ഹഹഹ എനിക്ക് ശെരിക്കും സന്തോഷമായി !!!!!!!!!!!എന്‍റെ ബ്ലോഗില്‍ നിറയെ കമന്റുകള്‍ !!! 2 ദിവസമായി ഞാന്‍ ബിര്‍മ്മിഹാമില്‍ ഇല്ലായിരുന്നു . കഴിഞ്ഞ ആഴ്ച വീണ്ടും ഞാന്‍ ഡ്യൂട്ടി യില്‍ തിരിച്ചു കയറി . സൊ കഴിഞ്ഞ രണ്ടു ദിവസം അവധി കിട്ടി . വോള്‍വര്‍ഹാംടന്‍ യൂണിവേര്‍സിടിയില്‍ അനിയനും അനിയത്തിയും പഠിക്കുന്നുണ്ട് . അത് കൊണ്ട് അവരെ കാണാന്‍ പോയി .
തിരിച്ചു വന്നു നോക്കിയപ്പോള്‍ ഇതാ കിടക്കുന്നു നിറയെ കമന്റുകള്‍ .എന്‍റെ സത്യസന്തമായ പോസ്റ്റ് "ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട് ". കമന്റുകള്‍ ഇല്ലാതെ മുരടിച്ചു പോകുമെന്നാണ് ഞാന്‍ കരുതിയത് . എന്തായാലും കമന്റും തന്ന്, കമന്റ് കിട്ടേണ്ട വഴികളും പറഞ്ഞു തന്ന നിരക്ഷരന്‍ ഭായിക്ക് സകല ബ്ലോഗന്മാരുടെ പേരിലും എന്‍റെ വ്യെക്തി പരമായ പേരിലും ഞാന്‍ നന്ദി പറയുന്നു .( പശ്ചാത്തലമായി ,സലിം കുമാര്‍ പുലിവാല്‍ കല്യാണം എന്നാ സിനിമയില്‍ ഫയര്‍ ഫോഴ്സിനോട് പറയുന്നത് ബ്ലോഗന്‍ മാര്‍ ഭാവനയില്‍ കാണുക ). എന്തായാലും എന്നേ പ്രോത്സാഹിപ്പിക്കുക വഴി , അദ്ദേഹം ഒരു സാമൂഹിക ദ്രോഹമാണ് ചെയ്തതെന്നുള്ളത് , ബൂലോകര്‍ക്ക് വഴിയേ മനസ്സിലായിക്കൊള്ളും.എന്‍റെ " കത്തി പോസ്റ്റുകള്‍ " വായിച്ച് , മനം മടുത്തു എന്തെങ്കിലും കടുപ്പിച്ച് പറയാന്‍ ആര്‍ക്കെങ്കിലും തോന്നിയാല്‍ ,ദയവായി നിരക്ഷരന്‍ ഭായി യോട് പറയുക !!!
ഇനി സീരിയസ് ആയി ഒരു നന്ദി പറച്ചില്‍ നടത്തട്ടെ . എനിക്ക് കിട്ടിയ കമന്റുകള്‍ , പലതും ഞാന്‍ കരഞ്ഞു കാലേ പിടിച്ചു വാങ്ങിയതാണ് . എന്നാല്‍ അതിനു മുന്‍പ് തന്നെ , എന്നിലെ " എം .ടി .വാസുദേവന്‍ നായരെ " തിരിച്ചറിഞ്ഞ ചില മഹാ, മാന്യ , അതീവ മിടുക്കന്‍ മാരായ ( ഇച്ചിരി പൊക്കിയെഴുതിയേക്കാം. - "ഏത്",നമ്മുടെ മറ്റേ നയം ) ബ്ലോഗന്‍ മാരെ പേരെടുത്തു തന്നെ പറഞ്ഞു നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു .
വിഷ്ണു ,ധനേഷ് , തംബുരു -തമ്പുരാട്ടി ( ആ കൊച്ചിന് ഒരു പേരിട്ടാല്‍ പോരാരുന്നോ ???, എന്നതേലും ആട്ടെ), നിരക്ഷരന്‍ , വീരു , ഹാഫ് കള്ളന്‍ , സബിത ബാല , കൂരക്കാരന്‍ , രാധാകൃഷ്ണന്‍ , വശംവദന്‍, ജോണ്‍ ചാക്കോ പൂങ്കാവ് തുടങ്ങിയ എല്ലാവര്ക്കും ഞാന്‍ നന്ദി പറയുന്നു . ഇനിയും ഈ ബൂലോകത്തില്‍ ഉപദേശങ്ങളും വിമര്‍ശനങ്ങളും ,പ്രോത്സാഹനവും നല്‍കണമെന്ന് വിനീതമായി ഞാന്‍ അപേക്ഷിക്കുന്നു , അത് വേണ്ട , അഭ്യര്‍ദ്ധിക്കുന്നു .( എപ്പഴും കരഞ്ഞു കാലേ പിടിച്ചു വോട്ട് മേടിക്കാന്‍ ഇത് രാഷ്ട്രീയമല്ലല്ലോ . ). ബൂലോകത്തിലെ ഇത് വരെ എന്‍റെ ബ്ലോഗില്‍ കമന്റ് ചെയ്യാത്തവരേ , നിങ്ങള്‍ ഇനിയും ഈ അസുലഭ ഭാഗ്യം നഷ്ടപ്പെടുത്തി കളയരുത് . നാളെ എന്‍റെ ബ്ലോഗും ഒരു പുസ്തകമാവും , അന്ന് , ഇതുവരെ ഒരു കമന്റ് പോലും ചെയ്യാത്ത നിങ്ങള്‍ ഒരു മൂലക്കിരുന്നു പറയരുത് , ഞങ്ങളൊക്കെയാണ് ആ ചെറുക്കനെ പൊക്കികൊണ്ട് വന്നതെന്ന് !!!!! അങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ , അതിന്റെ മറുപടി പുസ്തക പ്രകാശനത്തിന്റെ അന്ന് പറയാം !!!!
വീണ്ടും സന്ദിപ്പും വരൈ വണക്കം!!!!!!!!!!!
Wednesday, 12 August 2009
Subscribe to:
Post Comments (Atom)
പ്രിയ സുഹൃത്തെ, അനുഭവത്തിന്റെ വെളിച്ചത്തില്‍ ഞാന്‍ വളരെ നല്ല നര്‍മ്മങ്ങളും ഓര്‍മ്മക്കുറിപ്പുകളും എഴുതി. എന്നാല്‍ കമന്റിടാന്‍ അന്ന് ഒരുത്തനും വന്നില്ല. വായിച്ച് നേരിട്ട് അഭിപ്രായം പറയാന്‍ ധാരാളം പേരുണ്ടായി. പിന്നെ ‘ചിന്ത‘യില്‍ പോയി രജിസ്റ്റര്‍ ചെയ്തപ്പോഴാണ് കമന്റുകളുടെ എണ്ണം കൂടിയത്. ഇതിലൊന്ന് പിടിച്ച് കിട്ടാന്‍ കൊറച്ച് പ്രയാസം തന്നെയാ. വളരെ അകലെയാണെങ്കിലും മലയാളത്തെ മറക്കാതിരുന്നതില്‍ ഞാന്‍ താങ്കളെ അഭിനന്ദിക്കുന്നു.
ReplyDeleteപ്രദീപേ,
ReplyDeleteഇതില്‍ കമന്റിട്ടാല്‍ നന്ദി പറഞ്ഞുകൊല്ലും എന്ന് പറഞ്ഞായിരിക്കും ഇനി ആളുകള്‍ കമന്റിടാതിരിക്കുന്നത്.. :)
വെറുതെ പറഞ്ഞതാ കേട്ടോ..
പിന്നെ സമയക്കുറവുകാരണമാ ഞാന്‍ അധികം കമന്റാതിരുന്നത്..
ഇപ്പോള്‍ ചിന്തയിലൊക്കെ വന്നല്ലോ.. ഇനി ധാരാളം വായനക്കാരെ കിട്ടും.. കൂടുതല്‍ എഴുതൂ...
അസുലഭ അവസരം പാഴാക്കുന്നില്ല. ശീര്‍ഷകം ശരിക്കും ശ്രദ്ധ പിടിച്ചു പറ്റി.
ReplyDeletepalakkattettan.
ഹൊ... ഇങനെയും കാലുപിടിക്കാമോ.... എനിക്കു വയ്യ..
ReplyDeleteനല്ല ഫാഷ.
ഞാനും കമന്റ് ഇടുവാണേ ... ഭാഗ്യം ഏത് മതില്‍ കടന്നാ വരുന്നതെന്നു പറയാന്‍ പറ്റില്ലല്ലോ... സത്യസന്ധമായി പറഞ്ഞാല്‍ ബ്ലോഗ് എഴുത്ത് സൂപ്പര്‍ ... നല്ല താല്പര്യത്തോടെ വായിക്കാന്‍ സാധിക്കുന്നുണ്ട്... എഴുത്ത് തുടരുക ... നന്നായി എഴുതുന്നു... ആശംസകള്‍ ....
ReplyDeleteവീണ്ടും, വീണ്ടും പുകഴ്‌ത്തിയാല്‍ ചിലപ്പോ താങ്കള്‍ക്ക് അഹങ്കാരം വന്നാലോ?!! അതുകൊണ്ട് തല്‍ക്കാലം ഞാനൊന്നും പറയുന്നില്ല :)
ReplyDelete