Friday, 24 July 2009

അവധിക്കാലം

ബൂലോകത്തില്‍ വന്നിട്ട് കുറെ നാളുകളായി . പക്ഷെ കൂടുതല്‍ ഒന്നും എഴുതാന്‍ കഴിയുന്നില്ല ." ക്രെഡിറ്റ്‌ ക്രെഞ്ച്" (സാമ്പത്തിക മാന്ദ്യം) ലോകത്തിലെ രണ്ടാമത്തെ "ക്യാപിടലിസ്റ്റ്" വാദിയായ ഇംഗ്ലണ്ടിന്റെ നടുവോടിച്ചപ്പോള്‍ , എന്‍റെ മുതലാളി എന്നോട് പറഞ്ഞു ,മോനെ നീ ആഴ്ചയില്‍ രണ്ടു ദിവസം ജോലി ചെയ്താല്‍ മതി എന്ന് . അങ്ങനെ ചുമ്മാ ഇരുന്നപ്പോള്‍ ആണ് ബ്ലോഗിനെ കുറിച്ച് കേട്ടതും എഴുതാന്‍ പഠിച്ചതും ( ബൂലോകത്തുള്ളവര്‍ ഒരു പണിയുമില്ലത്തവരാണ് എന്ന് ഞാന്‍ പറഞ്ഞിട്ടില്ല കേട്ടോ !!).ഞാന്‍ ബൂലോകത്തിലേക്ക് വലതുകാല്‍ വച്ച് കയറിയ അന്ന് തന്നെ ബഹുമാനപ്പെട്ട ജി .എം എന്നോട് അവധി ക്യാന്‍സല്‍ ചെയ്തു ഡ്യൂട്ടിയില്‍ തിരിച്ചു കയറാന്‍ പറഞ്ഞു . അതോടെ വീണ്ടും നല്ല തിരക്കായി . കൂടെ എന്‍റെ മഹത് ബ്ലോഗ്‌ "വിരിയും മുന്‍പേ കൊഴിഞ്ഞു എന്ന അവസ്ഥയിലുമായി.
ഇന്നിതാ എല്ലാ ബൂലോകര്‍ക്കും ഒരു സന്തോഷ വാര്‍ത്ത !!! എന്‍റെ വീട്ടുകാര്‍ക്ക് (മമ്മിക്കു മാത്രം ) സങ്കട വാര്‍ത്ത. ( എനിക്കെന്നതായാലും ഒന്നുമില്ല ).
"വീണ്ടും അവധിയില്‍ പ്രവേശിക്കുക" . എന്ന ജി.എം ഇന്‍റെ ഉത്തരവാണ് ആ സന്തോഷ വാര്‍ത്ത . ഇനി ഞാന്‍ ഈ ബൂലോകത്ത് എന്നെ കൊണ്ട് എഴുതാന്‍ പറ്റുന്ന എന്തെങ്കിലും ഒക്കെ എഴുതും. ദയവായി അടുത്ത ലെക്കത്തിനായി കാത്തിരിക്കു .

3 comments:

  1. ഇനി പൂവുകള്‍ വിടര്‍ന്ന് പരിലസിച്ച് പരിമളം പരത്തി നിറഞ്ഞ് നില്‍ക്കട്ടെ....ആശംസകള്‍

    ReplyDelete
  2. ." ക്രെഡിറ്റ്‌ ക്രെഞ്ച്" (സാമ്പത്തിക മാന്ദ്യം) ലോകത്തിലെ രണ്ടാമത്തെ "ക്യാപിടലിസ്റ്റ്" വാദിയായ ഇംഗ്ലണ്ടിന്റെ നടുവോടിച്ചപ്പോള്‍ , എന്‍റെ മുതലാളി എന്നോട് പറഞ്ഞു ,മോനെ നീ ആഴ്ചയില്‍ രണ്ടു ദിവസം ജോലി ചെയ്താല്‍ മതി എന്ന് .

    :)

    ReplyDelete
  3. പോരട്ടെ കൂടുതല്‍ നല്ല നല്ല പോസ്റ്റുകള്‍.

    ആശംസകള്‍.....
    ഹാപ്പി ബ്ലോഗിങ്ങ്:)

    ReplyDelete