ഇംഗ്ലണ്ടിലെ തണുപ്പത്തിരുന്നു ഞാന്‍ ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങുമ്പോള്‍ സമയം വെളുപ്പിന് ഒരു മണി.(2010 ജനുവരി ഒന്ന് ). ലോകം മുഴുവന്‍ ന്യൂ ഇയര്‍ ആഘോഷിക്കുന്നു. ബിര്‍മിംഗ് ഹാമിലെ സര്‍ക്കാര്‍ വക പടക്ക പ്രദര്‍ശനം പൊട്ടി തകര്‍ത്ത് കൊണ്ടിരിക്കുന്നു . ലോകം മുഴുവന്‍ സന്തോഷിക്കുമ്പോഴും, വല്ലാത്ത ഒരു മരവിപ്പ് എന്‍റെ മനസ്സിന് .എന്‍റെ ഗ്രാമത്തിലൂടെ വെറുതെ നടന്ന കാലത്ത് ഞാന്‍ അനുഭവിച്ച സന്തോഷം ഇവിടെ എനിക്ക് കിട്ടുന്നില്ല. കഴിഞ്ഞ രണ്ടു ദിവസം കവേന്റ്രിയില്‍ ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തോടൊപ്പമായിരുന്നു . ഒരു ബിരിയാണി ഒക്കെ വെച്ചു ഞങ്ങള്‍ ക്രിസ്മസ് ന്യൂ ഇയര്‍ ലാവിഷായി ആഘോഷിച്ചു.
ഇന്ന് ബിര്‍മിംഗ്ഹാമില്‍ തിരിച്ചു വന്നു പാലാക്കാരന്‍ അജയുടെ കൂടെ പബ്ബില്‍ പോയി . ഈ രാത്രിയില്‍ ഇങ്ങനെ കാള കളിച്ചു ഒരു ഉത്തര വാദിത്തവുമില്ലാതെ , മദാമ്മ മാരുടെ വാഴപ്പിണ്ടിയെ നിക്കറിടീപ്പിച്ചത് പോലത്തെ കാലൊക്കെ കണ്ടു "നിര്‍വൃതി"യടഞ്ഞു നടക്കുമ്പോഴും എന്തോ ഒരു സങ്കടം മനസ്സ് മുഴുവന്‍ .പഴയ പോലെ ആസ്വദിക്കാന്‍ കഴിയുന്നില്ല ഈ "മധുര" കാഴ്ചകള്‍,അതോ എന്‍റെ ആസ്വാദന നിലവാരം കൂടിയതാണോ വാ.
എന്റെ പ്രിയപ്പെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് കുടിക്കാന്‍ തോന്നിയില്ല . ഒരു സ്മാളില്‍ ഒതുക്കി.ബിര്‍മിംഗ് ഹാമില്‍ നിന്ന് എന്‍റെ ഹോട്ടെലിലേക്ക് നടന്നപ്പോള്‍ നല്ല സ്നോ ഫോള്‍സ് !!!!! . ആകാശത്തു നിന്നും അപ്പൂപ്പന്‍ താടി പോലെ ഇങ്ങനെ പറന്നു പറന്നു മഞ്ഞിന്‍ കണങ്ങള്‍ . നിയോണ്‍ ലൈറ്റുകളുടെ വെളിച്ചത്തില്‍ നല്ല ഭംഗി തോന്നി . മഞ്ഞിലൂടെ നടന്നു വന്നപ്പോള്‍ ഞാന്‍ അജയോടു ചോദിച്ചു, നീ ഒരു പെണ്ണായിരുന്നെങ്കില്‍ ............. എന്ത് ഭംഗിയായിരുന്നേനെ. കയ്യോടു കയി കോര്‍ത്തു ഈ മഞ്ഞിലൂടെ വര്‍ത്തമാനമൊക്കെ പറഞ്ഞു ഇങ്ങനെ .......... ഇങ്ങനെ .......മറുപടിക്ക് ഒരു " കൊടുങ്ങല്ലൂര്‍ " ടച്ച് ഉണ്ടായിരുന്നു .അണ്‍ എജ്യുക്കേറ്റഡ കണ്‍ട്രി ഫെല്ലോ .. " ഭാവന ലെസ്സ് " മാന്‍.
കൂട്ടുകാരനെ യാത്രയാക്കി എന്‍റെ മുറിയില്‍ വന്നിരുന്നപ്പോള്‍ ഒരു വല്ലാത്ത വീര്‍പ്പുമുട്ടല്‍. വല്ലാതെ ഒറ്റക്കായ പോലെ ഒരു തോന്നല്‍ . ഇംഗ്ലണ്ടില്‍ ആണെങ്കിലും മനസ് മുഴുവന്‍ എന്‍റെ ആറുമാനൂരാണ് പിന്നെ അവളും .!!!!!!!!!!! എന്‍റെ ബാല്യ കാലസഖി . അവളുടെ കലപിലകള്‍ കേട്ട് അവളോടൊപ്പം നടന്നു ഞാന്‍ കണ്ട സ്വപ്നാടനങ്ങളാണ് , ഞാന്‍ ഈ ഭൂമിയില്‍ അനുഭവിച്ച ഏറ്റവും നിര്‍വൃതിയുള്ള വികാരം .
അവളും ഒരു സ്നോ ഫോള്‍സ് പോലെയായിരുന്നു . മനോഹരമായി പെട്ടെന്ന് പെയ്തിറങ്ങി ഉരുകി തീര്‍ന്നു പോയി .മുറിയിലെ ഏകാന്തതയില്‍ , ചില്ല് ജാലകത്തിലൂടെ മഞ്ഞു പെയ്യുന്നത് വെറുതെ നോക്കിയിരുന്നപ്പോള്‍ മനസ്സ് വല്ലാതെയായി . അവള്‍ !!!!!!!!!!! ഇന്നെനിക്കു ഈ ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ നീയാണ് എന്ന് പറഞ്ഞവള്‍ .......... ഇന്നവള്‍ എവിടെയാണെന്ന് പോലും എനിക്ക് വ്യക്തമായി അറിയില്ല .
അതിനെയാണല്ലോ ഇന്ത്യയിലെ ഹിന്ദുക്കള്‍ " കാലം " എന്ന് വിളിക്കുന്നത് . കാലാകാലത്തില്‍ എല്ലാം ഇങ്ങനെ സംഭവിച്ചു കൊണ്ടേയിരിക്കും പുത്രാ . ആകുലനാവാതെ ശാന്തനാവൂ .........
എന്‍റെ ഓര്‍മ്മകള്‍ വളരെ ശക്തമാണ് . ഒന്നും ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തതാണ് എന്‍റെ വിജയവും പരാജയവും . ഈ തണുപ്പില്‍ എന്‍റെ ഓര്‍മ്മകള്‍ ആറുമാനൂരിലേക്ക് ചേക്കേറുകയാണ് .
ആറുമാനൂര്‍!!!!!!!!!!!
ആറുമാനൂരിലെ ഒരു ക്രിസ്ത്യന്‍ ജെന്മി കുടുംബത്താണ് എന്‍റെ ജനനം . ജെന്മി എന്ന് പറഞ്ഞാല്‍ അസ്സല് ജന്മി . ആറുമാനൂരില്‍ മാത്രം അറുനൂറ്റിയമ്പത് എക്കറാണ് കൃഷി.
അതില്‍ ഇരുപത്തിയഞ്ച് സെന്റ് ഞങ്ങടെ ബാക്കിയൊക്കെ നാട്ടുകാരുടെ .
" നുമ്മ" യിങ്ങനെ പ്ലസ് ടു ഒക്കെ കഴിഞ്ഞു ജീവിക്കാന്‍ ഒരു മാര്‍ഗവുമില്ലാതെ " സല്‍മാന്‍ ഖാന്‍ " കളിച്ചു നടക്കുന്ന സമയം. മഹാഭാരതത്തിലെ കര്‍ണന്‍ ആയിരുന്നു റോള്‍ മോഡല്‍ . സത്യം മാത്രമേ പറയൂ . ധര്‍മിഷ്ടനായിരിക്കുക പുത്രാ എന്ന് ഹിന്ദു തിയോളജി അക്ഷരം പ്രതി പാലിക്കുന്ന ഒരു "ജന്മം".(പടു). പിന്നെ എന്‍റെ പപ്പയും പലപ്പോഴും എന്നോട് പറഞ്ഞിട്ടുണ്ട് തോമാച്ച എപ്പോഴും സത്യം പറയണം . അങ്ങനെ ഒരു ഗ്രാമീണ മനുഷ്യന്‍റെ എല്ലാ വ്യക്തിത്തങ്ങളും ഉള്ള ഒരു ചെക്കന്‍ .
അപ്പനോട് പാട്ടത്തിനെടുത്ത സ്ഥലത്ത് എത്തവാഴകൃഷി ചെയ്യുന്നതായിരുന്നു എന്‍റെ പേര്‍സണല്‍ ഇന്‍കം . എന്തായാലും ജീവിതം ഞാന്‍ ആസ്വദിച്ചിരുന്നു അന്നൊക്കെ .
കോളേജില്‍ പോകുന്ന വഴിയില്‍ വെച്ചാണ് അവളെ ഞാന്‍ ആദ്യം കണ്ടത് . പിന്നെ എങ്ങനെയൊക്കെയോ വലിയ സുഹൃത്തുക്കള്‍ ആയി . അവള്‍ വളരെ നല്ലവള്‍ ആയിരുന്നു . എന്നോട് കലപില കലപിലാന്നു വര്‍ത്തമാനം പറയുമായിരുന്നു . എന്‍റെ ഏരിയയിലെ ആസ്ഥാന " കത്തി" യായിരുന്ന എന്നെ കറിവെപ്പിലയാക്കുന്ന പെര്‍ഫോമന്‍സ് ആയിരുന്നു അവളുടേത് . അവളോട് എനിക്ക് തോന്നിയ ഏറ്റവും വലിയ ബഹുമാനം , ഒരിക്കല്‍ പോലും അവളെന്‍റെ നൂറ്റമ്പതു രൂപയുടെ ഷര്‍ട്ടിനേയോ പാരഗണ്‍ റബ്ബര്‍ ചെരുപ്പിനെയോ അപമാനിച്ചിട്ടില്ല എന്നതായിരുന്നു . എന്‍റെ സാമിപ്യം അവള്‍ ഇഷ്ടപ്പെട്ടിരുന്നു .
ഒരിക്കല്‍ അവള്‍ എന്നെ അവളുടെ വല്യപ്പച്ചന്‍ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയപ്പോള്‍ , എന്നേ കൂട്ടി കൊണ്ട് പോയി . തൊണ്ണൂറു വയസു കഴിഞ്ഞ ഒരു മാതിരി എല്ലാ അസുഖങ്ങളുമുള്ള വല്യപ്പച്ചനെ കാണുന്നത് ,പുണ്യമാണ് എന്ന "ഭാവത്തില്‍" ഞാനും പോയി. മേലാതെ കിടന്ന അപ്പച്ചനോട് അവള്‍ പറഞ്ഞു, അപ്പച്ചാ , ഇത് പ്രദീപ്. അപ്പച്ചനെ കാണാന്‍ വന്നതാ. തൊണ്ണൂറു വയസു കഴിഞ്ഞ , അനങ്ങാന്‍ വയ്യാതെ തളര്‍ന്നു കിടന്ന അപ്പച്ചന്‍ തല പൊക്കി എന്നേ ഒന്ന് നോക്കി എന്നിട്ട് ഒരു ഡയലോഗ്,
നീ എന്നേ കാണാന്‍ തന്നെ വന്നതാണോ ???? !!!!!!!!!!!
എന്‍റെ വല്യപ്പച്ചോ !!!!!!!
നീങ്ങ ഒരു "എക്സ്പീരിയന്‍സ്ഡ് " വല്യപ്പച്ചന്‍ തന്നെ .
അന്നവള്‍ വല്യപ്പച്ചനു കഞ്ഞി കോരി കൊടുക്കുന്നത് ഞാന്‍ കണ്ടു . സ്നേഹപൂര്‍വ്വം കവിള്‍ തുടച്ചു കൊടുക്കുന്നത് ഞാന്‍ കണ്ടു . ആശുപത്രി തറയില്‍ പോയ ചോറ് അവള്‍ കയി കൊണ്ട് പെറുക്കിയെടുത്ത് കളയുന്നത് ഞാന്‍ കണ്ടു .
ജീവിതത്തില്‍ അന്നാദ്യമായി തോമസ് ഒരു പെണ്ണിനെ സ്നേഹിച്ചു തുടങ്ങിയെന്നു ആരോ എന്നോട് പറഞ്ഞു കൊണ്ടേയിരുന്നു !!!!!
അവളോട് പറയാനുള്ള ധൈര്യക്കൂടുതല്‍ കൊണ്ട് പറഞ്ഞില്ല .
തുളുമ്പിയൊഴുകിയ കണ്ണുകളുമായി ഒരിക്കല്‍ എന്‍റെ അടുത്തു വന്ന അവളെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ( അല്ല, മറക്കാന്‍ കഴിയുന്നില്ല ).ഒരു നാല് മണി മഴയത്ത് !!! അന്ന് അവള്‍ എന്നോട് ചോദിച്ചു , ഞാന്‍ ഇവിടെ വരുന്നത് നിന്നേ കാണാന്‍ വേണ്ടിയാണ് എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു , നിനക്കങ്ങനെ തോന്നിയോ ?? പറഞ്ഞു തീര്‍ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല , വിതുമ്പി പോയി .
കരയുന്ന ഒരു സ്ത്രീയുടെ മുന്‍പില്‍ പുരുഷ ഹൃദയം ആര്‍ദ്രമാകും എന്ന് " ഭാരതീയ മന്ശാസ്ത്രത്തിനു ആമുഖം " എന്ന പുസ്തകത്തില്‍ ഭാരതീയ തത്വ ചിന്തകനും psychologist മായ ഗുരു നിത്യചൈതന്യയതി പറയുന്നുണ്ട് .എന്നിലെ കര്‍ണന്‍ ഉണര്‍ന്നു . കരഞ്ഞു കൊണ്ട് നിന്ന അവളോട് സുരഷ് ഗോപി സ്റ്റൈലില്‍ മൂന്നാല് ഡയലോഗ് . നിന്‍റെ കാര്യം അങ്ങനെയാണോ എന്നെനിക്കറിയില്ല ,പക്ഷെ ഞാന്‍ വരുന്നത് നിന്നേ കാണാന്‍ ആണ് . പുലിവാല്‍ കല്യാണം സിനിമയില്‍ സലിം കുമാര്‍ പറയുന്നത് പോലെ , കേരളമറിയാത്ത സത്യം ഇന്ത്യയറിയാത്ത സത്യം - അങ്ങനെ ആ സത്യം വിളിച്ചു കൂവി .
മറുപടിക്ക് അധികം കാത്തു നില്‍ക്കേണ്ടി വന്നില്ല . ഇനി നമ്മള്‍ തമ്മില്‍ കാണില്ല എന്ന് പറഞ്ഞവള്‍ പോയി .........
പിന്നീടാണ് ഞാന്‍ അറിഞ്ഞത് അവള്‍ ജര്‍മനിയില്‍ ജനിച്ചു വളര്‍ന്ന കുട്ടിയാരുന്നു . ഇന്ത്യയില്‍ ഗ്രാജുവേഷന്‍ എടുത്തിട്ടു , ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ് `ഇല്‍ പഠിക്കാന്‍ ലക്ഷ്യമിട്ട് വന്ന " ഒരു സാദാരണ " പെണ്‍കുട്ടിയായിരുന്നു എന്നൊക്കെ. സത്യമായിട്ടും അവള്‍ ഇതൊക്കെ എന്നോട് മറച്ചു വെച്ചത്എന്തിനാണെന്ന് പോലും എനിക്കറിയില്ല . പറഞ്ഞിരുന്നുവെങ്കില്‍ ഞാന്‍ അവള്‍ക്ക് "ആപ്ലിക്കേഷന്‍" കൊടുക്കില്ലായിരുന്നുവെന്നല്ല ഇച്ചിരി കൂടി "പ്ലാന്ട്" ആയി കൊടുത്തേനെ .അധികം താമസിക്കാതെ തന്നെ , അവള്‍ ഇവിടുത്തെ പഠിത്തം നിര്‍ത്തി ജര്‍മനിക്ക് തിരിച്ചു പോകുന്നുവെന്ന സന്തോഷ വാര്‍ത്ത കേട്ടു.
"സന്തോഷം" സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഒരിക്കല്‍ കൂടി അവളെ പോയി കണ്ടു . എന്‍റെ ഹൃദയം പറിച്ചെടുത്തു അവളുടെ കൈക്കുമ്പിളില്‍ വെച്ചു കൊടുത്തു. (കിടക്കട്ടെ ഒരു എം .ടി വാസുദേവന്‍ നായര്‍ സ്റ്റൈല്‍ ) .
അന്നാദ്യമായി അവളുടെ കറുത്തു നീണ്ട കണ്ണുകള്‍ ചിരിക്കുന്നത് ഞാന്‍ കണ്ടു . അവള്‍ എന്‍റെ പിടക്കുന്ന ഹൃദയം നോക്കി പറഞ്ഞു , hii I know this flower but i forgot the name ,
ഇതല്ലേ ഈ നാട്ടിലെ ഹിന്ദൂസി ന്‍റെ ടെംപിളിലെ priest ഒക്കെ ചെവിയില്‍ വെക്കുന്ന ഫ്ലവര്‍ . എന്താ ഇതിന്‍റെ പേര് . ohh got it , ചെമ്പ"റ"ത്തി പൂവ് .
എന്‍റെ മുന്നില്‍ നിന്ന് അമ്മ പടിപ്പിച്ചതാണെന്ന് പറഞ്ഞു നല്ല ശുദ്ധ മലയാളത്തില്‍ കവിത ചൊല്ലിയവള്‍ , ആദ്യമായി "മദാമ്മ"യായി .
സന്ധ്യക്ക് , ഉറ്റസുഹൃത്തിന്‍റെ മുന്‍പില്‍ കര്‍ണന്റെ പിതാവായ സൂര്യനെ സാക്ഷി നിര്‍ത്തി തല കുനിച്ചിരുന്നപ്പോള്‍ അയാള്‍ എന്‍റെ തോളില്‍ തൊട്ടു കൊണ്ട് ചോദിച്ചു , എടാ പ്രദീ പ് കുട്ടി നീ കേട്ടിട്ടുണ്ടോ പിച്ചക്കാരന്‍ രാജകുമാരിയെ പ്രണയിച്ച കഥ . ??
പോടാ തെണ്ടീന്നു നീട്ടി വിളിക്കണം എന്നുണ്ടായിരുന്നു പക്ഷെ വിളിച്ചില്ല . (കാരണം ജീവിതത്തില്‍ എന്നേ "നടക്കാന്‍ " പഠിപ്പിച്ചത് അയാളാണ് ).
കര്‍ണന്റെ ആരാധകനായിരുന്ന ഞാന്‍ , കര്‍ണന്റെ കവച കുണ്ഡലങ്ങള്‍ പോലെ ഞാന്‍ ധരിച്ചിരുന്ന പാരഗണ്‍ ചെരുപ്പിനെയും നൂറ്റമ്പതു രൂപയുടെ ഷര്‍ട്ടിനെയും ആദ്യമായി പുച്ഛത്തോടെ നോക്കി . ഇന്‍ഫീരിയോരിറ്റി "കോമ്പ്ലാന്‍" വയറു നിറച്ചു കുടിച്ച ഒരു കാലം .ആ പോട്ട്, പോയത് പോയി , കുണുക്കിട്ടവള്‍ പോയാല്‍ കൊലുസിട്ടവള്‍ വരും എന്നാണല്ലോ പഴഞ്ചൊല്ല് .
എങ്കിലും ചന്ദ്രോത്സവം സിനിമയില്‍ വില്ലനായ കളത്തില്‍ രാമനുണ്ണി പറയുന്ന ഒരു ഡയലോഗ് ഉണ്ട് ,
മറക്കാന്‍ എനിക്ക് കഴിയുന്നില്ല കരുണേട്ടാ !!!!!!!!! അതു പോലെ ഓര്‍മയുടെ അസ്കിതകള്‍ എന്നേ അലോസരപ്പെടുത്തുന്നു .
സ്ഫടികം സിനിമയില്‍ ആട് തോമ പറയുന്നില്ലേ , എന്നെങ്കിലും തിരിച്ചു വരുമ്പോള്‍ ബാലുവിന്‍റെ കയില്‍ കൊടുക്കാന്‍ ഒരു മുത്തം കരുതി വെച്ചിരുന്നുവെന്നു.
അതു പോലെ എനിക്കും ഒന്ന് മാപ്പ് പറയണം എന്നുണ്ട് അവളോട് . ഒരു നിമിഷമെങ്കിലും എന്നേ ഓര്‍ത്ത് അവള്‍ വേദനിച്ചത് കൊണ്ട് .
ഒരിക്കല്‍ ഞാന്‍ അതു ചെയ്യും . വേണ്ടി വന്നാല്‍ ഇവിടെ നിന്ന് ജര്‍മനിക്ക് പോകാനും ഞാന്‍ തയാറാണ് .
ചെന്നിട്ടു കോട്ടയം കുഞ്ഞച്ചനില്‍ മമ്മൂട്ടി പറയുന്ന പോലെ ,
ഫാ ! ചൂലേ !!!!!!!!!!!!!
നീ ആരാന്നാ നിന്‍റെ വിചാരം ?? എടീ , ഞാന്‍ കര്‍ണന്‍ കളിച്ചു ഒരു മണ്ടനായി പോയി. അര്‍ജുനന്‍ ആരുന്നെങ്കില്‍ ഒണ്ടല്ലോ , നീയെന്‍റെ കയീ കെടന്നു പെടച്ചേനെ !! പെട പെടച്ചേനെ !!!!!!!!!!!!
എന്ത് കണ്ടിട്ടാടീ ഞാന്‍ നിന്നെ മോഹിച്ചെന്ന് പറയുന്നത് ?? . നിനക്ക് എന്ത് ഒലക്കയാ അന്നുണ്ടായിരുന്നത് ? നീ ജര്‍മനീന്നു എഴുന്നള്ളിയ മദാമ്മയാണെന്നതു പോലും നീ മറച്ചു വെച്ചിരുന്നു .......... ആകെ പാടെ കോലേല്‍ തുണി ചുറ്റിയ പോലെ ഒരു രൂപം . നിന്നേ മോഹിക്കാന്‍ അറ്റ്ലീസ്റ്റ് കൊള്ളാവുന്ന രണ്ടു "മില്‍മ" എങ്കിലും നിനക്കൊണ്ടായിരുന്നോ ?? ....... മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക് പോലും അതിനേക്കാള്‍ വലുപ്പം ഒണ്ടാരുന്നു.. ..ചൂലേ !!!!!!!
തള്ളേ!!!!! കലിപ്പ് തീരണില്ലല്ലാ.
വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ആട് തോമ പറയുന്ന പോലെ , തോമാ ഇന്ന് മുതല്‍ ക്ഷമിക്കാന്‍ പഠിക്കുവാ ....
ഇന്ന് ഈ ഇംഗ്ലണ്ട് ഇല്‍ വന്നിറങ്ങിയിട്ട് ഏകദേശം ഒന്നര കൊല്ലം കഴിഞ്ഞു . ഇത് എന്‍റെ ലോകമാണ് , എന്‍റെ മാത്രം ലോകം !!!!! കൈയില്‍ ഇഷ്ടം പോലെ പണം, സ്വാതന്ത്ര്യം . എന്തിനും എനിക്ക് ഈ നാട്ടില്‍ സ്വാതന്ത്ര്യം ഉണ്ട് . പണ്ട് , ഈ നാട്ടില്‍ താമസിച്ചിരുന്ന എന്‍റെ അച്ചാച്ചന്‍ അദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ വഴി എനിക്ക് നേരെ നീട്ടി പിടിച്ചിരിക്കുന്ന സദാചാരത്തിന്‍റെ " റഡാറുകള്‍ " വളരെ ദുര്‍ബലമാണ് . എനിക്ക് നിസ്സാരമായി അതിന്‍റെ പരിധിയില്‍ നിന്ന് രക്ഷപെടാം ...
പക്ഷെ എന്നും ഞാന്‍ അതിന്‍റെ പരിധിക്കുള്ളില്‍ തന്നെ നില്‍ക്കും , അതിനു കാരണം എന്‍റെ ഉള്ളില്‍ ഉറച്ചു പോയ ആ കര്‍ണന്‍ ആണ് . പിന്നെ ഇന്ത്യയിലെ ഹിന്ദു തത്വ ശാസ്ത്രം കം തിയോളജി ചോദിക്കുന്നത് പോലെ " പുഴുവെടുത്തു പോകുന്ന സ്ത്രീ ശരീരത്തോട് നിനക്കെന്താണ് പുത്രാ ഇത്ര ആര്‍ത്തി ??"കോപ്പിലെ ഈ പുസ്തകം വായിച്ചത് ഈ മദാമ്മ മാരുടെ നാട്ടിലേക്ക് വരുന്നതിനു തൊട്ടു മുന്‍പാണ് . ആ പുസ്തകം വായിച്ചില്ലായിരുന്നു വെങ്കില്‍ ..... ഹും വായിച്ചു പോയില്ലേ ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ .വായിച്ചില്ലായിരുന്നെങ്കില്‍ , കാലങ്ങള്‍ക്ക് ശേഷം , എന്‍റെ ഇംഗ്ലീഷ് ജീവിതത്തെ അടിസ്ഥാനമാക്കി ഞാന്‍ ഒരു ആത്മകഥയെഴുതിയേനെ " വെടിപ്പുരക്ക് തീ പിടിച്ചപ്പോള്‍ .........."
എഴുതി വെച്ചിട്ട് ഒരാഴ്ചയായി , പുതു വര്‍ഷത്തില്‍ തന്നെ ഇങ്ങനെ "കത്തി " വേണ്ടാന്നു വെച്ചു . എഴുതിയത് ഒത്തിരി പ്രാവശ്യം എഡിറ്റ് ചെയ്തു . ഈ കഥയുടെ ഉദ്ദേശ്യം വാ എനിക്കറിയാന്‍ മേല!!!!!!!!!!
ReplyDeleteകിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്നൊരു കമന്റ് മാത്രം ഇടല്ലേ !!!!!!!
കാരണം ഇതെന്‍റെ കഥയല്ല . ഇതിലെ നായകന്‍ പ്രദീപ് ആരാണെന്നു കൂടി എനിക്കറിയില്ല. സത്യം .
ഇച്ചിരി തറയായി പോയി നീങ്ങ ക്ഷമീര് !!!!!!!!!!
ReplyDeleteഇതു തറയല്ല...
ReplyDeleteതറതറയാ......
എന്നുപറയാന്‍ പറ്റ്വോ.?
വായിയ്ക്കാന്‍ നല്ല സുഖം..
ഇടയ്ക്കിടയ്ക്ക് സ്പേയ്സ് ഇട്ടതുമാത്രം മനസ്സിലായില്ല.
അളിയാ പ്രദീപേ..........
ReplyDeleteപൊരിച്ചളിയാ.....പൊരിച്ചു.
ഈ മുന്തിരി പുളിയ്ക്ക മാത്രല്ല ചിലപ്പോ എരിയും മോനേ...
നീ കൊടുത്ത ചെമ്പ‘റ‘ത്തി പൂവ് പിന്നെ കുറെക്കാലം നീ ചെവിയില്‍ വച്ചു നടന്നൊ എന്നും പറഞ് അവളത് നിനക്ക് തിരിച്ചു തന്നത് നീ മറന്നോടാ...
ഈ കമന്റ് എഴുതിയത് ഞാനല്ല. ശേരിക്കും!!!
അളിയാ കൊല .....തറ ആണേലും തകര്‍ത്തു!!
ReplyDeleteഓ ടോ : അപ്പോള്‍ യവള്‍ ആണ് അല്ലെ പണ്ട് ജര്‍മ്മനിയില്‍ നിന്ന് കോട്ടയം വരെ കാര്‍ ഓടിച്ചു വന്നത്
കൊണ്ടോട്ടി കാരന്‍ ചേട്ടാ ,ഞാന്‍ സ്പേസ് ഇട്ടതല്ല . എങ്ങനെയോ അങ്ങനെ ആയി പോയി . എന്ത് ചെയ്തിട്ടും അത് മാറുന്നില്ല . വായിക്കാന്‍ സുഖമുണ്ട് എന്ന് അറിഞ്ഞതില്‍ സന്തോഷം . പാണ്ടവാ!!!!!!!! വിലയേറിയ കമന്റിനു നന്ദി . ഹ ഹ ഹ .
ReplyDeleteകുമാരേട്ടാ , നീങ്ങ എന്നോട് ഈ ചതി ചെയ്യരുതാഞ്ഞ് . എന്തിനാ ഇപ്പോള്‍ പോസ്റ്റ് ഇട്ടതു ?? ഒരുമാതിരി മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പടം ഒരുമിച്ചു റിലീസ് ആയ പോലെ . വല്ല കാലത്തും ഓരോ പോസ്റ്റ് ഇട്ടു ഇച്ചിരി കമന്റ് " തൂത്തു വാരാന്‍ " നോക്കുമ്പോള്‍ നീങ്ങ അത് സമ്മതിക്കുകേല . പാവങ്ങടെ വയറ്റത്തടിക്കാന്‍ ഓരോരുത്തന്‍മാര് വന്നോളും. ഹും .
ഓ ടോ : അപ്പോള്‍ യവള്‍ ആണ് അല്ലെ പണ്ട് ജര്‍മ്മനിയില്‍ നിന്ന് കോട്ടയം വരെ കാര്‍ ഓടിച്ചു വന്നത്
ReplyDeleteമോനെ വിഷ്ണു അളിയാ ഒരു കാര്യം പറയട്ടെ ,
പോടാ !!!!!! ചൂലേ !!!!!!!!!!!!
ഒരു പുസ്തകം വായിച്ചതിന്റെ ഹാങ്ങ് ഓവര്‍ ആണോ...
ReplyDeleteഅതിനു മരുന്ന്.. ഒരു മറു പുസ്തകം വായിക്കെന്റെ ഇഷ്ടാ...അതോടെ എല്ലാം ശരിയാവും...
ആത്മ കഥയും എഴതാം..അതെ പേരില്‍ തന്നെ...
വായിക്കാന്‍ രസോന്ടരുന്നു ട്ടോ..
ചാത്തനേറ്: മാധവിക്കുട്ടിയുടെയും മറ്റേ സര്‍ദാര്‍ കുച്ച് വന്ത് സിങ്ന്റെയും ആത്മകഥയ്ക്ക് ശേഷം ആ ശ്രേണീല്‍ വയ്ക്കാന്‍പറ്റൂന്ന ഒരു ആത്മകഥ ഇന്ത്യയ്ക്ക് മിസ്സായാ!!
ReplyDeleteആറുമാനൂരുകാരാ പ്രദീപേ അസ്സലായി. ഈ പെണ്‍പിള്ളേര് അല്ലേലും ഇങ്ങനെയാ. :) മനുഷ്യരെക്കൊണ്ട് ചെവീല്‍ ചെമ്പരത്തിപ്പൂവ് വെയ്പ്പിക്കും. ആത്മകഥാംശം ഉള്ളതുകൊണ്ട് എഴുത്തിനു നല്ല ഫീല്‍ ഉണ്ട്.
ReplyDeleteഅഭിനവ കർണ്ണന്റെ അവതാരം കൊള്ളാം..നന്നായിട്ടുണ്ട്.
ReplyDeleteഈ സത്യസന്ധതയില്ലെങ്കിൽ എന്നേ ദുര്യോധനനായേനെ അല്ലേ !
ഇവിടന്നൊരുമണിക്കൂർ പറന്നാൽ ജർമ്മനിയായി കേട്ടൊ..നെല്ലിക്ക ചിലപ്പോൾ മാതളനാരങ്ങയെങ്കിലും ആയിമാറിയിട്ടുണ്ടെങ്കിലോ...?
പിന്നെ സായിപ്പിന്റെ നാട്ടിൽ വന്നപ്പോൾ ഇന്ത്യയെ ,സ്വരാജ്യത്തിൽ നിന്നും, മാറ്റി വേറൊരു രാജ്യത്തെ ചിത്രീകരിച്ചപോലെ തോന്നി !
“ഹിന്ദു തത്വ ശാസ്ത്രം കം തിയോളജി ചോദിക്കുന്നത് പോലെ " പുഴുവെടുത്തു പോകുന്ന സ്ത്രീ ശരീരത്തോട് നിനക്കെന്താണ് പുത്രാ ഇത്ര ആര്‍ത്തി ??“
ReplyDeleteകൊച്ചുവെളുപ്പാന്‍ കാലത്തു നല്ല വല്ല വാഴപ്പിണ്ടിയും പിടിച്ചോണ്ടിരിക്കേണ്ട ചെക്കനാ (നാട്ടിലെ പഴയ വാഴകൃഷിയാണേ ഉദ്ദേശിച്ചതു). ഓരോന്നു വായിച്ചു നന്നായിപ്പോയി. ഇപ്പോ കൃഷിയുമില്ലാ, ന്യൂ ഇയര്‍ വന്നിട്ടുപോലും ഒരു പടക്കത്തിനു തിരികൊളുത്താതിരിക്കുന്നു.
ഞാനെന്തായാലും അതൊന്നും വായിച്ചിട്ടുമില്ല. ഈ പോസ്റ്റിലെ ആ ഭാഗം കണ്ടിട്ടുമില്ല.
ആശംസകള്‍
കുണുക്കിട്ടവള്‍ പോയാല്‍ കൊലുസിട്ടവള്‍ വരും എന്നാണല്ലോ പഴഞ്ചൊല്ല് . ഈ പഴഞ്ചൊല്ല് എനിക്കും പ്രതീക്ഷകള്‍ തരുന്നു!
ReplyDeleteപോസ്റ്റ് ഇഷ്ടപെട്ടു.
:-)
ഇന്നെനിക്കു ഈ ഭൂമിയില്‍ ഏറ്റവും പ്രിയപ്പെട്ടവന്‍ നീയാണ് എന്ന് പറഞ്ഞവള്‍ .......... ഇന്നവള്‍ എവിടെയാണെന്ന് പോലും എനിക്ക് വ്യക്തമായി അറിയില്ല .
ReplyDeleteതുളുമ്പിയൊഴുകിയ കണ്ണുകളുമായി ഒരിക്കല്‍ എന്‍റെ അടുത്തു വന്ന അവളെ ഇന്നും ഞാന്‍ ഓര്‍ക്കുന്നു . ( അല്ല, മറക്കാന്‍ കഴിയുന്നില്ല ).ഒരു നാല് മണി മഴയത്ത് !!! അന്ന് അവള്‍ എന്നോട് ചോദിച്ചു , ഞാന്‍ ഇവിടെ വരുന്നത് നിന്നേ കാണാന്‍ വേണ്ടിയാണ് എന്ന് എല്ലാവരും കുറ്റപ്പെടുത്തുന്നു , നിനക്കങ്ങനെ തോന്നിയോ ?? പറഞ്ഞു തീര്‍ക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല , വിതുമ്പി പോയി .
ടച്ച്ഡ്..അളിയാ..ടച്ച്ഡ്..!
അളിയാ,
ReplyDeleteനീ വിഷമിക്കാതെ അവള്‍ക്കു യോഗം ഇല്ല എന്ന് പറഞ്ഞാല്‍ മതിയല്ലോ. ഇല്ലെങ്കില്‍ എങ്ങനെ നിന്റെ എത്ര എത്ര വെടികഥകള്‍ അവള്‍ക്കു കേള്‍ക്കാമായിരുന്നു. അവളുടെ മെയിലില്‍ ചുമ്മാ അയച്ചു കൊട്. അങ്ങനെ എങ്കിലും നിന്റെ കലിപ്പ് തീരട്ടെ അപ്പി.
അജയ്
എല്ലാവരുടേയും പ്രത്യേക ശ്രദ്ധയ്ക്ക് , ഇതിലെ നായിക ജര്‍മനിയില്‍ ജനിച്ചു വളര്‍ന്നവള്‍ ആയതു കൊണ്ട് , അവള്‍ക്കു മലയാളം വായിക്കാനറിയില്ലായിരുന്നു .
ReplyDeleteഈ പോസ്റ്റ് എഴുതാന്‍ ധൈര്യം വന്നതും അത് കൊണ്ട് തന്നെ .
കണ്ണനുണ്ണി , കുട്ടിച്ചാത്താ ,രഞ്ജിത്ത് വിശ്വം വക്കീലെ , വന്നതിലും വിലയേറിയ അഭിപ്രായങ്ങള്‍ നല്‍കിയതിലും നന്ദി .
ബിലാത്തി പട്ടണം ചേട്ടോ ,
ReplyDeleteനെല്ലിക്ക ചിലപ്പോൾ മാതളനാരങ്ങയെങ്കിലും ആയിമാറിയിട്ടുണ്ടെങ്കിലോ...?
ഇതിനുള്ള മറുപടി ഞാന്‍ മെയിലില്‍ അയക്കാം .
ഇപ്പോള്‍ തന്നെ ആളുകള്‍ ( കുടുംബക്കാര് ) പുലഭ്യം വിളിച്ചു തുടങ്ങി . ബ്ലോഗില്‍ മോശമായി എഴുതി എന്ന് പറഞ്ഞു .
പഥികന്‍ ഭായി ,
ReplyDeleteകൊച്ചുവെളുപ്പാന്‍ കാലത്തു നല്ല വല്ല വാഴപ്പിണ്ടിയും പിടിച്ചോണ്ടിരിക്കേണ്ട ചെക്കനാ (നാട്ടിലെ പഴയ വാഴകൃഷിയാണേ ഉദ്ദേശിച്ചതു). ഓരോന്നു വായിച്ചു നന്നായിപ്പോയി. ഇപ്പോ കൃഷിയുമില്ലാ, ന്യൂ ഇയര്‍ വന്നിട്ടുപോലും ഒരു പടക്കത്തിനു തിരികൊളുത്താതിരിക്കുന്നു.
പഥികന്‍ ഭായി , നാട്ടില്‍ കൂടി ബീഡി പടക്കം പൊട്ടിച്ചു നടക്കുന്ന പിള്ളേര് " കൊട്ടേഷന്‍ " ഇറക്കുന്നോ , ഹും
ടോംകിട്. വന്നതില്‍ നന്ദി . കാത്തിരുപ്പിനു ആശംസകള്‍ .
ReplyDeleteവിനു സേവിയര്‍ ആശാനെ വിലയേറിയ കമന്റിനു നന്ദി , കരയാതെ അളിയാ കരയാതെ നമുക്ക് പരിഹാരമുണ്ടാക്കാം .
ടോംകിട്. വന്നതില്‍ നന്ദി . കാത്തിരുപ്പിനു ആശംസകള്‍ .
ReplyDeleteവിനു സേവിയര്‍ ആശാനെ വിലയേറിയ കമന്റിനു നന്ദി , കരയാതെ അളിയാ കരയാതെ നമുക്ക് പരിഹാരമുണ്ടാക്കാം .
നിന്നേ മോഹിക്കാന്‍ അറ്റ്ലീസ്റ്റ് കൊള്ളാവുന്ന രണ്ടു "മില്‍മ"എങ്കിലും നിനക്കൊണ്ടായിരുന്നോ ?? ....... മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക് പോലും അതിനേക്കാള്‍ വലുപ്പം ഒണ്ടാരുന്നു. ..ചൂലേ !!!!!!!
ReplyDeleteതള്ളേ!!!!! കലിപ്പ് തീരണില്ലല്ലാ.
ചിരിച്ച് പണ്ടാരടങ്ങിഷ്ടാ ...
:)
പ്രദീപേ കുണുക്കിട്ടവൾക്ക് പകരം കൊലുസ്സിട്ടവൾ വരും എന്നാലും വർഷങ്ങൾക്ക് അപ്പുറവും ഇത്രേം ആഴത്തിൽ വരച്ച ഈ ഓർമ്മകൾ ...ശെരീക്കും തകർത്തു പൊളിച്ചടുക്കി
ReplyDeleteപിന്നേ എഴുതി കുറേ വന്നപ്പൊ എന്നാ പറ്റി ജാക്ക് ഡാനിയൽസ് തലക്കു പിടിച്ചൊ കർണ്ണന് വല്ലാത്ത ഭാവപകർച്ച വന്നല്ലൊ അതു വേണ്ടായിരുന്നു തൊമാച്ച മൊത്തം ഫീൽ കളഞ്ഞു
തിയൊളജിക്കാര് പലതും പറയും ചുമ്മാ ഫിലൊസഫി പറഞ്ഞ് പാഴാക്കാതെ നീ കൊളുത്തടാ തീയ്യ്.
നല്ല വായനാസുഖം പകര്‍ന്ന പോസ്റ്റ്.........രസകരമായ അവതരണവും..ഇഷ്ടമായി..ആശംസകള്‍..
ReplyDeleteപഴഞ്ചൊല്ലുകള്‍ മാത്രമാണ് ഇനി ആശ്രയം.വായിക്കാന്‍ സുഖമുള്ള എഴുത്ത്.
ReplyDeleteആശംസകള്‍.
രസിച്ച് വായിച്ചു. നന്നായിട്ടുണ്ട്.
ReplyDeleteപുതുവത്സരാശംസകൾ (കുറച്ച് ലേറ്റായെങ്കിലും..)
രസിച്ചു, കൊലുസിന്റെ കിലുക്കം കേട്ടുതുടങ്ങിയാ ??
ReplyDeleteപുതിയ അറിവുകള്‍ തന്നതിന് ആശംസകള്‍
ReplyDeleteAliya ..........sathyayittum paranja..........ishtaayi....nnalum ...avale ente kayyikittiyirunnel.............ninakku thanne angu kettichu tharumayirunnu......ohhh...kayyikittathathu lavalude phagyam........
ReplyDeletekollam... nannaittundu.........
ReplyDeletekollam. aadyamayittanu njan thankalude blod vayikkunnathu. i liked it :) thakarppan. nalla.. bhavana. he he..
ReplyDeleteവായിച്ചു. രസിച്ചു. അതിലേറെ ഒറ്റപ്പെട്ട് ഒരിടത്തിരുന്ന് മനസ്സില്‍ മുറിവേല്‍പ്പിച്ച പഴയ ഒരു അനുരാഗത്തെ കുറിച്ച് വിഷമിക്കുന്ന സുഹ്രുത്തിനെ സാന്ത്വനിപ്പിക്കാന്‍ ആവാത്തതില്‍ ഖേദം തോന്നി.
ReplyDeletepalakkattettan
ashamsakal....................
ReplyDeleteമകനെ ...
ReplyDeleteഇത് പണ്ടേ വന്നു വായിച്ചിട്ട് പോയതാണ് ...
ദേഷ്യ പൂര്‍വ്വം കമന്റ് ചെയ്യാന്‍ പോയപ്പഴല്ലേ ശ്രദ്ധിച്ചത് കമന്റ്സ് ജെന്റ്സ് ഒണ്‍ലി ...
ന്നാപ്പിന്നെ ഒരു പെണ്‍പുലി വന്നു കമന്റട്ടെ അന്നിട്ട് ഞാന്‍ കമന്റാം എന്നോര്‍ത്ത് ...
ബിജലി ക്ക് നന്ദി ...
ആണ്‍ പിള്ളേരെ പെണ്ണ് കെട്ടിച്ചിട്ടെ പുറത്തേക്കു വിടാവൂ എന്ന് മനസ്സിലായി ...
നല്ല ഒരു പോസ്റ്റ്
ReplyDeleteവായിക്കാന്‍ സുഖമുണ്ട്,
ആശംസകള്‍
യെന്തുകൊണ്ടാണ് ആ പെങ്കൊച്ചു നുമ്മ ഇനി കാണൂല്ല എന്നുമ്പറഞ്ഞ് പോയത്..? നുമ്മക്ക് സൌന്തര്യമില്ലേ, പടിപ്പില്ലേ, ഇത്തിരി ചൊള കൊറവാണെന്നല്ലേ ഒള്ള് .. അവ്വക്ക് ഇതിലും വലിയ ഏതൊ മരയ്ക്കാന്‍ വരുമെന്നയിരിക്കും അവടെ വിചാരം.. അവ പോണേ പോട്ട.. നുമ്മക്ക് പുല്ലാണ് പുല്ല്..
ReplyDeleteവളരെ വൈകിപോയി ഇങ്ങോട്ട് ഒന്നു എത്താൻ...
ReplyDeleteഅതിനു കാരണം എന്‍റെ ഉള്ളില്‍ ഉറച്ചു പോയ ആ കര്‍ണന്‍ ആണ് ...അസൂയ തോന്നുന്നു ഈ എഴുത്ത്
അളിയാ കലക്കി!! ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി.
ReplyDelete"നിന്നേ മോഹിക്കാന്‍ അറ്റ്ലീസ്റ്റ് കൊള്ളാവുന്ന രണ്ടു "മില്‍മ" എങ്കിലും നിനക്കൊണ്ടായിരുന്നോ ?? ....... മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക് പോലും അതിനേക്കാള്‍ വലുപ്പം ഒണ്ടാരുന്നു.. ..ചൂലേ !!!!!!!
തള്ളേ!!!!! കലിപ്പ് തീരണില്ലല്ലാ."
ഹഹഹ അസ്സല്‍ ഉപമ...എന്തൊരു ഭാവന, അസൂയ തോന്നുന്നു :) എന്തായാലും ഹിന്ദു തത്വ ശാസ്ത്രത്തില്‍ പറഞ്ഞിട്ടുള്ള പോലെ, സംഭവിക്കുന്നതെല്ലാം നല്ലതിന്. അളിയന് പ്രിയങ്ക ചോപ്രയോ, ദീപിക പടുകൊണോ പോലെ അതി സുന്ദരി ആയ ഒരു ഭാര്യയെ കിട്ടാനായി ഞാന്‍ എല്ലാ ഭാവുഗങ്ങളും നേരുന്നു. കിട്ടിയില്ലെങ്ങില്‍ എന്നെ തെറി വിളിക്കരുതിരുന്നാല്‍ മാത്രം മതി......അതല്ല ലോട്ടറി അടിച്ച പോലെ എങ്ങാനും കിട്ടിയാല്‍ എനിക്ക് വലിയ ചെലവോന്നും വേണ്ടാട്ടോ..അങ്ങനെ അത്യാഗ്രഹം ഒന്നുമില്ല. ആ കുട്ടിയുടെ അനിയത്തിയുടെ ഇമെയില്‍ ID and phone number ഒപ്പിച്ചു തന്നാല്‍ മാത്രം മതി ;)
മീനമാസത്തില്‍ തമിഴ് നാട്ടില്‍ നിന്ന് വരുന്ന പാണ്ടി നെല്ലിക്കയ്ക്ക് പോലും അതിനേക്കാള്‍ വലുപ്പം ഒണ്ടാരുന്നു.. ..ചൂലേ !!!!!!!
ReplyDeleteകിടിലം തന്നെ അണ്ണാ...
നിങ്ങളുടെ തൊലിക്കട്ടി സമ്മതിക്കണം
പ്രദീപേ......... ഇങ്ങിനെ ഒരു ആത്മ കഥ ഉണ്ടായിരുന്നല്ലേ.. സാരമില്ല മച്ചൂ....... സാരമില്ല.
ReplyDeleteകാലം എല്ലാം മായ്ക്കും...... (പണ്ടാരം, കാലമല്ല, കാലന്‍)
ചില സ്ഥലങ്ങളില്‍ ഇത്തിരി അതിര് കടന്നെങ്കിലും (ആരോടും പറയണ്ട, എനിക്കതിഷ്ടായി. ഏതു........ ആ മില്‍മയെ.)
നന്നായി പറഞ്ഞു.... ചില പ്രയോഗങ്ങള്‍ കണ്ട് ചിരിച്ചു മതിയായി....... എവിടുന്നു കിട്ടുന്നെടെ......
ഞാനിനി "പ്രദീപിന് പഠിക്കാന്‍" പോവേണ്ടി വരുമോ എന്നാണെന്‍റെ സംശയം....
sambhavam nalla rasamund..
ReplyDeletekalakki mashe