ആ പെണ്‍കുട്ടി എന്തിനാണ് തെറ്റ് ചെയ്തതെന്ന് ഞാന്‍ ആലോചിക്കാറുണ്ട് . നല്ല ആരോഗ്യമുള്ള ഒരു പെണ്‍കുട്ടി .... മാനസികവും ശാരീരികവുമായി ആരോഗ്യമില്ലാത്ത ഒരുത്തനെ ജീവിക്കാന്‍ വേണ്ടി കെട്ടേണ്ടി വന്നതിന്‍റെ അനന്തരഫലമാണ് ആ കൊലപാതകം . പണത്തിന്‍റെ പേരില്‍ ആരോഗ്യമില്ലാത്ത ഒരുത്തനെ കെട്ടേണ്ടി വന്ന ആ പെണ്‍കുട്ടിക്ക് അവളുടേതായ സ്വപ്‌നങ്ങള്‍ ഇല്ലേ ? അറ്റ്ലീസ്റ്റ് അവരൊരു ജീവിയല്ലേ ??
ആ സ്ത്രീ അമേരിക്കയില്‍ വച്ചു , ഒരു കുഞ്ഞ് അവളുടെ ഉദരത്തില്‍ രൂപം കൊണ്ടപ്പോള്‍ ,ഒരു സ്ത്രീ -ഒരു ഭാര്യ- ഏറ്റവും അധികം സന്തോഷിക്കുന്ന അവസരത്തില്‍ അവള്‍ക്കു കിട്ടിയത്, ഒരു രാവില്‍ ബന്ധുക്കളാല്‍ വീട്ടില്‍ നിന്ന് ഇറക്കി വിടപ്പെടുകയാണ് ഉണ്ടായത്. അവളുടെ കെട്ടിയവന് ഒരു കുഞ്ഞിന്‍റെ അപ്പനാകാനുള്ള ആരോഗ്യമില്ല എന്നതായിരുന്നു അവര്‍ പറഞ്ഞ ന്യായം . അത്രയ്ക്ക് ശേഷിയില്ലാത്ത ആ ^&&**(())&^ മകന്‍ എന്തിനാ പിന്നെ പെണ്ണ് കെട്ടാന്‍ പോയത് ?
ഒടുവില്‍ ഡി എന്‍ എ പരിശോധന വഴിയാണ് കുഞ്ഞിന്‍റെ അപ്പന്‍ ആ മനോരോഗിയായ ഭര്‍ത്താവ് തന്നെയാണ് എന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചത് .
ഞാന്‍ താമസിക്കുന്ന നാട്ടില്‍ വഴിയരികിലൂടെ നടക്കുമ്പോള്‍ ശരീരം വിറ്റു ജീവിക്കുന്ന ധാരാളം പെണ്‍കുട്ടികളേ കാണാറുണ്ട് . അത് പോലെ ഒരു വേശ്യ പോലും ആ ഷെറിനേ പോലെ സഹിച്ചു നില്‍ക്കില്ല . ചെരിപ്പൂരി കരണ കുറ്റിക്ക് അടിച്ചിട്ടു ഇറങ്ങി പോയേനെ .
നമ്മുടെ നാട്ടിലുള്ള ഒരു സംസ്കാരമാണ് പണക്കാര്‍ക്ക് എന്തും കാണിക്കാം . അതിന്‍റെ തെളിവാണല്ലോ കരിമീന്‍ പോലെയുള്ള ഗള്‍ഫുകാരു ചെറുക്കന്മാര് വന്നു "സിലോഫിയ" പോലെയുള്ള പെണ്‍പിള്ളേരെ കെട്ടിക്കൊണ്ടു പോകുന്നത് . സത്യമായിട്ടും ഞാന്‍ ഇങ്ങനെ പറഞ്ഞത് , ഞാന്‍ ബി കോമ്മിനു പഠിക്കുമ്പോള്‍ എന്‍റെ കൂടെ പഠിച്ച നന്ദന ആര്‍ കുറുപ്പിനെ ഗള്‍ഫുകാരന്‍ വന്നു കെട്ടിക്കോണ്ട് പോയതിന്‍റെ കലിപ്പ് തീര്‍ക്കാനല്ല . സത്യം . എങ്കിലും ഞാന്‍ ഓര്‍ത്ത് പോകുവാണ് ആ നന്ദന ആര്‍ കുറുപ്പിന് വേണ്ടി എന്‍റെ എത്ര കുട്ടിക്കൂറ പൌഡര്‍ കുപ്പികളാണ് കാലിയായതെന്നു. ഒടുവില്‍ അവളെ ഏതോ ഒരു കാലമാടന്‍ ഗള്‍ഫുകാരന്‍ കൊണ്ട് പോയി . അത്രയും
കാലം എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു"മായി നടന്ന നുമ്മ "ശശി"യായി. ജീവിതമെന്ന് പറയുന്നത് എന്താണ് അല്ലേ?
പോട്ടെ ക്ഷമിച്ചുകള. നമ്മുടെ നാട്ടില്‍ ആളുകള്‍ക്ക് എന്താണ് പറ്റുന്നത് ? എന്തിന്റെയും അടിസ്ഥാനം പണമാണ് . അതില്‍ നിന്നൊക്കെ വളരെ വ്യത്യസ്തമാണ് ഞാന്‍ ജീവിക്കുന്ന ഈ സായിപ്പിന്‍റെ നാട് . ഇവിടെ ഒരു മനുഷ്യര്‍ക്കും ഒന്നിനോടും ആക്രാന്തമില്ല . ജോലി ചെയ്യുന്നു . കള്ള് കുടിക്കുന്നു പിന്നെ ഇംഗ്ലീഷ് അക്ഷരമാലയിലെ ആദ്യത്തെ അക്ഷരത്തിന്‍റെ പുറകെ പോകുന്നു . ജീവിതം ഹാപ്പിയാണ് . ഒരു ടെന്‍ഷനും ഇല്ല .
സായിപ്പിന് മക്കളെ പഠിപ്പിക്കാന്‍ ടെന്‍ഷന്‍ ഇല്ല . പെങ്ങമ്മാരുടെ കല്യാണത്തെ കുറിച്ചു ആകുലത വേണ്ട . വിദ്യാഭ്യാസ വായ്പ അടക്കണ്ട . ഓം പ്രകാശിനെയോ പുത്തന്‍ പാലം രാജേഷിനെയോ പോലെയുള്ളവന്മാരെ പേടിക്കുകയും വേണ്ട . ജോലി ചെയ്യുമ്പോള്‍ അവര്‍ അടക്കുന്ന ഇന്‍ഷുറന്‍സ് വഴി ജീവിത അവസാനം വരെ സര്‍ക്കാര്‍ സംരക്ഷണം. അങ്ങനെ ഒരു പുഴ പോലെ ഒഴുകി പോകുന്നു അവരുടെ ജീവിതം .
നമ്മുടെ നാട്ടില്‍ ഒന്നും ചേരും പടിയല്ല . ഗള്‍ഫുകാരന്റെ കല്യാണം പോലെയാണത്. പണം കൊണ്ട് ഒരു കളി .
ആ ഷെറിന്‍റെ കല്യാണം പോലെ..... മാനസികവും ശാരീരികവുമായ തുല്യത ഇന്ന് ആളുകള്‍ കാര്യമാക്കാതെ വരുന്നു . എന്‍റെ പല കൂട്ടുകാരും പറയുന്നത് കേട്ടിട്ടുണ്ട് . എടാ അവള്‍ എന്‍റെ ആപ്ലികേഷന്‍ തള്ളി . അത് കൊണ്ട് കെട്ടുവാണെങ്കില്‍ അവളേക്കാളും വലിയ ഒരു ചരക്കിനേ കെട്ടുവൊള്ളന്നു . ഞാന്‍ ഒരു മറുപടിയും പറയാറില്ല .
പക്ഷേ ആലോചിച്ചു നോക്കാറുണ്ട് , എടുത്താല്‍ പൊങ്ങാത്ത ചരക്കിനെ ഒക്കെ എടുത്തു തോളത്തു വെച്ചു നമ്മടെ ലെയ് ലാന്‍ഡ് എന്തിനാ ഓവര്‍ ലോഡ് ആക്കുന്നതെന്ന്. ജീവിതം എന്ന കുത്ത് കയറ്റത്തിന്റെ മുന്‍പില്‍ , ഈ ഓവര്‍ ലോഡ് വച്ചു കയറാന്‍ കഴിയാതെ വരും . ഇനി വരുന്നത് എന്‍റെ കല്യാണമാണ് . എവിടെ തിരിഞ്ഞു നോക്കിയാലും മെറ്റീരിയലിസ്റ്റ് ലൈഫ് ആണ് ഞാന്‍ കാണുന്നത് . അതുകൊണ്ട് എനിക്കാകെ മരവിപ്പാണ് . മിക്കപ്പോഴും നയന്‍ താര പറഞ്ഞ പോലെ ഞാനും പറയും , " ഞാന്‍ വിവാഹം കഴിക്കില്ലാ" എന്ന് .
എന്‍റെ ജീവിതത്തില്‍ ഒരു പാട് വ്യക്തികളെ ഞാന്‍ കണ്ടിട്ടുണ്ട് . ഏറെ കുറെ എല്ലാവരെയും തന്നെ ഓര്‍ത്തിരിപ്പുണ്ട് . ജീവിതത്തില്‍ ഒരിക്കല്‍ ഞാനൊരു പെണ്‍കുട്ടിയെ കണ്ടു . എന്‍റെ ഗ്രാമത്തിലെ അമ്പലത്തിലെ ഉത്സവത്തിന് . ഏഴോ എട്ടോ വയസ്സുള്ള ഒരു പെണ്‍കുട്ടി . ചിന്തിക്കടയുടെ മുന്‍പിലെ മരത്തിന്‍റെ അരികില്‍ , ഒരു ചെരുപ്പ് പോലുമില്ലാത്ത അമ്മയുടെ കൈ പിടിച്ച് ആശയുണ്ടായിട്ടും അമ്മയുടെ അവസ്ഥ അറിയാവുന്നതിനാല്‍ നിരാശയില്ലാത്ത പക്വതയോടെ, റാന്തല്‍ വെളിച്ചത്തില്‍ കളിപ്പാട്ടങ്ങളിലേക്ക് നോക്കിയിരിക്കുന്ന ആ പെണ്‍കുട്ടിയുടെ മുഖം ...... മറക്കില്ല ... തോമസ് .
ഞാന്‍ ഒരിക്കലും അത്താഴ പട്ടിണി കിടന്നിട്ടില്ല . എന്‍റെ അമ്മ എനിക്ക് ചോറ് വിളമ്പി തരുമ്പോള്‍ താഴെ പോകുന്ന ചോറ് പെറുക്കിയെടുത്തു കഴിപ്പിക്കുമായിരുന്നു . ഞാന്‍ അത് അനുസരിച്ചിട്ടുണ്ട് . കാരണം ആ പെണ്‍കുട്ടിയുടെ മുഖമായിരിക്കാം . .ഇന്ന് എനിക്ക് ജീവിക്കാനുള്ള പണമുണ്ട് .
പക്ഷേ ഞാന്‍ ജീന്‍സും ഷര്‍ട്ടും ഒന്നും വാങ്ങിക്കാറില്ല . കൂട്ടുകാര് പറയുന്നു പിശുക്കനാണെന്നു . അല്ല ഒരിക്കലും അല്ല . ആ പെണ്‍കുട്ടിയുടെ മുഖം ഓര്‍മയില്‍ ഉള്ളത് കൊണ്ടാവാം
.
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്‍കുഞ്ഞി ന്‍റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല ഒരു മകള്‍ എന്‍റെ സ്വപ്നമാണ് . എന്‍റെ കൂട്ടുകാരെല്ലാം, ഉണ്ടാവുന്നത് ആണ്‍കുട്ടി കളാകണേ എന്ന് പത്താം ക്ലാസുമുതല്‍ പ്രാര്‍ഥിക്കുന്നവരാണ്.ജീവിതത്തില്‍ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ , എന്‍റെ മകള്‍ക്ക് ഒരിക്കലും ആ പെണ്‍കുട്ടി കളിപ്പാട്ടത്തിന്റെ മുന്‍പില്‍ നിസ്സഹായതയോടെ നിന്ന പോലെ നില്‍ക്കേണ്ടി വരരുത് . അവള്‍ക്കു ഞാന്‍ വില കൂടിയ ചുരിദാറും സ്വര്‍ണവും ഒന്നും വാങ്ങി കൊടുക്കില്ല . പക്ഷേ പൊട്ടും കണ്മഷിയും കരിവളയും വാങ്ങി കൊടുക്കും . അവള്‍ ജനിച്ചു വീഴുന്ന കാലം മുതല്‍ , അത് വരെ എന്‍റെ മൂത്ത മകളായിരുന്ന എന്‍റെ കുഞ്ഞിന്‍റെ അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്‍റെ കുഞ്ഞിന്‍റെ കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .
എന്താണ് ജീവിതം എന്ന് എനിക്ക് തന്നെ അറിയില്ല . ഇതൊക്കെ നടക്കുമോ അതോ ഈ നാട്ടിലെ മദാമ്മ .......... ഇല്ല അലവലാതിത്തരം ഇനി എഴുതുന്നില്ല .
നല്ല ഒറക്ക പിച്ചിലാണ് ഇതെഴുതിയത് . എന്നതാണെന്ന് എനിക്ക് തന്നെ അറിയില്ല . വെറുതേ പോസ്റ്റ് . പല പല കാര്യങ്ങള്‍ കൂടി കുഴഞ്ഞു പോയി . ക്ഷമിക്കുക . പറയാന്‍ ഉദേശിച്ച പല കാര്യങ്ങളും പറയാന്‍ കഴിഞ്ഞില്ല . തുടങ്ങിയത് ഷെറിനില്‍ ആണ് തീര്‍ന്നത് വേറെ എങ്ങാണ്ടും.
ഒറ്റ കാര്യത്തില്‍ നിര്‍ത്തുന്നു , ക്രിസ്തു മഗ്ദലന മറിയത്തോടു ചോദിക്കുന്ന ഒരു ചോദ്യമുണ്ട് .
ആരും നിന്നേ വിധിച്ചില്ലേ ...... ഞാനും നിന്നേ വിധിക്കുന്നില്ല .
ഷെറിനെ ഞാനും വിധിക്കുന്നില്ല.
നിങ്ങളുടെ സമയം മിനക്കെടുത്തിയതിനു , കമന്റ് തന്നില്ലെങ്കിലും " വേറൊന്നും " പറയരുതേ !!!!!!!!!
എന്നതാണോ വാ .
ReplyDeleteഒരു പ്രശതനായ ബ്ലോഗ്ഗറോട് ഫോണില്‍ സംസാരിക്കാന്‍ അവസരം കിട്ടിയതിന്റെയും മറ്റൊരു ബ്ലോഗ്ഗറായ ഒരു യു കെ ചേട്ടന്‍ മെയിലില്‍, പുതിയ പോസ്റ്റ് ഇടുന്നില്ലേ എന്ന് ചോദിക്കുകയും ചെയ്തതിന്റെ ആവേശത്തില്‍ എഴുതി പോയതാണ് .
ReplyDeleteതുടക്കവും ഒടുക്കവും തമ്മില്‍ ഒരു ബന്ധവും ഇല്ലെങ്കിലും സംഗതി കൊള്ളാം അച്ചായോ...ഒരു ടച്ചിംഗ് ഫീല്‍!! ഒരു തട്ടികൂട്ട് മുകേഷ് പടം കണ്ട എഫ്ഫക്റ്റ് !!
ReplyDeleteഹാവൂ..ഇപ്പോള്‍ എനിക്കു കമന്റിടാന്‍ പറ്റുന്നുണ്ട്....
ReplyDeleteഈ പോസ്റ്റ് വായിക്കുന്നതിനു മുന്‍പു തന്നെ ഷെറിനെക്കുറിച്ച് ഞാന്‍ കുറച്ചേറെ ചിന്തിച്ചിരുന്നു.അവള്‍ നോര്‍മ്മലായ ഒരു മനുഷ്യന്റെ ഭാര്യയായിരുന്നു എങ്കില്‍ അവള്‍ക്ക് ഇങ്ങനെ ഒരു സംഭവം അവളുടെ ജീവിതത്തില്‍ ഉണ്ടാകുമായിരുന്നോ..എല്ലാത്തിനും കാരണം അവളെ ഈ വിവാഹത്തിലേക്ക് നയിച്ച സാഹചര്യമാണ്.മനുഷ്യന്റെ അതി മോഹം.പണക്കാരനെ കല്യാണം കഴിപ്പിക്കാനുള്ള അവളുടെ വീട്ടുകാരുടെ അതി മോഹം..ബുദ്ധിയില്ലാത്ത മകന് ഒരു കുഴപ്പവുമില്ലാത്ത് പെണ്ണു വേണമെന്ന അവളുടെ ഭര്‍ത്തൃവീട്ടുകാരുടെ അതിമോഹം അങ്ങനെ പലതും.ഒരു കൊലപാതകം ഒരു തരത്തിലും ന്യായീകരിക്കാനാവാത്ത കാര്യമാണെന്ന് നല്ലവണ്ണം അറിഞ്ഞു കൊണ്ടു തന്നെ ഇതു പറയേണ്ടി വരുന്നു.
പിന്നെ പ്രദീപിന് ഒരു ഫ്രീ ഉപദേശം..പെണ്‍കുഞ്ഞു വേണമെന്ന അതി മോഹത്തില്‍ ജീവിച്ച് അവളുടെ ഫ്രില്ലു വെച്ച ഫ്രോക്കുകള്‍ കണ്ടു സ്വപ്നം കണ്ടു നടന്ന എനിക്കും ഭര്‍ത്താവിനും രണ്ടു കണ്ടന്‍മാരെയാണ്‍ കിട്ടിയത്.ഓര്‍ക്കുക അതിമോഹം------
പ്രദീപ് പോസ്റ്റ് മുഴുവന്‍ വായിച്ചു ... വന്ന ദേഷ്യം കുറഞ്ഞു പോകുന്നതിനു മുമ്പേ ചൂടോടെ കമെന്റുന്നു ....
ReplyDeleteയു said ....
"നല്ല ആരോഗ്യമുള്ള ഒരു പെണ്‍കുട്ടി .... മാനസികവും ശാരീരികവുമായി ആരോഗ്യമില്ലാത്ത ഒരുത്തനെ ജീവിക്കാന്‍ വേണ്ടി കെട്ടേണ്ടി വന്നതിന്‍റെ അനന്തരഫലമാണ് ആ കൊലപാതകം . പണത്തിന്‍റെ പേരില്‍ ആരോഗ്യമില്ലാത്ത ഒരുത്തനെ കെട്ടേണ്ടി വന്ന ആ പെണ്‍കുട്ടിക്ക് അവളുടേതായ സ്വപ്‌നങ്ങള്‍ ഇല്ലേ ? അറ്റ്ലീസ്റ്റ് അവരൊരു ജീവിയല്ലേ ??"
ജീവിക്കാന്‍ വേണ്ടി കെട്ടുക ... നല്ല പ്രയോഗം ....
എത്രയോ പെണ്‍കുട്ടികള്‍ സാമ്പത്തികമില്ലാത്ത വീടുകളില്‍ വളര്‍ന്നു ജോലി എടുത്ത് .. തുല്യ നിലയിലുള്ളവരെ കല്യാണം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു ..?
ഉയര്‍ന്ന നിലവാരത്തിലുള്ള ജീവിതം , പണം മെച്ചപ്പെട്ട ജീവിത സൌകര്യങ്ങള്‍ , വിദേശവാസം .... ഇതൊക്കെ മോഹിച്ചല്ലേ ഷെറിന്‍ ആ പാവത്തിനെ കെട്ടാന്‍ തുനിഞ്ഞത് ?
കണ്ടാല്‍ തന്നെ അറിയാം സുഖം ഇല്ലാത്ത ആള്‍ ആണെന്ന് .. അല്ലെങ്കില്‍ മാനസിക വളര്‍ച്ച ഇല്ലായ്മ അറിയിക്കാതെ കേട്ടിച്ചതാനെന്നു പറയാമായിരുന്നു ..
ആ പാവത്തിനോട് കരുണ വാത്സല്യം ദയ .. ഇതൊക്കെ തോന്നി പാവമല്ലേ ഒരു ജീവിതം കൊടുത്തേക്കാം എന്ന് കരുതി കേട്ടിയതാണോ ? അല്ലല്ലോ ?
യു said ..
ത് പോലെ ഒരു വേശ്യ പോലും ആ ഷെറിനേ പോലെ സഹിച്ചു നില്‍ക്കില്ല . ചെരിപ്പൂരി കരണ കുറ്റിക്ക് അടിച്ചിട്ടു ഇറങ്ങി പോയേനെ ....
ഷെറിന്‍ എന്ത് സഹിച്ചു നിന്ന് എന്നാണ് നീ പറയുന്നത് ... സഹിച്ചു നിന്നെങ്കില്‍ തന്നെ എന്തിനു എന്ന് നിനക്കരിഞ്ഞൂടെ ?
മാനസിക വൈകല്യം ഉണ്ട് എന്നത് തന്നെ വിവാഹ മോചനം അനുവദിച് കിട്ടാനുള്ള വകുപ്പാണെന്ന് കേട്ടിട്ടുണ്ട് ...
അവള്‍ എന്ത് കൊണ്ട് പോകാതെ സഹിച്ചു നിന്നു ? ഭര്‍തൃ സ്നേഹം കൊണ്ടോ ?...
തോന്നിയത് പോലെ ജീവിച്ചു എന്നാണ് പത്ര മാധ്യമങ്ങളില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത് .....
എന്ത് ഉണ്ടായാലും അന്യ പുരുഷന്‍ മാരും ആയി അടുക്കുക ... ഇതൊക്കെ ശരിയാണോ ..?
അവരുടെ സഹായത്താല്‍ സ്വന്തംഭര്‍തൃ പിതാവിനെ കൊല്ലുക ഇതൊക്കെ ശരിയാണോ ?.....
കൊല ഒന്നിനും ഒരു പരിഹാരം അല്ല ...
sherinte കൂസലില്ലായ്മ ടി വി യില്‍ കണ്ടു നടുങ്ങി ഞാന്‍ .........
ഒരു പാട് ഭാര്യ മാരുടെ ജീവിതം കണ്ട , അറിഞ്ഞ അനുഭവമുണ്ട് എനിക്ക് ....
ഇത് ഒരിക്കലും ന്യായീകരിക്കാനാവില്ല ....
നീ വെറുതെ അവള്‍ടെ പക്ഷം ചേരണ്ട .. എന്റെ കലി തീരുന്നില്ലല്ലോ ന്റെ കര്‍ത്താവെ ...
പിന്നെ ഒരു നിനക്ക് ഒരു പെണ്‍ കുഞ്ഞുണ്ടാവാന്‍ എന്റെം പ്രാര്‍ത്ഥനകള്‍
ReplyDelete...റോസാപ്പൂക്കള്‍ പറഞ്ഞ പോലെ പോലെ രണ്ടു കുട്ടോസന്മാരുടെ അമ്മ ...
ടാ പ്രദീപേ...പുലിവാലാണല്ലൊ പിടിച്ചിരിക്കണത്. മാത്തുകുട്ടിച്ചായന്റെ പത്രം ഒക്കെ വായിച്ചൊരുപാട് കാലായി അതു കൊണ്ടു കാര്യങ്ങളുടെ കിടപ്പ് വശം അറീല്ല്യാ പക്ഷെ നീ പറഞ്ഞതിൽ ഒരുപാടു സത്യങ്ങൾ ഉണ്ട് തോന്നി.
ReplyDeleteതോന്നുമ്പൊ എഴുതാൻ അല്ലേടാ ബ്ലൊഗ് നീ കലക്ക്.ജാക്ക് ഡാനിയൽസ്സ് ആവും ഇൻസ്പ്പിരേഷൻ അല്ല്ലേടാ
നീ രണ്ട് ഇരട്ട പെൺകുട്ടികളുടെ അപ്പനാവട്ടെ എന്താ പോരെ.
പ്രദീപിന്റെ ഏറ്റവും വലിയ ആഗ്രഹം എത്രയും വേഗം സാധിക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteപ്രദീപ് ,സ്ഥിരമായരീതിയിൽ നിന്നും വളരെ വത്യസ്ഥമായ ഒരു രചനയെന്ന് ഞാനിതിനെ വിശേഷിപ്പിക്കട്ടെ....
ReplyDeleteതീർച്ചയായും ഇത്തരം കാര്യങ്ങൾ നിങ്ങളെപ്പോലെയുള്ള പുത്തൻ ചെറുപ്പക്കാരിൽ കാണാത്തകാര്യമാണ് കേട്ടൊ...
ഇനി മകളുണ്ടാകണകാര്യം...ആദ്യം പോയി ഒരച്ചായത്തിയെ കെട്ടാൻ നോക്ക് ഗെഡീ...
അല്ലെങ്ങ്യേ അതുതെറ്റിയെങ്ങാൻ ഇവിടത്തെ വല്ല മദാമമാർക്കുണ്ടായാൽ പിള്ളേരുടെ കാര്യം ഗവർമേന്റ് ഏറ്റെടുക്കും കേട്ടോ...സ്വപ്നങ്ങൾ പറപറക്കും !
എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്‍കുഞ്ഞി ന്‍റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല ഒരു മകള്‍ എന്‍റെ സ്വപ്നമാണ് . എന്‍റെ കൂട്ടുകാരെല്ലാം, ഉണ്ടാവുന്നത് ആണ്‍കുട്ടി കളാകണേ എന്ന് പത്താം ക്ലാസുമുതല്‍ പ്രാര്‍ഥിക്കുന്നവരാണ്.
ReplyDeleteജീവിതത്തില്‍ ഒരു പ്രാര്‍ത്ഥനയേ ഉള്ളൂ , എന്‍റെ മകള്‍ക്ക് ഒരിക്കലും ആ പെണ്‍കുട്ടി കളിപ്പാട്ടത്തിന്റെ മുന്‍പില്‍ നിസ്സഹായതയോടെ നിന്ന പോലെ നില്‍ക്കേണ്ടി വരരുത് . അവള്‍ക്കു ഞാന്‍ വില കൂടിയ ചുരിദാറും സ്വര്‍ണവും ഒന്നും വാങ്ങി കൊടുക്കില്ല . പക്ഷേ പൊട്ടും കണ്മഷിയും കരിവളയും വാങ്ങി കൊടുക്കും .
ഇതിനു മാര്‍ക്ക്...!!
പക്ഷെ,
അവള്‍ ജനിച്ചു വീഴുന്ന കാലം മുതല്‍ , അത് വരെ എന്‍റെ മൂത്ത മകളായിരുന്ന എന്‍റെ കുഞ്ഞിന്‍റെ അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്‍റെ കുഞ്ഞിന്‍റെ കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .
ഇതു തല്ലുകൊള്ളിത്തരമാണ് കേട്ടോ...!!
പോസ്റ്റ് വളരെ ഇഷ്ടമായി, കുഞ്ഞിനെക്കുറിച്ചുള്ള കാഴ്ചപ്പാട് നമുക്കൊരുപോലെയാണെന്നു തോന്നുന്നു.. :)
ReplyDeleteഒറക്കപ്പിച്ചൊന്നുമല്ല. വളരെ നല്ല പോസ്റ്റ്. എനിക്കിഷ്ടപ്പെട്ടു. നിങ്ങളുടെ ചിന്തകള്‍.
ReplyDeleteഅപ്പൊ കല്യാണം കഴിച്ചിട്ടില്ലാ അല്ലെ? ആദ്യം കല്യാണം പിന്നെ മക്കള്‍ എന്നതല്ലെ ശരി? ;-) എന്തായാലും ബോറടിപ്പിച്ചില്ല...
ReplyDeleteഅച്ചായോ....
ReplyDeleteഎന്റെ അഭിപ്രാായത്തില്‍ ഇതാണ് ബ്ലോഗിങ്ങ്..
മനസ്സില്‍ എന്ത് തോന്നുന്നോ അത്, ഡയറിയില്‍ കുറിക്കുന്നപോലെ നേരെ അങ്ങ് എഴുതുക.. ഏത് ടോപ്പിക്കാണെന്നോ എന്താണെന്നോ ഒന്നും നോക്കാതെ..
ഈ പോസ്റ്റിന്റെ സബ്ജക്ട് തന്നെ അങ്ങനെയാണല്ലൊ.. ;-)
ഷെറിന്റെ വാര്‍ത്തയില്‍ തുടങ്ങി, പിന്നെ, നന്ദന ആര്‍ കുറുപ്പിന് വേണ്ടി കാലിയാക്കിയ കുട്ടിക്കൂറ പൌഡര്‍ കുപ്പികളും, ഉത്സവക്കടയുടെ മുന്നിലെ കുട്ടിയും, താഴെ കളഞ്ഞ ചോര്‍ കഴിച്ചതും, പെണ്‍കുട്ടിയുണ്ടാവാനുള്ള ആഗ്രഹവും ..
ബ്ലോഗിനുമുന്നില്‍ ചുമ്മാ കൂളായി മനസ്സ് തുറന്നുള്ള ആ എഴുത്ത്;-)
അങ്ങനെ പിടുത്തം വിട്ട എഴുത്തിലുള്ള ആ നിഷ്കളങ്കത..
I like this a lot ...
വിഷ്ണു ആശാനെ ,
ReplyDeleteഒരു തട്ടികൂട്ട് മുകേഷ് പടം കണ്ട എഫ്ഫക്റ്റ് !!
സത്യം വിളിച്ചു പറയാതെടോ.
റോസാപ്പൂക്കള്‍ ചേച്ചി ,
വിശാലവും, ഒരു മനുഷ്യനെ തെറ്റ് കാരിയാക്കുന്ന സാഹചര്യത്തെ കുറിച്ചു ചിന്തിച്ചു കൊണ്ടെഴുതിയ കമന്റിനു നന്ദി .
ചേച്ചി പെണ്ണേ , ഞാന്‍ ഷെറിനെ ന്യായീകരിക്കുകയല്ല വിധിക്കുന്നില്ല എന്ന് പറയാനാണ് ശ്രമിച്ചത് . എങ്കിലും ചേച്ചി പെണ്ണേ ഞാന്‍ ഇനിയൊരിക്കല്‍ കൂടി ഇതുപോലെ ഒരു പോസ്റ്റ് കൂടി എഴുതും. അന്ന് ചേച്ചി പെണ്ണ് പറഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്തിട്ട് അതില്‍ ഉള്‍പെടുത്തും. എങ്കിലും ഷെറിന്‍ ടി വി യില്‍ കൂസലില്ലാതെ നില്‍ക്കുന്നു എന്ന് പറഞ്ഞതിനോട് എനിക്ക് അനുകൂലിക്കാന്‍ പറ്റുന്നില്ല . ആ സ്ത്രീയുടെ ( ഷെറിന്‍റെ ) ബൌദ്ധിക നിലവാരം വളരെ കുറവാണ് എന്നെനിക്കു തോന്നിയിട്ടുണ്ട് . അത് കൊണ്ടാവാം . ചേച്ചി പെണ്ണേ കമന്റിനു വളരെയധികം നന്ദി .
വിനു ആശാനെ , ഇപ്പോള്‍ എവിടെയാ ഒരറിവും ഇല്ലാലോ . പിന്നെ ആശംസകള്‍ക്ക് നന്ദി , പക്ഷേ ഇരട്ട കുട്ടികള്‍ വേണ്ടളിയാ.
വശംവദന്‍ ചേട്ടാ വന്നതിനും ആശംസ തന്നതിനും നന്ദി .
ബിലാത്തി പട്ടണം ചേട്ടാ , ചേട്ടന്‍റെ നമ്പര്‍ വീണ്ടും എന്‍റെ കയില്‍ നിന്ന് പോയി . പിന്നെ തന്ന കമന്റ് വളരെയധികം പ്രോത്സാഹിപ്പിക്കുന്നു , രണ്ടു കാര്യത്തിലും .
സുമേഷ് മേനോന്‍ ചേട്ടോ കമന്റിനു നന്ദി . അവള്‍ ജനിച്ചു വീഴുന്ന കാലം മുതല്‍ , അത് വരെ എന്‍റെ മൂത്ത മകളായിരുന്ന എന്‍റെ കുഞ്ഞിന്‍റെ അമ്മയേ കട്ടിലേന്നു ചവിട്ടി താഴെയിട്ടു , എന്‍റെ കുഞ്ഞിന്‍റെ കുഞ്ഞികയില്‍ തല ചേര്‍ത്തു വച്ചു കിടക്കണം .
ഇതു തല്ലുകൊള്ളിത്തരമാണ് കേട്ടോ...! എന്ന് പറഞ്ഞില്ലേ . അത് വരെ എന്‍റെ മൂത്ത മകളായിരുന്ന !!!!!!! ഇതില്‍ തന്നെയുണ്ട് " കാര്യങ്ങള്‍ " .
കുമാരേട്ട ( മിസ്റ്റര്‍ " കൂതര്‍ " കുമാര്‍ ) വന്നതിലും " വില കുറഞ്ഞ " കമന്റ് തന്നതിനും നന്ദി .ഹ ഹ ഹ
ദീപക് ബോറടിപ്പിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം .
എന്‍റെ ബ്ലോഗ് ഗുരു ധനേഷാനന്ദ സ്വാമിജി . വന്നതിനും കമന്റ് തന്നതിനും മാത്രമല്ല , എന്നും ബൂലോകത്ത് കൂടെയുള്ളതിനും നല്ലതിനെ നല്ലതെന്നും കൊള്ളാത്ത പോസ്റ്റിനു മൌനം പാലിക്കുന്നതിനും നന്ദി .
പ്രദീപേ മനോ വികാരങ്ങള്‍ പങ്കു വെച്ചത് നന്നായി. നമ്മുടെയൊക്കെ മനസ്സില്‍ പലപ്പോഴും വന്നിറങ്ങിപ്പോകുന്ന വര്ത്തമാനങ്ങളേയും സ്വപ്നങ്ങളേയും അതുപോലെ പകര്ത്തി വെച്ചിരിക്കുന്നു, നന്നായിട്ടുണ്ട്.
ReplyDeleteതോമസേ, നിന്റെ ഹൃദയത്തിലേ നന്മയും, കരുണയും യു.കെയിലെ മലയാളികളെ കണ്ടു നഷ്ടപ്പെടുത്തരുതേ... പിന്നെ ഷെറിൻ അമേരിക്ക സ്വപ്നം കണ്ടാണു ആ വിവാഹത്തിനു സമ്മതിച്ചതെന്നു തോന്നുന്നു.ഇംഗ്ലണ്ടിൽ വരാനായി നഴ്സുമാരേ കെട്ടിയ കോളേജധ്യാപകരേയും, എഞ്ജിനീയർമാരേയും ഈയുള്ളവൻ കണ്ടിട്ടുണ്ട്. ഒരു പോസ്റ്റിനുള്ള വകുപ്പുണ്ട്. നിന്റെ എഴുത്ത് നന്നാവുന്നുണ്ട്, വിഷയം വിട്ടു കാടുകയറാതിരുന്നാൽ മതി.ആശംസകൾ!!!
ReplyDeleteNO COMMENTS :-| !!!
ReplyDeleteഞാന്‍ പിന്നീട് വരാമേ :)
ReplyDeletekollamm..
ReplyDeleteDetailed comment will be coming soon...
copy paste nadakkunnilla ..
ReplyDeletemangleeshil ezhuthaan thalparyam illa ..
so check ur mail..
ഡാ ( ലെറ്റ് മി ടേക്ക് ദി ഫ്രീഡം ഓഫ് ആന്‍ elder സിസ്റ്റര്‍ ) ഞാന്‍ പറഞ്ഞത് സത്യാണ് ..
ReplyDeleteകൊല നടന്നതിനെ അടുത്ത ദിവസം ഷേറിനെ തെളിവെടുപ്പിനായി കാരണവരുടെ വീട്ടില്‍
കൊണ്ടുവന്ന ദൃശ്യങ്ങള്‍ ഞാന്‍ TV യില്‍ കണ്ടതാണ് ...
അവള്‍ വളരെ അക്ഷോഭ്യ യായി ആണ് കാണപ്പെട്ടത് ..
she വാസ് really കൂള്‍ ...
കുറ്റബോധത്തിന്റെ നിഴല്‍ പോലും ആ മുഖത്ത് ഇല്ലായിരുന്നു ...
ഞാന്‍ എന്തിനാ നിന്നോട് നുണ പറയണേ ...
അതും എന്നെ തീരെ ബാധിക്കാത്ത ,. എനിക്ക് യാതൊരു ഗുണോം ഇല്ലാത്ത ഒരു കാര്യത്തിന്
ippo shariyaayi!!!!
അളീയാ....നീ കലക്കി
ReplyDeleteപിന്നെ വെറുതെ പെണ്‍കുട്ടികള് ജനിച്ചാ മാത്രം പോര അവരെ നിന്നെപ്പോലെ തല്ലുകൊള്ളികളായ് വളര്‍ത്തുകേം ചെയ്യണേടാ....
ആശംസകള്‍....5 പെണ്‍കുട്ടികളെങ്കിലും നിനക്കുണ്ടാവട്ടെ. ആയുഷ്മാന്‍ ഭവ..
"എന്‍റെ ദേശം" ടെമ്പ്ലേറ്റ് നന്നായിരിക്കുന്നു.....!!!
ReplyDeleteആശംസകള്‍ ...
ഷെറിനെ ന്യായികരിച്ചതിനോട് യോജിപ്പില്ല. കാശിനു വേണ്ടിയാണ് അവള്‍ മന്ദബുദ്ദിയെ കെട്ടിയത് അതേ കാശിനു വേണ്ടിയാണവള്‍ അമ്മയിഅപ്പനെ കൊന്നതും. എന്നോര്‍ക്കുമ്പോള്‍. എഴുത്തിന്‍റെ രണ്ടാം ഭാഗം വല്ലാതെ ഇഷ്ടപ്പെട്ടു ഉത്സവപ്പറമ്പില്‍ കണ്ട പെണ്‍കുട്ടിയുടെ കാര്യം.
ReplyDeleteപ്രദീപിന്‍റെ ആഗ്രഹം പോലെ ഒരു പെണ്‍കുഞ്ഞുണ്ടാവാന്‍ പ്രാര്‍ഥിക്കാം..
എനിക്ക് രണ്ട് പെണ്‍കുട്ടികളുണ്ടായി ഒരു ആണ്‍കുട്ടിയുണ്ടാവാന്‍ പ്രാര്‍ഥിച്ചപ്പോള്‍ ഒരു ആണ്‍കുട്ടിയും ഉണ്ടായി.
പിന്നെ കാശ് വല്ലാതെ ചിലവാക്കുകയൊന്നും വേണ്ട അതൊന്നും അത്ര നല്ല സ്വഭാവവുമല്ല. അതിനോട് യോജിക്കുകയും ചെയുന്നു.
ഉറക്കപ്പിച്ചില്‍ ഇത്ര നന്നായി എഴുതാന്‍ പറ്റില്ല. നന്നായി എഴുതിയിരിക്കുന്നു ആശംസകള്‍
kollam nalla bhavana.. best wishes
ReplyDeleteഎന്നതാണോ വാ. :)
ReplyDeleteഅത്രയും
ReplyDeleteകാലം എന്തെല്ലാം "ഫാമിലി പ്ലാനിങ്ങു"മായി നടന്ന നുമ്മ "ശശി"യായി!
I liked that statement!
പ്രദീപേ ആഗ്രഹം പോലെ പെണ്‍കുഞ്ഞ് ഉണ്ടാവട്ടെ, ആദ്യമൊക്കെ എല്ലാവര്ക്കും തല്പ്പര്യമായിരിക്കും,പിന്നെ രണ്ടാമതും മൂന്നാമതും പെണ്ണായാല്‍, പെട്ടവളെ പഴിക്കും.
ReplyDeleteഗള്‍ഫുകാരോടുള്ള കലിപ്പ് മനസ്സിലാകുന്നു, അപര്‍ണയെ കൊണ്ടുപോയതുകൊണ്ടാല്ലേ.?!
എല്ലാ ഗല്ഫുകാരും അങ്ങിനെയല്ല കേട്ടോ..
ഷെറിനെ ടിവിയില്‍ കണ്ടപ്പോള്‍ ആലോചിച്ചിരുന്നു,എന്തായിരിക്കും അവളെ അതിനു പ്രേരിപ്പിച്ചതെന്ന്.
ReplyDeleteഞാനും അവളെ വിധിക്കുന്നില്ല,കഥയുടെ ആ വശം നമുക്കറിയില്ലല്ലോ ?
പിന്നെ,ആഗ്രഹം പോലെ പെണ്‍കുട്ടി തന്നെയുണ്ടാവട്ടെ;
പക്ഷെ അമ്മയെ ചവിട്ടി പുറത്താക്കാനുള തീരുമാനം പുന:പരിശോധിക്കുന്നത് നന്നായിരിക്കും .
“എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണ് ഒരു പെണ്‍കുഞ്ഞി ന്‍റെ അപ്പനാവുക എന്നുള്ളത് . എന്താണെന്നറിയില്ല ഒരു മകള്‍ എന്‍റെ സ്വപ്നമാണ് . ”
ReplyDeleteഇതു സത്യം തന്നെയോ പ്രദീപ്? ഉറക്കപ്പിച്ചില്‍ പറഞ്ഞതു കൊണ്ട് സത്യമാണെന്നു തന്നെ വിശ്വസിക്കുന്നു. പെണ്ണ് പിറക്കരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നവരെ തന്നെയാണ് അധികവും കണ്ടിട്ടുള്ളത്. പ്രദീപിനെപ്പോലെ ഇങ്ങനെ ആഗ്രഹിക്കുന്ന ഒറ്റ ഒരാളേയേ ഞാന്‍ കണ്ടിട്ടുള്ളൂ. അതെന്റെ മരുമകന്‍. അവന്‍ ഒരു പെണ്‍കുഞ്ഞിനു വേണ്ടി ഉല്‍ക്കടമായി ആശിച്ചു. പക്ഷേ പിറന്നത് ആണ്‍കുഞ്ഞ്.
പ്രദീപിന്റെ സ്വപ്നം സഫലമാകട്ടെ.
ellaa nanmakalum nerunnu........, aashamsakal.......
ReplyDeleteനല്ല നടക്കാത്ത സ്വപ്നങ്ങള്‍...
ReplyDeleteപറയാതിരിക്കാന്‍ വയ്യാ.. എല്ലാ പോസ്റ്റിലും ഒരു നിഷ്കളങ്കന്‍ ടച്ചുണ്ട്. ഉള്ളതാണോ എന്തോ??? ഏയ്.. അങ്ങിനെവരാന്‍ വഴിയില്ല. ചിലപ്പോ എനിക്ക് തോന്നിയതായിരിക്കും!!!
പ്രദീപേ.... ഒരു പാട് പഴകിട ടോപ്പിക്ക് ആണെങ്കിലും പറയുകയാ.......
ReplyDeleteആദ്യായിട്ടാ ഷേറിനെ ന്യാകരിച്ചു കൊണ്ട് ഒരു വാര്‍ത്ത വായിക്കുന്നത്.
ഒരര്‍ത്ഥത്തില്‍ നീ പറഞ്ഞതും ശരിയാ. ചിലപ്പോള്‍ അതായിരിക്കും ശരിയും.
പക്ഷെ. സമൂഹത്തിന്റെ മുമ്പില്‍ ഇത്തരം ഒരു അവസ്ഥക്ക് കാരണക്കാരി അവളാ..... അവള്‍ തെറ്റുകാരിയല്ലെങ്കില്‍ കൂടി ഇനി മറ്റൊരാള്‍ ഇതാവര്‍ത്തിച്ചു കൂടാ.
അതിനു അവള്‍ ശിക്ഷിക്കപ്പെടെണ്ടേ......
പതിവ് തമാശയില്‍ നിന്ന് മാറി ചിന്തിച്ചത് നന്നായി.
പിന്നെ ഞാന്‍ മുകളില്‍ നിന്ന് താഴോട്ടാണ് വായിക്കുന്നത്. (നിന്റെ പഴയ പോസ്റ്റുകള്‍)