിരായിരിക്കും .
    ചേച്ചിയേ പോലത്തെ ഒരു വീട്ടമ ഒന്നും ഓര്‍ത്ത്‌ ആകുലമാകണ്ട . ഈ ചെറിയ ജീവിതം സമാധാനത്തില്‍ ജീവിച്ചു തീര്‍ക്ക് ...

    ReplyDelete
  22. പ്രദീപില്‍ നിന്ന് തന്നെയാണോ ഈ വാക്കുകള്‍ വന്നതെന്ന് എനിക്ക് അത്ഭുതം തോന്നി.
    അത്രയ്ക്ക് ശക്തമായ വരികള്‍. അതും സമൂഹത്തെ കുറിച്ച് ഇത്ര നല്ല കാഴ്ചപ്പാടും, പരന്ന വായനയും ആണ് നിന്നെ ഇത്തരം ചിന്തകളിലേക്ക് എത്തിച്ചത് എന്ന് നിസ്സംശയം പറയാം. ആദ്യമേ അഭിനന്ദനം ഇത്ര നല്ല ചിന്തകള്‍ക്ക്.
    ഇങ്ങിനെ ആണെങ്കില്‍ നിനക്കു പണി ഇല്ലാതെ വീട്ടിലിരിക്കുന്നതാണ് നല്ലത്. ഒരു പാടു ചിന്തകള്‍ ഞങ്ങള്‍ക്ക് കിട്ടുമല്ലോ.
    ഇനിയും ഒത്തിരി നല്ല ചിന്തകള്‍ പ്രദീപില്‍ നിന്നും പ്രതീക്ഷിക്കുന്നു.
    പുതിയ പോസ്റ്റ് ഇദുംബോള് ഇനി എങ്കിലും അറിയിക്കുക.
    അതിനാല്‍ തന്നെ ഒരു പാടു വൈകി ഇവിടെ എത്താന്‍.

    ReplyDelete
  23. പ്രിയ തോമസ്‌, യു.കെ യിലെ നിലനില്‍പ്പിന്റെ സങ്കീര്‍ണതകള്‍ക്കിടയിലും ഗഹനമായ നീണ്ടൊരു പോസ്റ്റിടാന്‍ താങ്കള്‍ക്ക് കഴിഞ്ഞതില്‍ അഭിനന്ദനങ്ങള്‍! എത്രയോ വലിയ വിഷയങ്ങളാണ് താങ്കളുടെ യുവമനസിലൂടെ കടന്നു പോവുന്നുന്നത്. നിവര്‍ത്തികേടുകളാണ് ഒരുവനെ തത്വചിന്തകനാ ക്കുന്നത് എന്ന ചൊല്ല് അന്വര്‍ത്ഥമാവുകയാണോ? അന്യനാട്ടില്‍ താമസിക്കുമ്പോള്‍ സ്വദേശത്തിന്റെ ഓര്‍മ്മകള്‍ നമ്മെ അലട്ടിക്കൊണ്ടിരിക്കും. ഇവിടെനിന്നു പോവേണ്ടിവരുംപോഴാണ് പോറ്റമ്മയുടെ നന്മകള്‍ നാം ഓര്‍ക്കുക. താങ്കള്‍ പറഞ്ഞതുപോലെ ജീവിതം സ്വസ്ഥം ഇവിടെ തന്നെ. ഈച്ചയില്ല, ഉറുമ്പില്ല, ചൂടില്ല, ഹോണടിയില്ല, ഹര്‍ത്താല്‍ ഇല്ല, മുദ്രാവാക്യങ്ങളുമില്ല. എങ്കിലും സുഖ സൌകര്യങ്ങളുടെ നടുവിലൂടെ നടക്കുമ്പോഴും ഏതോ ഒരന്യതാബോധം എന്നെ കീഴടക്കുന്നു. ശൈത്യകാലം ദൂരെയല്ല എന്ന ചിന്തയും എന്നെ ഭയപ്പെടുത്തുന്നു. പിന്നെ ഇവടെ വന്നതിനുശേഷമാണല്ലോ ജീവിതം അല്പമെങ്കിലും പച്ചപിടിച്ചതെന്നോര്‍ത്തു സ്വയം ആശ്വസിക്കും. നീ തളരരുത്. ഒരു വാതില്‍ അടഞ്ഞാല്‍ മറ്റൊന്പതെണ്ണം തുറക്കും. ശുഭാപ്തി വിശ്വാസിയിരിക്കുക, ആശംസകള്‍! പ്രാര്‍ത്ഥനകള്‍!

    ReplyDelete
  24. പ്രദീപേ എനിക്കു കഥകള്‍ എഴുതുന്ന കഥപ്പെട്ടി മാത്രമല്ലല്ലോ .. സമയം ഉള്ളപ്പോള്‍ കിലുക്കാമ്പെട്ടിയിലും വരണേ. എന്റെ കമന്റിന് ഇത്രയും നല്ല ഒരു മറുപടി തന്നതിനു നന്ദി.

    ReplyDelete
  25. ബിലാത്തിപട്ടണം ചേട്ടാ , മുരളിച്ചേട്ടന്റെ കമന്റ്‌ ആണ് ഞാന്‍ ഏറ്റവും പ്രതീക്ഷിച്ചത് ( നോക്കിയിരുന്നത് ). ഇഷ്ടപ്പെട്ടതില്‍ സന്തോഷം ഉണ്ട് . ബാക്കി നേരില്‍ പറയാം .

    ശ്രീനാഥ്‌ മാഷേ വീണ്ടും ഈ വഴി വന്നതില്‍ വളരെ സന്തോഷം . നേരത്തെ മറുപടി ഇട്ടിരുന്നു .പക്ഷെ പേസ്റ്റ് ആയില്ല . കമന്റ്‌ കണ്ടപ്പോള്‍ എനിക്ക് വ്യക്തമായി മനസ്സിലായി എന്റെ പോസ്റ്റ്‌ എന്ത് മാത്രം വ്യക്തതയോടെയാണ് നിങ്ങള്‍ അത് വായിച്ചതെന്ന് . നന്ദി പറയുന്നില്ല . പറയാതെ തന്നെ നിങ്ങള്ക്ക് പലതും മനസ്സിലാവും . അല്ലേ??

    ജ്യോത്സ്ന ടീച്ചറേ വന്നതിലും പാട്ട് ഇഷ്ടപ്പെട്ടതിലും നമ്മുടെ നാടിനെ കുറിച്ചു ചിന്തിക്കുന്നതിനും "അഭിവാദ്യങ്ങള്‍" ഹ ഹ ഹ

    ReplyDelete
  26. സുല്‍ഫി ആശാനെ നീ വരുമെന്നെനിക്കറിയാം ..... നമ്മുടെ നാടിനേ പറ്റി നല്ല രീതിയില്‍ ചിന്തിക്കുമെന്നും . നിന്‍റെ ബ്ലോഗില്‍ , നിന്‍റെ ഗ്രാമത്തെ കുറിച്ചു നീ എഴുതിയിട്ടില്ലേ ,( മണല്‍ വയലോ അങ്ങനെ എന്തോ ഒന്ന് ) അത് വായിച്ചപ്പോഴേ അറിയാമായിരുന്നു നീ ആരാണെന്നു . ഈ നാട്ടിലെ മുസ്ലീങ്ങള്‍ തീവ്ര വാദികളല്ല എന്ന് ഞാന്‍ എഴുതിയപ്പോള്‍ നിന്‍റെ മുഖം ആയിരുന്നു എന്റെ മനസ്സില്‍ . നിനക്ക് സൌകര്യമുണ്ടെങ്കില്‍ വിശ്വസിച്ചാല്‍ മതി ...... ബാക്കി എന്നെങ്കിലും നേരില്‍ കാണുവാന്‍ ഭാഗ്യം ലഭിച്ചാല്‍ അന്ന് പറയാം .

    പാഴ്മരം ചേട്ടാ .... ഈ പോസ്റ്റ്‌ എഴുതുമ്പോള്‍ , നിങ്ങളുടെ ഫീല്‍ എന്താകും എന്ന് എനിക്ക് പേടിയുണ്ടായിരുന്നു . സത്യാ ക്രിസ്ത്യാനിയായത് കൊണ്ട് . ഞാന്‍ ദൈവത്തിനെതിരല്ല മത ഭ്രാന്തിനെതിരാണ് എന്ന് മനസ്സിലാക്കിയതില്‍ സന്തോഷമുണ്ട് .....

    തോമ്മിച്ചായ വന്നതില്‍ സന്തോഷം . തന്റെ പ്രൊഫൈലില്‍ വന്നിരുന്നു . ജീവനും കൊണ്ടോടി .അത്രയ്ക്ക് ഒന്നും താങ്ങാനുള്ള ശേഷിയില്ല .. :):):)

    ReplyDelete
  27. മതത്തിനു അതീതനായി പ്രദീപ്‌ ചിന്തിക്കുന്നു...നല്ലത്..
    എത്രപേര്‍ക്ക് കഴിയും ഇങ്ങനെ സത്യസന്ധമായി ഹിന്ദു മതത്തെ വിലയിരുത്താന്‍ ?

    ആശംസകള്‍ !

    ReplyDelete
  28. എന്തൊക്കെ ചിന്തകളാ മാഷേ..

    ReplyDelete
  29. എന്തോ വളരെ ഇഷ്ടപ്പെട്ടു ഈ എഴുത്ത് ...
    കാലിക വിഷയങ്ങള്‍ പോസിറ്റീവ് ആയി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു ... കീപ്‌ ഇറ്റ്‌ അപ്പ്‌

    ReplyDelete
  30. എന്റെ പോന്നോ ..
    എന്നാ ഒക്കെ കാര്യങ്ങളാ എഴുതി കൂട്ടിയിരികുന്നെ ?

    ഇത് തമാശ പോസ്റ്റ്‌ ആണെന്ന് കരുതി ആദ്യം വായിച്ച് തുടങ്ങിയത്.. അവസാനം വരെ എത്തിയപ്പോള്‍ ആണ് കുറെ കാലം കൂടി ഞാന്‍ ബ്ലോഗില്‍ ഒരു സീരിയസ് പോസ്റ്റ്‌ വായിച്ചു എന്ന് മനസിലായത്. ..
    സത്യം പറയാല്ലോ ഇതില്‍ എഴുതിയിരിക്കുന്ന ഒരു കാര്യത്തിലും എനിക്ക് ആഭിപ്രായ വ്യത്യാസമില്ല. പൂര്‍ണ്ണമായും യോജിക്കുന്നു.

    ഇത്ര സിമ്പിള്‍ ആയി ഇത് പറഞ്ഞു ഫലിപ്പിക്കാന്‍ വേറെ ആര്‍ക്കും കഴിയില്ല്ല .. സൂപ്പര്‍ ..

    ഓഫ്:
    ഡാ നിനക്കിത്ര വിവരം ഉണ്ടെന്നു അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ അല്പം കൂടി ബഹുമാനിച്ചേനേ..
    (ഇനി ബഹുമാനിച്ചാ മതീന്നോ? അയ്യട.. )

    ReplyDelete
  31. വളരെ നല്ല പോസ്റ്റ്.

    ഒത്തിരി കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ പ്രദീപേ.

    ചിന്തിപ്പിക്കുന്ന വിഷയങ്ങൾ തന്നെയാണ്.

    ReplyDelete
  32. പ്രദീപ്, പോസ്റ്റ് നേരത്തെ വായിച്ചിരുന്നു. സ്കൂളിൽ ആയിരുന്നതിനാൽ കമന്റ് ഇടാൻ പറ്റിയില്ല. തികച്ചും നിഷ്പക്ഷമായ വിലയിരുത്തലാണിത്. പക്ഷേ ചില നിരീക്ഷണങ്ങൾ അതിശയോക്തി നിറഞ്ഞതാണെന്ന് ചിലർക്ക് തോന്നിയേക്കാം. ഉദാഹരണത്തിന് വേശ്യാവൃത്തിയെക്കുറിച്ചുള്ള തോന്നലുകൾ. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാർക്സിന്റെ നിരീക്ഷണം വീണ്ടും വീണ്ടും ഓർമ്മയിൽ കൊണ്ടുവരുന്ന സംഭവങ്ങളാണല്ലോ അരങ്ങേറുന്നത്. എഴുത്തോ നിന്റെ കഴുത്തോ എന്ന് പണ്ട് എം.ഗോവിന്ദൻ ചോദിച്ചു. ഇന്നത്തെ ഒരുപാട് ബുജികൾ കഴുത്താണ് വലുത് എന്ന് കണ്ട് മിണ്ടാതിരിക്കുന്നു. മൌനത്തിന്റെ ശമ്പളം മരണമെന്നവർ അറിയുന്നില്ല. നമ്മുടെ ലോകത്തെങ്കിലും ഇത്തരം ഇടപെടലുകൾ ഉണ്ടാകുന്നുണ്ടല്ലോ. ആശ്വാസം. തുടരൂ.

    ReplyDelete
  33. വളരെ നിഷ്പക്ഷമായ വിലയിരുത്തല്‍...
    ആശംസകള്‍ നേരുന്നു.....

    ReplyDelete
  34. നാട്ടിൽ അവധിക്കുപോയിരിക്കുകയായിരുന്നു
    പ്രദീപ് തന്നെയാണൊ ഇതെഴുതിയതെന്നു വിസ്വസിക്കുവാൻ പ്രയാസം.
    എന്തെല്ലാം കാര്യങ്ങളാണ് പറഞ്ഞുവെച്ചിരിക്കുന്നത്
    എല്ലാം നന്നായിട്ട് എഴുതിയിട്ടുണ്ട്.

    ReplyDelete
  35. അപ്പോ ‘വേശ്യ’എന്ന കവിത മനസ്സിലായി,ല്ലേ. ഈ ‘വേശ്യ’യല്ല്ലാട്ടോ ആ ‘വേശ്യ’. എന്തായാലും വളരെ സന്തോഷം പ്രദീപ്.. വളരെ നന്നായി എഴുതുന്നു.. അനർഗ്ഗളം ചിന്ത പ്രവഹിക്കുകയാണ്. ആഴമുള്ള മനസ്സിൽനിന്നേ അതു വരൂ.. ഹൃദയം നിറഞ്ഞ ആശംസകൾ കൂടുതൽ എഴൂതുവാ‍ൻ.

    ReplyDelete
  36. ചിന്തകള്‍ കൊള്ളാം

    ReplyDelete
  37. Hi Pradeep,
    ഉടുമ്പിന്റെ നാവു വിഴുങ്ങിയതിന്റെ പേരില്‍ ആരും ആശുപത്രിയില്‍ പോയതായിട്ടു ഞാന്‍ കേട്ടിട്ടില്ല. മനസ്സിന് പിടിക്കാത്ത പ്രശ്നമുണ്ടെങ്കില്‍ ശര്‍ദ്ദിക്കും. നായാട്ടിനു പോകുന്ന ചിലര്‍ മൃഗത്തിന്റെ ചോര ചൂടോടെ കുടിക്കും, ചിലര്‍ ഉടുമ്പിന്റെ നാവു വിഴുങ്ങും. സത്യത്തില്‍ ഇതെല്ലാം ഓരോ അന്ധവിശ്വാസങ്ങളാണ്.

    തന്റെ ഗൃഹാതരത്വം എഴുത്തില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. keep it up .കൃഷിക്കാരെ എനിക്ക് വലിയ ഇഷ്ട്ടമാണ്. കൃഷിയോട് പ്രദീപിന് താല്‍പ്പര്യമുണ്ടെങ്കില്‍, എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചുനോക്കൂ.
    http://appachanscocoafarm.blogspot.com

    ReplyDelete
  38. "തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ദുബായിലേക്ക് പോകുന്ന എയര്‍ ഇന്ത്യയുടെ വിമാനത്തില്‍ എല്ലാ വെള്ളിയാഴ്ച വൈകുന്നേരവും പത്തുപതിനഞ്ചു സ്ഥിരം യാത്രക്കാര്‍ പോകുന്നു.അവര്‍ ഞായര്‍ രാത്രി തിരിച്ചും പോരുന്നു."

    ആ ബിമാനം ഖത്തര്‍ വഴി തിരിച്ചു വിടാന്‍ വല്ല പണിയുമുണ്ടോ, തോമാച്ചാ...

    ReplyDelete
  39. arumanoorinte ithihasakara,
    gambheeramayirikkunnu. enne oru nimisham pattarmatam palam muthal vattitharamattom vare padrannu kidakkunna ente gramathilakku kondupoyallo?
    ingane oru prathibha nattil undennu ippol anu arinjathu
    abhinandangal
    muthirn aoru vayanakkaran

    ReplyDelete
  40. അനിയ ....കുറച്ചു നാള്‍ ആയി ബ്ലോഗ്‌ വായന കുറവായിരുന്നു .. ഇന്ന് സൂര്യകാന്തിയുടെ പോസ്റ്റില്‍ കമന്റ് ഇടവേ ആണ് ഇവിടെ ..
    പതിവുപോലെ ചിന്തകള്‍ ചിരിപ്പിച്ചു .. ചിന്തിപ്പിച്ചു . .. പോസ്റ്റ്‌ പാട്ടും പാടി fullstop ഇട്ടു .. ല്ലേ .. :)

    ReplyDelete