Thursday, 3 September 2009

ആ മനുഷ്യനെ ഞാന്‍ ഇഷ്ടപെട്ടിരുന്നു

ഇന്ന് ആന്ധ്ര മുഖ്യമന്ത്രി വൈ .രാജ ശേഖരറെഡ്ഡി കോപ്റ്റര്‍ അപകടത്തില്‍ മരിച്ചു എന്ന വാര്‍ത്ത വായിച്ചു കൊണ്ടാണ് രാവിലെ ഞാന്‍ കട്ടിലില്‍ നിന്ന് പൊങ്ങിയത് . ഇദ്ദേഹം എന്‍റെ അമ്മാവന്‍റെ മകനൊന്നുമല്ലെങ്കിലും, ആ മനുഷ്യനെ ഞാന്‍ ഇഷ്ടപ്പെട്ടിരിന്നു . ഐ .ടി തിളക്കത്തില്‍ ലോകത്തിന്‍റെ മുഴുവന്‍ അസൂയ നേടിയെടുത്ത ഹൈദരാബാദിനെ അങ്ങനെയാക്കിയെടുത്ത ചന്ദ്രബാബു നായിടുവിനെ കാലേല്‍ വാരി നിലത്തടിച്ചു കൊണ്ടാണ് " ടിയാന്‍ " 2004 ല്‍ ആന്ധ്രാ കീഴടക്കിയത് . അന്നേ അദേത്തിന്‍റെ ആത്മ വിശ്വാസവും കഴിവും ഒക്കെ ഞാന്‍ ശ്രദിച്ചിരുന്നു .

മിടുക്കനായിരുന്നു , സത്യം .
പോട്ടെ ഇനി പറഞ്ഞിട്ട് കാര്യമില്ല , ( പ്രത്യേകിച്ച് ഞാന്‍ ഈ ബ്ലോഗിലൂടെ കവല പ്രസംഗം നടത്തിയിട്ട് ഒട്ടും കാര്യമില്ല ). നമുക്ക് അദ്ദേഹത്തിന്‍റെ ആത്മശാന്തിക്കായി ജഗത്‌നിയന്താവിനോട് പ്രാര്‍ഥിക്കാം ( അങ്ങനെയൊന്നുണ്ടെങ്കില്‍ ) .

3 comments:

  1. ഈ ജഗത്‌നിയതാവ് എന്ന പ്രയോഗം എന്‍റെ ഒരു സുഹൃത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എനിക്കെഴുതി തന്ന ഒരു കവിതയില്‍ കണ്ടതാണ് . അങ്ങനെ ഒരു വാക് മലയാള ഭാഷയിലുണ്ടോ എന്നത് ജഗത്‌നിയന്താവിനു മാത്രമേ അറിയൂ !!!!! എങ്കിലും ആ വാക്കും കവിതയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഒരു ചിരിയോടും , നിശബ്ദതയോടും അല്പം വേദനയോടും കൂടി ഞാന്‍ ഓര്‍ത്തിരിക്കുന്നു !!!!!!!!!!!!!!

    ReplyDelete
  2. തീര്‍ച്ചയായും പ്രദീപ്...

    ReplyDelete
  3. പ്രദീപേ , നീ ഒരു പ്രസ്ഥാനം ആരുന്നല്ലേ... കൊള്ളാം ... എല്ലാ പോസ്റ്റും വായിക്കാന്‍ സമയം കിട്ടിയില്ല.. പതുക്കെ വായിക്കാം.. ആശംസകള്‍്

    ReplyDelete