Monday 17 August 2009

സന്തോഷം തോന്നുന്നു !!! സത്യം .

ഇന്നെനിക്കു , മനസ് നിറഞ്ഞ ഒരു സന്തോഷം തോന്നുന്നു . തമാശ പറഞ്ഞതല്ല. കടന്നപ്പള്ളി രാമചന്ദ്രന്‍ എന്ന മനുഷ്യന്‍ ആരാണ് എന്ന് പോലും എനിക്കറിയില്ലായിരുന്നു ഇന്നലെ വരെ . പക്ഷെ ഇന്ന് ഞാന്‍ മലയാള മനോരമയില്‍ "ആദര്‍ശങ്ങളുടെ കരുത്തില്‍ കടന്നപ്പള്ളി" എന്ന ലേഖനം വായിച്ചപ്പോഴാണ് ആ മനുഷ്യനെ കുറിച്ച് ഞാന്‍ അറിയുന്നത് . അധികം വാചക കസര്‍ത്ത് ഞാന്‍ നടത്തുന്നില്ല . ദയവായി നിങ്ങള്‍ പോയി അത് വായിക്കുക . പ്രായം ചെന്ന അമ്മയോടും അമ്മയുടെ സഹോദരിയോടും ഒപ്പം ഭാര്യയും മകനുമായി നിന്ന് എടുത്ത ഒരു ഫോട്ടോയും കൊടുത്തിട്ടുണ്ട് . എനിക്ക് ശരിക്കിഷ്ടപെട്ടു ,ആ പച്ചയായ മനുഷനെ . ഇങ്ങനെയുള്ളവരും നമ്മുടെ നാട്ടില്‍ ഉണ്ടെന്നുള്ളത്തില്‍ നമുക്ക് അഭിമാനിക്കാം . അല്ല ആശ്വസിക്കാം . ( ഞാന്‍ ഒരു പാര്‍ട്ടി യുടേയും ആളല്ല . ആദ്യമായിട്ടാണ് കോണ്‍ഗ്രസ്‌ എസ് എന്ന് ഒരു പാര്‍ട്ടി ഉണ്ടെന്നറിയുന്നത്‌ തന്നെ .) അദ്ദേഹത്തിന്‍റെ മകന്‍ ഒരു മ്യൂസിക്‌ ട്രൂപ്പ് നടത്തുന്നുണ്ടത്രേ!!! കഷ്ടപ്പാട് നിറഞ്ഞ അവന്‍റെ വീട്ടില്‍ അവന്‍റെ ചെലവ് കാശ് കണ്ടെത്തുന്നത് ആ ട്രൂപ്പ് വഴിയാണത്രേ . അതിന്‍റെ പേര് " അവിയല്‍ ".അദ്ദേഹത്തിനും കുടുംബത്തിനും " അവിയലിനുമെല്ലാം" നന്മ വരട്ടെ .

1 comment:

  1. അദ്ദേഹത്തിന്‍റെ മകന്‍ ഒരു മ്യൂസിക്‌ ട്രൂപ്പ് നടത്തുന്നുണ്ടത്രേ!!! കഷ്ടപ്പാട് നിറഞ്ഞ അവന്‍റെ വീട്ടില്‍ അവന്‍റെ ചെലവ് കാശ് കണ്ടെത്തുന്നത് ആ ട്രൂപ്പ് വഴിയാണത്രേ . അതിന്‍റെ പേര് " അവിയല്‍ "

    ആ അവിയല്‍ പണ്ട് എന്റെ ഫേവറിറ്റായിരുന്നു..:) നട നട നട എന്ന പാട്ടും!!

    ReplyDelete