Sunday, 25 April 2010

ഒരു കുത്തി കുറിപ്പ് .....

കഴിഞ്ഞ ആഴ്ചത്തെ  വാരഫലം എനിക്കനുകൂലമായിരുന്നെങ്കിലും  അനുഭവം തിരിച്ചായിരുന്നു.ഭയങ്കര ഡിപ്രഷന്‍ ഒന്നിനും ഒരു മൂഡ്‌ കിട്ടുന്നില്ല.ഒരുമാതിരി ഓളത്തിലെ  ഒതളങ്ങ പോലെ.ഒരു വക പഠിച്ചില്ല.ജോലിക്ക് പോകുക.തിരിച്ചു വന്നു  ഓര്‍മ്മകള്‍ അയവിറക്കുക ഇത് തന്നെ പണി. ക്രിയേടിവ് ആയി ഒന്നും ചെയ്തില്ല. ഒറ്റക്കിരുന്നു  വട്ടായി പോകുവോ എന്നോര്‍ത്തു ടെന്‍ഷന്‍ അടിച്ചിരുന്നപ്പോഴാ, ഇംഗ്ലണ്ട് ലെ  ഒരു വല്യ ബ്ലോഗ്ഗര്‍ വിളിക്കുന്നത്‌. അവനു പ്രൊജക്റ്റ്‌ ചെയ്തു തീര്‍ക്കാന്‍ പറ്റുന്നില്ലത്രേ. സ്വയം ക്രിയേടിവ് ആകാന്‍ കഴിയുന്നില്ല,അവനേ ഒന്ന് ഉപദേശിക്കണമെന്നു. ഉരല്  ചെന്ന് മദ്ദളത്തോട് പരാതി പറഞ്ഞ പോലെയായി . 
ദോഷം പറയരുതല്ലോ  ഒരു ,ഒരു മണിക്കൂര്‍ അവനേ അങ്ങ് ഉപദേശിച്ചു കളഞ്ഞു .നന്നായി കാണും. സംശയമൊന്നും ഇല്ല. ആ മാതിരി അലക്കല്ലായിരുന്നോ.ബൈബിളും ഭഗവത് ഗീതയും  ഇന്ത്യന്‍ സൈകോളജിയും എല്ലാം എടുത്തലക്കി. ഇനിയും നന്നായില്ലെങ്കില്‍ ഒലക്കക്കടിച്ചു  കൊല്ലണം ആ പന്നിയേ.. സിഗ്മണ്ട്  ഫ്രോയിഡിന് പോലും ഇനിയവനെ നന്നാക്കാന്‍ പറ്റുകേല.

 അതവന്‍റെ കാര്യം . നമ്മള്‍ ഇച്ചിരി കൂടി റേഞ്ച്  കൂടിയ "ഐറ്റം". എന്‍റെ മനസ്സിനെ പിടിച്ചു കെട്ടാന്‍  പറ്റാതെ വന്നപ്പോള്‍  നേരെ  "ലാപ്‌ " എടുത്ത്  കുറേ ഇടിവെട്ട് പാട്ടുകള്‍ ഇട്ടു.മറ്റേ ആ "കറമ്പന്‍ ചെക്കന്‍റെ " akon" ഒക്കെ ഒരു നാല് ചാല് കീറി. എന്നിട്ടും രക്ഷയില്ല . യു ടൂബില്‍ സെര്‍ച്ച്‌ ചെയ്തപ്പോള്‍  ഒരിക്കലും  ഒരു ഒഴുക്കുള്ള പാട്ട് വരരുത് എന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു . പക്ഷെ ഒരു പാട്ട് അറിയാതെ വന്നു  കേറി . മനസ്സ് മുഴുവന്‍ ഇപ്പോള്‍ ആ പാട്ടാണ് . ഒരു അമ്പതു പ്രാവശ്യം ഇപ്പോള്‍  അത് കേട്ട് കാണും.
                                                      അതിലെ വൃദ്ധന്‍ നായകന്‍ എന്നേ വല്ലാതെ ചിന്തിപ്പിക്കുന്നു . അയാളുടെ ഓര്‍മകളാണ്  ഈ പാട്ടില്‍ കാണിക്കുന്നത് .  അതിലെ യുവാവും ആ നായികയും  എന്‍റെ മനസ്സീന്നു  അങ്ങ്  പറിഞ്ഞു പോകുന്നില്ല . ജീവിതത്തില്‍ കണ്ട "പലരേയും" പോലെ .  ഇന്ന് ആ നായകന്‍ ചെക്കനെ  ഹൃതിക്കിനെക്കാള്‍ ഞാന്‍ ഇഷ്ടപ്പെടുന്നു . ഒരു വില്ലേജ് ഹീറോ .
എന്‍റെ നാട്ടിലെ പുഴയുടെ തീരത്തുള്ള  ഹിന്ദു കുടുംബങ്ങളിലെ ,കാച്ചെണ്ണ തേച്ചു കുളിച്ചു മുടി ചീകിയൊതുക്കി, ഒരു പറ്റ്  താടിയൊക്കെ പിടിപ്പിച്ചു  ചെറിയ ചിരിയുമായി വരുന്ന എന്‍റെ കൂട്ടുകാരെപ്പോലെ  ഇരിക്കുന്നു ആ നായകന്‍. 
തമിഴ് സിനിമകളില്‍ ഒക്കെ നായകന്മാര്‍ അലറുന്നില്ലേ " ണാന്‍ ആമ്പുള സിങ്കം " എന്നൊക്കെ.
ഇതിലെ വൃദ്ധന്‍ അലറാതെ  വെറുതെ നിന്ന് കാണിച്ചു തരുന്നു, എന്താണ് ആമ്പുള സിങ്കം എന്ന് .
ഒരു പക്ഷെ ഒരു വില്ലേജില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ടാവാം ഇതെനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടത്.നിങ്ങള്ക്ക് ഇഷ്ടപ്പെട്ടില്ലേല്‍ ക്ഷമിക്കുക .
അതിലെ അവസാനത്തെ വരി എഴുതി നിര്‍ത്തുന്നു .
അന്നും ഉറ്റവള്‍ നീ  തന്നെയാവാം .......
അന്നും   മുറ്റത്ത് പൂമഴയാവാം  അന്നും മുറ്റത്ത് പൂമഴയാവാം ...
( അന്നും ഉറ്റവള്‍ നീ തന്നെയാവാം  എന്ന വരി പാടുമ്പോള്‍ ആ പെണ്‍കുട്ടിയുടെ  മുഖം കണ്ടോ ?)
 ഇതിലെ ഓരോ ഭാഗവും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു ).
നിങ്ങള്‍ക്കായി ഞാന്‍ അത് ഡെഡിക്കേറ്റ് ചെയ്യുന്നു .

36 comments:

 1. DONT തെറി please ..........................

  ReplyDelete
 2. എന്നാലും അച്ചായന്റെ അടുത്ത് ഒക്കെ ഉപദേശത്തിനു വന്നത് ആരാ? അവന്‍റെ ഒക്കെ മുട്ടുകാലു തല്ലി ഓടിക്കണം...അല്ല പിന്നെ ;-)

  ReplyDelete
 3. എന്‍റെ പ്രദീപേ ഉപദേശം ഇങ്ങനെ ഫ്രീആയി കൊടുക്കല്ലേ ,, ജനം വലഞ്ഞു പോകും :)

  ReplyDelete
 4. കുറ്റം പറയുന്നില്ല ; പ്രായത്തിന്റേതാണ്
  ഉറ്റവളായി ഒരു പ്രണയിനിയില്ലാദു:ഖം !
  ചുറ്റും ആരുമില്ലാതാകുമ്പോൾ,അതും
  ഒറ്റക്ക് ഏകാകിയായിരിക്കുമ്പോൾ
  പറ്റുന്നയൊരസുഖം.....

  പറ്റുമെങ്കിൽ രമേശന്നായരുടെ ഇക്കവിതക്ക്
  പറ്റിയ ഒരു ഇഷ്ട്ടപ്രാണേശ്വരിയെ കണ്ടുപിടിക്കുക..കേട്ടൊ.

  “ഉറ്റവർവന്നു വിളിച്ചാലുണരുന്ന..
  മറ്റൊരുജന്മത്തിലാവാം...മത്..
  ഉറ്റവൾ നീ..തന്നെയാകാം..മത്..
  മുറ്റത്ത്..പൂമഴയാവാ..മത്...മുറ്റത്തുപൂമഴയാവാമത്..”

  ReplyDelete
 5. പ്രദീപെ ഡെഡിക്കേഷൻ ഡൊൺലോഡ് ചെയ്യാനിട്ടിട്ടുണ്ട് സ്പീഡ് കാരണം ഒരു സമയം എടുക്കൂം.കേട്ടിട്ട് തെറിപറയാൻ തോന്ന്യാൽ ഒരു വരവ് കൂടി വരാം

  കർത്താവെ ഈ അലഞ്ഞു തിരിയുന്ന കുഞ്ഞാടിന് നല്ലൊരു മേച്ചിൽ സ്ഥലം കാണിച്ചു കൊടുക്കണേ എന്ന പ്രാർഥനയോടെ .....

  ReplyDelete
 6. ബിലാത്തിചേട്ടൻ പറഞ്ഞത് തന്നെയാ എന്റെം അഭിപ്രായം.. പെണ്ണ് കെട്ടുന്നതിനു മുൻപ് ഞാനും ഇത്പോലെ കവിതയും, സംഗീതവും,ഡിപ്രഷനുമൊക്കെയായി ‘ഏകാന്തതയുടെ അപാര തീരങ്ങളിലൊക്കെ’ അലഞ്ഞതാ.പക്ഷെ അതിനൊരു സുഖമുണ്ട് മാഷെ..
  പിന്നെ, ആൽബം ഇഷ്ടപെട്ടു.

  ReplyDelete
 7. പ്രദീപ്‌, ആ വീഡിയോ ഇല്‍ ഉള്ളത് എന്റെ നാടാണ്..ഇത് വായിച്ച ശേഷം യു ടൂബില്‍ ആ പാട്ട് കണ്ടപ്പോഴാണ് ഞാന്‍ അറിഞ്ഞത്.ഒരു അന്വേഷണം നടത്തി ഉറപ്പിച്ചു.നന്ദി.

  ReplyDelete
 8. താങ്ക്സ് പ്രദീപേ... ഈ പാട്ടിന്. എനിയ്ക്കും ഇത്തരം പാട്ടുകള്‍ വളരെ ഇഷ്ടമാണ്.

  ReplyDelete
 9. ഉമ്മാ‍ാ‍ാ‍ാ.......ഈ നല്ല പാട്ട്‌ സമാനിച്ചതിന​‍്‌...പിന്നെ ഉപദേശിച്ച കൂട്ടുകാരന​‍്‌ മാനസിക നിലക്ക്‌ കുഴപ്പമൊന്നുമില്ലല്ലോ

  ReplyDelete
 10. പ്രദീപ്‌, കവിതപോലെ മനോഹരമായ ഗാനം. ഒരുപാടൊരുപാട് ഇഷ്ടമായി. താങ്ക്‌യൂ...ഈ ഗാനം അന്‍പത് തവണ കേട്ടതില്‍ എനിക്ക് അല്‍ഭുതമൊന്നുമില്ല! വീഡിയോ കാണാതെ കേട്ടപ്പോഴാണ്‌ എനിക്ക് കൂടുതല്‍ ആസ്വദിക്കാന്‍ പറ്റിയത്. മാധുര്യം തുളുമ്പുന്ന വരികള്‍!! :)

  ReplyDelete
 11. "ഇവിടെയീ വാര്‍തിങ്കളും ഞാനും ഉറങ്ങാതെ ഇതുവരെ സഖി നിന്നെ കാത്തിരുന്നു.." എന്നയീ ഗസല്‍ ഒന്ന് കേട്ടു നോക്കൂ.. ഞാന്‍ കുറേ തവണ കേട്ടതാണ്‌, ഇപ്പോഴും കേള്‍ക്കുന്നു.

  ReplyDelete
 12. ഒരു കുത്തി കുറിപ്പ് കൊള്ളാം .......സിജോ പറഞ്ഞത് തന്നെ ഞാനും പറയുന്നു ... ചുമ്മാ പാട്ടും കേട്ട് ,കുത്തി കുറിച്ചും ജീവിതം പോകട്ടെ ..അതൊക്കെ രസമല്ലേ ?ഇടയ്ക്കു ഇത് വഴി വരാം ഇതുപോലെ വല്ല നല്ല പാട്ടും കേള്‍ക്കാമല്ലോ ?ആശംസകള്‍ ..........

  ReplyDelete
 13. പ്രദീപേ നീ ഈയിടെയായി ഇത്തിരി പൈങ്കിളി ആകുന്നു കേട്ടോ, ആ ലോല കേറി കൊത്തിയോ മോനേ.

  പഠിക്കാതെ തോറ്റു തൊപ്പിയിട്ടിങ്ങു വാ.

  പിന്നെ ഉമ്പായിയുടെ ഒരു ഗസലുണ്ട്, നിന്റെ ഈ മൂഡില്‍ കേള്‍ക്കാന്‍ പറ്റിയതാ, ഇരുളിലൊരേകാന്ത വീഥിയില്‍ എന്നു തുടങ്ങുന്ന പാട്ട്. ഒന്നു കേട്ടു നോക്ക്.

  ReplyDelete
 14. ഈ പോസ്റ്റ്‌ സത്യമായിട്ടും കമെന്റ് പ്രതീക്ഷിച്ചു ഇട്ടതല്ല , ഈ പോസ്റ്റ്‌ ഒത്തിരി പേര്‍ക്ക് ഇഷ്ടപ്പെട്ടതില്‍ ഞാന്‍ സന്തോഷവാനാണ് . ആ പാട്ട് നിങ്ങള്‍ ആസ്വദിച്ചു എന്നറിഞ്ഞതില്‍ സന്തോഷം . നമ്മള്‍ ഒക്കെ ശരിക്കും മലയാളികള്‍ തന്നെയാ അല്ലേ ? ഹും

  ReplyDelete
 15. വിഷ്ണു said...
  എന്നാലും അച്ചായന്റെ അടുത്ത് ഒക്കെ ഉപദേശത്തിനു വന്നത് ആരാ? അവന്‍റെ ഒക്കെ മുട്ടുകാലു തല്ലി ഓടിക്കണം...അല്ല പിന്നെ ;-)

  അതേടാ അതേടാ അവന്‍റെ മുട്ടുകാലു തന്നെ തല്ലിയൊടിക്കണം . ഹ ഹ ഹ

  ഒഴാക്ക ഇനി ഞാന്‍ നോക്കി കൊള്ളാം . വന്നതിനും അഭിപ്രായത്തിനും നന്ദി .

  മുരളിയേട്ടാ ഈ "റ്റ" കാരം ഞാന്‍ ഇപ്പോള്‍ ആണ് ശ്രദ്ധിച്ചത് . ആള് ഒരു കലാ കാരനാണ് അല്ലേ ? ഹും ദൈവമേ കലാബോധം കൂടി ആ ബ്ലോഗ്‌ മീറ്റ്‌ കലക്കാതിരുന്നാല്‍ മതിയാരുന്നു . ഹും

  വിനു അളിയാ നീ ആ പാട്ട് കേട്ടോ ?? ഇഷ്ടപ്പെട്ടോ ? നിനക്കിഷ്ടപ്പെടും . നീ ഞമ്മന്റെ മുത്തല്ലേ ? നമുക്ക് " വേവ് ലെങ്ങ്ത് ആണളിയാ .
  പിന്നെ ഈ കുഞ്ഞാടിനെ ഓര്‍ത്ത്‌ നീ സങ്കടപ്പെടണ്ട . നുമ്മ ഈ ലണ്ടന്‍ അങ്ങാടിയില്‍ ശെരിക്കു മേഞ്ഞോളാം . ഹ ഹ ഹ

  ReplyDelete
 16. സിജോ മാഷേ നിങ്ങള്‍ പറഞ്ഞില്ലേ ഈ ഏകാന്തതയ്ക്ക് ഒരു സുഖമുണ്ട് എന്ന് . ഞാന്‍ സമ്മതിക്കുന്നു . അത് ഞാന്‍ ഭ്രാന്തമായി ആസ്വദിക്കുകയും ചെയ്യുന്നു . എന്നും ഇങ്ങനെ ഏകാന്തത ആവാതിരുന്നാല്‍ മതിയാരുന്നു . ഹും .

  നുനച്ചി സുന്ദരി എന്റെ ബ്ലോഗില്‍ വന്നതില്‍ നോം സന്തുഷ്ടനായി . അത് ഷൂട്ട്‌ ചെയ്തത് നിങ്ങളുടെ നാട്ടില്‍ ആണെന്ന് അറിഞ്ഞതില്‍ ആശ്ചര്യം തോന്നി . അത് ഏതാണ് ആ നാട് ?
  സ്വന്തം നാട്ടിലെ ആ ആല്‍ബം കൂടുതല്‍ ആസ്വദിച്ചല്ലോ അല്ലേ ?


  കുമാര്‍ ജീ .. നന്ദി . ഇപ്പോഴും തിരക്കാണല്ലോ ? ഹും

  ReplyDelete
 17. ശ്രീ അളിയാ നീ ഒന്ന് ജിം അടിച്ചു , ഒരു താടിയും ഫിറ്റ്‌ ചെയ്‌താല്‍ അതിലെ നായകനാവും . ഹും പറഞ്ഞെന്നെ ഉള്ളൂ . ഇപ്പോഴേ മസില് കടേലേക്ക് ഓടണ്ട . വന്നതിനു നന്ദി .


  ഏറക്കാട പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം . പക്ഷെ ഉമ്മ വേണ്ട അളിയാ . പ്രത്യേകിച്ചും സുപ്രീം കോടതി ഈയിടെ " കുണ്ടന്മാരുടെ" കല്യാണം നിയമ വിധേയമാക്കിയ സാഹചര്യത്തില്‍ . ഹ ഹ ഹ .
  ഉപദേശിച്ച കൂട്ടുകാരന്‍ ലണ്ടന്‍ അങ്ങാടീ കൂടെ നടപ്പുണ്ട് .കുഴപ്പമൊന്നുമില്ല .

  ReplyDelete
 18. എന്‍റെ വായാടികൊച്ചെവിടെയായിരുന്നു . വായാടി വരാഞ്ഞത് കൊണ്ടാ കമന്റിനു മറുപടി ഇട്ടു തൊടങ്ങാന്‍ വൈകിയത് . ഹും .
  ഹ ഹ ഹ
  പാട്ട് ഇഷ്ടപ്പെട്ടതില്‍ സന്തോഷം . പിന്നെ ആ ഗസല്‍ പ്ലേ ചെയ്തു ഒരു മിനിറ്റ് മാത്രമേ കേള്‍ക്കാന്‍ പറ്റുന്നുള്ളൂ . ഹും .
  ലണ്ടന്‍ മീറ്റ്‌ നടക്കാന്‍ പോകുന്നതിന്റെ ആവേശത്തിലാണ് . മേയ് ഒന്‍പതിന് .

  സിയാ വന്നതിനു നന്ദി . ലണ്ടന്‍ മീറ്റ്‌ നമുക്ക് ആഘോഷിച്ചേക്കാം അല്ലേ ?

  ReplyDelete
 19. സുരേഷ് ആശാനെ ഈ നാട്ടില്‍ ലോലമാരുടെ കൈയിലാണ് . ഹ ഹ ഹ പിന്നെ എങ്ങനെ പൈങ്കിളി ആവാതിരിക്കും .

  ReplyDelete
 20. വെറുതേ കുത്തിക്കുറിച്ചതാണെങ്കിലും വായിക്കാന്‍ രസമുണ്ടായിരുന്നു.പുതിയയൊരു സുന്ദരന്‍ പാട്ടും അതോണ്ട് കേള്‍ക്കാന്‍ പറ്റി.:)

  ReplyDelete
 21. നല്ല പാട്ട്.
  നല്ല കുറിപ്പ്.
  ആശംസകൾ!
  വാലന്റീന ഉടൻ വരും!

  ReplyDelete
 22. paattishttaayi...ttaa
  nalla pranayangal aarum jeevithatthil orikkalum marakkillallo...!

  ReplyDelete
 23. "ഇവിടെയീ വാര്‍‌തിങ്ക‌ളും ഞാനുമുറങ്ങാതെ" എന്ന ഉമ്പായിയുടെ ഗസല് ‍ ഇവിടെ കിട്ടും. :)

  ReplyDelete
 24. വായാടി ... ആ ഗസല്‍ എനിക്ക് കിട്ടിയില്ല ഇതുവരെ .
  പിന്നെ എനിക്ക് വേണ്ട വയാടിയുടെ ആ ഗസല്‍ ... ഞാന്‍ പിണക്കത്തിലാ .............. ഹും

  ReplyDelete
 25. റേര്‍ റോസേ ......... വായിച്ചു എന്നറിഞ്ഞതില്‍ സന്തോഷം .. ആ പാട്ട് കിടിലം ആണല്ലോ അല്ലേ? :)

  ജയന്‍ ഏവൂര്‍ ആശാനെ വലന്റീന വരും , വരണം , വന്നിരിക്കും ... ഇല്ലെങ്കില്‍ വരുത്തും . നമ്മളാരാ മൊതല് . :):) നന്ദി വന്നതിനു .

  ചേച്ചി പെണ്ണെ വന്നതിനു നന്ദി . ബാക്കി നേരിട്ട് പറയാം മേയ് ഒന്‍പതിന് .

  ആയിരത്തി ഒന്നാം രാവേ .. നന്ദി .

  ReplyDelete
 26. അന്നും ഉറ്റവള്‍ നീ തന്നെയാവാം .......
  അന്നും മുറ്റത്ത് പൂമഴയാവാം അന്നും മുറ്റത്ത് പൂമഴയാവാം ...
  വരികള്‍ മനസ്സിന് വളരെ ഇഷ്ടമായിരിക്കുന്നു....

  ReplyDelete
 27. പ്രിയരെ ഈ വരുന്ന ഞായറാഴ്ച്ച മെയ് ഒമ്പതിന്, നമ്മൾ ബ്രിട്ടൻ മല്ലു ബ്ലൊഗ്ഗേഴ്സ് ഒന്ന് ഒത്തുകൂടി സൗഹൃദം പങ്കുവെക്കുന്ന കാര്യം അറിഞ്ഞുകാണുമല്ലോ. രാവിലെ പത്തരക്ക് ‘ആശദോശയിൽ’ പോയി പുട്ടടിച്ച്,മസാല ദോശ തിന്ന് പ്രദീപ് നമ്മുടെ ബ്ലോഗ്ഗീറ്റ് സോറി ബ്ലോഗ് മീറ്റ് ഉൽഘാടനം ചെയ്യുന്നതാണ്. ശേഷം വെടിപറയൽ,ഈസ്റ്റ് ഹാം കറങ്ങൽ മുതലായ കലാപരിപാടികൾ. ഉച്ചഭക്ഷണത്തിനുശേഷം യുകെയിലെ മലയാളി സാഹിത്യസദസ്സുമായി പരിചയപ്പെടലും,ചർച്ചയും,കൊച്ചുകലാപരിപാടികളും.
  നാ‍ലുമണിക്ക് അന്ന് ലണ്ടനിൽ റിലീസ് ചെയ്യുന്നമലയാളം (മോഹൻലാൽ-പ്രിയ-സുരേഷ് ഗോപി) സിനിമ 'ജനകന്‍ 'കാണൽ.ഏഴുമണിക്ക് സഭ പിരിയുന്നതാണ്
  Date&Time :- 09-05-2010 & 10.30am To 19.00 pm
  Venue&Place:- AsaiDosai Kerala Restuarant,3 Barking Road,EastHam,London, E 6 1 PW.
  :-Boleyn Cinema Comlex,5 Barking Road,EastHam,London, E 6 1 PW.
  How to get here ?:- Catch Distrct or Hammersmith&City Underground Trains towards Eastbound(Barking or Upminister ) staydown at Upton Park TubeStation ,turn right walk 5 mints& there is Boleyn (near WestHam Football stadium) or Contact
  Muralee :-07930134340
  Pradeep :-07805027379
  Vishnu :-07540426428

  ReplyDelete
 28. പാട്ട് ഒത്തിരി ഇഷ്ടപ്പെട്ടു അളിയാ. എന്നാലും അതിലെ നായികക്ക് അങ്ങട്ട് ഗ്ലാമര്‍ പോര...സാരമില്ല ഒരു ഹിന്ദി ഐറ്റം നമ്പര്‍ കണ്ടു ക്ഷീണം തീര്‍ക്കട്ടെ :)

  ReplyDelete
 29. വിമല്‍ കുമാരാ ........ ഇനിയെങ്കിലും ഒന്ന് നന്നായി കൂടെ ????????????? :):):)
  അതും സുന്ദരിയും ഡാന്‍സറുമായ ഒരു പെണ്‍കുട്ടിയുടെ കെട്ടിയവന്‍ ആയിട്ട് ......... ഹും
  ഹ ഹ ഹ

  വന്നതിനു നന്ദി .

  ReplyDelete
 30. പ്രദീപേ... വാരഫലം നോക്കി ഇനി ബ്ലോഗര്‍ മീറ്റിനു വന്നേക്കരുത്. കുരുത്തംകെട്ട പലതും കാണേം കേള്‍ക്കേം വേണ്ടിവരും. ആശദോശയിലെ മീന്‍കറിതന്നെ നിനക്ക് മുഴുവന്‍ കഴിച്ചുതീര്‍ക്കാന്‍ പറ്റിയോ. വാരഫലം നോക്കി നിന്റെ കൂടെകൂടിയ ആ പാവം വിഷ്ണുവിന്റെ കാര്ര്യമാണ് അവതാളത്തിലായത്.... വാരഫലം നോക്കാതെവന്ന കൊച്ചുവും, മുരളിചേട്ടനും വയറുമുട്ടെ തിന്നിട്ടാ പോയത്........എന്തായാലും ലെണ്ടന്‍ മലയാളീ ബ്ലോഗര്‍ മീറ്റില്‍ വെച്ച് നേരില്‍ കണ്ടതില്‍ അതിയായ സന്തോഷമുണ്ട്. ഇനിയും മീറ്റുകള്‍ ഉണ്ടാവാന്‍ യോഗമുണ്ടാവട്ടെ....

  ReplyDelete
 31. കാർന്നോരു പരഞ്ഞു ഈ ചുള്ളനാ ബ്ലോഗ്ഗ് മീറ്റിന്റെ കാര്യങ്ങൾ എഴുതുന്നേന്ന്
  വന്നപ്പോൾ കണ്ടില്ല ?

  ReplyDelete
 32. പ്രദീപ്‌ .എന്‍റെ ബ്ലോഗ്‌ ലെ കമന്റ്‌ വായിച്ചു ...ബ്ലോഗേഴ്സ് മീറ്റ്‌ ആ സാഹസം ഞാന്‍ എന്തായാലും എടുക്കുനില്ല . പോസ്റ്റ്‌ വരുന്നത് നോക്കി ഇരിക്കുന്നു .മുരളി ചേട്ടന്റെ മാജിക്‌ എഴുതുവാന്‍ വിട്ടു പോകരുത് ട്ടോ .നല്ലപോലെ തമാശ ആയി എഴുമല്ലോ ?ആശംസകള്‍ ...........

  ReplyDelete
 33. ഇതാണ് പറഞ്ഞത് ... ആയ കാലത്ത് പെണ്ണ് കെട്ടിച്ചില്ലെങ്കില്‍ "ചെക്കന്മാര്‍ വല്ല പാട്ടും കണ്ടിരിക്കുമെന്ന്"......
  ആരുമില്ലേ ഇവിടെ ഈ പാവത്തിന് ഒരു പെണ്ണ് കണ്ടു പിടിച്ചു കൊടുക്കാന്‍......

  നല്ല പാട്ട് കേട്ടോ. എനിക്കിഷ്ട്ടപ്പെട്ടു.

  ReplyDelete