Saturday 3 July 2010

വീണ്ടുമൊരു കുത്തിക്കുറിപ്പ് ....

കുറച്ചു കാലമായി എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല . മനസ്സ് വല്ലാതെ ഒഴുകി ഒഴുകി പോകുന്നു.കഴിഞ്ഞ മാസം എന്‍റെ പരീക്ഷയായിരുന്നു . ഈ നാട്ടില്‍ ജോലിക്കാരനായി വന്ന എനിക്ക് കിട്ടിയ ഏറ്റവും വലിയ " ഉപദേശമായിരുന്നു " സായിപ്പന്‍ മാര് ഒന്നും പഠിക്കാന്‍ പോവില്ല ,കട്ട ഉഴപ്പന്‍ മാരാണ് .നമ്മള്‍ ഏഷ്യന്‍സ് ഇത്തിരി ശ്രമിച്ചാല്‍ നല്ല വിജയം നേടാം എന്നൊക്കെയുള്ളത് .... എന്‍റെ അനിയന്‍റെ എഞ്ചിനീയറിംഗ് ക്ലാസിലും മറ്റു പല കൂട്ടുകാരുടെ ക്ലാസ്സുകളിലും ഒറ്റ സായിപ്പന്മാര് പഠിക്കാന്‍ ഇല്ലാത്തത് എനിക്ക് വലിയ സന്തോഷ വാര്‍ത്തയായിരുന്നു.എന്തായാലും നാലു മാസത്തെ വന്‍ തയാറെടുപ്പിനു ശേഷം എന്‍റെ ആദ്യ പരീക്ഷ കഴിഞ്ഞ ജൂണ്‍ പതിനഞ്ചിന് എഴുതി.ഇവിടുന്നു പതിനഞ്ചു മിനിറ്റ് യാത്ര ചെയ്ത് hockley എന്ന എക്സാം സെന്ററില്‍ ചെന്ന ഞാന്‍ കണ്ടത് ബ്രിട്ടണിലെ ഏറ്റവും വലിയ ജനക്കൂട്ടമായിരുന്നു. ഒരു തമിഴ് സിനിമയില്ലേ ബോയ്സ് അതിലെ ഒരു പാട്ട് സീനില്‍ കാണിക്കുന്നത് പോലെ ഒരു സ്റ്റഡിയം മുഴുവന്‍ സായിപ്പ് പിള്ളേരെക്കൊണ്ട്‌ നിറഞ്ഞു കവിഞ്ഞു ......... ഹോ എനിക്കോര്‍ക്കാന്‍ കൂടി വയ്യ . question paper കയ്യില്‍ കിട്ടിയപ്പോള്‍ ബാക്കിയോണ്ടാരുന്ന ബോധം കൂടി പോയി കിട്ടി . അപ്പുറത്തും ഇപ്പുറത്തും ഇരിക്കുന്ന സായിപ്പന്മാരും മദാമ്മക്കുഞ്ഞുങ്ങളും scientific calculator ഉം മറ്റു instruments ഉം ഒക്കെ വച്ചു extra പേപ്പര്‍ ഒക്കെ വാങ്ങിച്ചു കിടിലമായിട്ടു എഴുതി കൂട്ടിയപ്പോള്‍ , ലോകത്തിലെ ഏറ്റവും മികച്ച examination board കളില്‍ ഒന്നായ Association of charterd certified Accoutants ന്‍റെ question paper ഒന്ന് വായിച്ച് തീര്‍ക്കാന്‍ പോലും കഴിയാതെ ഇറങ്ങി പോന്നപ്പോള്‍,ഞാന്‍ ശരിക്കും"desp"അടിച്ചു പോയി .
അതിന്‍റെ കൂടെ വര്‍ക്ക്‌ പെര്‍മിറ്റ്‌ പുതുക്കാന്‍ solicitors നേ കാണാനുള്ള തുടരെ തുടരെയുള്ള ലണ്ടന്‍ യാത്രകള്‍.വിസ പുതുക്കി കിട്ടുമെന്നും ഇല്ലന്നുമുള്ള പറച്ചിലുകള്‍.
നാട്ടിലേക്ക് മടങ്ങി പോയാല്‍ എന്ത് പണി കിട്ടും ? മൊത്തത്തില്‍ "desp"... അതിന്‍റെ കൂടെ ഇന്ന് പ്രിയപ്പെട്ട ടീമായ അര്‍ജന്റീന മഴ നനഞ്ഞ കടലാസ്പുലികളായി മാറിയപ്പോള്‍ ആകെ മടുത്തു പോയി ...
വൈകുന്നേരം, I hate love stories എന്ന ഹിന്ദി സിനിമ പോയി കണ്ടു.ഒരു average movie . എന്തായാലും ഇതിലെ നായകന്‍ വില്ലനേ നേരിടാന്‍ ഹെലികോപ്ടറില്‍ മിസ്സൈലുമായി വരാഞ്ഞത് കൊണ്ട് ഒത്തിരി ആശ്വാസം തോന്നി . അതിന്‍റെതായ ഒരു നിലവാരം സിനിമയ്ക്കുണ്ട്.പിന്നെ അതിലെ നായിക ചിരിച്ചപ്പോഴും അവനോടു പിണങ്ങിയപ്പോഴുമെല്ലാം എന്‍റെ പഴയ ജര്‍മന്‍ കാരി പെണ്ണിനെ ഞാന്‍ ഓര്‍ത്ത്‌ പോയി.സിനിമ കഴിഞ്ഞു കൂട്ടുകാരോടൊപ്പം ബിര്‍മിന്‍ഹാമില്‍ നിന്ന് മുറിയിലേക്ക് നടന്നപ്പോള്‍ എന്നത്തേയും പോലെ മനസ്സ് ഒഴുകി നടന്നു.മ്യൂണിച്ചിലെ മഞ്ഞു വീണു കിടക്കുന്ന റെയില്‍ സ്റെഷനില്‍, ഏതെങ്കിലും ഒരു സന്ധ്യക്ക്‌ റെയില്‍ കാത്തു നിന്നപ്പോള്‍ അവളെന്നേ ഓര്‍ത്തിട്ടുണ്ടാകുമോ?
രാത്രിയില്‍ ബിര്‍മിന്‍ഹാമില്‍ നിന്ന് ഹോട്ടലിലേക്കുള്ള നടപ്പ് എനിക്ക് വളരെ ഇഷ്ടമാണ്.ഓരോന്ന് ചിന്തിക്കാനും ഓര്‍മ്മകള്‍ അയവിറക്കാനും അതോടൊപ്പം കൂട്ടുകാരോടൊപ്പം "കഥകള്‍" പറയുന്നതുമൊക്കെ ഈ നടപ്പിലാണ്.ഇപ്പോള്‍ വിസയുടെ സമ്മര്‍ദ്ദം ഉള്ളത് കൊണ്ട് ഇനി എത്ര നാള്‍ ഇങ്ങനെ നടക്കാന്‍ കഴിയും എന്നെനിക്കറിയില്ല.എന്ത് സംഭവിച്ചാലും,അത്"കാലമാണ്" (നമ്മടെ പഴയ ഇന്ത്യന്‍ തിയോളജി)എന്ന് കരുതാം അല്ലേ? അറുപതു കൊല്ലം ഈ ഭൂമിയില്‍ ആയുസ്സ് കാണും
അത്രയും കാലം ഈ ഭൂമിയില്‍ ജീവിക്കുക.എന്തൊക്കെ നേടിയാലും അമേരിക്കന്‍ പ്രസിഡന്റ് ആയാലും എല്ലാം ഉപേക്ഷിച്ചു നാം പ്രകൃതിയില്‍ പഞ്ച ഭൂതങ്ങളില്‍ ലയിച്ചു ചേരും.വന്‍ "desp " ആയതു കൊണ്ട് ഈ പോസ്റ്റില്‍ വല്ലാതെ philosophy കേറി വരുന്നു.അതുകൊണ്ട് നാട്ടുകാരെ കൂടുതല്‍ മെനക്കെടുത്തിക്കാതെ ഈ പോസ്റ്റ്‌ നിര്‍ത്തുന്നു.
ഒരു പോസ്റ്റ്‌ എഴുതിയിട്ട് ഒത്തിരി കാലമായല്ലോ എന്നത് കൊണ്ട് മാത്രം എഴുതി പോയതാണ് . നിങ്ങള്‍ എന്നോട് സദയം ക്ഷമിക്കൂ .....

26 comments:

  1. മനസ്സ് ഇപ്പോഴും ഒഴുകുന്നു .... എനിക്ക് പോസ്റ്റ്‌ എഴുതാനും കഴിയുന്നില്ല . ഒരു പോസ്റ്റ്‌ ഇട്ടിട്ടു ഒത്തിരി നാളായല്ലോ എന്ന ചേച്ചി പെണ്ണിന്‍റെ മെയിലിലുള്ള ചോദ്യവും മറ്റു പല സുഹൃത്തുക്കളും ഫോണിലും ചോദിച്ചതിനാല്‍ കുത്തിക്കുറിച്ചതാണ്.
    പ്രദീപ്‌

    ReplyDelete
  2. ഡെസ്പ് ആകണ്ട, എല്ലാം ശരിയാകുമെന്നേ...

    ReplyDelete
  3. പ്രദീപ്‌ ..ARGENTINA തോറ്റ വിഷമത്തില്‍ ഞാനും ഉണ്ട് ...പിന്നെ ഈ കുത്തി കുറിപ്പിനെ ആണ് ബ്ലോഗിങ്ങ് എന്ന് പറയുന്നതും ..സന്തോഷമായി ഇരിക്ക് ..വെറുതെ ഇരിക്കുമ്പോള്‍ ആ രാവണന്‍ (തമിഴ്)സിനിമ അത് വല്ലോം പോയി കാണണം ട്ടോ .. അത് കണ്ടു എങ്കിലും കുറച്ചു സന്തോഷം കിട്ടും .(.എന്‍റെ വശം ആണ് പറഞ്ഞത്തതും )...

    ReplyDelete
  4. എല്ലാം സരിയാകും എന്ന വല്ല തോന്നലും ഉണ്ടെങ്കില്‍ അത് വെറുതെയാണ് ..ഒന്നും ശരിയാകില്ല...അങ്ങനെ ആവുമായിരുന്നെന്കില്‍ ഞാന്‍ എവിടെയൊക്കെയോ എത്തിയേനെ ... എന്റെ അനുഭവം കൊണ്ട് ......

    ReplyDelete
  5. ഒരിക്കലും പതറരുത് മോനെ...പതറാതിരിക്കുക...

    ദു:ഖം തളം കെട്ടി നിൽക്കുന്ന ഈ ദേശത്തിന്റെ തടത്തിലേക്ക് ഇതാ ഞാൻ വേണ്ടുവോളം വെള്ളം തേവുന്നു....

    വെള്ളം അധികമായാലും വിഷമാണ് കേട്ടൊ...

    പരീക്ഷകളെല്ലം വെറും ദു:ഖമാണുണ്ണി
    പരീക്ഷണങ്ങളാണല്ലോ സുഖംപ്രദം !


    ആശ്വസിപ്പിക്കുവാൻ ‘ഒരുത്തി‘ ഇല്ലാത്തതിന്റെ എല്ലാകുഴപ്പവും കാണുന്നുണ്ടിവിടേ...ട്ടാ‍ാ....

    ReplyDelete
  6. പ്രദീപ്, നിരാശപ്പെടണ്ട, ഇനീം പരീക്ഷ വരും, അർജന്റീന മടങ്ങിവരും, ജീവിതം ഉത്സവമാകും, മുരളിയേട്ടൻ അവസാനം പറഞ്ഞത് എക്കാലത്തേയും, ഏതു ദേശത്തേയും, സിദ്ധൌഷധമാകുന്നു.! ശങ്ക വേണ്ടാ!

    ReplyDelete
  7. എല്ലാം ശരിയാകും അളിയാ...ശരിയായില്ലെങ്കില്‍ നമുക്ക്‌ ശരിയാക്കാമെന്നേ.

    ReplyDelete
  8. അളിയാ ഡെസ്പ്പ് ആകണം...എന്നിട്ട് വെള്ളമടി തുടങ്ങണം...എല്ലാം കഴിഞ്ഞു ഒരു പതം ആകുമ്പോള്‍ അമ്മച്ചീ എനിക്ക് പെണ്ണ് കെട്ടണം എന്ന് പറഞ്ഞു തിരിച്ചു നാട്ടിലോട്ടു വിടണം...ഒന്ന് പോടെ...മുകളില്‍ ഭൂമിയും താഴെ ആകാശവും ആയി നടക്കുന്ന നീ എന്തിനാ ഡെസ്പ്പ് ആകുന്നെ...ലൈഫ് ഈസ്‌ സൊ ബ്യൂടിഫുള്‍ യു നോ?? ഇന്ത്യന്‍ തിയോളജി ;-)

    ReplyDelete
  9. വിഷമിക്കണ്ട..എല്ലാം ശരിയാകും. ഇങ്ങിനെ ചിറകൊടിഞ്ഞ പക്ഷിയെ പോലെ ഇരിക്കാതെ ഒന്ന് ഉഷാറാവ് മാഷേ..
    പിന്നെ നമ്മുടെ ചാണ്ടിക്കുഞ്ഞവിടെ എത്തിയിട്ടുണ്ട്. ഒരു കണ്ണ് പുള്ളിയുടെ മേല്‍ എപ്പോഴും ഉണ്ടാകണം..പറഞ്ഞില്ല്യാന്ന് വേണ്ട. സിയയെ ഏല്‍‌പ്പിക്കാമെന്നു വെച്ചാല്‍ പാവത്തിനിപ്പോള്‍ ശരിക്കും കണ്ണ് കാണില്യാത്രേ. :(

    ReplyDelete
  10. "മ്യൂണിച്ചിലെ മഞ്ഞു വീണു കിടക്കുന്ന റെയില്‍ സ്റെഷനില്‍, ഏതെങ്കിലും ഒരു സന്ധ്യക്ക്‌ റെയില്‍ കാത്തു നിന്നപ്പോള്‍ അവളെന്നേ ഓര്‍ത്തിട്ടുണ്ടാകുമോ?"

    ഏയ്! ഓര്‍‌ത്തുകാണാന്‍ വഴിയില്ല. അവളിപ്പോള്‍ പുതിയ ബോയ്‌ഫ്രണ്ടിന്റെ കൂടെ കറങ്ങി നടക്കുന്നുണ്ടാകും.

    ReplyDelete
  11. നല്ല വരികള്‍.. :)
    desp എന്നാ എന്താ???

    >>>പക്ഷെ ഞാന്‍ എന്ത് എഴുതിയാലും അത് എന്‍റെ നാടിനേ കുറിച്ചാവും<<<
    എനീട്ട് നാട്ടില്‍ വരുമ്പോ ഇവിടുത്തെ റോഡിനേയും കവലയേയും ഒക്കെ കുറ്റം പറയണം ട്ടോ
    എന്നാലെ നല്ല പ്രവാസി ആവൂ
    എന്റെ നാട് നല്ലത് എന്ന് അവിടെ നിന്നും ഇവിടെ വരുമ്പോ അവിടെ എന്തൊരു വൃത്തിയാ, അവിടുത്തെ അത് കൊള്ളാം എന്നൊക്കെ പറയണം എന്നാലെ അളിയാ നമ്മള്‍ വല്യ ആളാവൂ... ഞാനിപ്പോ വല്യ ആളാ ഇതൊക്കെ പറഞ്ഞ് വലുതായതാ.. സത്യം

    ReplyDelete
  12. ഡെസ്പ് ആവല്ലേ, ദെസ്പ് ആയാ ഒക്കെ പോയി.

    :- അര്‍ജന്റീന തോറ്റപ്പോ എനിക്ക് സന്തോഷാണല്ലോ..

    ReplyDelete
  13. ഡാ ഉവ്വേ, നിന്റെ ഈ സെന്റി നിർത്തുന്നുണ്ടോ.:) ഫുൾ ടൈം ഒഴുകി നടക്കാൻ നിന്റെ മനസെന്താ ‘താമരയാണോ’..? ഡോണ്ട് വറി, നിനക് പറ്റിയ ഒന്നു രണ്ട് കേസുകൾ ഒത്ത് വരുന്നുണ്ട്. നമ്മ്ക്ക് ശരിയാക്കാം.;)(അളിയാ ചുമ്മ ഒന്നു തമാശിച്ചതാ,. പിന്നെ കാര്യങ്ങളൊക്കെ ഉശ്ശാറല്ലേ? നിന്നെ ഞാൻ വിളിക്കാം.)

    ReplyDelete
  14. "കുറച്ചു കാലമായി എനിക്കൊന്നിലും ശ്രദ്ധിക്കാന്‍ കഴിയുന്നില്ല.മനസ്സ് വല്ലാതെ ഒഴുകി ഒഴുകി പോകുന്നു"

    പ്രദീപേ....അവടേം ഇവിടേം വായി നോക്കി നടന്നാല്‍ എങ്ങനെ ശ്രദ്ദിക്കാന്‍ കഴിയും, ഇനീം ശ്രദ്ധിച്ചില്ലേല്‍ നിന്‍റെ മനസ്സല്ല, നീ തന്നെ ഒഴുകി പോകും..... എടാ മോനെ.... കുരുത്തം വേണം.... ഈസ്റ്റ്‌ഹാമില്‍ വരാമെന്ന് പറഞ്ഞു പറ്റിച്ചതല്ലേ.... പ്രായത്തിനു മൂത്ത എന്നേം, മുരളിചേട്ടനേം, ഒക്കെ പറഞ്ഞു പറ്റിച്ചാല്‍ ഇങ്ങിനിരിക്കും.....

    പിന്നെ...
    "അറുപതു കൊല്ലം ഈ ഭൂമിയില്‍ ആയുസ്സ് കാണും
    അത്രയും കാലം ഈ ഭൂമിയില്‍ ജീവിക്കുക"...

    അതെന്താ പ്രദീപേ..... വിസാ അപ്പ്ളികേഷന്റെ കൂടെനീ ഹോമോഫീസില്‍ ആയുസ്സ് നീട്ടാനുള്ള അപേക്ഷയും കൊടുത്തിരുന്നോ....

    പിന്നെ...
    "ഒരു പോസ്റ്റ്‌ എഴുതിയിട്ട് ഒത്തിരി കാലമായല്ലോ എന്നത് കൊണ്ട് മാത്രം എഴുതി പോയതാണ് . നിങ്ങള്‍ എന്നോട് സദയം ക്ഷമിക്കൂ ....."

    നിന്നോട് ക്ഷമിക്കുന്ന യാതൊരു പരിപാടിയുമില്ല...... ബാക്കി ഇനി മുരളിചേട്ടന്‍ തീരുമാനിക്കട്ടെ.....
    സസ്നേഹം....സ്വന്തം ഇക്ക.......

    ReplyDelete
  15. മനസ്സിനെ ഇങ്ങിനെ ഒഴുകി നടക്കാന്‍ വിടാതെ ഒരിടത് പിടിച്ച് തളചിടൂ മാഷേ...എല്ലാം ശെരിയാവും...പിന്നല്ലാതെ!

    ReplyDelete
  16. ഡെസ്പ് ആകാതെയിരിക്ക് പ്രദീപേ
    മുരളിചേട്ട്ന്റെ അഭിപ്രായത്തെ ഞാൻ പിന്താങ്ങുന്നൂ

    ReplyDelete
  17. Be hopeful kutta, bcoz hope does not disappoint us. When one door of happiness closes another opens. Sth that we never expect will be waiting for us at the end of the trial. Be cheerful.

    ReplyDelete
  18. പ്രദീപ്,
    ചിലപ്പോള്‍ വിഷമം തോന്നിക്കുന്ന കാര്യങ്ങള്‍ മാത്രം ഉണ്ടാവാറുണ്ട്. എങ്കിലും അതില്‍ മുഴുകി ദുഃഖിച്ച് നടക്കരുത്. ബ്ലോഗ്ഗെഴുത്ത് പോലുള്ള കാര്യങ്ങളിലേക്ക് മനസ്സിനെ തിരിച്ച് വിടുക.

    ReplyDelete
  19. വരികള്‍ ഹൃദയത്തില്‍ നിന്നും..
    നന്നായിരിക്കുന്നു

    ReplyDelete
  20. ഇതാണ് തുടക്കം!! മൂക്കുന്നതിന് മുന്നേ ചികില്സിക്കാം.. എനിക്ക് ചികിസ്ത കൊണ്ട് പെട്ടെന്ന് മാറി..കണ്ടില്ലേ.. ഞാന്‍ നോര്‍മലല്ലേ...

    ReplyDelete
  21. എന്തായാലും ഇപ്പോള്‍ ടെസ്പ് ഒക്കെ മാറി കാണും .ജൂലൈ മൂന്നിലെ മനസ്സല്ലേ ഇവിടെ എഴുതി വച്ചിരിക്കുന്നത് ..:)

    ReplyDelete
  22. അളിയാ വെറുതെ desp ഒന്നും ആകേണ്ട. ഒരു പരീക്ഷ ജീവിതത്തിന്റെ അവസാനം ഒന്നും അല്ല. പിന്നെ ഭൂരിഭാഗം സായിപ്പന്മാരും ഉഴപ്പാന്‍ മാരാണെങ്കിലും പഠിക്കാന്‍ തീരുമാനിച്ചു വരുന്നവനെ പിടിച്ചാല്‍ കിട്ടില്ല, പക്ഷെ നീ ഒന്ന് ശ്രെമിച്ചാല്‍ സായിപ്പിനെഒക്കെ പോട്ടിക്കമെട.

    ReplyDelete
  23. സമയവും കാലവും ഒക്കെ കഴിഞ്ഞു. പഴയ ദേസ്പില്‍ നിന്നും ഉയര്‍ത്തെഴുന്നേറ്റു എന്നും കരുതുന്നു.
    എന്നാലും ഒരു പോസ്റ്റ് ഇദുംബോള് ഒരു മെയില്‍ എങ്കിലും ഇട്ടൂടെ.

    ReplyDelete
  24. pradeep puthiya post adipoli engalndile mazhakkaalam. avide comment post cheyyaan space kandilla athaanu ivide cheyyunnathu. otta irippil vayichu theerthu. very good . puthiya businees thudangaan alochikkuka. valla KFC shop thudangaan plan iduka naala paripaadiyaanu , koodathe athinu namukku work permit kodukkan pattiyaalo. athu athilum nallathalle. hehe.

    kollam valare nalla post aanu. keep it up

    ReplyDelete