Thursday, 5 November 2009

ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല!!!!

ഈ ഇംഗ്ലണ്ടിലെ ഒറ്റക്കുള്ള ജീവിതം എന്നേ വല്ലാതെ മടുപ്പിക്കുന്നു . ജോലി കഴിഞ്ഞു വന്നാല്‍ ഒന്നിനും ഒരു ഉഷാറില്ല . ജോലി കഴിഞ്ഞു മുറിയില്‍ വരിക ഹീടെര്‍ ഇട്ടു കമ്പിളിക്കുള്ളില്‍ ചുരുണ്ടു കൂടി കിടക്കുക . ഇതാണ് ഇപ്പോഴത്തെ എന്‍റെ ജീവിതം . അലസമായി ജീവിക്കുന്നത് കൊണ്ടാകാം മനസാകെ അസ്വസ്തമാകുന്നത് . ഒരു ടെന്‍ഷനും "ഇല്ലാത്തതിന്‍റെ" ഒരു ടെന്‍ഷന്‍ . നാളെകളില്‍ എന്തോ സംഭവിക്കാന്‍ പോകുന്നതുപോലെ .ആകെപ്പാടെ ഒരു അസ്വസ്ഥത . രാത്രിയില്‍ നന്നായി ഉറങ്ങാന്‍ കഴിയുന്നില്ല . നാളെകളെ കുറിച്ചു ആശങ്ക .  
ചിന്തിച്ചപ്പോള്‍ ഒരു പരിഹാരം കിട്ടി .  
പഠിക്കുക . അക്കൌണ്ടിങ്ങില്‍ യു കെ ഡിഗ്രി എടുക്കുക . ഇവിടെ നിന്ന് പോകേണ്ടി വന്നാലും നല്ലൊരു ജോലി കിട്ടാന്‍ അത് സഹായകമാകും . ഇവിടെ എഞ്ചിനീയര്‍ ആയി വന്ന പാലാക്കാരന്‍ കൂട്ടുകാരന്‍ അജയുടെ നിര്‍ബന്ധം കൂടി ആയപ്പോള്‍ തീരുമാനിച്ചു .  
ശരി പഠിച്ചേക്കാം . യൂനിവേര്സിടിയില്‍ പോയി അന്വേഷിച്ചു .  
ഇവിടെ കിട്ടുന്ന ശമ്പളം മുഴുവന്‍ കൊടുക്കണം ഒരു കോഴ്സ് ചെയ്യണമെങ്കില്‍ . നന്നായി ആലോചിച്ചു . വേണ്ട എന്ന തീരുമാനം എടുക്കാന്‍ വൈകിയില്ല . പണ്ട് നമ്മുടെ ഭാരതം ആയിരുന്നു വിദ്യാഭ്യാസത്തിന്റെ കേന്ദ്രം .നളന്ദയും തക്ഷശിലയും . ഇന്ന് അത് ഇംഗ്ലണ്ട് പിടിച്ചെടുത്തു . വിദ്യഭ്യാസ കച്ചവട വല്‍കരണം ഇവര്‍ ഭംഗിയായി നടത്തുന്നു . 
ഇനിയെന്ത് ചെയ്യും എന്നാലോചിച്ചു നിന്ന എന്‍റെ മുന്‍പില്‍ ഒരു ചൈനീസ് പെണ്‍കുട്ടി വന്ന് ഒരുത്തരം തന്നു . ( വായനക്കാര്‍ തെറ്റിദ്ധരിക്കരുത്. എന്‍റെ കൂട്ടുകാരന്റെ അപ്പാര്‍ട്ട്മെന്റില്‍ താമസിക്കുന്ന കുട്ടിയാണ് ).
താങ്കള്‍ക്ക് പറ്റുമെങ്കില്‍ പോയി ബ്രിട്ടീഷ്‌ സി എ പഠിക്കൂ എന്ന് .
എക്സാം ഫീസ്‌ മാത്രം അടച്ചാല്‍ മതി .പിന്നെ ട്യൂഷന്‍ ആവശ്യമുള്ള വിഷയത്തിന് വേറെ ഫീസ് കൊടുക്കണം . കേട്ടപ്പോള്‍ സന്തോഷം തോന്നി . കൊള്ളാം. ക്ലാസ്സില്‍ നമുക്ക് ഒരുമിച്ചു പോകാം എന്നുള്ള ആഹ്വാനം കൂടി കേട്ടപ്പോള്‍ ഉറപ്പിച്ചു .പഠിച്ചേക്കാം !!!!!  
എനിക്ക് വെറുതെ വായിച്ചു നോക്കാന്‍ അവള്‍ പഠിക്കുന്ന ഒരു പുസ്തകവും തന്നു . management accounting എന്ന തടിച്ചന്‍ പുസ്തകം . ആ പുസ്തകം ഞാന്‍ കൈകൊണ്ടു ഒന്ന് തൂക്കി നോക്കി . "അമ്മന്‍" പുസ്തകം ഒരു രണ്ടു രണ്ടര കിലോ വരും . കൊള്ളാം .ഇതൊക്കെ പഠിക്കുക എന്ന് പറഞ്ഞാല്‍ തന്നെ ഒരു ഗമയാ!!!!  
ഒന്നുമല്ലെങ്കിലും സി എ ക്കാരന്‍ ആണെന്ന് പറഞ്ഞു നാട്ടില്‍ പോയി ഒരു അച്ചായത്തി പെണ്ണിനെ, പത്തു ലക്ഷോം മാരുതി കാറും മേടിച്ചു കെട്ടാവല്ലോ . അങ്ങനെ ഞാനുമൊരു സി എ സ്റ്റുഡന്റ് ആയി . വെറും സി എ അല്ല ബ്രിട്ടീഷ്‌ സി എ . 
ഇന്ന് ഞാന്‍ സന്തോഷവാനാണ് . ഇപ്പോള്‍ എനിക്ക് ടെന്‍ഷന്‍ ഇല്ല . ആകുലത ഇല്ല . പാതിരാത്രികളില്‍ ഉറക്കം വരാതെ ലാപ്ടോപും ഓണാക്കി ഇരിക്കാറില്ല . കൃത്യം ഒന്‍പതരയാവുംപോഴേ ഞാന്‍ രാത്രിയുടെ ആറാം യാമം പിന്നിട്ടിട്ടുണ്ടാവും . അഥവാ രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്‌മന്റ്‌ അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!

14 comments:

  1. ക്ഷമിക്കണം ,വെറുതെ മനുഷന്മാരുടെ സമയം മെനക്കെടുത്താന്‍ വേണ്ടി ഓരോരോ എഴുത്തുകാര് !!!!!!!!!!!
    എങ്കിലും എന്തെങ്കിലും പറഞ്ഞിട്ട് പോണേ !!!

    ReplyDelete
  2. എന്തിനേ ക്ഷമിക്കണം. ഒരു സത്യമാണല്ലോ പറഞ്ഞത്. അലസമായ മനസ്സ് സ്വസ്ഥവുമാവില്ല. എന്തായാലും തീരുമാനം നന്നായി. ആ തീരുമാനത്തില്‍ മുറുകേ പിടിച്ച് സി.ഏ.ക്കാരനാകൂ.

    ReplyDelete
  3. രാത്രിയില്‍ വല്ല ദുസ്വപ്നവും കണ്ടു എണീറ്റാല്‍ , ലൈറ്റിട്ടു ആ പുസ്തകത്തെലെക്കൊന്നു നോക്കിയാല്‍ മതി പിന്നെ എട്ടരമണിക്ക് അലാറം അടിച്ചാലെ പൊങ്ങു . " മാനേജ്‌മന്റ്‌ അക്കൌണ്ടിങ്ങിന്റെ" ഒക്കെ ഒരു ശക്തിയേ!!!!!!!
    സത്യമാണോ മാഷെ !!!!

    ആവശ്യക്കാരുണ്ട് !!!!!

    ReplyDelete
  4. ആ തീരുമാനം നന്നായി. ടെന്‍ഷനും പോയിക്കിട്ടി, സി.എ ക്കാരനാവുകേം ചെയ്യാം.

    ReplyDelete
  5. ആ പുസ്തകത്തിന്റെ കാര്യം ഓര്‍ക്കുമ്പോ പേടി വരുന്നു മാഷേ..
    നല്ല തടിയുള്ള ആ പുസ്തകം ഞാന്‍ ഉപയോഗിച്ചിരുന്നത് ഹോസ്റ്റലിലെ എന്റെ ടേബിള്‍ ഫാന്റെ ഉയരം കൂട്ടാന്‍ വേണ്ടിയായിരുന്നു. നല്ലവരായ എന്റെ കൂട്ടുകാര്‍ അതു ഫോട്ടോയെടുത്ത് മാമിനെ കാണിച്ച് ‘എന്റെ കട്ടേം പടോം മടക്കുകേം ചെയ്തു.

    ReplyDelete
  6. ഹ ഹ പ്രദീപേ ആ പൊത്തകം ഒന്ന് കം തരുവോ? എഴുത്ത് നന്നായീട്ടാ :)

    ReplyDelete
  7. സി എ ഒക്കെ പഠിച്ചു മിടുക്കനായി ഒരു അച്ചായത്തിയെ ഒക്കെ കെട്ടി കോട്ടയത്ത്‌ നിന്ന് ഇങ്ങ് ബ്രിട്ടന്‍ വരെ അല്ലെങ്കില്‍ അറ്റ്ലീസ്റ്റ് ജര്‍മ്മനി വരെ എങ്കിലും ആ മാരുതി കാറില്‍ ഡ്രൈവ് ചെയ്തു വരാന്‍ ദൈവം അനുഗ്രഹിക്കട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
  8. mone njanenthayaalum kessukodukkum...parasyamaayi sthree danam aavashyappettathinu...njaanoru sthreedana virodtiyaaa...mm samayamundallo..CA okkeyeduthhuvaa aashmsakal!!
    post nannaayirikkunnu..
    pinne njaanippol UKyil illa.UAEyil (Alainil aanu ullathu.makandoppam..)makalum kudumbavum UKyil Telfordil undu..makalude has.avide Doctor(GP) aanu.avarkku onnara vayassulla orumonum undu..njanidakkie avide varaarundu..

    ReplyDelete
  9. പ്രദീപെ ആ പുസ്തകം വയിക്കാ‍നെടുക്കുമ്പോൾ കൈ വിടുക,അപ്പോൾ കാലിൽ വീഴും,അപ്പൊ കലൊടിയും,ആശുപത്രിയിൽ പൊകുക,അവീടത്തെ ഒരച്ചായത്തി നഴ്സിനെ ലൈനിടുക,പിന്നെകല്ല്യാണം കഴിക്കൂ....
    അപ്പോൾ ഓരൊ കൊല്ലത്തിലും കിട്ടും പത്തുലക്ഷം /കാറ് ജാഗറോ,ബെൻസോ,ബി.എം.ഡബ്ലിയോ ഏതു വേണമെങ്കിലും വാങ്ങിക്കാം കേട്ടൊ..
    ഉഗ്രനായീപോസ്ട്ട്ട്ടാ...

    ReplyDelete
  10. എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete
  11. അക്കൌണ്ടന്‍സി പുസ്തകത്തിന്‍റെ ഒരു ഗുണം. നന്നായിട്ടുണ്ട്.
    palakkattettan.

    ReplyDelete
  12. ഹി..ഹി..അവസാനം പറഞ്ഞ ആ പുസ്തകങ്ങളുടെ ശക്തിയാണു ശക്തി.സകല ടെന്‍ഷനും ഒറ്റയടിക്ക് പറപ്പിച്ച് ഇത്ര വേഗം ഉറക്കുന്ന മറ്റെന്തുണ്ടു ഭൂമിയില്‍.;)

    ReplyDelete
  13. അങ്ങിനെ പിന്നെയും തൂക്കി ആ പുസ്തക. അതോ ചൈനക്കാരിയുടെ പോകാനുള്ള മറ്റൊരു തന്ത്രമായിരുന്നോ?

    ReplyDelete