Sunday, 20 September 2009

ഓടിറ്റര്‍ ഫ്രം ഇംഗ്ലണ്ട്- part 2

ഇന്ന് രാവിലെ അഞ്ചര മണിക്കെഴുന്നേറ്റു . നന്നായി ഒന്ന് പ്രാര്‍ഥിച്ചു.ഈശ്വരന്‍മാരെ നല്ലത് വരുത്തണേ!!!!!!!!!അമ്മ പറഞ്ഞിട്ടുണ്ട് , എപ്പോഴും നന്നായി പ്രാര്‍ഥിക്കണം , ഒറ്റക്കായിരിക്കുമ്പോള്‍ അവരേ നമ്മളെ കാക്കൂ എന്ന് . പിന്നെ എഴുന്നേറ്റു , പല്ല് തേരും കുളിയും ഒക്കെ പാസാക്കി . കുട്ടപ്പനായി . കണ്ണാടിയില്‍ ഒന്ന് നോക്കി , പൌഡര്‍ ഇച്ചിരി കൂടിയോ ? യേയ് ഇല്ല !!!! ഇച്ചിരി ക്രീമും കൂടി വേണോ ?? വേണ്ട ക്രീം തീര്‍ക്കണ്ട , സാമ്പത്തിക മാന്ദ്യം അല്ലെ ??ഓക്കെ .

നേരെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലേക്ക് നടന്നു .അകലേന്നെ കണ്ടു , എന്‍റെ മുതലാളി അവിടെ ഇരിപ്പുണ്ട് മിസ്റ്റര്‍ പഹാല്‍ . പഞ്ചാബി ആണ് . 1947 ലെ കലാപത്തില്‍ ആരാണ്ടെയൊക്കെ കാലപുരിയിലെക്കയച്ചിട്ടു , കള്ള വണ്ടി കയറി ഇംഗ്ലണ്ടില്‍ വന്ന പാര്‍ടിയാണ്. ഇന്ന് ജഗപൊഹ കോടീശ്വരന്‍ . ഞാന്‍ ടൈ ഒന്ന് കൂടി നേരെയാക്കി . ഷര്‍ട്ടിന്റെ ചുളുക്കം ഒക്കെ നേരെയാക്കി . അടുത്തേക്ക്‌ ചെന്നു.

ആരെ പര്‍ദീപ്‌ !!!! ഇത്തന ഭായി ??? എന്നുള്ള പതിവ് ചോദ്യം വന്നു .( എന്‍റെ പ്രദീപ്‌ ജയിംസ്‌ എന്നുള്ള മനോഹരമായ പേരിന്‍റെ പഞ്ചാബി വേര്‍ഷന്‍ ആണ് " പര്‍ദീപ്‌ " ). വന്നിട്ട് ഇത്രയും കാലം ആയെങ്കിലും മുതലാളി എന്നേ പോലെ തന്നെയാണ്, ഒരു വക ഇംഗ്ലീഷില്‍ മൊഴിയുകേല. ( ദേശ സ്നേഹം കൊണ്ടാണ് കേട്ടോ അല്ലാതെ ഇംഗ്ലീഷ് അറിയാന്‍ മേലാഞ്ഞിട്ടോന്നുമല്ല !!!!!) ഇന്നെന്തോ മൊതലാളിക്കു എന്നോട് ഭയങ്കര സ്നേഹം !!! എന്‍റെ അടുക്കും ചിട്ടയുമുള്ള പ്രവര്‍ത്തനവും കാര്യ ശേഷിയും ഒക്കെ കണ്ടിട്ടാവും !!! ഞാന്‍ ഉള്ളില്‍ ചിരിച്ചു , ഒരു ആത്മ സംതൃപ്തി !!!ഞാന്‍ എന്‍റെ ചെയറില്‍ ഇരുന്നു ഫിനന്‍ഷ്യല്‍ കണ്‍ട്രോളര്‍ മിസ്സ്‌ കാരല്‍ എന്ന അറുപതു വയസ്സുള്ള അമ്മച്ചി എത്തിയിട്ടില്ല . അറുപതു വയസുള്ള കാരല്‍ വിവാഹം കഴിച്ചിട്ടില്ല . അതുകൊണ്ട് അവരേ മിസ്സ്‌ എന്നേ സംബോധന ചെയ്യാവൂ എന്ന് എല്ലാവര്‍ക്കും അറിയാം . വിവാഹം കഴിച്ചിട്ടില്ല എങ്കിലും പത്തിരുപതു വയസുള്ള ഒരു പെണ്‍കൊച്ചിന്റെ അമ്മയാണ് അവര്‍ . ആദ്യം ഇതെനിക്കൊരു വലിയ ചിന്ത വിഷയമായിരുന്നു . വിവാഹം കഴിക്കാതെ കുട്ടികള്‍ ഉണ്ടാവുക . ഒത്തിരി ചിന്തിച്ചപ്പോള്‍ മനസ്സിലായി , മദാമ്മ മാര്‍ക്ക് സ്ഥിരം കിട്ടാറുള്ള ഏതോ ആഫ്രിക്കന്‍ സംഭാവന ആണെന്ന് . പലപ്പോഴും കാരലിനെ കാണാന്‍ എത്തിയിരുന്ന മകളുടെ മുന്‍പില്‍ വെച്ചു പോലും ,ആരെങ്കിലും അവരേ മിസ്സിസ് എന്ന് സംബോധന ചെയ്താല്‍ , കൊടുങ്ങല്ലൂര്‍ ഭരണിയുടെ ഒരു ഇംഗ്ലീഷ് വേര്‍ഷന്‍ അവര്‍ നടത്തും .( എനിക്കനുഭവം ഒന്നും ഇല്ല കേട്ടോ , ഞാന്‍ പറഞ്ഞന്നേ ഉള്ളൂ , ഏതു?).
അങ്ങനെ ഓരോരോ ലോക കാര്യങ്ങള്‍ ആലോചിച്ചു കൊണ്ടിരിക്കയാണ് , ഇന്റര്‍കോം റിംഗ് ചെയ്തു. ഒട്ടും മടിച്ചില്ല , ഫോണ്‍ എടുത്ത്‌ ,കറങ്ങുന്ന കസേരയിലേക്ക് ചാരി ഇരുന്നുകൊണ്ട് ചോദിച്ചു , യെസ് , ജയിംസ് ഹിയര്‍ .അങ്ങേ തലക്കല്‍ റിസര്‍വേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പഞ്ചാബി പെണ്‍കുട്ടി ജ്യോതി റാണ ആണ് ( എന്‍റെ ജ്യോതികുട്ടി , അത് വേറൊരു കഥ ,പിന്നെ പറയാം .ടൈം ഇല്ല .)

പര്‍ദീപ്‌ ആവോ , മിസ്റ്റര്‍ പഹാല്‍ വിളിക്കുന്നു .

അദ്ദേഹത്തിന്റെ കൂടെ പുറത്തെവിടെയോ പോകാനാണ് വേഗം വാ . ഞാന്‍ ഒന്ന് ഞെട്ടി .ദൈവമേ എന്ത് എന്‍റെ മാനേജിംഗ് ഡയറക്ടര്‍ടെ കൂടെ പുറത്തു പോകാന്‍ എന്നേ വിളിക്കുന്നു എന്നോ . ഹൂഹഹഹ . അങ്ങേരുടെ കാര്‍ ബെന്‍സ്‌ , ബി എം ഡബ്ലിയു. ലംപോകിനി, ഫെറാറി അങ്ങനെ ഒരു നിര തന്നെ ഉണ്ട് . ദൈവമേ നീ എത്ര ധന്യന്‍ . !!!! ഞാന്‍ പെട്ടെന്ന് മുടിയൊക്കെ ഒന്ന് ഒതുക്കി ടൈ ഒക്കെ നേരെ ആക്കി ഓടി ചെന്നു. താമസിച്ചാല്‍ നമ്മുടെ ചാന്‍സില്‍ ആരെങ്കിലും ഇടിച്ചു കേറിയാലോ ??ഹൂ ഭാഗ്യം എനിക്ക് വേണ്ടി , എന്‍റെ മുതലാളി കാത്തു നില്‍ക്കുന്നു .
ഓക്കേ ഭായി ????
ഞാന്‍ മനസ്സില്‍ പറഞ്ഞു ഡബിള്‍ ഓക്കെ!!!
നേരെ ചെന്നു ബെന്‍സിന്റെ എസ് യു വി വേര്‍ഷനില്‍ കയറി . ഹൂ ഞാനും ചാടി കയറി . ജീവിതത്തില്‍ ആദ്യമായിട്ടാണ് ബെന്‍സ്‌ കാറില്‍ കയറുന്നത് . സ്റ്റാര്‍ട്ട്‌ ചെയ്തു ഫസ്റ്റ് ഗിയര്‍ ഇട്ടു , സെക്കന്റ്‌ ഗിയര്‍ ഇട്ടപ്പോലെ വണ്ടി 90 km നു മുകളില്‍ കയറി . പിന്നെ ഇംഗ്ലണ്ടിന്റെ രാജ വീഥിയിലൂടെ ബെന്‍സ്‌ ഒന്ന് കുതിച്ചു പാഞ്ഞു . ശെരിക്കും ഞാനൊന്ന് എന്ജോയ്‌ ചെയ്തു .
ആ സുഖ സുഷുപ്തിയില്‍ ഇരുന്നു ഞാന്‍ ആലോചിച്ചു , ഈ വെളുപ്പാന്‍ കാലത്ത് എങ്ങോട്ട് പോകുവയിരിക്കും ? ആ എങ്ങോട്ടേലും പോട്ടെ !!! എന്‍റെ ചിരകാല സ്വപ്നം സഫലമായല്ലോ . ബെന്‍സ്‌ കാറില്‍ ഒരു യാത്ര അതും ഇംഗ്ലണ്ട് ലൂടെ !!!!!!!!! നമ്മള്‍ അക്കരകാഴ്ചകളിലെ ജോര്‍ജ്കുട്ടിച്ചായന്‍ ബെന്‍സ്‌ കാറേ പോകുന്ന പോലെ നന്നായിട്ട് ഞെളിഞ്ഞിരുന്നു തന്നെ പോയി . ആകെയുണ്ടായിരുന്ന സങ്കടം , നാട്ടുകാരാരും കാണാനില്ലല്ലോ എന്നതായിരുന്നു .!!!!!!!!!
വണ്ടി നേരെ പോയത് ബുക്കെര്‍സ് എന്ന് പറയുന്ന ഇംഗ്ലണ്ടിലെ ഒരു വമ്പന്‍ ഷോപ്പിലേക്ക് ആണ് . വണ്ടി കൊണ്ടേ ചവിട്ടി ഞങ്ങള്‍ ചാടിയിറങ്ങി . അകത്തേക്ക് ചാടി കയറിയ എന്‍റെ മുതലാളി പഞ്ചാബിലെ കലാപ ഭൂമിയെ അനുസ്മരിപ്പിക്കുമാറു , പരാക്രമത്തോടെ ഷോപ്പിംഗ്‌ തുടങ്ങി . ( കാരണം എനിക്ക് മണിക്കൂറിനു കാശു തരുന്നതല്ലേ) . മൊതലാളി ആദ്യം പോയി എടുത്തത് കുറെ മൊട്ട പാക്കറ്റുകള്‍ ( മൊട്ട കൊട്ട ) .

ആദ്യം ഇത് കൊണ്ട് വണ്ടിയില്‍ വയ്കാന്‍ എനിക്കുത്തരവ്കിട്ടി .
ങേ ഞാനോ ?? എന്നൊരു സംശയം എന്നില്‍ നിഴലിച്ചു .
പിന്നെ ഞാനോ എന്നൊരു സംശയം മൊതലാളീടെ മുകത്തും .

ചുറ്റും നോക്കിയപ്പോള്‍ മറയൂര്‍ ശര്‍ക്കര പോലെയുള്ള മദാമ്മ പെണ്‍കുട്ടികള്‍ !!!
ഈശ്വര എന്നോടീ ചതി വേണ്ടായിരുന്നു !!!!!!!!!
മുതലാളീടെ മുഖത്ത്‌ കൂടുതല്‍ ഇരുട്ട് കേറുന്നതിനു മുന്‍പേ ഞാന്‍ ചാടി ഒരു കുട്ടയെടുത്തു , ഷര്‍ട്ട്‌ ചുളുക്കാതെ ഒക്കത്ത് വെച്ചു നടക്കാന്‍ തുടങ്ങി . പെട്ടെന്ന് മൊതലാളി വന്നു രണ്ടാമത്തെ കുട്ടയെടുത്തു തലയിലോട്ടും വെച്ചു തന്നു . എന്നിട്ട് ഒരു ചോദ്യം കൂടി , easy any ?നിസ്സാരമല്ലേ എന്ന് .

ഈദുല്‍ ഫിത്തറും നോമ്പ് കാലവും , ഒക്കെ ആയതു കൊണ്ട് ഞാനങ്ങ് ക്ഷമിച്ചു . അല്ലെങ്കില്‍ മൊതലാളീടെ "കുടുമ്പകല്ലറയില്‍ " കിടന്നു പലരും തുമ്മിയേനെ.( എണീറ്റിരുന്നു തുമ്മിയേനെ ).
പാഞ്ചാലിയുടെ ചിരിയില്‍ അപമാനിതനായ ദുര്യോധനനെപോലെ , ടൈയും കോട്ടുമിട്ട് മൊട്ടകൊട്ടയും തലയിലെടുത്തു ഞാന്‍ നടന്നു , ആ " മറയൂര്‍ ശര്‍ക്കരകളുടെ ഇടയിലൂടെ!!!!!!!!!!!!

ഭൂമി പിളര്‍ന്നു പോകണേ എന്ന് ഞാന്‍ ആഗ്രഹിച്ചോ ?? യേ ഇല്ല , അല്ലെങ്കില്‍ തന്നെ അപ്പോഴത്തെ മനോവിചാരങ്ങള്‍ പലതും ഓര്‍ക്കാന്‍ കൂടിയേ കഴിയുന്നില്ല .
ഷോപ്പിന്റെ പുറത്തിറങ്ങി , ഇംഗ്ലണ്ടിന്റെ രാജവീഥിയിലൂടെ , മൊട്ട കൊട്ടയും തലയിലെടുത്തു , എന്നേ നോക്കി ചിരിക്കുന്ന ബെന്‍സ്‌ കാറിലേക്ക് നടന്നപ്പോള്‍ ആകെ ഉണ്ടായിരുന്ന ആശ്വാസം നാട്ടുകാരാരും കാണാനില്ലല്ലോ എന്നതാരുന്നു !!!!!!!!!!

ഓഫ് ടോ : എല്ലാവര്‍ക്കും ഈദ് മുബാറക്ക്‌ !!! വായിക്കുന്നവര്‍ , എഴുത്തില്‍ തെറ്റുണ്ടെങ്കില്‍ ധൈര്യമായി എന്നേ വിമര്‍ശിക്കുക . ഇഷ്ടപെട്ടാല്‍ എന്തെങ്കിലും ഒരു നല്ല വാക് പറഞ്ഞിട്ട് പോകണേ . കമന്റുകള്‍ എഴുത്തിനുള്ള ഊര്‍ജം തന്നെയാണ് . . തുടക്കകാരന്‍ ആയതു കൊണ്ട് എഴുത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക .വായിച്ചതിനു നന്ദി

20 comments:

  1. എല്ലാവര്‍ക്കും ഈദ് മുബാറക്ക്‌ !!! വായിക്കുന്നവര്‍ , എഴുത്തില്‍ തെറ്റുണ്ടെങ്കില്‍ ധൈര്യമായി എന്നേ വിമര്‍ശിക്കുക . ഇഷ്ടപെട്ടാല്‍ എന്തെങ്കിലും ഒരു നല്ല വാക് പറഞ്ഞിട്ട് പോകണേ . കമന്റുകള്‍ എഴുത്തിനുള്ള ഊര്‍ജം തന്നെയാണ് . . തുടക്കകാരന്‍ ആയതു കൊണ്ട് എഴുത്തില്‍ തെറ്റുണ്ടാവും ക്ഷമിക്കുക .വായിച്ചതിനു നന്ദി

    ReplyDelete
  2. macha najn oru bloger onnum alla but thangalude blog paruam tahnee always inform new posts

    ReplyDelete
  3. മറയൂര്‍ ശര്‍ക്കര പോലെയുള്ള മദാമ്മ പെണ്‍കുട്ടികള്‍....
    അതൊരു പുതിയ പ്രയോഗമാണല്ലോ.... രസായിട്ടുണ്ട് പോസ്റ്റ്.

    ReplyDelete
  4. " മറയൂര്‍ ശര്‍ക്കര" ഇഷ്ടായീട്ടോ :)

    ReplyDelete
  5. പ്രദീപേ ,
    അങ്ങനെ ജീവിക്കാന്‍ വേണ്ടി കൊറേ കൊറേ വേഷങ്ങള്‍ ,,,അല്ലെ
    എന്നാലും ഇനി മുതലാളി outing നു വിളിക്കുമ്പം രണ്ടു തവണ ആലോചിക്കും അല്ലെ ?

    ReplyDelete
  6. കൊള്ളാട്ടാ.. ശൈലി ഉഷാര്‍! :)

    ReplyDelete
  7. സൂപ്പറായിട്ടിണ്ട് ട്ടാ...ഇനിയും എഴുതുക..വീണ്ടും വരാം..

    ReplyDelete
  8. "മൊതലാളീടെ "കുടുമ്പകല്ലറയില്‍ " കിടന്നു പലരും തുമ്മിയേനെ.( എണീറ്റിരുന്നു തുമ്മിയേനെ"

    :)

    എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
  9. ബെന്‍സ് കാറില്‍ കയറാനുള്ള മോഹം തീര്‍ന്നു അല്ലേ. നല്ല ഒഴുക്കുള്ള എഴുത്ത്.
    palakkattettan

    ReplyDelete
  10. പ്രദീപ്,അവതരണശൈലികൊണ്ട് മനോഹരമാക്കിയ ഒരു അനുഭവം.തുടര്‍ന്നും ഗംഭീരമായി എഴുതുക.

    (ശര്‍ക്കര ഒരുപാട് ഈച്ചയരിച്ചതായിരിക്കും)

    ReplyDelete
  11. സംഭവം ഉഷാറായി കേട്ടോ..

    ReplyDelete
  12. ഈ പോസ്റ്റിലെ ഹിറ്റ് നമ്പര്‍ ‘മറയൂര്‍ ശര്‍ക്കര‘ തന്നെ :)

    ReplyDelete
  13. ഹായ് പർദീപ് സിംഗ് ;
    ഉഗ്രൻ..കലക്കീട്ട്ണ്ട് ആ വിവരണങ്ങൾ ....
    പാരഗ്രാഫ് തിരിച്ചു ഒന്നുരണ്ട് ബിലാത്തിഫോട്ടോകൾ കൂടി കൊടുത്തിരുന്നുവെങ്കിൽ ,പോസ്റ്റ് അതിഗംഭീരമായാനേ...കേട്ടൊ
    നമുക്ക് ബന്ധപ്പെടണം...ട്ടോ
    എന്റെ നമ്പർ : 07930134340.

    ReplyDelete
  14. പോരട്ടെ ..പോരട്ടെ.. മറയൂര്‍ ശര്‍ക്കരയായിട്ടും.... പാളയന്‍ കോടന്‍ പഴമായിട്ടും .. അമ്പലപ്പുഴ പാല്‍പ്പായസമായും ഒക്കെ ... ആശംസകള്‍

    ReplyDelete
  15. ഇംഗ്ലണ്ടിലെ മറയൂര്‍ ശര്‍ക്കര രസിച്ചു.:)
    ഇതു പോലെ പോരട്ടെ ബാക്കി വിശേഷങ്ങളും..

    ReplyDelete
  16. അരേ പര്‍ദീപ്..
    ഇതു സംഭവം കലക്കി കേട്ടോ.. എഴുത്ത് ജോറായി വരുന്നു..

    ‘മറയൂര്‍ ശര്‍ക്കര’യും ഒപ്പം താങ്കളും, ഈ ദേശത്തിന്റെ കഥയും ഹിറ്റ് ആയിക്കൊണ്ടിരിക്കുന്നു.. നടക്കട്ടെ നടക്കട്ടെ...

    ഓഫ്: ഒരു സാധനത്തിനെ ഇവിടുന്ന് ഇന്നലെ യുകെയിലോട്ട് വിട്ടിട്ടുണ്ട്.. അവിടെ എത്തി എന്ന് പറയപ്പെടുന്നു..

    ReplyDelete
  17. "ങേ ഞാനോ ?? എന്നൊരു സംശയം എന്നില്‍ നിഴലിച്ചു .
    പിന്നെ ഞാനോ എന്നൊരു സംശയം മൊതലാളീടെ മുകത്തും"
    Liked it.
    Good Writting.

    ReplyDelete
  18. പ്രദീപേ........ തികച്ചും പ്രതീപിയന്‍ ടച്ച്‌. പ്രതീപിയന്‍ വാക്കുകള്‍.
    എല്ലാ പോസ്റ്റിലും എന്തെങ്കിലും ഒരു പ്രത്യേകത പ്രതീപിന്റെതായി ഉണ്ട് . അല്ലെങ്കില്‍ ഒരു പുതു പ്രയോഗം.
    നല്ല എഴുത്ത്.

    ReplyDelete