Friday 7 August 2009

എനിക്കാരുമില്ല !!!!!

ഈ ബൂലോകത്തില്‍ എനിക്കാരുമില്ല !!!! ഞാന്‍ അനാഥനാണെന്ന് മനസ്സിലായി !!!! കാരണം,ആത്മഹത്യ പരമായ ഒരു ബ്ലോഗ്‌ ആയിരുന്നു എന്‍റെ ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട് . ഈ നാട്ടിലെ ( ഇംഗ്ലണ്ടിലെ ) ഇപ്പോഴത്തെ അവസ്ഥ സത്യസന്തമായിട്ട് ഞാന്‍ എഴുതി കാണിക്കാന്‍ ശ്രെമിച്ചു. പക്ഷെ ഒരു ചേട്ടന്‍ ഒഴിച്ച് ആരും ഒരു കമന്റ്‌ പോലും തന്നില്ല . എന്നിലെ ബ്ലോഗന്‍ വളരെ നിരാശ്ശനാണ് . നാട്ടില്‍ നിന്ന് എന്നുമെനിക്ക് ഫോണ്‍ കോളുകളാണ് , സുഹൃത്തുക്കളും കസിന്‍ പിള്ളേരും . ഏതെങ്കിലും ഒരു വിസയില്‍ ഇങ്ങോട്ട് വരട്ടെ എന്ന് ചോദിച്ചു കൊണ്ട് . ഞാന്‍ എന്തു പറയുവാനാണ് ഇവരോട് ???? വേണ്ട എന്ന് ഒറ്റ വാക്കില്‍ പറഞ്ഞാല്‍ പലര്‍ക്കും അത് ഇഷ്ടപെടില്ല. എന്‍റെ ഒരു ഗെതികേട്‌ !!!!!!!!!!!
എന്‍റെ നാട്ടിലെ , വണ്‍ ആന്‍ഡ്‌ ഒണ്‍ലി ജെന്മി , എന്‍റെ നേഴ്സറി മേറ്റ്‌ , സ്കൂള്‍ മേറ്റ്‌ , വില്ലജ് മേറ്റ്‌ , നാട്ടിലെ ഏറ്റവും വലിയ കുടുംബം , അപ്പനും അമ്മയും ഉന്നത ഗവര്‍മെന്റ് ഉദ്യോഗസ്തര്‍ , സ്വന്തമായി എവിടെയെല്ലാം സ്ഥലമുണ്ടെന്നു അവനു തന്നെ അറിയില്ലാത്ത , ഇപ്പോള്‍ ഹൈ കോടതി യില്‍ അഡ്വക്കേറ്റ് ആയി പ്രാക്ടീസ് ചെയ്യുന്ന എന്‍റെ സുഹൃത്ത് ( പേര് പറയുന്നില്ല ) , ഇന്ന് രാവിലെ എന്നേ വിളിച്ചു ചോദിക്കുന്നു , " അളിയാ അവിടെ നായര്‍ നേഴ്സ് മാര് വല്ലവരും ഉണ്ടോ ??????"ചിരിക്കണോ കരയണോ കാലുമടക്കി ചവിട്ടണോ എന്ന് എനിക്ക് തന്നെ അറിയില്ല .സൊ , ഞാന്‍ അങ്ങനെ ഒരു ബ്ലോഗ്‌ എഴുതിയത് തെറ്റാണോ ?????

11 comments:

  1. മാഷേ...

    ആദ്യം ഈ ബ്ലോഗ് അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യിക്കാനുള്ള സെറ്റിങ്ങ്സ് ഒക്കെ നടത്ത്. അപ്പോള്‍ വായനക്കാരേയും കമന്റടിക്കാരേയുമൊക്കെ കിട്ടും.

    പിന്നെ, കമന്റടിക്കാനുള്ള സൌകര്യത്തിനായി വേഡ് വേരിഫിക്കേഷന്‍ എടുത്ത് കളയൂ.

    എന്നിട്ട് പറയ് ബൂലോകത്ത് അനാഥനാണോ അല്ലയോ എന്ന് ? :)

    ReplyDelete
  2. ജയിംസേ,

    നിരാശനാവാതെ...എല്ലാം ശരിയാവും.
    സ്വാഗതം...വീണ്ടും എഴുതൂ

    ReplyDelete
  3. ഡോ, തേ ഇവ്ടെ പോയി വേണ്ട സെറ്റിങ്ങൊക്കെ ചെയ്യ് ഇങ്ങേര്‍ടെ ബ്ലോഗ്ഗില്... http://thonnunnath.blogspot.com/2008/08/seo.html...നോക്കട്ടെ ഇവ്ടെ ആളു കേറുമോന്ന്...പിന്നെ ഇങ്ങേര്‍ടെ ഫ്രണ്ട് പറഞ്ഞപോലെ അവ്ടെ ഇയാള്‍ നോക്കീട്ട് നേഴ്സ്മാരൊന്നുമില്ലേടെ സാമ്പത്തിക മാന്ദ്യം നേരിടാന്‍.. വീട്ടാരെ എന്ത്നാ ബുദ്ധിമുട്ടിക്ക്ണ്...

    ReplyDelete
  4. ഡോ, താനൊന്നും ചെയ്യണ്ട, തന്‍റെ ബ്ലോഗ് ചിന്ത അഗ്രിഗേറ്ററില്‍ വന്നു.. http://chintha.com/malayalam/blogroll.php

    ReplyDelete
  5. പ്രശ്നം സോള്‍വായോ?
    വിഷമം മാറിയോ?

    ReplyDelete
  6. ഹാ..ഒന്നടങ്ങ്, എല്ലാം ശരിയാവും....

    ReplyDelete
  7. പ്രദീപേ ഇപ്പോള്‍ സമാധാനം ആയില്ലേ ??

    ReplyDelete
  8. ഇന്ന് രാവിലെ എന്നേ വിളിച്ചു ചോദിക്കുന്നു , " അളിയാ അവിടെ നായര്‍ നേഴ്സ് മാര് വല്ലവരും ഉണ്ടോ ??????
    അവിടെ നിങ്ങള്‍ ബ്രോക്കി ആണോ..?
    മീന്‍സ്
    ബ്രോക്കര്‍...
    മനസിലായില്ലാ.....
    മാഷേ മൂന്നാ‍ന്‍...

    ReplyDelete
  9. അപ്പോഴേക്കും പിണങ്ങിയോ?

    ReplyDelete
  10. I am someone from Arumanoor who is forced to live abroad for the past 30 yearsfor a living . Though very belated, I am so enthralled to go through your blog promulgating the sweet memories of my childhood and primary school days. Those days we did not have the Pattarmadom Palam - even the roads were not tarred. The only means of transporting goods to the place was the Kalavandy of Mampathil Kunju. Now, whenever I visit Arumanoor, I am treated as an alien. No friends to whom you can open your heart and talk. The culprit is myself as I was selfish and career oriented and forgot totally to keep in touch with my home place. I am so proud of you that you are different and always you keep in touch with your roots. I also envy you for having such wonderful command of the language. Look at the pathetic condition I am in - I have to resort to a foreign language to express myself.

    Kudos to you and Keep writing

    ReplyDelete