Sunday 15 November 2009

ഭാവി "ഫാര്യ" .....................

എന്‍റെ ജീവിതം ഇങ്ങനെ ഒഴുകി പോവുകയാണ് . മീനച്ചിലാറ് പോലെ. ശാന്തം സുന്ദരം . എങ്കിലും ഞാന്‍ സന്തോഷവാനല്ല . വെറുതെ ഇങ്ങനെ അങ്ങ് ജീവിച്ചു പോകുന്നു . ഇവിടെ മഞ്ഞു കാലം തുടങ്ങാന്‍ പോവുകയാണ് . ഇനി വെളിച്ചവും കുറയും . അതോടെ പിന്നെ മനുഷ്യരെല്ലാം " ഡിപ്രഷന്‍" അടിക്കാന്‍ തുടങ്ങും . സായിപ്പും മദാമ്മമാരും ഈ കാലാവസ്ഥ വരുമ്പോഴേ നാട് വിടും . അവര്‍ ഡിസംബറില്‍ " ഇയര്‍ എന്‍ഡ് " ആഘോഷം എന്ന് പറഞ്ഞു ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകും . ജീവിക്കാന്‍ വേണ്ടി വന്നു കിടക്കുന്ന നമുക്ക് അങ്ങനെ പോകാന്‍ പറ്റു കേലല്ലോ . ഒറ്റക്കുള്ള ജീവിതം ഭയങ്കര മടുപ്പാണ് . സത്യം . ഈ തണുപ്പില്‍ , കൂട്ടിനൊരാളില്ലാതെയുള്ള ജീവിതം എന്നെ വല്ലാതെയാക്കുന്നു. ബൈബിളില്‍ ആദം ദൈവത്തോട് പ്രാര്‍ ഥിച്ചത് പോലെ , ഒരു കൂട്ട് എനിക്കും തരണേ എന്ന് പ്രാര്‍ഥിച്ചാലോ എന്ന് ഞാന്‍ ഇടയ്ക്കിടയ്ക്ക് ആലോചിക്കാറുണ്ട് . കൂട്ടായ് ഹവ്വ മാഡത്തിനെ കിട്ടിയതോടെ ആദം അപ്പൂപ്പന്‍റെ ജീവിതം കട്ടപൊക യായത്‌ ഓര്‍ക്കുമ്പോള്‍ , ഒരു പെണ്ണിനെ തരണേ ദൈവമേ എന്നുള്ള പ്രാര്‍ത്ഥന വേണ്ടാന്ന് വെച്ചു. എങ്കിലും ഇവിടുത്തെ മലയാളം കുര്‍ബാനയുള്ള പള്ളികളിലും മലയാളി പ്രാത്ഥന സമ്മേളനത്തിനുമൊക്കെ പോകാറുണ്ട് . നേഴ്സ് മാരെ കാണാനൊന്നും അല്ല കേട്ടോ . വെറുതെ പോകുന്നുവെന്നേ ഉള്ളു . മമ്മി പറഞ്ഞിട്ടുണ്ട് പ്രാര്‍ഥനയില്‍ ഉറച്ചു വിശ്വസിക്കണമെന്ന് . വെറുതെ സമയം കളയുന്നതല്ലാതെ ഒരു മെച്ചവുമില്ല. തുലാമാസത്തിലെ വരാലും പാര്‍പ്പും വരുന്ന പോലെയാണ് ഇവിടുത്തെ നേഴ്സ് മാരും വരുന്നത് 
.കൂടെ കുഞ്ഞുങ്ങളും കെട്ടിയവന്മാരുമായി ഒരു പട തന്നെയുണ്ട്‌ .
പുതിയ പിള്ളേരൊന്നും വരുന്നില്ല എന്ന് തോന്നുന്നു .
പുതിയ വര്‍ക്ക്‌ പെര്‍മിറ്റൊന്നും ബ്രിട്ടന്‍ നേഴ്സ് മാര്‍ക്ക് കൊടുക്കുന്നില്ല . ഹും , എന്നെ പോലെയുള്ള യുവ മിഥ്‌നങ്ങളുടെ കട്ടേം പടോം മടക്കാനായിട്ടു ബ്രിട്ടന്റെ ഓരോ നിയമോം . 
എന്തായാലും വെറുതെ ഇരിക്കുമ്പോള്‍ ഓരോ സ്വപ്‌നങ്ങള്‍ കാണാറുണ്ട് ഭാവി ഭാര്യയെ പറ്റി.  
വേണ്ട . സ്വപ്‌നങ്ങള്‍ ഒന്നും ഞാന്‍ എഴുതുന്നില്ല . എഴുതിയാല്‍ പിന്നെ ബൂലോകത്തുള്ളവന്‍ മാരെല്ലാം കൂടി ഓട്ടോ പിടിച്ചു ഇംഗ്ലണ്ടില്‍ വന്നു എന്നേ തല്ലും . അല്ലെങ്കില്‍ തന്നെ ഇന്ന് എനിക്കങ്ങനെ പ്രത്യേകിച്ച് സങ്കല്‍പ്പങ്ങള്‍ ഒന്നും ഇല്ല .എങ്കിലും ഒരു "മെയില്‍ ഷോവനിസ്റ്റ്‌ " ആയ ഞാന്‍ പലതും ഭാവി ഭാര്യയില്‍ നിന്ന് പ്രതീക്ഷിക്കാറുണ്ട് . 
ഭാവി ഭാര്യ , എനിക്ക് മട്ടണ്‍ ബിരിയാണി വെച്ചു തന്നില്ലെങ്കിലും കഞ്ഞിയും പാവയ്ക്ക തോരനും ഉണ്ടാക്കി തരണം . ജോലി കഴിഞ്ഞു ഞാന്‍ വരുമ്പോഴ് എന്‍റെ അടുത്ത്‌ വന്നിരുന്നു എന്നോട് വര്‍ത്തമാനം പറയണം . സ്നേഹത്തോടെ കഞ്ഞിയും പാവയ്ക്ക തോരനും എനിക്ക് വിളമ്പി തരണം . എല്ലാ വെള്ളിയാഴ്ച രാത്രികളിലും എനിക്ക് ഏറ്റവും ഇഷ്ടപെട്ട അമേരിക്കന്‍ ജെന്നസി വിസ്കി ജാക്ക് ഡാനിയല്‍സ് ഞാന്‍ കുടിക്കും .( ഇന്നല്ല , കല്യാണം കഴിഞ്ഞു ശരിക്കും ഒരു കോട്ടയം അച്ചായന്‍ ആയി കഴിഞ്ഞിട്ട് . ഇപ്പോള്‍ ഞാന്‍ കുടിക്കാറില്ല സത്യം . ഹ എന്നേ വിശ്വസിക്കെന്നു....) അപ്പോള്‍ അവള്‍ എന്‍റെ അടുത്ത്‌ വന്നിട്ട് എന്നോട് വഴക്കുണ്ടാക്കണം . രണ്ടു പെഗ്ഗ് എന്ന് കണക്കു വെച്ചു എനിക്കൊഴിച്ചു തരണം . പിന്നെ , പിന്നെ ...... ഈ ഇംഗ്ലണ്ടിലെ തണുപ്പില്‍, കമ്പിളിക്കുള്ളില്‍ എന്നേ കെട്ടിപിടിച്ചു കിടക്കണം . എന്‍റെ നെഞ്ചില്‍ തല വെച്ചു എന്നേ മുറുക്കെ കെട്ടി പിടിച്ചു കിടക്കണം . ഇനിയും എഴുതണം എന്നുണ്ട് ബൂലൊകത്തെ സെന്‍സര്‍ ബോര്‍ഡ്‌ കാരെ പേടിക്കുന്നു . സ്ത്രീ ബ്ലോഗ്ഗര്‍ മാരെ ബഹുമാനിക്കുകയും ചെയ്യുന്നു . കൂടാതെ ഞാന്‍ ഈ എഴുതുന്നത്‌ എന്‍റെ ഭാവി ഭാര്യയെ കുറിച്ചാണ് . ഈ കോട്ടയം കാരന്‍ അരങ്ങത്തു നടുത്തൊട്ടി തോമസ്‌ ജെയിംസിന്റെ ഭാവി പട്ടമഹിഷിയെ കുറിച്ചാണ് . ഞങ്ങളുടെ ജീവിതം ഞങ്ങള്‍ മാത്രം അറിഞ്ഞാല്‍ മതി . 


പിന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ പോകും . എന്‍റെ പെണ്ണ് ഒരു ഗ്ലാസ്‌ ചായ ഉണ്ടാക്കി എന്‍റെ അപ്പന് കൊടുക്കണം . പ്രായമായ എന്‍റെ അമ്മയുടെ അടുത്ത്‌ പോയിരുന്നു വര്‍ത്തമാനം പറയണം . മുറ്റമടിക്കാനും പാത്രം കഴുകാനും ഒന്നും എന്‍റെ ഭാര്യ പോകണ്ട . കൈയുടെ സോഫ്റ്റ്‌ നെസ്സ്‌ പോകും . അതിനൊക്കെ എന്‍റെ ചേടത്തി മാര് പൊയ്കോളും( എന്‍റെ രണ്ടു ചേട്ടന്മാരും ഈ ബ്ലോഗ്‌ വായിക്കും , ഇതിനുള്ള മറുപടി ഫോണില്‍ വരും ഹ ഹ ഹ ). പിന്നെ പിന്നെ ... ഇനിയെന്താ ഭാവി ഭാര്യയുടെ കടമകള്‍ .???
എന്‍റെ വെല്യപ്പച്ചന്‍ കഷ്ടപ്പെട്ട് പണിയെടുത്ത ഞങ്ങളുടെ പാടം ( കണ്ടം ) അവള് പോയി കാണണം . എന്നിട്ട് ചിന്തിക്കണം , അവളുടെ കുഞ്ഞുങ്ങളുടെ അപ്പനും ( ഞാന്‍ ) സഹോദരങ്ങളും അടക്കം എല്ലാവരും പട്ടിണിയില്ലാതെ കിടന്നത് ഈ പാടം കാരണമാണെന്ന് . ആഷസ് മൈതാനം കാണുമ്പോള്‍ ഉള്ളതിനേക്കാള്‍ ഒരു ഫീല്‍ അവള്‍ക്കുണ്ടാവണം ആ പാടം കാണുമ്പോള്‍ . പിന്നെ ഞങ്ങളുടെ കന്ന് കാലിക്കൂട് ...... ഞങ്ങളൊക്കെ വയറു നിറച്ചു എരുമപ്പാല് കുടിച്ചത് ............. തൈര് കൂട്ടി ചോറുണ്ടത്. ഓരോ പ്രാവശ്യം എരുമപ്പാല് കുടിപ്പിക്കുംപോഴും വെല്യമ്മച്ചി പറയുമായിരുന്നു , നീയൊക്കെ എവിടെ പോയാലും , എന്ത് ജോലി ചെയ്താലും ക്ഷീണിക്കത്തില്ലന്നു........ ആ കന്ന് കാലിക്കൂട് കാണുമ്പോള്‍ എന്‍റെ ഭാര്യക്ക് മനസിലാവണം അതിനു ബ്രിട്ടീഷ്‌ രാജ്ഞിയുടെ ബക്കിന്‍ഹാം പാലസിനെക്കാള്‍ മഹത്വമുണ്ടെന്നു .


ഞങ്ങളുടെ കുടുംബ പള്ളിയില് പോയി മുട്ട് കുത്തി പ്രാര്‍ഥിക്കുമ്പോള്‍ , അവള്‍ പ്രാര്‍ഥിക്കണം അവളെ ദൈവം ഏല്‍പിച്ച കുടുംബത്തിന്റെ സമാധാനത്തിനായിട്ടു , ആ കുടുംബത്തിന്റെ വിജയത്തിന് . .......................


വേണ്ട ഇനിയെഴുതി വെറുതെ " ബൂലോകരുടെ" സമയം പാഴാക്കുന്നില്ല . ഒരു കാര്യം കൂടി . ഇങ്ങനെയൊക്കെ ചിന്തിച്ചു കൊണ്ട് " തപ്പി" നടന്ന ഒരു ദിവസം . .( രണ്ടു മാസം മുന്‍പ് ) . അവധി കിട്ടിയ ഒരു ഞായറാഴ്ച ഞാന്‍ ചേട്ടന്‍റെ വീട്ടില്‍ പോയി . കൊവെന്ട്രിയില്‍ . ഇവിടെ നിന്ന് ഒരു മണിക്കൂര്‍ യാത്ര . വൈകുന്നേരം ചേട്ടന്‍ പറഞ്ഞു ,എടാ മലയാളി കൂട്ടായ്മയുടെ പ്രാര്‍ഥനയുണ്ട് നീ വേണേ പോയ്കോ എന്ന് . പണ്ടേ " ഭക്തനായ " ഞാന്‍ ആവേശത്തോടെ എണീറ്റ്‌ പ്രാര്‍ഥനക്ക് പോയതില്‍ ചേട്ടന് വല്ല സംശയവും തോന്നിയോ വാ . എനിവേ , പോയ വഴിയില്‍ ഒരു പ്രാര്‍ത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ . കര്‍ത്താവേ ഇത്തവണയെങ്കിലും നീ എന്നേ നിരശനാക്കല്ലേ എന്ന് . ചെന്നപ്പോള്‍ , ഒരു വീട്ടില്‍ ആകെ  നാലും മൂന്നും ഏഴു പേര് . പിന്നെ തടിക്കെടെല്‍ പൂള് വെക്കുന്ന മാതിരി ഇടയ്ക്കൂടെ പത്തു പതിനഞ്ച് കുഞ്ഞുങ്ങളും . ദൈവമേ അകത്ത് കേറിയും പോയി ഇനി ഇറങ്ങാനും പറ്റുകേല . എന്തായാലും വന്നതല്ലേ എന്ന് കരുതി അവരുടെ കൂടെ കൂടി . പോരാത്തതിന് പ്രാര്‍ഥനയുടെ അവസാന ഭാഗത്തുള്ള നന്ദി പറഞ്ഞു തുടങ്ങിയിരുന്നു . ഒരു ചേട്ടന്‍ ആണ് ലീഡര്‍ . അങ്ങേരു ചവിട്ടി പിടിക്കുകയാണ് . എട്ടു മണിക്ക് തൊടങ്ങിയ നന്ദി എട്ടേ കാലു , എട്ടര , എട്ടേ മുക്കാല് , ഒന്‍പതു ....... പോവുകയാണ് നന്ദി .......... ഞാന്‍ ആണെങ്കില്‍ കൊറേ കാലം കൂടിയാണ് തറയില്‍ ഇരിക്കുന്നത് . എന്‍റെ നടു ഒരു പരുവമായി . ബാകിയുള്ളവരെല്ലാം ഓരോരോ കാര്യങ്ങള്‍ക്കായി എണീറ്റ്‌ പോയി . കൊച്ചുങ്ങളെ നോക്കാനും . പ്രാര്‍ത്ഥന കഴിഞ്ഞുള്ള കാപ്പീടെ കാര്യത്തിനും . പറഞ്ഞു വരുമ്പോള്‍ . ഫുള്‍ ടൈം ഇരുന്നത് ഞാന്‍ മാത്രമാണ് . " സുവിശേഷി" കസേരയില്‍ ഇരുന്നാണ് കീറുന്നത് . ഒന്‍പതേകാല്‍ ആയപ്പോള്‍ ആശാന്‍ അങ്ങേര്‍ക്കു കിട്ടിയ അനുഗ്രഹങ്ങള്ക് നന്ദി പറയാന്‍ തുടങ്ങി . കര്‍ത്താവേ നീ എനിക്ക് തന്ന ജോലിക്ക് ...... കാറിനു ..........( ബി എം ഡബ്ലിയു) സത്യം അങ്ങേരു പേരടക്കം പറഞ്ഞു . വീടിനു ....... മക്കള്‍ക്ക്........... അവസാനം ഒരു സെക്ഷന്‍ ഭാര്യയുടെ ഗുണഗണങ്ങള്‍ !!!!!!! അതൊരു പതിനഞ്ച് മിനിറ്റ് ........... ഭാര്യയുടെ ആ സ്വഭാവത്തിന് , ഈ പെരുമാറ്റത്തിന് , അവളന്ന് അങ്ങനെ ചെയ്തതിനു കര്‍ത്താവേ നിനക്ക് ഞാന്‍ നന്ദി പറയുന്നു . .................. സത്യം എന്‍റെ കുരു പൊട്ടിയ പ്രാര്‍ത്ഥനയായിരുന്നു അത് . ചേട്ടന്‍ ഭാര്യയെ എടുത്ത്‌ നാട്ടു കാരുടെ മുന്‍പില്‍ സ്വര്‍ഗത്തിലേക്ക് പൊക്കിയപ്പോള്‍ ഭാര്യയുടെ മുഖത്തൊരു അഞ്ചു ബാറ്ററിയുടെ ടോര്‍ച്ചിന്റെ തെളിച്ചം ഉണ്ടായിരുന്നു . എന്തായാലും ദൈവം പ്രാര്‍ത്ഥന കേട്ടാലും ഇല്ലെങ്കിലും , അന്ന് രാത്രി ചേട്ടന് ഒരു അര മണിക്കൂര്‍ "എക്സ്ട്രാ ടൈം" കിട്ടി കാണും . ഒരു ഒന്പതെ മുക്കാലോട് കൂടി ആശാന്‍ പണി നിര്‍ത്തിയപ്പോള്‍ , ഞാന്‍ വിട്ട നെടു വീര്‍പ്പുകള്‍ക്ക് ഒരു അന്ത്യ ശ്വാസത്തിന്റെ എഫക്റ്റ് ഉണ്ടായിരുന്നു .
"പണി" കഴിഞ്ഞപ്പോള്‍ സോറി പ്രാര്‍ത്ഥന കഴിഞ്ഞപ്പോള്‍ ആശ്വാസത്തിനായി നല്ല ഒന്നാംതരം ചായ ലിജോ ചേച്ചി ( പ്രാര്‍ത്ഥന നടന്ന കുടുംബത്തിലെ കുടുംബിനി ) തന്നു . പിന്നെ നാട്ടില്‍ നിന്ന് കൊണ്ട് വന്ന വട്ടയപ്പം . മുറുക്ക് ..... അന്ന് കാപ്പി കുടിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയും അങ്ങേരുടെ ഭാര്യയും എന്നേ പരിചയപെട്ടു . ഒത്തിരി നേരം വര്‍ത്താനം പറഞ്ഞു . ഞാന്‍ പറഞ്ഞു ബര്‍മിംഗ്ഹാമിലാണ് . കല്യാണം കഴിച്ചിട്ടില്ല ..... അങ്ങനെ ഓരോന്ന് .
ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ സുവിശേഷിയുടെ ഭാര്യ അടുക്കളയിലേക്കു പോയി . പെട്ടെന്ന് സുവിശേഷിയുടെ വക ഒരു ഡയലോഗ് , മോനെ തോമാച്ച , ഡാ കഴിവുണ്ടെങ്കില്‍ പെണ്ണ് കെട്ടിയേക്കരുത്. കെട്ടിയാല്‍ തീര്‍ന്നു ജീവിതം!!!!!!!!!! . പിന്നെ ഇവളുമാരുടെ ഒക്കെ വാലേല്‍ തൂങ്ങി മനുഷ്യന്റെ ജീവിതം തൊലഞ്ഞു പോകും . പുറത്തൂന്നു നോക്കുമ്പോള്‍ നല്ല രസമാണ് . പുള്ളി തുടര്‍ന്ന് കൊണ്ടേയിരുന്നു . ശര്‍ക്കര പാനി കണ്ട ഈച്ചയെ പോലെയാണ് കല്യാണം . ആദ്യമൊക്കെ നല്ല മധുരമാണ് . ഈച്ച പോയി ശര്‍ക്കര കുടിക്കും . പിന്നീട് മധുരം കഴിച്ചു തിരിച്ചു പറക്കാന്‍ തുടങ്ങുമ്പോഴാണ് , കാലു ശര്‍ക്കരയില്‍ ഉറച്ചു പോയ കാര്യം മനസിലാകുന്നത് . അതോടെ ജീവിതം തൊലയും . ഇത് പോലെയാണ് കല്യാണവും , പോരാത്തതിന് ഇപ്പഴത്തെ പെണ്ണുങ്ങളുടെ അഹങ്കാരവും . എന്‍റെ ഭാര്യക്ക് എന്നേക്കാള്‍ കൂടുതല്‍ സാലറി ഉണ്ട് . അവളെ ഒന്ന് മെരുക്കി നിര്‍ത്താന്‍ പെടുന്ന പാട് എനിക്ക് മാത്രേ അറിയത്തോള്ള്. തമാശ പറഞ്ഞു തിരിഞ്ഞു നോക്കിയ ചേട്ടന്‍ കണ്ടത് ഇത് കേട്ട് കൊണ്ട് നില്‍ക്കുന്ന അങ്ങേരുടെ ഭാര്യയെയാണ് . 
അപ്പോള്‍ മിസ്സിസ് സുവിശേഷിയുടെ മുഖം , വെള്ളിടി വെട്ടി അടിച്ചു പോയ ബള്‍ബ്‌ പോലെയായിരുന്നു . ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .
.

30 comments:

  1. അങ്ങെഴുതി പോയതാണ് . എഡിറ്റ്‌ ചെയ്യാന്‍ നില്‍ക്കുന്നില്ല . .ഇഷ്ടപെട്ടാല്‍ പറയണേ . ഇഷ്ടപെട്ടില്ല എങ്കിലും

    ReplyDelete
  2. ya ta least wife cooking enkilum arynjirikkanum.Valre pryasum anu asane enntahe kalth degree um PG um ullvare kittum but cooking

    Good work help me to think something

    Regrds vivek

    ReplyDelete
  3. ഇതു കലക്കി അണ്ണാ...പ്രാര്‍ഥിച്ച് ശല്യപ്പെടുത്തിയേന് ദൈവം കൊടുത്ത പണിയാ അങേരുടെ ഭാര്യ,,
    സോ...

    വല്ല്യ ശല്ല്യത്തിനു പോണ്ടട്ടാ...

    ReplyDelete
  4. ഭാവി ഭാര്യയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ നന്നായിരിക്കുന്നു-രസകരമായിരിക്കുന്നു.

    ReplyDelete
  5. ശര്‍ക്കര പാനി കണ്ട ഈച്ചയെ പോലെയാണ് കല്യാണം . ആദ്യമൊക്കെ നല്ല മധുരമാണ് . ഈച്ച പോയി ശര്‍ക്കര കുടിക്കും . പിന്നീട് മധുരം കഴിച്ചു തിരിച്ചു പറക്കാന്‍ തുടങ്ങുമ്പോഴാണ് , കാലു ശര്‍ക്കരയില്‍ ഉറച്ചു പോയ കാര്യം മനസിലാകുന്നത് . അതോടെ ജീവിതം തൊലയും .

    (അളിയാ നന്ദി, ഞാന്‍ കെട്ടുന്നില്ല, അടുത്ത മാസം പെണ്ണ് കാണാന്‍ ഇരിക്കുവാരുന്നു, )

    പിന്നെ പോസ്റ്റ്‌ കിടു

    ReplyDelete
  6. അന്നത്തെ പ്രാർത്ഥനായോഗത്തിനുശേഷം ഭാവിഭാര്യയെ കുറിച്ചുള്ള സ്വപ്നങ്ങളിൽ ചില വിട്ടു വീഴ്ചകളൊക്കെ വരുത്തിക്കാണുമല്ലോ അല്ലേ..?
    :) :)

    ReplyDelete
  7. “ഞാന്‍ വിട്ട നെടു വീര്‍പ്പുകള്‍ക്ക് ഒരു അന്ത്യ ശ്വാസത്തിന്റെ എഫക്റ്റ് ഉണ്ടായിരുന്നു“ ഹ..ഹ...ഹ...

    ഇഷ്ടപ്പെട്ടു.

    സുവിശേഷത്തിനു ശേഷം പിന്നെ സ്വപ്‌നങ്ങൾ കാണാറുണ്ടോ ?

    ReplyDelete
  8. hehehehe............aa praarthana karthaavu polum sahichu kaanathilla......

    ReplyDelete
  9. ഈ സുവിശേഷക്കാരെയൊന്നും വിശ്വസിക്കാന്‍ കൊള്ളില്ലന്നേ. പ്രദീപ് ധൈര്യായിട്ട് പെണ്ണ് കെട്ടിക്കോ. (അങ്ങനെ നീ മാത്രം സുഖിക്കണ്ട്രാ). ഭാവി വധുവിനേക്കുറിച്ചുള്ള് സ്വപ്നങ്ങളൊക്കെ തികച്ചും ന്യായം തന്നെ. (ഹി ഹി ചവിട്ടുകൊണ്ട നടുവും തിരുമ്മി തറയില്‍ കിടക്കുമ്പോള്‍ സ്വപ്നം പോയിട്ട് ഉറക്കമെങ്കിലും വന്നിരുന്നെങ്കിലെന്ന് മോഹിക്കും)

    ReplyDelete
  10. ഞാന്‍ ഒരു പ്രസംഗം ( ഉപനിഷത്ത് , വേദാന്തം തുടങ്ങിയ കടിച്ചാല്‍ പൊട്ടാത്ത വിഷയങ്ങളെക്കുറിച്ച് )കേള്‍ക്കാന്‍ചെന്നിരുന്നു. സംഗതി കഴിഞ്ഞപ്പോള്‍ അടുത്തിരുന്ന മാന്യന്‍ ഒന്ന് തോണ്ടി പരിപാടി കഴിഞ്ഞുവെന്ന് അറിയിച്ചു. ഇത്തരം പ്രസംഗം നടക്കുമ്പോള്‍ ഇങ്ങിനെ ഒരു വിദ്യ ഉണ്ട്.
    palakkattettan.

    ReplyDelete
  11. കൊള്ളാം മനസ്സിലിരിപ്പും പൂതിയും അത് എഴുതിയ രീതിയും ഒക്കെ ബഹു കേമം സങ്കല്പം ഒന്നും ഇല്ലാഞ്ഞിട്ടു ഇങ്ങനെ അപ്പൊ ഉണ്ടെങ്കിലോ.നേരെ കോട്ടയത്തോട്ടു അല്ലെങ്ങി ഏതേലും ഹൈറേഞ്ച്ലോട്ട് വെച്ച് പിടിച്ചോ

    ReplyDelete
  12. ഹ ഹ. എഴുത്ത് കലക്കി.
    "എന്‍റെ വെല്യപ്പച്ചന്‍ കഷ്ടപ്പെട്ട് പണിയെടുത്ത ഞങ്ങളുടെ പാടം ( കണ്ടം ) അവള് പോയി കാണണം
    .........
    ആ കന്ന് കാലിക്കൂട് കാണുമ്പോള്‍ എന്‍റെ ഭാര്യക്ക് മനസിലാവണം അതിനു ബ്രിട്ടീഷ്‌ രാജ്ഞിയുടെ ബക്കിന്‍ഹാം പാലസിനെക്കാള്‍ മഹത്വമുണ്ടെന്നു."

    ഈ പാരഗ്രാഫ് വായിയ്ക്കുമ്പോള്‍ ജെയിംസിന്റെ മനസ്സ് തിരിച്ചറിയുന്നു... അങ്ങനെ തന്നെയുള്ള നല്ലൊരു വാമഭാഗത്തെ തന്നെ കിട്ടട്ടെ എന്നാശംസിയ്ക്കുന്നു.

    അവസാനം ഉപദേശിയും ഭാര്യയും ചിരിപ്പിച്ചു :)

    ReplyDelete
  13. പ്രദീപേ,
    ഇഷ്ടമായി ഈ എഴുത്ത്.
    എന്നെ സന്ദർശിച്ചതിനു നന്ദി .
    അരങ്ങത്തെയാണ് അല്ലേ.
    സന്തോഷം.

    ReplyDelete
  14. Expectations reduce happiness എന്നാണ് പ്രദീപേ.

    ഭാവി ഫാര്യ ഭാരമാകാതിരിക്കട്ടേയെന്ന് മുട്ടിപ്പായി ആശംസിക്കുന്നു...

    ReplyDelete
  15. ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .

    അത് കലക്കി ട്ടോ ....

    ReplyDelete
  16. റെഗുലർ ടൈം കഴിഞ്ഞാൽ എക്സ്ട്രാ ടൈം...
    അതുകഴിഞ്ഞാൽ പെനാൽറ്റിയുണ്ടല്ലോ...
    കലക്കീട്ട്ണ്ട് ഭായി ഈയവതരണം !

    ഓഫ് പീക്ക്:

    മോനെ പ്രദീപെ , പഴുക്ക പ്ലാവില വീഴണത് കണ്ടിട്ട് പച്ച പ്ലാവില ചിരിക്കണ്ട..കേട്ടൊ

    ReplyDelete
  17. പ്രദീപ് അച്ചാ‍യോ.. കിടിലം..

    എത്ര മനോഹരമായ സ്വപ്നം? (നടക്കാത്ത എന്ന് ഞാന്‍ പറയുന്നില്ല.. നടക്കും.. അങ്ങനെയൊരു പെണ്ണിനെ തപ്പി അച്ചായന്‍ കുറച്ച് നടക്കും)

    ഉപദേശിയുടെ ഭാഗം തകര്‍ത്തു...
    “തടിക്കെടെല്‍ പൂള് വെക്കുന്ന മാതിരി ഇടയ്ക്കൂടെ പത്തു പതിനഞ്ച് കുഞ്ഞുങ്ങളും . “ സൂപ്പര്‍ പ്രയോഗം..

    കമന്റിടാന്‍ ഇത്തിരി വൈകി.. ക്ഷമി...

    ReplyDelete
  18. കലക്കീട്ടുണ്ട്.
    സ്വപ്നങ്ങളും ഉപദേശങ്ങളും. ഇപ്പോള്‍ ആകെ കണ്‍ഫ്യ്യൂഷനായൊ?

    ReplyDelete
  19. തകര്‍ത്തല്ലോ..നന്നായിരിക്കുന്നു:-)

    ReplyDelete
  20. ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .

    കലക്കി. ഡീയര്‍... സൂപ്പര്‍.
    (കൊറച്ച് ലേറ്റ് ആയി നീങ്ങ ഷെമി.)

    ReplyDelete
  21. ചേച്ചീടെ മുഖം കണ്ടിട്ട് ചേട്ടനന്നു " എക്സ്ട്രാ ടൈം" പോയിട്ട് റെഗുലര്‍ ടൈം പോലും കിട്ടികാണത്തില്ല .

    Athu kalakki!!

    merry christmas and Happy New Year!

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. എന്‍റെ ഈ പോസ്റ്റ്‌ വായിച്ചു കമന്റ്‌ തന്നവര്‍ക്കും , ഈ പോസ്റ്റ്‌ ഇഷ്ടപെട്ട എല്ലാ ബ്ലോഗര്‍ക്കും ഹൃദയ പൂര്‍വ്വം നന്ദി .
    എന്‍റെ അടുത്ത കത്തി ഉടന്‍ പ്രതീക്ഷിക്കാം

    ReplyDelete
  24. കൊള്ളാം...പല ദുരാഗ്രഹങ്ങളും ഉണ്ടല്ലെ..?ഹഹഹ....എല്ലാം നടക്കട്ടെ..കേട്ടോ..

    ReplyDelete
  25. ഇന്നാണ്‌ ഈ പോസ്റ്റ് വായിച്ചത്. സത്യന്‍ അന്തിക്കാടിന്റെ സിനിമ കണ്ട ഒരു പ്രതീതി.. കലക്കി പ്രദീപേ..കലക്കി.

    ReplyDelete
  26. പ്രദീപേ.........
    അങ്ങിനെ ഞാനൊരു സാഹസം നടത്തി.....
    കഴിഞ്ഞ വര്‍ഷവും , ഈ വര്‍ഷവും പ്രതീപെഴുതിയ എല്ലാ പോസ്റ്റുകളും......
    ഒറ്റയടിക്ക് വായിച്ചു കമെന്റുമടിച്ചു കുത്തിയിരിക്കുന്നു ഞാന്‍.........
    വളരെ ഇഷ്ട്ടായി.
    ഇനിയും കൂടെയുണ്ട്...... കാണാം. ഗുരോ......

    ReplyDelete