Thursday, 25 March 2010
ആ മദാമ്മ കൊച്ചും പിന്നെ ഞാനും .....
ഞാനൊരിക്കല്‍ എഴുതിയില്ലേ ഈ പ്രവാസ ജീവിതത്തിലെ മടുപ്പ് കാരണം ഒരു കോഴ്സ് പഠിക്കാന്‍ പോകുന്നുവെന്ന്.ആ ക്ലാസ് തുടങ്ങി. ഒരു ഇടിവെട്ട് കോഴ്സ് ഞാന്‍ ബികോമിന് പഠിച്ചത് മുഴുവന്‍ ഇതിന്‍റെ ഒരു ചാപ്റ്റര്‍ മാത്രമേ ആകുന്നുള്ളൂ.പഠിക്കാന്‍ വേണ്ടി അതിനു മുന്‍പില്‍ ഇരുന്നിട്ട് ആകപ്പാടെ ഒരു "പൊകമയം".
കടലുപോലെയുണ്ട് പഠിക്കാന്‍.ഞാനാണെങ്കില്‍,കവള മടലുകൊണ്ട് കെട്ടുവള്ളം തുഴയുന്നത് പോലെ അതിനു മുന്നില്‍ കിടന്നു തിത്തൈ വെക്കുവാണ്.ഒരു പിടിയും കിട്ടുന്നില്ല. ഈ തണുത്ത ഇംഗ്ലണ്ടിലെ ഏകാന്തത എന്ന മനസമാധാനക്കേട് തീര്‍ക്കാന്‍ വേണ്ടി തുടങ്ങിയ പഠിത്തമാണ്.അതിപ്പോള്‍ മനസമാധാനക്കേടിനു പുതിയ ഒരു കാരണം കൂടിയായി.
ക്ലാസില്‍ പോകുന്നതിനു മുന്‍പ് വീട്ടില്‍ വിളിച്ചു എല്ലാവരോടും പറയുവേം ചെയ്തു.പഠിക്കാന്‍ പോകുവാന്ന്‍.ഇല്ലാരുന്നെങ്കില്‍ ഫസ്റ്റ് ഇന്‍സ്ടാള്‍മെന്റില്‍ അടച്ച ഫീസ് പോട്ടെന്നു വെച്ചു മുങ്ങാരുന്നു.പിന്നെ ഈ കോഴ്സ് പഠിക്കാനുള്ള ഏക പ്രചോദനം, ജയിച്ചാല്‍ നാട്ടില്‍ പോയി നമ്മടെ എവെര്‍ഗ്രീന്‍ ഡ്രീം ആയ "പത്തു ലക്ഷോം മാരുതിക്കാറും" മേടിക്കാം എന്നുള്ളത് മാത്രമാണ്.നാട്ടിലുള്ള കൊള്ളാവുന്ന പെണ്‍പിള്ളേര് മുഴുവന്‍ ഇപ്പോള്‍ പത്താം ക്ലാസുമുതലേ എന്‍ഗേജ്ഡ് ആണെന്നാണ് ഒരു കൂട്ടുകാരന്‍ വക്കീല്‍ പറഞ്ഞത്.ദൈവമേ,നമ്മള് ഈ ഇടിവെട്ട് കോഴ്സ് ഒക്കെ പഠിച്ചു (ഒറക്കളച്ച്) ജയിച്ചു വരുമ്പോള്‍ മരുന്നിനെങ്കിലും ഒരു "പെടക്കൊഴിയേ" അവിടെ നിര്‍ത്തിയേക്കണേ !!!!!!!!!!!!!!!!!!!!!!!! (പത്തു ലക്ഷത്തിലും മാരുതി കാറിലും ഒക്കെ ഇച്ചിരി വിട്ടു വീഴ്ച ചെയ്തേക്കാം- മാരുതിക്കാറില്ലെങ്കിലും കുഴപ്പമില്ല.)
ഈ ഇംഗ്ലീഷ് ജീവിതം എന്നേ ഒത്തിരി ചിന്തിപ്പിക്കുന്നുണ്ട്.എങ്ങനെയാണ് ഈ നാട്ടില്‍ വന്നതെന്നും,എങ്ങനെയാണ് ഈ കോഴ്സിനു അഡ്മിഷന്‍ കിട്ടിയതെന്നുമൊക്കെ എനിക്കറിയാന്‍ വയ്യ. പഠിക്കാന്‍ പോകണമെന്ന് പറഞ്ഞപ്പോഴേ ജി.എം സമ്മതിക്കുകയും ചെയ്തു. ഈ കുരിശു എങ്ങനേലും ഇവിടുന്നൊന്ന് പോയാ മതീന്നേ ഉള്ളോ വാ കമ്പനിക്ക്. എനിവേ, അഞ്ചു ദിവസം ജോലി ഒരു ദിവസം പഠനം. എങ്ങനെയിതൊക്കെ നടക്കുന്നു എന്ന് ചോദിച്ചു കഴിഞ്ഞാല്‍, നമ്മടെ പഴയ ഇന്ത്യന്‍ തിയോളജിയിലേക്ക് പോകേണ്ടി വരും.
എല്ലാം കാലമാണ് പുത്രാ. കാലാകാലങ്ങളില്‍ ഇതെല്ലാം സംഭവിച്ചു കൊണ്ടേയിരിക്കും.
ഇനിയെന്‍റെ ക്ലാസിനെ കുറിച്ചു പറഞ്ഞാല്‍ ,ഒറ്റവാക്കില്‍ - ഒരു സംഭവം തന്നെ.
ഇരുപത്തേഴു വെള്ളക്കാരോടൊപ്പമിരുന്നാണ് പഠിക്കുന്നത്.ഒരു കറമ്പന്‍.ഒരു ബിര്‍മിന്‍ഹാം ബോണ്‍ ഇന്ത്യന്‍ വംശജന്‍.പിന്നെ ഞാനും.
ഇവിടെ പഠിക്കുന്ന ബ്ലോഗ്ഗര്‍ വിഷ്ണു ലോകത്തിന്‍റെ ക്ലാസിലും എന്റെ കസിന്‍റെ ക്ലാസ്സിലും ഒറ്റ വെള്ളക്കാര്‍ ഇല്ല എന്നത് ശ്രദ്ധേയമാണ്.
ക്ലാസില്‍ ചെന്നതും ഏറ്റവും പുറകില്‍ അവസാനത്തെ മൂലയില്‍ പോയി "ഒളിക്കാന്‍" വേണ്ടി ചെന്നതും അവിടെ ഒരു വെള്ളക്കാരി ഇരിപ്പുണ്ട്.ഇപ്പറത്തെ വശത്തെ മൂലയില്‍ ആ കറമ്പന്‍ പണ്ടേ സീറ്റ് പിടിച്ചു. പിന്നെ ആ വെള്ളക്കാരിയുടെ അടുത്ത സീറ്റില്‍ ഇരുന്നു. മൂലയില്‍ പോയി ഇരിക്കാന്‍ ശ്രമിച്ചത്,മിസ്സിന്‍റെ ഏതെങ്കിലും തരത്തിലുള്ള ചോദ്യത്തില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാരുന്നു. വന്നിട്ട് ഒന്നര കൊല്ലമായെങ്കിലും എന്‍റെ ഇംഗ്ലീഷ് ഇപ്പോഴും അക്കരക്കാഴ്ചയിലെ ജോര്‍ജ് കുട്ടിച്ചായന്റെ നിലവാരമേ ഉള്ളു. ക്ലാസ് തുടങ്ങാന്‍ ഇനിയും അര മണിക്കൂര്‍ ഉണ്ട്. വലിയ കോഴ്സ് ആണ്. സമയം ഫലപ്രദമായി ഉപയോഗിക്കണമല്ലോ.ആദ്യത്തെ ആ അങ്കലാപ്പ് കഴിഞ്ഞതും നുമ്മ "വര്‍ക്ക്" തുടങ്ങി.ആദ്യം അടുത്തിരുന്ന മദാമ്മ കൊച്ചിന് ഒരു "സ്മൈല്‍" കൊടുത്തു. ആശ്വാസമായി , തിരിച്ചും കിട്ടി. പിന്നെ നമ്മള്‍ കാര്യത്തിലേക്ക് കടന്നു. കാര്യമായി പരിചയപ്പെടാന്‍ തുടങ്ങി. ആദ്യം പേര് ചോദിച്ചു.അവള്‍ എന്തോ പറഞ്ഞു. മനസ്സിലായില്ല എങ്കില്‍ നമ്മള്‍ സോറി എന്ന് പറയുമല്ലോ. അപ്പോള്‍ അവര്‍ വീണ്ടും പറയും. ഞാന്‍ അങ്ങനെ ഒരു മൂന്നു പ്രാവശ്യം പറഞ്ഞു. എന്നിട്ടും മനസിലായില്ല. ഞാന്‍ പറഞ്ഞു ഓ,ഓക്കേ ഒകെ. ഇല്ലെങ്കില്‍ അവള് വിചാരിക്കും ഞാന്‍ പൊട്ടനാണെന്നു. പിന്നെ ലഞ്ച് ബ്രേക്കില്‍ അവളുടെ ബുക്കില്‍ നോക്കി. പേര് ,ജൂഡിത്ത്.
അവള് ഫ്രഞ്ച് കാരിയാണ്.എന്നേ പോലെ തന്നെ "സ്റ്റൈലന്‍" ഇംഗ്ലീഷ് ആയതു കൊണ്ടാണ് മൂലയില്‍ വന്നിരുന്നത്. എന്തായാലും അവളെ കണ്ടത് ഒരു ആശ്വാസമായി. അന്നത്തെ ദിവസം പെന്‍സില്‍,മാര്‍ക്കര്‍,കാല്‍കുലേറ്റര്‍ ആദിയായവയെല്ലാം അവളുടെ കയില്‍ നിന്ന് വാങ്ങി,ഞാനൊരു ശരിയായ ഇന്ത്യക്കാരനാണെന്ന് തെളിയിച്ചു.
എന്തായാലും ഇന്നവളാണ് ഇംഗ്ലണ്ടിലെ എന്‍റെ ബെസ്റ്റ് ഫ്രണ്ട്.
ഈ നിമിഷം ഞാനോര്‍ക്കുന്നു എന്‍റെ ബാല്യ യൌവന കാലം. വെനുസ്വലന്‍ പ്രസിഡണ്ട് ഷാവേസിനെ ആരാധിച്ചിരുന്ന കാലം. കോട്ടയം അങ്ങാടീക്കൂടെ തെണ്ടി തിരിഞ്ഞു നടന്ന കാലം.ചന്തക്കവലയിലെ മതിലേല്‍ ഒട്ടിച്ചു വെച്ച കിന്നാരത്തുമ്പികളുടെ പോസ്ടറിന്റെ ചുവട്ടില്‍ പോയി നിന്ന് മുകളിലേക്ക് നോക്കി, അറിവില്ലാ കുഞ്ഞുങ്ങളേ രാഗം,താളം,പല്ലവി പഠിപ്പിച്ച, കുഞ്ഞുങ്ങളുടെ സ്വന്തം " കുഞ്ഞാന്റിക്കാണോ" ടാറ്റാ സുമോയ്ക്കാണോ "വീല്‍ബേസ്" കൂടുതല്‍ എന്ന് ചിന്തിച്ചിരുന്ന കാലം. ആഫ്ടെര്‍ എഫെക്റ്റ്, ഇറാന്‍ പ്രസിഡന്റ് അഹമ്മനിജ്ജാദിനേക്കുറിച്ചും ഓന്‍റെ "ഭൂഖണ്ടാന്തര ബാലിസ്ടിക് മിസൈലുകളെ" കുറിച്ചും ഗവേഷണം നടത്തി നടന്ന കാലം.
എല്ലാം കാലമാണ്. !!!!!!!!
ഒരാള്‍ മാത്രം സിനിമയില്‍ ഒടുവില്‍ ഉണ്ണി കൃഷ്ണന്‍ പറയുന്നപോലെ തെണ്ടി തിരിഞ്ഞു നടന്ന ഞാന്‍ ഇംഗ്ലണ്ടില്‍ വന്നു. കൂട്ടുകാരിയായി ഒരു ഫ്രഞ്ച് പെണ്ണിനേയും കിട്ടി. അവള്‍ ഇവിടെ പഠിക്കാന്‍ വേണ്ടി വന്നതാണ്. എനിക്ക് അവധിയുള്ളപ്പോഴോക്കെ അവളുടെ കൂടെ കറങ്ങാന്‍ പോകും. അവളെന്നോട് മുറി ഇംഗ്ലീഷില്‍ കലപിലാന്നു വര്‍ത്താനം പറയും. കേള്‍ക്കാന്‍ നല്ല രസമുണ്ട്. അവള്‍ നല്ലവളുമാണ്. പണ്ട് പഠിച്ച ഇന്ത്യന്‍ തിയോളജിയുടെ ബലത്തില്‍ അവളില്‍ നിന്നും ഒരു അകലം പാലിച്ചാണ് ഞാന്‍ കൂട്ട് കൂടുന്നത്.ചട്ടിയും കലവുമൊക്കെയല്ലേ???
ഇനിയൊരു അങ്കത്തിനുള്ള ബാല്യം എന്നിലില്ല.ആരെയും സ്നേഹിച്ചു മണ്ടനാകാന്‍ ഞാന്‍ തയാറുമല്ല. അതുകൊണ്ട് മാത്രമല്ല നാട്ടില്‍ അമ്മ എനിക്ക് വേണ്ടി കല്യാണമാലോചിക്കുന്നുണ്ട്.ഇനിയെങ്കിലും നാട്ടുകാരെ കാണിക്കാന്‍ വേണ്ടി കപട സദാചാര വാദിയാകണ്ടേ? ഹ ഹ ഹ .
കല്യാണത്തെ കുറിച്ചു പറഞ്ഞപ്പോഴാ എന്നേ പഠിപ്പിച്ച സാറ് പറഞ്ഞ ഒരു കഥയോര്‍ത്തത്.കല്യാണം കഴിക്കുന്നതിനു വേണ്ടി കല്യാണ പരസ്യങ്ങള്‍ അരിച്ചു പെറുക്കുന്നതിനിടയിലാണ് അദ്ദേഹം ആ പരസ്യം കണ്ടത്.
കുവൈറ്റിലുള്ള നേഴ്സ്.ഇരുപത്തി നാല് വയസ്.സുന്ദരി.ഡിമാണ്ട് ഒന്നുമില്ല.
അച്ചടി പിശക് കാരണം "കുവൈറ്റിലുള്ള നേഴ്സ് ന്‍റെ "കു" മാഞ്ഞു പോയി.
അവസാനം നമ്മടെ വിധിയും ഇതുപോലെയൊക്കെ ആകുമോ വാ ആര്‍ക്കറിയാം.
ഇന്ന് ഈ ഇംഗ്ലീഷ് ജീവിതം അത്ര ബോറടിയല്ല. ഇതുമായി പൊരുത്തപ്പെട്ടു വരുന്നു.ജൂഡിത്തുമായുള്ള കറക്കമാണ് ഏറ്റവും രസകരം.എന്‍റെ കത്തി കേള്‍ക്കാന്‍ ഒരാളെ കിട്ടിയതില്‍ ഞാന്‍ സന്തോഷവാനാണ്.എന്‍റെ നാടിനേ കുറിച്ചും വീടിനേ കുറിച്ചും കൂട്ടുകാരെ കുറിച്ചുമൊക്കെ ഞാന്‍ അവളോട് പറയാറുണ്ട്.വെറുതെ അതെല്ലാം അവള്‍ കേട്ടിരിക്കും. എന്‍റെ കഥകളില്‍ മാത്രം അവള്‍ കേട്ടിട്ടുള്ള പുഴയുടെ തീരത്തുള്ള എന്‍റെ ഗ്രാമം ആറുമാനൂര്‍, ഫ്രാന്‍സിലെ ഏതോ ഗ്രാമം പോലെ അവള്‍ക്കു സുപരിചിതമാണിപ്പോള്‍.
എന്‍റെ കഥകളില്‍ പലപ്പോഴും പഴയ കഥാനായിക "ജര്‍മന്‍കാരി" (ഇംഗ്ലണ്ടിലെ അപ്പൂപ്പന്‍ താടികള്‍ എന്ന എന്‍റെ പഴയ പോസ്റ്റിലെ നായിക) വരുമ്പോള്‍ അവള്‍ ഇഷ്ടക്കേടോട് കൂടി മുഖം കറുപ്പിക്കും. അത് കാണുമ്പോള്‍ എനിക്ക് ചിരിയാണ് വരിക.
ഒരിക്കല്‍ അവളെന്നോട് ചോദിച്ചു ഞാന്‍ വരട്ടേ നിന്‍റെ നാട്ടിലേക്ക്??? നിന്‍റെ കൂടെ .....
ഞാന്‍ ഒന്നും പറഞ്ഞില്ല. എനിക്കാഗ്രഹമില്ലാഞ്ഞിട്ടല്ല, ഈ വയസ് കാലത്ത് അപ്പനേം അമ്മയേയും "സ്പോക്കണ്‍ ഫ്രഞ്ച്" പഠിപ്പിക്കാന്‍ പറ്റുവോ ?
കോട്ടയത്താണെങ്കില്‍ അതിനൊള്ള ക്ലാസ്സുകളുമില്ല.
ഇന്നലെ പാതിരാവില്‍ ഈ ബിര്‍മിന്‍ഹാമിലെ എഡ്ജ്ബാസ്റ്റന്‍ തടാകക്കരയിലെ ചാര് ബെഞ്ചില്‍ അവളുടെ മടിയില്‍ തലവെച്ചു, ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു,എന്‍റെ നാട്ടിലേക്ക്, പറന്നു പോകുന്ന വിമാനങ്ങളെ നോക്കി കിടന്നപ്പോള്‍, അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു പോയി.
james , you are strange.totally strange ...........
എന്തിനാടാ കഴു"&&"(")")) മോനെ കരയുന്നേ ??????
കഥയറിയാതാടുന്ന കുമ്മാട്ടിക്കളികളുടെ ഈ രാപ്പകലുകളില്‍ കഴിഞ്ഞതൊന്നും എനിക്ക് മറക്കാന്‍ കഴിയുന്നില്ല. ഒന്നും. നടന്നു വന്ന വഴികളിലെ തെറ്റും ശരികളുമൊക്കെ എന്നേ വല്ലാതെ ചിന്തിപ്പിക്കുന്നു.
മനസ് കൈവിടാന്‍ തുടങ്ങിയപ്പോള്‍ അവളോട് ശുഭ രാത്രി പറഞ്ഞു ഞാന്‍ എന്‍റെ മുറിയിലേക്ക് നടന്നു. മനസ്സ് മുഴുവന്‍ പഴയ കാര്യങ്ങളാണ്. ഭയങ്കര ദൈവ വിശ്വാസിയായി നടന്ന കൗമാര കാലവും, അക്കാലത്ത് സ്നേഹിച്ച പഴയ ജര്‍മന്‍കാരി പെണ്‍കുട്ടിയുമൊക്കെ. ഈ ഭൂമിയില്‍ ആരോടും കള്ളം പറയില്ല എന്ന് ഉറച്ചു നടന്നിരുന്ന കാലം. സത്യസന്ധനായാല്‍ സ്വര്‍ഗരാജ്യം കിട്ടും എന്നൊക്കെ വിശ്വസിച്ചിരുന്ന കാലം. ഏറ്റവും കൂടുതല്‍ സ്നേഹിച്ചത് ദൈവത്തെയാണ്. ആ ദൈവത്തിന്‍റെ സന്നിധിയില്‍ വെച്ചാണ് അവളെ അവസാനമായി ഞാന്‍ കണ്ടതും. മനസ്സില്‍ മറച്ചു പിടിച്ചിരിക്കുന്ന ഇഷ്ടം, ഇനിയും കൂട്ടുകാരിയോട് പറഞ്ഞില്ലെങ്കില്‍ ദൈവത്തിനു മുന്‍പില്‍ തെറ്റ് കാരനാവും എന്ന് വിചാരിച്ച നിമിഷങ്ങള്‍.എന്തൊക്കെ സംഭവിച്ചാലും സ്വര്‍ഗരാജ്യത്തിന്‍റെ വാതില്‍ എനിക്ക് നേരെ അടക്കാന്‍ ഞാന്‍ സമ്മതിക്കില്ല എന്ന ഉറച്ച തീരുമാനം!!!!!!!!!!!!!!!. ദൈവത്തിന്‍റെ മുന്നില്‍,പള്ളിമുറ്റത്ത് വെച്ചു ഉറ്റകൂട്ടുകാരിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞ നിമിഷം .............. മറുപടിയായി അവള്‍ പറഞ്ഞ "തിരുവചനങ്ങള്‍", കോട്ടയത്തെ "സ്ട്രീറ്റ്" മോട്ടര്‍ മറിയയുടെ നിലവാരത്തില്‍, കതിനാ പോട്ടുന്നപോലെയാണ് ചെവിയില്‍ മുഴങ്ങുന്നത്.(ഇപ്പോഴും).
കഴിഞ്ഞ ലോക് സഭാ ഇലക്ഷനില്‍ വയനാട്ടില്‍ തോറ്റ മുരളീധരന്റെ ഫോടോ പിറ്റേ ദിവസം മാത്തുക്കുട്ടിച്ചായന്റെ പത്രം പ്രസിദ്ധീകരിച്ചത് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ? താടിക്ക് കായും കൊടുത്ത്, അയ്യോ ദേ പോയേ !!! എന്ന ഭാവത്തില്‍ ചിരിച്ചോണ്ട് നില്‍ക്കുന്ന ഒരു ഫോടോ. അന്ന് തന്നെ, തോറ്റ റാം വിലാസ് പാസ്വന്റെയും ഫോടോ കൊടുത്തിരുന്നു. ചൂട് ഉണ്ട വിഴുങ്ങിയ പോലെ നില്‍ക്കുന്ന ഒരു ഭാവം. അത് പോലെ ഏതാണ്ട് ഒരു ഭാവവുമായാണ് അന്ന് ഞാന്‍ വീട്ടില്‍ വന്നു കയറിയത്.
ദൈവമേ സത്യസന്തനായിട്ടും എവിടെയാണ് ഞാന്‍ തോറ്റത്???
മുറിയടച്ചു, ധ്യാനിച്ചു നിന്ന നിമിഷങ്ങള്‍.... ദൈവമേ എനിക്കുത്തരം തരൂ എന്ന് വേദനയോടെ പ്രാര്‍ഥിച്ച നിമിഷങ്ങള്‍ ..... ഉത്തരത്തിനായി എന്നും ചെയ്യുന്ന പോലെ പ്രാര്‍ഥിച്ച് കൊണ്ട് ബൈബിള്‍ തുറന്നു. മത്തായിയുടെ സുവിശേഷം പത്തൊന്‍പതാം അദ്ധ്യായം പന്ത്രണ്ടാം വാക്യമാണ് ദൈവമെനിക്ക് തന്നത്.
"സ്വര്‍ഗരാജ്യത്തിന്റെ പേരില്‍ ഷണ്‍ഡനാകരുത്" പുത്രാ എന്ന്.
സത്യം ശരിക്കും ഉണ്ട വിഴുങ്ങിയ പോലെയായി പോയി എന്‍റെ മുഖം.
ആദ്യത്തെ ആ നിരാശയ്ക്ക് ശേഷം, മുറിയിലെ കണ്ണാടിയില്‍ പോയി ഞാന്‍ മൊത്തത്തില്‍ എന്നേ ഒന്ന് നോക്കി.
എന്നിട്ട് ഞാന്‍ എന്‍റെ ആത്മാവിനോട് പറഞ്ഞു, "മാമ്പട ഉയിരേ". അല്ല പിന്നെ. (അര്‍ത്ഥം അറിയില്ലായെങ്കില്‍ പറയാം,പോയി പണി നോക്കടാ എന്ന്.).
എഴുതി മടുത്തു. നിര്‍ത്തുന്നു. അവസാനം ഒരു കാര്യം കൂടി.
ഇനി ബാക്കിയുള്ള ഈ കുഞ്ഞു ജീവിതം എനിക്ക് സമാധാനമായി ജീവിച്ചു തീര്‍ക്കണം.എന്നെങ്കിലും ദൈവം എനിക്ക് തരുന്ന മകളെ വയറത്ത് കേറ്റിയിരുത്തി ബാലരമയിലെ രണ്ടു കഥയൊക്കെ പറഞ്ഞു കൊടുത്ത്,അവളുടെ കുട്ടി കളികള്‍ക്ക് കൂട്ട് കൂടി വെറുതെ അങ്ങനെ ജീവിച്ചു പോകണം........... വെറുതേ .......
ഇത് വെറും കഥയാണ്.ജൂഡിത്ത് ഒരു ഭാവന മാത്രമാണ്. മീന്‍ കറിക്കാത്തു കുടം പുളി പോലെ. ഈ കഥയില്‍ അവളുണ്ടെങ്കിലേ പോസ്റ്റിനു ഒരു രുചിയൊള്ള്. നിങ്ങള്‍ എന്നേയൊന്നു വിശ്വസിക്ക്. നിങ്ങടെ തോമാച്ചനല്ലേ ഞാന്‍.???? ഞാന്‍ അങ്ങനെയൊക്കെ മദാമ്മ കൊച്ചിന്റെ കൂടെ കറങ്ങി നടക്കുമോ ???
ദൈവമേ നാട്ടില്‍ അമ്മ കല്യാണം ആലോചിക്കുന്നുണ്ട്, ഈ പോസ്റ്റൊന്നും പെണ്ണിന്‍റെ വീട്ടുകാര് കാണരുതേ ............................................................
Subscribe to:
Post Comments (Atom)
എന്റമ്മച്ചീ എന്തരാകുവോ ?????
ReplyDeleteഅന്നത്തെ ദിവസം പെന്‍സില്‍ , മാര്‍ക്കര്‍ ,കാല്‍കുലേറ്റര്‍ ആദിയായവയെല്ലാം അവളുടെ കയില്‍ നിന്ന് വാങ്ങി , ഞാനൊരു ശരിയായ ഇന്ത്യക്കാരനാണെന്ന് തെളിയിച്ചു .
ReplyDeleteനല്ല നര്‍മ്മ രസത്തോടുകൂടി സരസമായി വായിക്കാനായ പൊസ്റ്റ്. നല്ലൊരു വര്‍ണ്ണന പോലെ മനോഹരമാക്കി.
“പഠനം പാല്‍പ്പായസം, വര്‍ണ്ണന അതിമധുരം....“
ReplyDeleteഅമ്മച്ചി പെണ്ണിനെ തീരുമാനിച്ചു കഴിഞ്ഞാലെങ്കിലും പഠിത്തം നിര്‍ത്തണേ. ആത്മസംഘര്‍ഷങ്ങള്‍ സരസമായി എഴുതിയിരിക്കുന്നു. നന്നായി ചിരിപ്പിച്ചു....
പഠനം ബാലികേറാമലയാവുന്നതില്‍ നിന്നു തുടങ്ങി ഒരുപാട് വഴികളിലൂടെ ചുറ്റിക്കറങ്ങിയുള്ള എഴുത്തു രസിച്ചു..
ReplyDeleteഇത്രയും രസായി ഒരു ജൂഡിത്തിനെ വരച്ചു വെച്ചിട്ട് അവസാനം സങ്കല്പമാണെന്നു പറഞ്ഞാല്‍ പാവം വായനക്കാര്‍ക്കംഗീകരിക്കാന്‍ വിഷമാവില്ലേ.:)
Kelyanam kazheembo ee post delete cheyyane ...
ReplyDeleteAs usual ... nice post
ഹ...ഹ..ഹാ...അത് ശരി...ജൂഡിത്തി കുട്ടി ഒരു മിത്ത് ആണ്, അല്ലെ ? ;) ;)
ReplyDeletedaa nannayirikkkunnuu..
ReplyDeleteoru abhyudayamkashi from bedfrod
പട്ടേ പാടം റാംജി ചേട്ടാ , വന്നതിനും കമന്റ് ഉദ്ഖാടനം ചെയ്തതിനും നന്ദി .
ReplyDeleteപഥികന്‍ ഭായി ,(അമ്മച്ചി പെണ്ണിനെ തീരുമാനിച്ചു കഴിഞ്ഞാലെങ്കിലും പഠിത്തം നിര്‍ത്തണേ.) സത്യം വിളിച്ചു പറയാതെ ഭായി . ഹ ഹ ഹ . അതിനു വേണ്ടിയ പഠിക്കാന്‍ പോകുന്നതെന്ന് എങ്ങനെയാ മനസ്സിലായെ ? ങേ ?
Rare Roses , ജൂഡിത്തിനേ എനിക്ക് കഥയില്‍ ഇല്ലതാക്കേണ്ടി വന്നത് സ്വന്തം വീട്ടുകാരെ പേടിച്ചിട്ടാണ് ( നാട്ടില്‍ ഇരുന്നു ചേച്ചി , വീട്ടുകാര്‍ , പിന്നെ ഇവിടെ തന്നെയിരുന്നു എന്റെ അച്ചാച്ചന്‍ തുടങ്ങിയവര്‍ ഒക്കെ ഈ ബ്ലോഗ് വായിക്കുന്നുണ്ട്. ജൂഡിത്ത് എന്‍റെ നല്ല സുഹൃത്താണ് . കഥയില്‍ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും ........... വേണ്ട ഞാന്‍ ഒന്നും പറയുന്നില്ല ഹ ഹ ഹ ). എല്ലാ സത്യങ്ങളും നേരെ അങ്ങ് പറയുന്നത് ശരിയല്ലല്ലോ .
അവളേ കുറിച്ചു എഴുതിയ ഈ പോസ്റ്റ് ഇംഗ്ലീഷില്‍ പറഞ്ഞു കേള്‍പ്പിക്കണം എന്ന് ഉത്തരവിട്ടിട്ടുണ്ട് . ഇത് ഇംഗ്ലീഷില്‍ പറയാന്‍ അറിയാരുന്നെങ്കില്‍ ,ഞാന്‍ ബിര്‍മിന്‍ ഹാം ജില്ലാ കളക്ടര്‍ ആയേനെ . അല്ല പിന്നെ . വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .
ചേച്ചി പെണ്ണെ , ശരി മാഡം . അങ്ങനെ തന്നെ ചെയ്തോളാവേ.... പിന്നെ ഇപ്പോള്‍ എവിടെയാ ? പത്രത്തില്‍ ഒക്കെ ചേച്ചി പെണ്ണിന്‍റെ പോസ്റ്റ് വന്നതോട് കൂടി ആള്‍ക്ക് ഭയങ്കര ജാടയായി പോയി എന്നൊക്കെ ഭൂലോകത്ത് സംസാരം ഉണ്ടല്ലോ . ശരിയാണോ ? ഹ ഹ ഹ
ക്യാപ്റ്റന്‍ ചേട്ടാ , വന്നതിനും വായിച്ചതിലും സന്തോഷം . ചേട്ടാ ജൂഡിത്തിനെ കുറിച്ച് കൂടുതല്‍ സത്യങ്ങള്‍ മുകളില്‍ എഴുതിയത് വായിച്ചു കാണുമല്ലോ . ഇനി കല്യാണ ഫോട്ടോ കാണണം എന്ന് പറയരുത് . അവര്‍ എന്‍റെ നല്ല സുഹൃത്ത് മാത്രമാണ് . ഹ ഹ ഹ .
അനോണിയായി വന്ന എന്‍റെ സ്വന്തം അച്ചാച്ച ,
ReplyDeleteഈ ജൂഡിത്ത് അങ്ങനെയോരാളില്ല, ഈ പോസ്റ്റ് എഴുതിയത് ആരാണെന്നു കൂടി എനിക്കറിയില്ല .. സത്യം . ഹ ഹ ഹ
നന്നായിട്ടുണ്ട്..
ReplyDeleteതൊമാച്ചാ.........എഡ്ജ്ബാസ്റ്റൻ തടാകക്കര ,നിലാവ് വീണുകിടക്കുന്ന തടാകം,നിരത്തിയിട്ട ആളൊഴിഞ്ഞ ചാര് ബെഞ് ഫ്രഞ്ച്കാരിയുടെ മടിയിൽ തല വെച്ചു മാനം നോക്കി കിടക്കുന്ന ഒരു മനുഷ്യൻ.അവന്റെ കണ്ണിൽ നിന്നൊഴുകി ഇറങ്ങുന്ന രണ്ട് ചാലുകൾ .മുടിയിഴകളിൽ തലോടി കടന്നു പോകുന്ന നീണ്ട ഫ്രഞ്ച് വിരലുകൾ കൂട്ടത്തിൽ ആ ചാലുകളും ഒപ്പിയെടുക്കുന്നു (അവസാനത്തെത് ഒരു വായനക്കാരന്റെ സ്വാതന്ത്ര്യമാണേ ) എനിക്ക് വയ്യ!!.ഈ സീനിൽ ഒരു നോവലെഴുതാൻ മാത്രം കാര്യങ്ങൾ നിറച്ചു വെച്ചല്ലോടാ.കൂട്ടത്തിൽ നമുക്കു പുട്ടിനു തേങ്ങാ പൊലെ ഒരു ചതിയുടെ ജെർമ്മൻ കഥയും കലർത്താം സംഭവം മുറ്റായിരിക്കും
ReplyDeleteഏതായാലും തോമാച്ച അന്നു പള്ളിമുറ്റത്ത് വെച്ചു നടന്ന ജെർമ്മൻ വിപ്ലവത്തിന്റെ മുറിവുകൾ ഉണങ്ങാൻ ഈ ഫ്രഞ്ച് വിപ്ലവം നിന്നെ സഹായിക്കട്ടെ (ഇനി ഭാവനയാണേലും )
എല്ലാം കൂടി ഇട്ടു കൂട്ടി കുഴച്ച് എഴുതി സംഭവം കിടു ഇഷ്ട്ടപ്പെട്ടു
എന്റെ വകേലെ ഒരമ്മായിടെ മോള്‍ക്ക് ബിര്‍മിന്‍ഹാമില്‍ നിന്നും ഒരു തോമസ്സിന്റെ കല്യാണാലോചന വന്നിട്ടുണ്ടെന്ന് നാട്ടീന്ന് വിളിച്ചു പറഞ്ഞപ്പോള്‍, ഞാനറിഞ്ഞില്ല പ്രദീപേ ഇതു താനായിരിക്കുമെന്ന്!!
ReplyDeleteദൈവമുണ്ടന്ന് എനിക്ക് ഇപ്പോ മനസ്സിലായി. ഇതു ഞാന്‍ ശരിയാക്കി തരാം....:)
വായാടി, മോളു.... കുട്ടൂ.. എന്‍റെ ചക്കരയല്ലേ . ചതിക്കല്ല് പ്ലീസ് ...
ReplyDeleteഅമ്മായീടെ മോളു സുന്ദരിയാ ?? അയ്യോ , വായാടീടെ അമ്മായിയുടെ മോളോ ? ഞാന്‍ ഓടുന്നില്ല , പറന്നൂ ................ പറ പറന്നു ..
This comment has been removed by the author.
ReplyDeleteഎടാ എടാ എടാ മരുമോനെ.....എന്നാലും അന്യായ അലക്കായി പോയി കേട്ടോ!!...പിന്നെ എന്‍റെ ക്ലാസ്സില്‍ മദാമ്മമാര്‍ ഇല്ല എന്ന പ്രസതാവന പിന്‍വലിച്ചു മാപ്പ് പറയണം...ഇവിടെ കുറെ മുറ്റു ടീംസ് ഉണ്ട്...പക്ഷെ അതൊക്കെ നിന്നെ പോലുള്ള വായിനോക്കികളോട് പറയാന്‍ പറ്റില്ലാലോ ...എന്തായാലും ജൂഡിത്ത് ഒരു സാങ്കല്പിക കഥാപാത്രം ആണെല്ലോ...എനിക്ക് സന്തോഷം ആയെട...ഒരു നിമിഷം ഞാന്‍ പേടിച്ചു പോയാരുന്നു ;-)
ReplyDeleteഅല്ലയോ നർമ്മ പണ്ഡിതാ...പ്രദീപേ,
ReplyDeleteആ മാരുതി കാറും പത്തുലക്ഷവും പോയല്ലൊടാ..മോനെ
പേടിക്കണ്ട കേട്ടൊ.....
’കു’ വെട്ടി കളഞ്ഞ ഏതെങ്കിലും
കുവൈറ്റിലുള്ളവരെയെങ്കിലും ഇനി കിട്ടുമായിരിക്കും !
ഓഫ് പീക്ക് :-
ഒരു വഞ്ചിപ്പാട്ടാണ് കേട്ടൊ...
“ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
വെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;
കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കി തോമാസ്സിന്റെ, ഭാവി തന്റെ ചക്രംങ്ങളും !“
വന്നു കേറിയാ ഫ്രഞ്ച് ലക്ഷ്മിയെ ചൂലെടുത്ത് ഇറക്കി വിട്ടെന്ന് തെറി പറയാന്‍ തോടെങ്ങുവാരുന്നു...
ReplyDeleteമിത്ത് ആണെന്ന് പറഞ്ഞത് കൊണ്ട് വെറുതെ വിട്ടു
സംഭവം കൊള്ളാം.
ReplyDeleteഎല്ലാം കഴിഞ്ഞിട്ട് ഭാവനയായിരുന്നെന്ന് പറഞ്ഞാൽ മതിയല്ലോ ! :)
കഥ കൊള്ളാം പ്രദീപേ...ജൂഡിത്ത് ഒരു സത്യവും അവളുടെ കൂടെയുള്ള കറക്കം ഒരു മിഥ്യയുമായാണ്(മനപ്പായസം) എനിക്ക് തോന്നിയത്
ReplyDeleteഇന്നലെ പാതിരാവില്‍ ഈ ബിര്‍മിന്‍ഹാമിലെ എഡ്ജ്ബാസ്റ്റന്‍ തടാകക്കരയിലെ ചാര് ബെഞ്ചില്‍ അവളുടെ മടിയില്‍ തലവെച്ചു, ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു,എന്‍റെ നാട്ടിലേക്ക്, പറന്നു പോകുന്ന വിമാനങ്ങളെ നോക്കി കിടന്നപ്പോള്‍, അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു പോയി.
ReplyDeletejames , you are strange.totally strange ...........
Yes Thomas I too feel that you are strange! keep writing!!!
മിസ്റ്റര്‍ അച്ചായോ,
ReplyDeleteഹൊ ഞാനാകെ പേടിച്ചുപോയി.. ഇത്ര നന്നായി പഠിക്കാന്‍ പറ്റുന്ന അന്തരീക്ഷമാണെങ്കില്‍ (മദാമ്മയുടെ മടിയില്‍ തലയൊക്കെ വച്ച് കിടന്ന് ) ജോലി കളഞ്ഞ് അങ്ങു വരേണ്ടി വരുമോ എന്നുവരെ സംശയിച്ചു.
അവസാനം എത്തിയപ്പോഴാ സമാധാനം ആയത്...
നന്നായിട്ടുണ്ട്..
“ഞാനാണെങ്കില്‍,കവള മടലുകൊണ്ട് കെട്ടുവള്ളം തുഴയുന്നത് പോലെ അതിനു മുന്നില്‍ കിടന്നു തിത്തൈ വെക്കുവാണ്“
ഇതാ കൂടുതല്‍ ഇഷ്ടപ്പെട്ടത്!!!
This comment has been removed by the author.
ReplyDeleteപ്രദീപച്ചായോ,
ReplyDeleteഅവിയല്‍ പരുവത്തിലുള്ള ഈ രീതി പെരുത്തിഷ്ടായി..
നല്ലോണം രസിച്ചു വായിച്ചു... അവസാനം ഇച്ചിരി ഫീലിങ്ങ്സും ആയിട്ടോ...
പിന്നെ ജൂഡിത്ത് മദാമ്മ സാങ്കല്‍പ്പികം തന്നെ, തന്നെ..
ആരു പറഞ്ഞു അല്ലാന്നു.. വിശ്വസിച്ചു..വിശ്വസിച്ചു..
ഒന്നുമില്ലെങ്കിലും നീയൊരു ഇന്ത്യാക്കാരനല്ലേ മോനെ പ്രദീപേ.. :)
മനോഹരമായിരിക്കുന്നു...
ReplyDeleteഇഷ്ടമായ്... പെരുത്തിഷ്ടമായ്... പോസ്റ്റ്
ReplyDelete" ജൂഡിത്ത് ഒരു ഭാവന മാത്രമാണ്. "
ReplyDeleteഅമ്പട, മോനേ..ഫ്രഞ്ച് കാമുകിക്ക് ഒരു മലയാളിപ്പേരും ഇട്ടു, അല്ലേ?
ഫ്രഞ്ച്കാര്‍ക്കിത്തിരി സ്പീഡ് കൂടും,അവരുടെ ഭാഷക്കും അതേ. പ്രദീപിന്‍റെ ഭാവനകളും അത്രേം വേഗത്തില്‍ മിന്നിമറയുന്നു...കാലിപോസ്റ്റില്‍ ഗോളടിക്കാന്‍ മലയാളിക്ക് നൈപുണ്യമേറെ,ആരെയും അച്ചാരമില്ലാതെ കയറിയങ്ങ് പ്രേമിക്കാനുള്ള മെയ് വഴക്കവും മലയാളിക്ക് സ്വന്തം...!!!
ReplyDeleteപെണ്‍ വീട്ടുകാരുടെ അഡ്രസ് പറഞ്ഞു തരൂ. ഇപ്പൊ ശരിയാക്കാം. എന്നെഴുതണം... വിചാരിച്ചേ ഉള്ളു. കമന്റുകള്‍ വായിച്ചപ്പോള്‍ സമാധാനം ആയി. വായാടി എനിക്ക് മുമ്പേ പറന്നു. ഹഹഹ..
ReplyDeleteകൊള്ളാം......പാവം മദാമ്മ കൊച്ചിനെ പറ്റിച്ചു.......
ReplyDeleteഏതായാലും പോസ്റ്റു കൊള്ളാം .ആശയം നര്‍മം കലര്‍ത്തി അവതരിപ്പിച്ചു .ബിലാത്തിപട്ടണം ഒരുപത്തു ബ്ലോഗര്‍മാര്‍ അവിടെയുണ്ടെന്ന് .അവരില്‍ ഒരാളായിരിക്കും പ്രദീപ് അല്ലെ .
ReplyDeleteമാമ്പട ഉയിരേ". അല്ല പിന്നെ. (അര്‍ത്ഥം അറിയില്ലായെങ്കില്‍ പറയാം,പോയി പണി നോക്കടാ എന്ന്.).
ReplyDeleteതോമാച്ചാ, അര്‍ഥം അങ്ങനെ തന്നാണോ?.. :)
Thank you.. take care :)
ReplyDeleteഅവള് ഫ്രഞ്ച് കാരിയാണ്.എന്നേ പോലെ തന്നെ "സ്റ്റൈലന്‍" ഇംഗ്ലീഷ് ആയതു കൊണ്ടാണ് മൂലയില്‍ വന്നിരുന്നത്.
ReplyDeleteഅച്ചടി പിശക് കാരണം "കുവൈറ്റിലുള്ള നേഴ്സ് ന്‍റെ "കു" മാഞ്ഞു പോയി.
ഇന്നലെ പാതിരാവില്‍ ഈ ബിര്‍മിന്‍ഹാമിലെ എഡ്ജ്ബാസ്റ്റന്‍ തടാകക്കരയിലെ ചാര് ബെഞ്ചില്‍ അവളുടെ മടിയില്‍ തലവെച്ചു, ചിമ്മിത്തെളിയുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ കിഴക്കോട്ടു,എന്‍റെ നാട്ടിലേക്ക്, പറന്നു പോകുന്ന വിമാനങ്ങളെ നോക്കി കിടന്നപ്പോള്‍, അറിയാതെ എന്‍റെ കണ്ണ് നിറഞ്ഞു പോയി.
james , you are strange.totally strange ...........
ആദ്യം ചിരിപ്പിച്ചു.. പിന്നെ touching ... കൊള്ളാം നന്നായിട്ടുണ്ട്.
വീണ്ടും വരാം.. പിന്തുടരുന്നു.
നല്ല രസമായി, ഒരു നൊസ്റ്റാള്‍ജിക് ഫീലോടെ വായിച്ചെത്തിയപ്പോള്‍ പറയുന്നു എല്ലാം ഭാവനയാണെന്ന്.
ReplyDeleteഏത് വിശ്വസിയ്ക്കണം? ഭാവനയിലുള്ള കഥയെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ പറയേണ്ടി വരും. അതല്ല, യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നുമാണെങ്കില്‍ കൊള്ളാം...
അനുഭവ കഥ രസകരമായി തന്നെ വായിച്ചു.!!
ReplyDeleteപ്രദീപ് മാഷെ....
ReplyDeleteകഥ കൊള്ളാം കേട്ടോ.....
ജുഡിത്ത് സത്യത്തില്‍ ഒരു സങ്കല്പ കഥാപാത്രം ആണോ ?
പെസഹവ്യഴത്തിന്റന്നും,ഈസ്റ്റര്രിന്റന്നും ഈ വിറ്റടിയനായ അച്ചായൻ കുട്ടിയെ പറ്റി മുരളിചേട്ടൻ പറഞ്ഞ് കൂടുതലറിഞ്ഞൂട്ടാ...
ReplyDeleteനന്നായിട്ടുണ്ട്..ഈ നുണകഥ.
rasakaram aaswathichu..
ReplyDeletebest wishes
പ്രദീപ്,ലോല വായിച്ചിട്ടുന്ണ്ടോ, പദ്മരാജന്റെ. ഇiലെങ്കില്‍ വായിക്കു. നിങ്ങള്‍ പറയുന്ന ജുഡിത്തിനെ പൊലെ ഒരുവളാണു ലോല . നര്‍മവും നരേഷനും എനിക്കിഷ്ടമായി. പക്ഷെ ഒരു വിയോജിപ്പുണ്ട്. കഥയുദെ അവസാനത്തില്‍ കടന്നു വരുന്ന ചൊറിച്ചു മല്ലിയ പ്രയൊഗങ്ങള്‍ കഥയുടെ മൂഡ് മാറ്റിക്കളഞ്ഞു. ഓരൊന്നിനും ഒരു കാലമുണ്ട്. ബൈബിളില്‍ പറയുമ്പോലെ തെറി പരയാനും വേണം ഒരു കാലം. ഓരോന്നിനും ഒരോ സ്ഥലവുമുണ്ട്. വീണ്ടും കാണുംവരേക്കും വണക്കം തലൈവരേ............
ReplyDeleteമനോരാജ് നന്ദി . എന്‍റെ ഈ സാദാ എഴുത്തുകള്‍ വായിക്കാന്‍ വന്നതിനു നന്ദി ...
ReplyDeleteവിനുസ് അളിയാ , വല്യ താമസമില്ലാതെ അമ്മച്ചി എന്നേക്കൊണ്ട് ഒരു കോട്ടയം വിപ്ലവം നടത്തിക്കും . ഹും .
ReplyDeleteഅണ്ണാ നിന്‍റെ ആശംസകള്‍ക് നന്ദി . വല്ലതും നടന്നാല്‍ മതിയാരുന്നു .
വിഷ്ണു അമ്മാവാ ...... വിശ്വ പ്രസിദ്ധ ബ്ലോഗറായ അമ്മാവന്റെ ഒക്കെ കൂടെ നടന്നിട്ട് , മരുമോന്‍ ഇത്രയെങ്കിലും എഴുതണ്ടേ ?
ReplyDeleteu said ..എന്തായാലും ജൂഡിത്ത് ഒരു സാങ്കല്പിക കഥാപാത്രം ആണെല്ലോ...എനിക്ക് സന്തോഷം ആയെട...
കാട്ടുകുതിരയില്‍ തിലകന്‍ പറയുന്നപോലെ ഉവ്വേ ..... ഉവ്വുവ്വ .ഹ ഹ ഹ
“ഫ്രഞ്ച്‌കാരി പെണ്ണൊരുത്തി, കൂടെ വന്നു കിടന്നിട്ടും ,
ReplyDeleteവെഞ്ചാമര ത്തലയുള്ള ,വെള്ളമഞ്ഞ തൊലിയുള്ള ,
കാഞ്ചനത്തിന്‍ ശോഭയുള്ള തരുണികള്‍ ചുറ്റും ക്കൂടി ;
കൊഞ്ചികൊഞ്ചി നടന്നിട്ടും, പ്രേമം പോലെ നടിച്ചിട്ടും ,
പഞ്ചറാക്കി തോമാസ്സിന്റെ, ഭാവി തന്റെ ചക്രംങ്ങളും !“
ബിലാത്തി പട്ടണം മുരളിയേട്ട ... ഹും ഓരോരോ ഗഡികള് മനുഷ്യന്മാരെ മാനം കെടുത്താനായി ഇറങ്ങിക്കോളും . ഹും .
ഈ വിശാലമായ കമന്റിനു സ്നേഹപൂര്‍വ്വം ..................
കണ്ണനുണ്ണി .. വന്നതിനും ഒരു കമന്റ് അടിച്ചതിനും, നന്ദി വീണ്ടും വരിക .
ReplyDeleteവശം വദന്‍ അണ്ണാ നീങ്ങ എന്നെ ഒന്ന് വിശ്വസിക്ക് . ഹും . നിങ്ങടെ തോമാച്ചനല്ലേ ഞാന്‍ . ഹ ഹ
ReplyDeleteധനേഷ് ഗുരുവേ എന്നും ഞാന്‍ കാത്തിരിക്കുന്ന ഒരു കമന്റ് ഗുരുവിന്റെതാണ്. ഗുരു ഒരു കമന്റ് ഇട്ടാലെ എനിക്ക് ആശ്വാസമാകൂ... ബ്ലോഗ് എഴുതാന്‍ പടിപ്പിച്ചതിനും എന്നും കൂടെയുള്ളതിനു നന്ദി .
ReplyDeleteപിന്നെ ജോലി കളഞ്ഞു ഇങ്ങോട്ട് പോന്നേക്കരുത് കേട്ടോ ...... ഹും
റോസാപ്പൂക്കള്‍ ചേച്ചി , കഥ ഇഷ്ടപ്പെട്ടതില്‍ സന്തോഷം . പിന്നെ മനപ്പായസം --- ജീവിച്ചു പോട്ടെ ചേച്ചി .... ഹ ഹ ഹ
ReplyDeleteപാഴ്മരം മനോജേട്ട ഈ പ്രോത്സാഹനത്തിനു നന്ദി . എന്നാണു എനിക്ക് മനോജേട്ടന്റെ കഥകള്‍ വായിക്കാന്‍ പറ്റുക?
ReplyDeleteസുമേഷ് ചേട്ടാ , നന്ദി . നീങ്ങ പറഞ്ഞ പോലെ നുമ്മ ഇന്ത്യക്കാരന്‍ അല്ലേ? ഹ ഹ ഹ
ജിഷാദ് നന്ദി . വീണ്ടും കാണാം .
കുമാരേട്ട , വീണ്ടും പുലിയിറങ്ങിയതില്‍ സന്തോഷം ...
മൂരാച്ചി എല്ലാം നമ്മടെ ഭാവന ....
ഒരു നുറുങ്ങ് നന്ദി ...
സുകന്യ വായാടി മുന്‍പേ പറന്നതില്‍ വിഷമിക്കണ്ട . ഇനിയും അവസരം വരും .
കാണാമറയത്ത് .. അവളെ ഞാന്‍ പറ്റിക്കില്ല . ഉറപ്പ് . ഹ ഹ ഹ .
വിജയലക്ഷ്മി അമ്മേ .. നന്ദി .
ഒഴാക്ക .. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് വേറെ അര്‍ത്ഥം ഒന്നുമറിയില്ല . ഹ ഹ ഹ
സുരാജ് .. നന്ദി .വീണ്ടും വരിക .
ശ്രീ എന്നുമുള്ള ഈ പ്രോത്സാഹനത്തിനു നന്ദി . ഭാവനയാണോ കഥയാണോ ഒറിജിനല്‍ ആണോ എന്നൊക്കെ വായനക്കാരുടെ ഇഷ്ടം . ഹ ഹ ഹ . ഞാന്‍ ഇപ്പോള്‍ എന്നാ പറയാനാ ?
ഹംസാക്ക നന്ദി .
ഒറ്റയാനെ വീണ്ടും വരിക .
കല്യാണ പെണ്ണേ , u said
പെസഹവ്യഴത്തിന്റന്നും,ഈസ്റ്റര്രിന്റന്നും ഈ വിറ്റടിയനായ അച്ചായൻ കുട്ടിയെ പറ്റി മുരളിചേട്ടൻ പറഞ്ഞ് കൂടുതലറിഞ്ഞൂട്ടാ... ഈ മുരളിയേട്ടന്റെ ഒരു കാര്യം , എന്നേ ഫേമസ് ആക്കിയെ അടങ്ങുവൊള്ള്. ഹ ഹ ഹ . നന്ദി വീണ്ടും കാണാം .
the man to walk with നന്ദി .
n.b.suresh സാര്‍ , ലോല വായിച്ചിട്ടുണ്ട് . ലോല എന്ന അമേരിക്കന്‍ പെണ്‍കിടാവ് എന്ന പദ്മരാജന്‍ കഥ .
ReplyDeleteഈ പോസ്റ്റ് എഴുതിയതും അവളേ മനസ്സില്‍ കണ്ടു കൊണ്ട് തന്നെയാണ് . അത് വളരെ സമര്‍ത്ഥ മായി കണ്ടു പിടിച്ചതിനു നന്ദി .
പിന്നെ അവസാനം മോശമായി എഴുതിയതിനു ക്ഷമ ചോദിക്കുന്നു . ഒരാവേശത്തിനു എഴുതി പോയതാണ് . ഇനി ഞാന്‍ ശ്രദ്ധിച്ചു കൊള്ളാം. നന്ദി .
പ്രദീപ് പൊന്നേ ഈ സാര്‍ വിളി ഒന്നൊഴിവാക്കണേ. ജീവിക്കാനാ കുട്ട്യോളെ റ്റീച്ചാന്‍ പോകുന്നത്. വേറെന്തരേലുമൊക്കെ വിളി അണ്ണാ.
ReplyDeleteഎന്‍ ബി സുരേഷ് ആശാനെ , എന്നാല്‍ ഇനി കോട്ടയം സ്റ്റൈലില്‍ ചോദിക്കാം , എന്നാ ഒണ്ടെടാ പുവേ ??? ഹ ഹ ഹ
ReplyDeleteനന്ദി വീണ്ടും വന്നതിനു .
കൊള്ളാം ആശംസകള്‍....
ReplyDeleteപോസ്റ്റ് ചിരിപ്പിച്ചു. ഇപ്പോഴാ വായിക്കാൻ പറ്റിയത്! പെണ്മക്കളുള്ള കോട്ടയത്തുള്ള എന്റെ എല്ലാ ഫ്രണ്ട്സിനും ഈ പോസ്റ്റ് ഞാൻ ഫോർവേഡിയിട്ടുണ്ട്. വിവരങളെല്ലാം വിശദമാക്കിയതിന് നന്ദി
ReplyDeleteഅറബിക്കഥയിലെ ശ്രീനിവാസനെയും ചൈനക്കാരി സുഹ്രത്തിനെയും ഓർമ്മ വന്നു..:)
ReplyDeleteso nice to read..!
ReplyDeleteപ്രദീപേ. പിന്നെയും .... ന്റമ്മോ....
ReplyDeleteനന്നായി "ഇഷ്ടാ" ...
പ്രദീപിന്‍റെ അവതരണ ശൈലി കണ്ട് അസൂയ തോന്നുന്നു. അത്ര രസകരമായല്ലേ അവതരിപ്പിക്കുന്നത്.
പിന്നെ ഫ്രെഞ്ച്കാരി..... ഉം... എന്നെയും ചേര്‍ക്കുമോ ആ കോഴ്സ്നു . വെറുതെ അല്ല മാഷെ. കൈക്കൂലി തരാം.......
അങ്ങിനെ മടിയില്‍ തല വെച്ച് കിടക്കാനൊക്കെ പറ്റുമെങ്കില്‍. ............. ദുബൈയില്‍ നിന്നും അടുത്ത ഫ്ലൈറ്റ് എപ്പോഴാ......?
Love is sometimes denied, sometimes lost,
ReplyDeletesometimes unrecognized, but in the end,
always found with no regrets, forever valued
and kept treasured.