Thursday, 30 July 2009

ഓഡിറ്റര്‍ ഫ്രം ഇംഗ്ലണ്ട്

ഇംഗ്ലണ്ടില്‍ പറന്നിറങ്ങിയിട്ട് ഏകദേശം പത്തു മാസത്തോളമായി.നാട്ടില്‍ നിന്ന് പോരുമ്പോള്‍ വലിയ ആവേശമായിരുന്നു . അക്കരെ അക്കരെ അക്കരെ എന്ന സിനിമയില്‍ ലാലേട്ടന്‍ "അമേരിക്ക " അമേരിക്ക " എന്ന് പറഞ്ഞു നടക്കുന്നത് പോലെ ഞാനും കുറേ സ്വപ്നം കണ്ടു നടന്നു . നാട്ടില്‍ മുഴുവന്‍ പറഞ്ഞു നടന്നു . ജീവിതത്തില്‍ ഇന്നേ വരെ മിണ്ടിയിട്ടില്ലാത്ത നാട്ടുകാരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി പറഞ്ഞു ,"ചേട്ടാ അടുത്ത ആഴ്ച ഞാന്‍ ഇംഗ്ലണ്ടിന് പോകുവാ ".പലര്‍ക്കും ഞാന്‍ ആരാണെന്നു പോലും മനസ്സിലായിക്കാണില്ല . ശത്രുക്കളോടെല്ലാം വീട്ടില്‍ പോയി തന്നെ പറഞ്ഞു . അകലെയുള്ള ശത്രുക്കളെ ഫോണില്‍ വിളിച്ചു പറഞ്ഞു . ഏതോ ഒരു "ഗഡിയുടെ " ആ രാജ്യം അത്രയ്ക്ക് അധപതിച്ചോട എന്നുള്ള കമന്റ്‌ കേട്ടില്ല എന്നു വെച്ചു.

അങ്ങനെ നാട്ടുകാരുടെ മുന്‍പില്‍ ഞെളിയാവുന്നതിന്റെ മാക്സിമം ഞെളിഞ്ഞാണ് ഞാന്‍ ഇംഗ്ലണ്ടില്‍ വന്നിറങ്ങിയത് . പണ്ടൊക്കെ പിന്നെ പിന്നെ ഇപ്പോള്‍ അപ്പത്തന്നെ എന്ന സ്റ്റൈലില്‍ ആണ് ഇംഗ്ലണ്ട് എന്നെ സ്വീകരിച്ചത് . നോര്‍ഫോല്‍ക് ഗ്രൂപ്പിന്റെ സാമ്പത്തികം നോക്കി നടത്താന്‍ വന്ന എനിക്ക് ,ഇംഗ്ലണ്ടിന്റെ സാമ്പത്തിക പ്രതിസന്ധിയെ ആണ് നേരിടേണ്ടി വന്നത് . വന്ന ആദ്യത്തെ മാസം വെല്യ കുഴപ്പമില്ലാരുന്നു . ഓഫീസില്‍ കറങ്ങുന്ന കസേരയില്‍ കാലും കയറ്റി വെച്ച് ,തെരു തെരെ കിച്ചനിലേക്ക് ഫോണ്‍ വിളിച്ചു , ആരാ അവിടെയുള്ളത് ഒരു ചായ കൊടുത്ത് വിട്ടേ , കൊറിക്കാന്‍ cashew nut ആയിക്കോട്ടെ എന്ന് ശ്രീനിവാസന്‍ സ്റ്റൈലില്‍ പറഞ്ഞു കൊണ്ടിരുന്ന ഞാന്‍ , ഈ കമ്പനിയിലെ " സകലകലാ വല്ലഭന്‍ "( വിശദീകരിച്ചു പറഞ്ഞാല്‍ കൂലിപ്പണിക്കാരന്‍) ആയതു ശത്രുക്കളുടെ ദൃഷ്ടി ദോഷം കൊണ്ടായിരിക്കും .ആഴ്ചയില്‍ അഞ്ചു ദിവസം ജോലി രണ്ടു ദിവസം അവധി . ഇതാരുന്നു എന്റെ " വര്‍ക്ക്‌ പെര്‍മിറ്റില്‍ " പറഞ്ഞത് . സാമ്പത്തിക മാന്ദ്യം ബാധിച്ചപ്പോള്‍ , എല്ലാവരുടേയും അവര്‍സ് കമ്പനി വെട്ടി കുറച്ചു .( ഇവിടെ "അവര്‍ലി പേ " സിസ്റ്റം ആണ്.)
ഞാന്‍ ജി എം ന്റെ കാലാണ് എന്ന് കരുതി കൈ പിടിച്ചു പറഞ്ഞു ഭായി ചതിക്കരുത് കുടുമ്മം പട്ടിണിയായി പോകും , എങ്ങനെയെങ്കിലും കൂടുതല്‍ അവര്‍സ് തരണം . അങ്ങേരൊന്നാലോചിച്ചു . എന്നിട്ട് പറഞ്ഞു , നിനക്ക് പറ്റാവുന്ന ഡിപാര്‍ട്ട്മെന്റില്‍ ഒക്കെ ജോലി ചെയ്തു അവര്‍സ് ഉണ്ടാക്കിക്കോ എന്ന് .പിന്നെ നമ്മള്‍ തുടങ്ങിയില്ലേ , കാര്യം കോഴിക്കൂടിന്റെ സൈഡ് തറക്കുന്ന പട്ടിക പോലെയാണ് മേരാ ബോഡി ഷേപ്പ് എങ്കിലും , നാട്ടില്‍ വാഴക്ക്‌ കിളച്ച experience വെച്ച് എല്ലാ വകുപ്പിലും കയറി പണിയെടുത്തു . സാമ്പത്തിക വകുപ്പ് രണ്ടു ദിവസം , പിന്നെ നൈറ്റ്‌ ഓടിറ്റിംഗ് , റെസ്റ്റോറണ്ട് , കിച്ചന്‍ , തൂപ്പ് , തുട etccccccc വേണ്ട ഞാന്‍ അധികം എഴുതുന്നില്ല . ഞാന്‍ എന്തിനാ കഴുത്തേല്‍ കല്ല് കെട്ടി ആറ്റില്‍ ചാടുന്നത്.

വാല്‍ കഷണം - നാട്ടില്‍ മമ്മി എനിക്ക് വേണ്ടി കല്യാണം ആലോചിക്കുന്നുണ്ടാവും . തോമാച്ചന്‍ ഇരുപത്തിയാറ് വയസ്സ് , ഇംഗ്ലണ്ടില്‍ അക്കൌണ്ടന്റ്. ബുഹഹഹ .ഇപ്പോള്‍ എന്റെ വെല്യമ്മച്ചി അരങ്ങത്തു നടുത്തൊട്ടി വെല്യ മറിയാമ്മ ചേടത്തി ഉണ്ടാരുന്നെങ്കില്‍ എന്റെ അമ്മയെ വഴക്ക് പറഞ്ഞു കൊണ്ട് പറഞ്ഞേനെ , തോമാച്ചന്‍ വെറും അക്കൌണ്ടന്റ് അല്ല ഇംഗ്ലണ്ടില്‍ ഓടിറ്റര്‍ ആണെന്ന് .എനിക്ക് ഒരു പ്രാര്‍ത്ഥനയെ ഉള്ളു , പെണ്ണിന്‍റെ വീട്ടുകാര് ഈ ബ്ലോഗ്‌ വായിക്കല്ലേ !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

6 comments:

 1. അപ്പോള്‍ പണ്ട് പറമ്പില്‍ വാഴയ്ക്ക് കിളച്ചതൊക്കെ ഉപയോഗപ്പെട്ടില്ലേ ...
  കൊള്ളാം :)

  ReplyDelete
 2. പെണ്ണിന്റെ വീട്ടഡ്രസ്സ് തന്നാല്‍ മതി. ബാക്കി കാര്യം ഞാനേറ്റു:):)

  ഇനി അല്‍പ്പം കാര്യം. എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്ന് മനസ്സിലാക്കാത്ത പെണ്ണിനോട് വീട്ടില്‍ ഇരുന്നോളാന്‍ പറയണം. അല്ലെങ്കില്‍ കുറച്ച് ദിവസം ഇംഗ്ലണ്ടില്‍ കൊണ്ടുപോയി നിറുത്തിയാല്‍ അവള്‍ക്ക് ഇക്കാര്യം നേരിട്ട് കാണുമ്പോള്‍ മനസ്സിലായിക്കോളും. ശരിയല്ലേ ?

  ReplyDelete
 3. നിരക്ഷരന്‍ ഈ കാരിയത്തില്‍ ബെസ്റ്റ് പാര്‍ടിയാ , വേഗം അഡ്രസ്‌ കൊടുകൂ .

  നല്ല പോസ്റ്റ്‌, വേഗം ബാകി UK stories എഴുത്...

  പിന്നെ, നിരു ലാസ്റ്റ് പറഞ്ഞ കാരിയും നേരാ,എല്ലാ ജോലിക്കും അതിന്റേതായ മാന്യതയുണ്ടെ

  ReplyDelete
 4. ഗെഡീ ഞാൻ ഇവിടെ വന്നപ്പോൾ ..ചെയ്യാത്ത പണികൾ ഏതൊക്കെയാണെന്നുള്ള പ്രശ്നങ്ങളായിരുന്നു..
  നാടുപോലെയല്ല..ഇവിടെ വൈറ്റ് കോളർ നോക്കണ്ട ...കേട്ടൊ

  ReplyDelete
 5. This comment has been removed by the author.

  ReplyDelete
 6. സ്വന്തം അവസ്ഥ തുറന്നെഴുതുവാനുള്ള ചങ്കൂറ്റം. ഇഷ്ടായി.
  എന്ത് ജോലി ചെയ്തിട്ടാണെങ്കിലും നാം പ്രവാസികള്‍ നാട്ടില്‍ "പ്രവാസികള്‍" ആണ്.
  അത് മറക്കണ്ട.

  ReplyDelete