Tuesday, 1 September 2009

ഒരു ചെറു പുഞ്ചിരി

ഇന്ന് ഞാന്‍ ഒരു സിനിമ കണ്ടു . എം .ടി വാസുദേവന്‍ നായരുടെ " ഒരു ചെറുപുഞ്ചിരി " . ഇത് നല്ലതാണോ എന്നൊന്നും ഞാന്‍ വിലയിരുത്തുന്നില്ല . എനിക്കിഷ്ടപെട്ടു . ഓണത്തേക്കുറിച്ചും ഓണക്കാലത്തെ കുറിച്ചും ധാരാളം ബ്ലോഗുകള്‍ ഞാന്‍ വായിച്ചിരുന്നു . മനപ്പൂര്‍വം , ഒന്നിലും കമന്റ്‌ എഴുതാതെ ഞാന്‍ നിശബ്ദനായി . കാരണം ഉള്ളില്‍ തട്ടുന്ന ഒരു വിഷമം തന്നെയാണ്, എനിക്ക് ഓണം. ഓണത്തേക്കുറിച്ച് ഒന്നും ഞാന്‍ എഴുതുന്നില്ല , ഇംഗ്ലണ്ടിലെ തണുപ്പത്ത് ഇരുന്നു "നോസ്ടാള്‍ജിക്ക" അടിക്കാന്‍ വയ്യ . അല്ലാതെ തന്നെ ഡിപ്രഷന്‍ അടിക്കാന്‍ ഉള്ളതൊക്കെ ഇവിടെ ഉണ്ട് . മേല്‍പ്പറഞ്ഞ സിനിമയിലെ അപ്പൂപ്പനും അമ്മൂമ്മയും ജീവിക്കുന്നത് പോലെ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിച്ചിരുന്നത് . പക്ഷേ ജീവിതം എന്നേ ഈ പാശ്ചാത്യ നാട്ടില്‍ തടവുകാരനാക്കി . എനിക്ക് വല്ലാതെ ദേഷ്യം വരുന്നു , അറിയില്ല ആരോടൊക്കെയാണെന്നു.
എന്തുകൊണ്ടാണ് ഞാന്‍ പ്രവാസിയായത്‌? അറിയില്ല . ജീവിക്കാന്‍ വേണ്ടി എന്നൊരു ഉത്തരമേ ഇപ്പോള്‍ എനിക്കുള്ളൂ . തിരിച്ചു പോരട്ടെ എന്ന് എന്‍റെ സുഹൃത്തിനോട് ചോദിച്ചപ്പോള്‍ അയാള്‍ പറഞ്ഞു , എടാ നിനക്ക് മാസാവസാനം ഒരു തുക കിട്ടുന്നുണ്ട്‌ . ജോലിയുണ്ട്‌ . ജീവിത സാഹചര്യം ഉണ്ട് . ഇവിടെ നമ്മുടെ പല കൂട്ടുകാരും ജീവിക്കാന്‍ വേണ്ടി ചക്രശ്വാസം വലിക്കുകയാണെന്ന് .എന്ത് പറയാനാണ് ഞാന്‍ ?
നമ്മുടെ നാട്ടില്‍ ഇപ്പോഴും പലരും പ്രസംഗിക്കുന്നുണ്ട് , കൂടുതല്‍ കുട്ടികള്‍ ഉണ്ടാവട്ടെ എന്ന് ( മത പുരോഹിതരും , ജാതി നേതാക്കന്‍മാരും). നമ്മുടെ കൊച്ചു കേരളത്തിനു എല്ലാ മനുഷ്യര്‍ക്കും ജീവിക്കാനുള്ള ഭൂമിയില്ല , കുടിക്കാനുള്ള വെള്ളമില്ല , ഇനി ഒരു കാലത്ത് ശുദ്ധ വായുവും ഉണ്ടാവില്ല. നമ്മുടെ കുട്ടികള്‍ സ്കൂളില്‍ ചെല്ലുമ്പോള്‍ അവിടെ പഠിപ്പിക്കുന്നത്‌ ,നിങ്ങള്‍ " competitive world " ഇല്‍ ആണ് , മത്സരിക്കുക എന്ന് . നമ്മുടെ കുട്ടികള്‍ ആരോടാണ് മല്‍സരിക്കേണ്ടത്‌ ???എനിക്കറിയില്ല . ഈ ആഹ്വാനം കേള്‍ക്കുന്ന കുട്ടികള്‍ ഭ്രാന്ത് പിടിച്ചാണ് മത്സരിക്കുന്നത് , കൂടെ പഠിക്കുന്ന സഹപാടികളോട് . പിന്നീട് പൊതു ജനത്തോടു , പിന്നീട് ആരോടൊക്കെയോ .ഈ ഇംഗ്ലണ്ടില്‍ വളരെ കുറച്ചു കുട്ടികളെ ഉള്ളു . നമ്മുടെ നാടുമായി താരതമ്മ്യം ചെയ്യുമ്പോള്‍ , ഇവര്‍ക്ക് നമ്മുടെ ഇരട്ടി ക്വാളിറ്റി ഉണ്ട് . ഭക്ഷണവും ട്രെയിനിംഗ് ഉം മാത്രമല്ല അതിന്റെ കാരണം .നല്ല സാഹചര്യം ഇവര്‍ ഇവിടുത്തെ കുട്ടികള്‍ക്ക് കൊടുക്കുന്നു . നല്ല സാഹചര്യമാണ് പ്രധാനം . ശിവ് ഖേര എന്ന മാനേജ്‌മന്റ്‌ വിദഗ്തന്റെ " you can win " എന്ന പുസ്തകം ഇത് ശെരി വെക്കുന്നുണ്ട് .നമ്മുടെ നാടിനെ രക്ഷിക്കണമെങ്കില്‍ population കുറയ്ക്കണം . പിള്ളേരെ കൂടുതല്‍ " ഒണ്ടാക്കിക്കോ " എന്ന് ആര് പറഞ്ഞാലും അവരുടെ ലക്‌ഷ്യം , അവര്‍ കൈ വശം വെച്ചിരിക്കുന്ന സ്കൂളുകള്‍ , മറ്റു വിദ്യഭ്യാസ സ്ഥാ‍പനങ്ങള്‍ , ആതുര സേവന സ്ഥാപനങ്ങള്‍ എന്നിവ ലാഭ കരമായി നടക്കുന്നതിനു വേണ്ടി ആണ് . രാഷ്ട്രീയകാരനും , ജാതി നേതാവിനും , മതത്തിനുമെല്ലാം ആളെ ആവശ്യമുണ്ട് .
ക്ഷമിക്കുക ഇതെന്‍റെ പണ്ടേ ഉള്ള സ്വഭാവമാണ് . പറഞ്ഞു തുടങ്ങുന്നത് അമേരിക്കന്‍ പ്രസിഡന്റിനെക്കുറിച്ചാണെങ്കില് തീരുന്നത് , എന്‍റെ വീട്ടിലെ പടിഞ്ഞാറെ പറമ്പില്‍ നില്‍കുന്ന വരിക്ക ചക്കയുടെ കഥയിലായി പോകും .
എനിവേ , ഒരു ചെറു പുഞ്ചിരി എന്ന സിനിമയില്‍ അപ്പൂപ്പനും അമ്മൂമ്മയും ജീവിച്ചത് പോലെ എനിക്കും നാട്ടില്‍ പോയി ഒന്ന് ജീവിക്കാന്‍ കഴിയണേ!!!!! എന്നത് മാത്രമാണ് എന്‍റെ ആഗ്രഹം .
ജോലിക്ക് പോകാന്‍ സമയമായി , അത് കൊണ്ട് എഡിറ്റ്‌ ചെയ്യാതെ പോസ്റ്റുന്നു . തെറ്റുണ്ടെങ്കില്‍ ക്ഷെമിക്കുക

3 comments:

 1. എന്തിനേക്കുറിച്ചാണ് എഴുതിയത് എന്ന് ആരും ചോദിക്കരുത് . തോന്നിയ മൂടിന് എന്തോ എഴുതി . ക്ഷമിക്കുക

  ReplyDelete
 2. ഓണത്തില്‍ തുടങ്ങി, മതപുരോഹിതന്മാര്‍ക്കിട്ടും പാര്‍ട്ടിക്കാ‍ര്‍ക്കിട്ടും ഒരോകൊട്ടും കൊടുത്ത്, അവാസാനം ചെറുപുഞ്ചിരിയിലൊതുക്കി....
  :-)

  ReplyDelete
 3. പ്രദീപ് പഴയയൊരുചൊല്ല് ഓർമ്മ വരുന്നൂ
  ഞഞ്ഞെന്തിനാണ് അഞ്ഞാഴി ....എന്നപോലെ.
  മാക്-ബർഗറും,ജഗത്‌നിയതാവ് എന്ന പ്രയോഗവും,..അങ്ങിനെ പോപ്പുലേഷൻ വരെ വളരെ സിമ്പളായി വർണിച്ച് നന്മയിലേക്കുതിരിച്ചു വിട്ടിരിക്കുന്നൂ..
  ശരിക്കും എഴുത്തിന്റെ ധർമ്മം!

  ReplyDelete