Saturday, 4 July 2009

വെറുതെ!!!!!!!!!!!!!!!!!!!

ഞാന്‍ ബൂലോകത്തിലെ ഒരു പുതിയ അംഗമാണ് . ബൂലോകത്തില്‍ കഥകള്‍ എഴുതുന്ന പോങ്ങുംമൂടനും വിശാലമനസ്കനും കായംകുളം എക്സ്പ്രസ്സ്‌ നും കൊച്ചുത്രേസ്യക്കും മറ്റു എല്ലാവര്‍ക്കും വളരെ നന്ദി പറയുന്നു . കാരണം ജീവിക്കാന്‍ വേണ്ടി പ്രവാസിയായ മറ്റു എല്ലാ മലയാളികളെയും പോലെ ഒരാളാണ് ഞാനും . ഈ നാട്ടിലെ ഏകാന്തതയും മഴയും തണുപ്പും വെള്ളിനിറമുളള മേഘങ്ങളും പൊന്‍ നിറമുള്ള പൊന്‍വെയിലും എല്ലാം കൂടി കൂടുമ്പോള്‍ "ഡിപ്രസ്സഷന്‍ " അടിക്കാന്‍ വേറെ കാരണം ഒന്നും വേണ്ട .‍ ഈ ഏകാന്തതയില്‍ ആണ് ഞാന്‍ ബ്ലോഗ്‌ വായന തുടങ്ങിയത്‌ . ശരിക്കും ഞാന്‍ ആസ്വദിക്കുന്നു, ഈ ബ്ലോഗുകളിലെ കഥകളും അനുഭവങ്ങളും . ശരിക്കും എന്റെ നാട്ടിലേക്ക് മടങ്ങി പോയതുപോലെ തോന്നി !!!. പുഴയുടെ തീരത്തുള്ള എന്റെ നാടും എന്റെ പള്ളികൂടവും എന്റെ പള്ളിയും എന്റെ കൃഷ്ണന്റെ അമ്പലവും ഞങ്ങള്‍ കുട്ടികള്‍ "മുങ്ങി തൊടീല്‍ " കളിച്ചിരുന്ന കുളിക്കടവും ഒക്കെ പലരുടെയും ബ്ലോഗില്‍ കൂ‍ടി ഞാന്‍ കണ്ടു. ഈ പ്രവാസലോകത്തിലെ സൌഭാഗ്യത്തിലും (??????) എന്റെ നാട് ഒരു വേദനയുള്ള ഓര്‍മ്മയാണ് എനിക്ക്. എല്ലാ പ്രവാസികളെയും പോലെ ഒരിക്കല്‍ നാട്ടിലേക്ക് മടങ്ങി പോകണം എന്ന സ്വപ്നം കണ്ടാണ്‌ ഞാന്‍ എന്ന പ്രവാസിയും ജീവിക്കുന്നത് . വിവാഹം , ഇവിടെ സെറ്റില്‍ ചെയ്യുന്ന ലൈഫ് , ഇവിടെ പിറക്കുന്ന കുഞ്ഞുങ്ങള്‍ ഇതെല്ലാം എന്‍റെ നാട്ടിലേക്കുള്ള മടങ്ങിപോക്ക്‌ ഒരു സ്വപ്നം മാത്രമായി അവശേഷിച്ചെക്കാം !!!!!!!!!
ഒരിക്കല്‍ ഞാന്‍ മടങ്ങിവരും എന്‍റെ നാട്ടിലേക്ക്‌ , മണ്ണിന്‍റെ മണമുള്ള ഒരു മനുഷ്യനായി ജീവിക്കാന്‍ ഞാന്‍ വരും . ഒരിക്കല്‍ കൂടി എനിക്ക് ആറുമാനൂരില്‍ പെയ്യുന്ന ആ മഴ നനയണം . ഞങ്ങളുടെ പാടത്ത്‌ കൃഷി ചെയ്യുമ്പോള്‍ , പപ്പയ്ക്ക് കുടിക്കാനായി മമ്മി തന്നുവിടുന്ന കട്ടന്‍ കാപ്പി മൊന്തയുമായി വഴുക്കുന്ന വരമ്പത്ത്‌ കൂടി ,ഒരിക്കല്‍ കൂടി എനിക്ക്നടക്കണം . കൃഷ്ണന്‍ ന്റെ അമ്പലത്തിനടുത്തുള്ള ഞങ്ങളുടെ വെല്യപ്പച്ചന്റെ തറവാട് വീട്ടിലേക്ക് , ആല്‍മരങ്ങള്‍ തണല് പുതപ്പിച്ച മണല്‍ നിറഞ്ഞ വഴിയിലൂടെ പുഴയുടെ തീരത്തു കൂടി ഒന്ന് കൂടി നടന്നു പോകണം. വെറുതേ!!!!!!!! തികച്ചും വെറുതേ !!!!!

8 comments:

  1. പ്രദീപ്,
    തുടരൂ..

    ആശംശകള്‍...

    ReplyDelete
  2. ഡിപ്രസ്സഷന്‍ അടിക്കാതെ കൂടുതല്‍ എഴുതിക്കോ......
    വെറുതെ ഒരു മോഹം എന്നാരുന്നു കൂടുതല്‍ ഉചിതമായ പേര്.....
    ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. ധനേഷ് !!! ഇന്നലെ തന്നെ ധനേഷിന്റെ പോസ്റ്റിനു മറുപടി എഴുതിയാരുന്നു.പക്ഷെ എഴുതിയിട്ട് അത് പോസ്റ്റ്‌ ആയില്ല !!!!! ഓക്കേ !!!
    എന്നേ ബൂലോകത്തിലെ പോസ്റ്റിലേക്ക് കൈ പിടിച്ചു

    ReplyDelete
  5. താങ്കളോട് ആദ്യത്തെ ബ്ലോഗ്‌ എഴുതിയതിന്റെ സന്തോഷം പങ്കു വെയ്ക്കട്ടെ !!! വി ടി ഭട്ടതിരിപ്പാടിന്റെ "" മാന്‍മാര്‍ക്ക്‌ കുട " പോലെ ഒരു "ഫീല്‍" ആരുന്നു ,ആദ്യമായി ഒരു പോസ്റ്റ്‌ ഇട്ടപ്പോള്‍ ഞാന്‍ അനുഭവിച്ചത് . വിഷ്ണു താങ്കളുടെ കമന്റുകളും എനിക്ക് വളരെ പ്രചോദനം ആണ്. ഈ ബൂലോകത്തില്‍ ഇനിയും നിങ്ങള്‍ കൂടെയുണ്ടാവും എന്ന് പ്രതീക്ഷിച്ചു കൊണ്ട് !!!!!!!!!!!!!!!!!!!!!!

    ReplyDelete
  6. Sk pottekkadinte Novelinte peru kettu vannathaanu ivide..Nadakkum suhruthe thankalude aagraham nadakkum God bless you !!!

    ReplyDelete
  7. ആശംസകള്‍ ...
    തിരികെ വരുമെന്ന വാര്‍ത്ത‍ കേള്‍ക്കാനായി ഗ്രാമം കൊതിക്കുന്നുണ്ടാവനം ..

    ReplyDelete
  8. നന്നായിരിക്കുന്നു

    ReplyDelete